This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരൂര്‍, കെ.കെ. (1907 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അരൂര്‍, കെ.കെ. (1907 - 68) മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാല...)
(അരൂര്‍, കെ.കെ. (1907 - 68))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അരൂര്‍, കെ.കെ. (1907 - 68)
+
=അരൂര്‍, കെ.കെ. (1907 - 68)=
-
 
+
[[Image:p.no.194 a.png|200px|right|thumb|കെ.കെ.അരൂര്‍]]
-
മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാലനിലെ നായകന്‍. 1907-ല്‍ ചേര്‍ത്തല താലൂക്കില്‍ അരൂര്‍ വില്ലേജില്‍ മരയ്ക്കാന്‍ പറമ്പുവീട്ടില്‍ ജനിച്ചു. അച്ഛന്‍ കെ. കേശവപിള്ളയും അമ്മ പാര്‍വതി അമ്മയും ആയിരുന്നു. അരൂരിന്റെ പൂര്‍ണമായ പേര് കെ. കുഞ്ചുനായര്‍ എന്നാണ്. കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ സംഘടിപ്പിച്ച പരമശിവവിലാസം നാടകക്കമ്പനിയില്‍ 1919 മുതല്‍ 37 വരെ നടന്‍ എന്ന നിലയില്‍ സഹകരിച്ചു. സംഗീതത്തിലും നടനകലയിലും ശാസ്ത്രീയ പരിജ്ഞാനവും പ്രായോഗികപരിശീലനവും 'കുഞ്ചു' എന്ന് അറിയപ്പെട്ടിരുന്ന കെ. കുഞ്ചുനായര്‍ നേടിയത് ഈ കാലഘട്ടത്തിലാണ്. 1938-ല്‍ മലയാളത്തിലെ ആദ്യത്തെ സ്വനചലച്ചിത്രമായ ബാലന്‍ സേലം മോഡേണ്‍ തിയെറ്റേഴ്സ് നിര്‍മിച്ചപ്പോള്‍ നായകനായി അഭിനയിച്ച ഇദ്ദേഹം കെ.കെ. അരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു. രണ്ടാമത്തെ മലയാള ശബ്ദചിത്രമായ ജ്ഞാനാംബിക(1940)യിലെ നായകനായി അഭിനയിച്ചതും അരൂര്‍ തന്നെയായിരുന്നു. അതിനുശേഷം കുറേനാള്‍ സ്വന്തം നിലയില്‍ ഒരു സംഗീതാധ്യാപകനായി കഴിഞ്ഞു. 1943 മുതല്‍ കടയ്ക്കാവൂര്‍ എസ്.എസ്. നടനസഭ, വൈക്കം ഓംശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദയനടനസഭ തുടങ്ങിയ നാടകക്കമ്പനികള്‍ നടത്തിയ നാടകങ്ങളില്‍ അഭിനേതാവ് ആയിരുന്നു. 1949 മുതല്‍ ഹരികഥാപ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. കേരള കേസരി, കുടുംബിനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1968-ല്‍ അന്തരിച്ചു.
+
മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാലനിലെ നായകന്‍. 1907-ല്‍ ചേര്‍ത്തല താലൂക്കില്‍ അരൂര്‍ വില്ലേജില്‍ മരയ്ക്കാന്‍ പറമ്പുവീട്ടില്‍ ജനിച്ചു. അച്ഛന്‍ കെ. കേശവപിള്ളയും അമ്മ പാര്‍വതി അമ്മയും ആയിരുന്നു. അരൂരിന്റെ പൂര്‍ണമായ പേര് കെ. കുഞ്ചുനായര്‍ എന്നാണ്. കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ സംഘടിപ്പിച്ച പരമശിവവിലാസം നാടകക്കമ്പനിയില്‍ 1919 മുതല്‍ 37 വരെ നടന്‍ എന്ന നിലയില്‍ സഹകരിച്ചു. സംഗീതത്തിലും നടനകലയിലും ശാസ്ത്രീയ പരിജ്ഞാനവും പ്രായോഗികപരിശീലനവും 'കുഞ്ചു' എന്ന് അറിയപ്പെട്ടിരുന്ന കെ. കുഞ്ചുനായര്‍ നേടിയത് ഈ കാലഘട്ടത്തിലാണ്. 1938-ല്‍ മലയാളത്തിലെ ആദ്യത്തെ സ്വനചലച്ചിത്രമായ ബാലന്‍ സേലം മോഡേണ്‍ തിയെറ്റേഴ്സ് നിര്‍മിച്ചപ്പോള്‍ നായകനായി അഭിനയിച്ച ഇദ്ദേഹം കെ.കെ. അരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു. രണ്ടാമത്തെ മലയാള ശബ്ദചിത്രമായ ''ജ്ഞാനാംബിക''(1940)യിലെ നായകനായി അഭിനയിച്ചതും അരൂര്‍ തന്നെയായിരുന്നു. അതിനുശേഷം കുറേനാള്‍ സ്വന്തം നിലയില്‍ ഒരു സംഗീതാധ്യാപകനായി കഴിഞ്ഞു. 1943 മുതല്‍ കടയ്ക്കാവൂര്‍ എസ്.എസ്. നടനസഭ, വൈക്കം ഓംശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദയനടനസഭ തുടങ്ങിയ നാടകക്കമ്പനികള്‍ നടത്തിയ നാടകങ്ങളില്‍ അഭിനേതാവ് ആയിരുന്നു. 1949 മുതല്‍ ഹരികഥാപ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. കേരള കേസരി, കുടുംബിനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1968-ല്‍ അന്തരിച്ചു.

Current revision as of 06:54, 16 നവംബര്‍ 2009

അരൂര്‍, കെ.കെ. (1907 - 68)

കെ.കെ.അരൂര്‍

മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാലനിലെ നായകന്‍. 1907-ല്‍ ചേര്‍ത്തല താലൂക്കില്‍ അരൂര്‍ വില്ലേജില്‍ മരയ്ക്കാന്‍ പറമ്പുവീട്ടില്‍ ജനിച്ചു. അച്ഛന്‍ കെ. കേശവപിള്ളയും അമ്മ പാര്‍വതി അമ്മയും ആയിരുന്നു. അരൂരിന്റെ പൂര്‍ണമായ പേര് കെ. കുഞ്ചുനായര്‍ എന്നാണ്. കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ സംഘടിപ്പിച്ച പരമശിവവിലാസം നാടകക്കമ്പനിയില്‍ 1919 മുതല്‍ 37 വരെ നടന്‍ എന്ന നിലയില്‍ സഹകരിച്ചു. സംഗീതത്തിലും നടനകലയിലും ശാസ്ത്രീയ പരിജ്ഞാനവും പ്രായോഗികപരിശീലനവും 'കുഞ്ചു' എന്ന് അറിയപ്പെട്ടിരുന്ന കെ. കുഞ്ചുനായര്‍ നേടിയത് ഈ കാലഘട്ടത്തിലാണ്. 1938-ല്‍ മലയാളത്തിലെ ആദ്യത്തെ സ്വനചലച്ചിത്രമായ ബാലന്‍ സേലം മോഡേണ്‍ തിയെറ്റേഴ്സ് നിര്‍മിച്ചപ്പോള്‍ നായകനായി അഭിനയിച്ച ഇദ്ദേഹം കെ.കെ. അരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു. രണ്ടാമത്തെ മലയാള ശബ്ദചിത്രമായ ജ്ഞാനാംബിക(1940)യിലെ നായകനായി അഭിനയിച്ചതും അരൂര്‍ തന്നെയായിരുന്നു. അതിനുശേഷം കുറേനാള്‍ സ്വന്തം നിലയില്‍ ഒരു സംഗീതാധ്യാപകനായി കഴിഞ്ഞു. 1943 മുതല്‍ കടയ്ക്കാവൂര്‍ എസ്.എസ്. നടനസഭ, വൈക്കം ഓംശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദയനടനസഭ തുടങ്ങിയ നാടകക്കമ്പനികള്‍ നടത്തിയ നാടകങ്ങളില്‍ അഭിനേതാവ് ആയിരുന്നു. 1949 മുതല്‍ ഹരികഥാപ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. കേരള കേസരി, കുടുംബിനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1968-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍