This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുവിപ്പുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അരുവിപ്പുറം)
 
വരി 2: വരി 2:
ദക്ഷിണ കേരളത്തിലെ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രം. തിരുവനന്തപുരം നഗരത്തില്‍നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിന്‍കര പട്ടണത്തില്‍നിന്നും ഉദ്ദേശം 3. കി.മീ. കി, നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയില്‍ മുന്‍പുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്. ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവര്‍ണമേധാവിത്വത്തിനെതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്രസ്ഥാപനം. പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണസമിതിയാണ് പില്ക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലന (എസ്.എന്‍.ഡി.പി.) യോഗമായി വികസിച്ചത്.  

-
 
+
[[Image:Aruvippuram.png|200px|left|thumb|അരുവിപ്പുറം ശിവക്ഷേത്രം]]
'ജാതിഭേദം മതദ്വേഷ-
'ജാതിഭേദം മതദ്വേഷ-
വരി 12: വരി 12:
എന്ന ഗുരുദേവവചനം ഈ ക്ഷേത്രഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

[[Image:Aruvippuram_1.png|200px|right|thumb|ശ്രീനാരായണഗുരു തപശ്ചര്യയില്‍ മുഴുകിയിരുന്ന ഗുഹ]]
അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹകളിലൊന്നില്‍ കുറേക്കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തായി എഴുന്നുനില്ക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാന്‍ സംഘം കാര്യദര്‍ശിയെന്നനിലയില്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകര്‍ഷിച്ചുവരുന്നു.  

Current revision as of 06:52, 16 നവംബര്‍ 2009

അരുവിപ്പുറം

ദക്ഷിണ കേരളത്തിലെ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രം. തിരുവനന്തപുരം നഗരത്തില്‍നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിന്‍കര പട്ടണത്തില്‍നിന്നും ഉദ്ദേശം 3. കി.മീ. കി, നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയില്‍ മുന്‍പുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്. ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവര്‍ണമേധാവിത്വത്തിനെതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്രസ്ഥാപനം. പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണസമിതിയാണ് പില്ക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലന (എസ്.എന്‍.ഡി.പി.) യോഗമായി വികസിച്ചത്.

അരുവിപ്പുറം ശിവക്ഷേത്രം

'ജാതിഭേദം മതദ്വേഷ-

മേതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്'

എന്ന ഗുരുദേവവചനം ഈ ക്ഷേത്രഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ശ്രീനാരായണഗുരു തപശ്ചര്യയില്‍ മുഴുകിയിരുന്ന ഗുഹ

അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹകളിലൊന്നില്‍ കുറേക്കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തായി എഴുന്നുനില്ക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാന്‍ സംഘം കാര്യദര്‍ശിയെന്നനിലയില്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകര്‍ഷിച്ചുവരുന്നു.

നെയ്യാറ്റിന്‍കര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തില്‍പ്പെട്ട അരുവിപ്പുറം കാര്‍ഷികപ്രധാനമായ ഗ്രാമമാണ്. രാജീവ് ഗാന്ധി തുടങ്ങിയ മുന്‍പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

(കാട്ടാക്കട ദിവാകരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍