This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിപ്പാമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറബിപ്പാമ്പ് = Malabar Sea Snake അറബിക്കടലില്‍ ധാരാളമായി കാണപ്പെടുന്ന...)
(അറബിപ്പാമ്പ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=അറബിപ്പാമ്പ്  
+
=അറബിപ്പാമ്പ് =
-
=
+
Malabar Sea Snake
Malabar Sea Snake
-
 
അറബിക്കടലില്‍ ധാരാളമായി കാണപ്പെടുന്ന ഒരിനം പാമ്പ്. കുടുംബം - എലാപിഡോ (Elapido). ഉപകുടുംബം - ഹൈഡ്രോഫിനേ. അറബിക്കടലില്‍ മാത്രം കാണപ്പെടുന്നതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചത്. ''ശാ.നാ: ലപീമിസ് കര്‍ടസ് (Lapemiscurtus)'' അറേബ്യന്‍തീരം മുതല്‍ ശ്രീലങ്കവരെ ഈ പാമ്പുകളെ കാണാനാകും. ഇവ അപൂര്‍വമായി മാത്രമേ പുറംകടലിലേക്ക് കടക്കാറുള്ളു. കടലിനോടു തൊട്ടുകിടക്കുന്ന ലവണജലമുള്ള കായലുകളിലും പുഴകളിലും ഇവ വേനല്ക്കാലത്തു കടന്നുകൂടാറുണ്ട്.  

[[Image:Arabi Snake.png|200px|left|thumb|അറബിപ്പാമ്പ്]]
പൂര്‍ണവളര്‍ച്ചയെത്തിയ അറബിപ്പാമ്പിന് ഏകദേശം രണ്ടു മീറ്റര്‍ നീളം വരും. ശരീരത്തിന്റെ മുന്‍ഭാഗം വണ്ണംകുറഞ്ഞ് പിന്നിലേക്കു വരുന്തോറും വണ്ണം കൂടി ഇരിക്കുന്നു. തല കൂര്‍ത്തതല്ല. പ്രത്യേകമായി കഴുത്തും കാണാനില്ല. തല കറുത്തതാണ്. ശരീരത്തിന്റെ അടിഭാഗം വിളര്‍ത്ത മഞ്ഞയോ വെളുപ്പോ ആയിരിക്കും; പുറം ഇരുണ്ട പച്ചയും. പുറത്ത് 45-55 വളയങ്ങള്‍ കാണാം. ഇവയ്ക്ക് കറുപ്പോ കടുത്ത തവിട്ടുനിറമോ ആയിരിക്കും. കുഞ്ഞുങ്ങളില്‍ അപൂര്‍വമായേ ഈ വളയങ്ങള്‍ കാണപ്പെടാറുള്ളു.  

Current revision as of 07:57, 16 നവംബര്‍ 2009

അറബിപ്പാമ്പ്

Malabar Sea Snake

അറബിക്കടലില്‍ ധാരാളമായി കാണപ്പെടുന്ന ഒരിനം പാമ്പ്. കുടുംബം - എലാപിഡോ (Elapido). ഉപകുടുംബം - ഹൈഡ്രോഫിനേ. അറബിക്കടലില്‍ മാത്രം കാണപ്പെടുന്നതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചത്. ശാ.നാ: ലപീമിസ് കര്‍ടസ് (Lapemiscurtus) അറേബ്യന്‍തീരം മുതല്‍ ശ്രീലങ്കവരെ ഈ പാമ്പുകളെ കാണാനാകും. ഇവ അപൂര്‍വമായി മാത്രമേ പുറംകടലിലേക്ക് കടക്കാറുള്ളു. കടലിനോടു തൊട്ടുകിടക്കുന്ന ലവണജലമുള്ള കായലുകളിലും പുഴകളിലും ഇവ വേനല്ക്കാലത്തു കടന്നുകൂടാറുണ്ട്.

അറബിപ്പാമ്പ്

പൂര്‍ണവളര്‍ച്ചയെത്തിയ അറബിപ്പാമ്പിന് ഏകദേശം രണ്ടു മീറ്റര്‍ നീളം വരും. ശരീരത്തിന്റെ മുന്‍ഭാഗം വണ്ണംകുറഞ്ഞ് പിന്നിലേക്കു വരുന്തോറും വണ്ണം കൂടി ഇരിക്കുന്നു. തല കൂര്‍ത്തതല്ല. പ്രത്യേകമായി കഴുത്തും കാണാനില്ല. തല കറുത്തതാണ്. ശരീരത്തിന്റെ അടിഭാഗം വിളര്‍ത്ത മഞ്ഞയോ വെളുപ്പോ ആയിരിക്കും; പുറം ഇരുണ്ട പച്ചയും. പുറത്ത് 45-55 വളയങ്ങള്‍ കാണാം. ഇവയ്ക്ക് കറുപ്പോ കടുത്ത തവിട്ടുനിറമോ ആയിരിക്കും. കുഞ്ഞുങ്ങളില്‍ അപൂര്‍വമായേ ഈ വളയങ്ങള്‍ കാണപ്പെടാറുള്ളു.

ഉദരഷീല്‍ഡുകള്‍ ശരീരത്തിന്റെ മുന്‍ഭാഗത്തു മാത്രമേ വ്യക്തമായിട്ടുള്ളു; പുറകില്‍ ഓരോന്നും രണ്ടായി മുറിഞ്ഞിരിക്കും.

വിഷപ്പല്ലുകള്‍ക്കു പിന്നിലായി കാണുന്ന മൂന്നോ നാലോ പല്ലുകളടക്കം താഴത്തെ അണയില്‍ ആകെ 12-16 പല്ലുകള്‍ ഉണ്ട്. ഇവയുടെ വിഷത്തിന്റെ നിറം ഇളം മഞ്ഞയാണ്. വലകടിയന്‍പാമ്പിനോളം ഉഗ്രവിഷം ഇതിനില്ല. രണ്ടാളെ കൊല്ലാന്‍ മാത്രം വിഷം എപ്പോഴും ഇവയുടെ സഞ്ചിയിലുണ്ടായിരിക്കും. മാംസപേശികളില്‍ വേദന, കടികൊണ്ട ഭാഗം അനക്കാന്‍ വയ്യായ്ക എന്നിവയാണ് ഇവയുടെ വിഷമേറ്റു കഴിഞ്ഞാലുള്ള ആദ്യലക്ഷണങ്ങള്‍. കുറച്ചു സമയത്തിനകം ശരീരം ചലനരഹിതമാവും; കണ്ണ് മഞ്ഞളിക്കുകയും തുറിച്ചുവരികയും ചെയ്യും. വിയര്‍പ്പും ദാഹവും കലശലാകുന്നതോടൊപ്പം ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. മൂത്രത്തില്‍ രക്തം കലര്‍ന്നുകാണുന്നതും പതിവാണ്.

പെണ്‍പാമ്പുകളാണ് എണ്ണത്തില്‍ കൂടുതല്‍. രണ്ടു വയസ്സ് പ്രായമാകുമ്പോഴേയ്ക്കും ഇണചേരുന്നു. മേയ് മുതല്‍ ജൂല. വരെയാണ് പ്രസവകാലം. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ത്തന്നെ ഒരു മീറ്ററോളം നീളം വരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍