This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍, ടൂണിസ്സിലെ (1891 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അലക്സാണ്ടര്‍, ടൂണിസ്സിലെ (1891 - 1969)= Alexander of Tunis കാനഡയിലെ ഗവര്‍ണര്‍ ജ...)
(അലക്സാണ്ടര്‍, ടൂണിസ്സിലെ (1891 - 1969))
 
വരി 1: വരി 1:
=അലക്സാണ്ടര്‍, ടൂണിസ്സിലെ (1891 - 1969)=

-
 
Alexander of Tunis
Alexander of Tunis
-
 
+
[[Image:Alexander-Tunnis p-274.png|200px|left|thumb|ടൂണിസ്സിലെ അലക്സാണ്ടര്‍]]
കാനഡയിലെ ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് സൈന്യമേധാവിയും.  വെല്ലിങ്ടണ്‍, മാല്‍ബറോ എന്നീ ബ്രിട്ടീഷ് സേനാനായകന്മാര്‍ക്കു സമശീര്‍ഷനായിട്ടുള്ള ഇദ്ദേഹം കലിഡോണ്‍ പ്രഭുവിന്റെ മൂന്നാമത്തെ പുത്രനായി 1891 ഡി. 10-നു ഉത്തര അയര്‍ലണ്ടിലെ ടൈറോണ്‍ കൗണ്ടിയില്‍ ജനിച്ചു. ഹാരോള്‍ഡ് റുപെര്‍ട്ട് ലിയോഫ്രിക്ക് ജോര്‍ജ് അലക്സാണ്ടര്‍ എന്നാണ് പൂര്‍ണമായ പേര്. ഹാരോ, സാന്‍ഡ്ഹഴ്സറ്റ് എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞതോടുകൂടി ഇദ്ദേഹത്തിന് 1911-ല്‍ ഐറിഷ് ഗാര്‍ഡില്‍ കമ്മിഷന്‍ കിട്ടി. ഒന്നാം ലോകയുദ്ധകാലത്തു ഫ്രാന്‍സില്‍ സേവനം അനുഷ്ഠിച്ചു. 1917-ല്‍ ലെഫ്. കേണലായി ഉയര്‍ന്നു. 1928 മുതല്‍ 1930 വരെ ഇന്ത്യന്‍ സൈന്യത്തില്‍ ജനറല്‍ സ്റ്റാഫ് ഓഫീസറായും ബ്രിഗേഡ് കമാന്‍ഡറായും സേവനം അനുഷ്ഠിച്ചു; 1939-ല്‍ മേജര്‍ ജനറലായി ഉയര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് സ്തുത്യര്‍ഹമായ സേവനം വഴി അലക്സാണ്ടര്‍ പ്രശസ്തനായി. 1942-ല്‍ ബര്‍മയിലെ കമാന്‍ഡിങ് ജനറലും തുടര്‍ന്ന് മധ്യപൗരസ്ത്യദേശത്തെ സഖ്യകക്ഷികളുടെ സര്‍വസൈന്യാധിപനുമായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിന്‍കീഴിലാണ് ബ്രിട്ടന്റെ എട്ടാം നാവികപ്പട എല്‍ അലമീനില്‍വച്ച് പ്രശസ്ത വിജയം നേടിയത്.  

ജന. ഡ്വൈറ്റ് ഡി. ഐസനോവറുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്ന നിലയില്‍ ഉത്തരാഫ്രിക്കയിലെ ആക്രമണം പൂര്‍ത്തിയാക്കിയത് അലക്സാണ്ടറാണ്. പിന്നീട് സിസിലി, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കു തിരിഞ്ഞു. ഐസനോവര്‍ ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍ അലക്സാണ്ടര്‍ ഇറ്റലിയിലെ സഖ്യകക്ഷികളുടെ സര്‍വസൈന്യാധിപനായി. 1944-ല്‍ ഇദ്ദേഹത്തെ മെഡിറ്ററേനിയനിലെ ഫീല്‍ഡ് മാര്‍ഷലും സര്‍വസൈന്യാധിപനുമാക്കി. പിന്നീട് ഇദ്ദേഹം 1945 മുതല്‍ 1952 വരെ കാനഡയിലെ ഗവര്‍ണര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. 1952 മുതല്‍ 1954 വരെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. 1946 ജനു. ഒന്നിന് ഇദ്ദേഹത്തിനു പ്രഭുസ്ഥാനം നല്കപ്പെട്ടു. 1952-ല്‍ ടൂണിസ്സിലെ ആദ്യ പ്രഭുവെന്ന സ്ഥാനം നേടി. 1969 ജൂണ്‍ 16-ന് ബക്കിംഗ്ഹാംഷയറിലെ സൗ ലുവില്‍ അലക്സാണ്ടര്‍ നിര്യാതനായി.

Current revision as of 05:53, 18 നവംബര്‍ 2009

അലക്സാണ്ടര്‍, ടൂണിസ്സിലെ (1891 - 1969)

Alexander of Tunis

ടൂണിസ്സിലെ അലക്സാണ്ടര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍