This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ധദാരുരീതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അര്‍ധദാരുരീതി = Half-timber method ഭവനനിര്‍മാണത്തില്‍ ഭിത്തികളും മേല്‍...) |
(→അര്‍ധദാരുരീതി) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | =അര്‍ധദാരുരീതി | + | =അര്‍ധദാരുരീതി = |
- | = | + | |
Half-timber method | Half-timber method | ||
വരി 8: | വരി 7: | ||
തടികൊണ്ടുള്ള കൂറ്റന്‍ ചട്ടക്കൂടുകള്‍ക്ക് 'കാന്റിലിവര്‍' രീതിക്കുവേണ്ട സംരചനാത്മകമായ സുരക്ഷിതത്വം (structural stability) നല്കുവാന്‍ കഴിയും. വായുസഞ്ചാരത്തിനായി ചതുരജാലകങ്ങളും വാതായനങ്ങളും സൗകര്യപ്രദമായി നല്കിയിരുന്നു. ഇംഗ്ലീഷ് ചാനലിന്റെ കരകളില്‍ ഇത്തരം വാസ്തുശില്പങ്ങള്‍ ധാരാളം കാണാനുണ്ട്. | തടികൊണ്ടുള്ള കൂറ്റന്‍ ചട്ടക്കൂടുകള്‍ക്ക് 'കാന്റിലിവര്‍' രീതിക്കുവേണ്ട സംരചനാത്മകമായ സുരക്ഷിതത്വം (structural stability) നല്കുവാന്‍ കഴിയും. വായുസഞ്ചാരത്തിനായി ചതുരജാലകങ്ങളും വാതായനങ്ങളും സൗകര്യപ്രദമായി നല്കിയിരുന്നു. ഇംഗ്ലീഷ് ചാനലിന്റെ കരകളില്‍ ഇത്തരം വാസ്തുശില്പങ്ങള്‍ ധാരാളം കാണാനുണ്ട്. | ||
- | + | [[Image:page294.png|300px|right]] | |
എ.ഡി. 13, 14 ശ.-ങ്ങളില്‍ ഈ നിര്‍മാണശാഖയില്‍ പുതിയ ശില്പാലങ്കാരസംവിധാനരീതികള്‍ രംഗപ്രവേശം ചെയ്തു. ബഹുനിലക്കെട്ടിടങ്ങളില്‍ താഴത്തെ നിലകളുടെ തൂണുകളായി ദേവന്മാരുടെയും മറ്റും ചിത്രങ്ങള്‍ കൊത്തിവച്ച ഉരുളന്‍ തടികള്‍ ഉപയോഗപ്പെടുത്തുക എന്നതു സാധാരണയായി കണ്ടുവരുന്നു. രൂപസംവിധാനത്തില്‍, ഫ്രാന്‍സില്‍ ഉയരത്തിലുള്ള ഘടകങ്ങള്‍ക്കും ഇംഗ്ലണ്ടില്‍, നെടുകെയുള്ള ഘടകങ്ങള്‍ക്കും ആയിരുന്നു പ്രാധാന്യം. | എ.ഡി. 13, 14 ശ.-ങ്ങളില്‍ ഈ നിര്‍മാണശാഖയില്‍ പുതിയ ശില്പാലങ്കാരസംവിധാനരീതികള്‍ രംഗപ്രവേശം ചെയ്തു. ബഹുനിലക്കെട്ടിടങ്ങളില്‍ താഴത്തെ നിലകളുടെ തൂണുകളായി ദേവന്മാരുടെയും മറ്റും ചിത്രങ്ങള്‍ കൊത്തിവച്ച ഉരുളന്‍ തടികള്‍ ഉപയോഗപ്പെടുത്തുക എന്നതു സാധാരണയായി കണ്ടുവരുന്നു. രൂപസംവിധാനത്തില്‍, ഫ്രാന്‍സില്‍ ഉയരത്തിലുള്ള ഘടകങ്ങള്‍ക്കും ഇംഗ്ലണ്ടില്‍, നെടുകെയുള്ള ഘടകങ്ങള്‍ക്കും ആയിരുന്നു പ്രാധാന്യം. | ||
Current revision as of 07:37, 17 നവംബര്‍ 2009
അര്‍ധദാരുരീതി
Half-timber method
ഭവനനിര്‍മാണത്തില്‍ ഭിത്തികളും മേല്‍ക്കൂരയും മരംകൊണ്ടുള്ള ചട്ടക്കൂടില്‍-തൂണും തുലാങ്ങളും ഉപയോഗിച്ച്-നിലനിര്‍ത്തുകയും അവയ്ക്കിടയില്‍ വരുന്ന ഭാഗങ്ങള്‍ ഇഷ്ടിക, കുമ്മായം മുതലായവ ഉപയോഗിച്ച് നിറയ്ക്കുകയും ചെയ്യുന്ന വാസ്തുശില്പസമ്പ്രദായം. കൂടുതല്‍ ബലത്തിനായി മൂലകള്‍ തമ്മിലും ബന്ധിപ്പിക്കാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി ചതുരപ്പെടുത്തിയ (squared) ഓക്കുമര ഉരുപ്പടികള്‍കൊണ്ടാണ് ഇത്തരം ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ആവശ്യാനുസരണം മുറികള്‍ സജ്ജീകരിക്കുന്നതിനായി തൂണുകളുടെയും തുലാങ്ങളുടെയും സ്ഥാനം ക്ലിപ്തപ്പെടുത്തിയിരിക്കും. സ്ഥലപരിമിതി അനുസരിച്ച് പല വലുപ്പങ്ങളിലും നിലകളിലും ഇത്തരം ഭവനങ്ങള്‍ നിര്‍മിക്കാവുന്നതാണ്. കനത്ത മരഉരുപ്പടികളാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്; പെട്ടെന്നു തീപിടിക്കാതിരിക്കുന്നതിനും ഇത് ഉപകരിച്ചിരുന്നു. എന്നാല്‍ താരതമ്യേന ഒതുക്കമുള്ള ചട്ടക്കൂടുകള്‍ നിര്‍മിക്കുക കാലക്രമേണ സാര്‍വത്രികമായിത്തീര്‍ന്നു. നിര്‍മാണവൈദഗ്ധ്യം അനിവാര്യമായ സന്ധികള്‍ ഒഴിവാക്കി ആണികള്‍കൊണ്ട് ചട്ടക്കൂടുകള്‍ ബലപ്പെടുത്തുന്ന രീതിയും പിന്നീട് പ്രചാരത്തില്‍ വന്നു. മിതമായ കാലാവസ്ഥയുള്ളതും ആവശ്യമായ തടികള്‍ സുലഭവുമായ മേഖലകളിലാണ് ഈ രീതി നിലവിലിരിക്കുന്നത്. ശീതോഷ്ണക്രമീകരണത്തിനായും ഭംഗിക്കായും ഇവയുടെ ഭിത്തികള്‍ ചിലപ്പോള്‍ മരപ്പലകകള്‍കൊണ്ട് പൊതിയാറുണ്ട്. ചൈനയിലും ജപ്പാനിലും വ.കിഴക്കന്‍ യൂറോപ്പിലും അമേരിക്കയിലും 17-ാം നൂറ്റാണ്ടുവരെ ഈ രീതി പ്രചാരത്തിലിരുന്നു.
പോംപി നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇത്തരം നിര്‍മാണകലയ്ക്കു സാക്ഷ്യം വഹിക്കുന്നു. റോമന്‍ഗ്രാമങ്ങളിലും ഈ രീതി സ്വാധീനം ചെലുത്തിയിരുന്നു. മധ്യകാലഘട്ടത്തില്‍ കാന്റിലിവര്‍ (cantilever) ഉപയോഗിച്ചുള്ള ബഹുനിലക്കെട്ടിടങ്ങളും ഇപ്രകാരം നിര്‍മിച്ചിരുന്നു. ഈ രീതിയിലുള്ള നിര്‍മാണം താഴത്തെ നിലയിലുള്ള ചുവരുകള്‍ക്കും ജാലകങ്ങള്‍ക്കും കാലാവസ്ഥാഭേദത്തില്‍ കൂടുതല്‍ സുരക്ഷിതത്വം നല്കുന്നു.
തടികൊണ്ടുള്ള കൂറ്റന്‍ ചട്ടക്കൂടുകള്‍ക്ക് 'കാന്റിലിവര്‍' രീതിക്കുവേണ്ട സംരചനാത്മകമായ സുരക്ഷിതത്വം (structural stability) നല്കുവാന്‍ കഴിയും. വായുസഞ്ചാരത്തിനായി ചതുരജാലകങ്ങളും വാതായനങ്ങളും സൗകര്യപ്രദമായി നല്കിയിരുന്നു. ഇംഗ്ലീഷ് ചാനലിന്റെ കരകളില്‍ ഇത്തരം വാസ്തുശില്പങ്ങള്‍ ധാരാളം കാണാനുണ്ട്.
എ.ഡി. 13, 14 ശ.-ങ്ങളില്‍ ഈ നിര്‍മാണശാഖയില്‍ പുതിയ ശില്പാലങ്കാരസംവിധാനരീതികള്‍ രംഗപ്രവേശം ചെയ്തു. ബഹുനിലക്കെട്ടിടങ്ങളില്‍ താഴത്തെ നിലകളുടെ തൂണുകളായി ദേവന്മാരുടെയും മറ്റും ചിത്രങ്ങള്‍ കൊത്തിവച്ച ഉരുളന്‍ തടികള്‍ ഉപയോഗപ്പെടുത്തുക എന്നതു സാധാരണയായി കണ്ടുവരുന്നു. രൂപസംവിധാനത്തില്‍, ഫ്രാന്‍സില്‍ ഉയരത്തിലുള്ള ഘടകങ്ങള്‍ക്കും ഇംഗ്ലണ്ടില്‍, നെടുകെയുള്ള ഘടകങ്ങള്‍ക്കും ആയിരുന്നു പ്രാധാന്യം.
തടിയിലുള്ള ചട്ടക്കൂടും ഇഷ്ടിക മുതലായവകൊണ്ടുള്ള ചുവരുകളും തമ്മിലുള്ള ആലങ്കാരികമായ വൈരുധ്യം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ശില്പസംവിധാനം 15, 16 നൂറ്റാണ്ടുകളില്‍ കൂടുതല്‍ പ്രചരിച്ചിരുന്നു. സംരചനാപരമായ ആവശ്യമില്ലാതെ രൂപഭംഗിക്കുവേണ്ടി മാത്രം തടികൊണ്ടുള്ള പല ഘടകങ്ങളും ഇത്തരത്തിലുള്ള ശില്പരീതിയില്‍ കാണാം.
പ്രാചീനകാലംമുതല്‍ ഇന്ത്യയുടെ പല ഭാഗത്തും അര്‍ധദാരുരീതിയിലുള്ള ഭവനങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു. കാശ്മീരിലും അസമിലും ഇത്തരം ഭവനങ്ങള്‍ സര്‍വസാധാരണമായിരുന്നു. അല്പം ചില വ്യത്യാസങ്ങളോടെ കേരളത്തിലും ഈ രീതി സാര്‍വത്രികമായി നിലനിന്നിരുന്നു. നോ: കേരളം
നവീന രീതിയിലുള്ള കോണ്‍ക്രീറ്റ് ചട്ടക്കൂടുകളും ഉരുക്കു ചട്ടക്കൂടുകളും ഉള്ള ബഹുനിലക്കെട്ടിടങ്ങള്‍ മധ്യകാലഘട്ടത്തിലെ അര്‍ധദാരുരീതിയുടെ ഒരു പുതിയ ആവിഷ്കരണം മാത്രമാണ്.
(എസ്. ശശികുമാര്‍)