This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരത്ത= സിഞ്ചിബറേസീ (Zingiberaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശ...)
(അരത്ത)
 
വരി 2: വരി 2:
സിഞ്ചിബറേസീ (Zingiberaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ''ആല്‍പീനിയ ഗാലാന്‍ഗാ (Alpinia galanga)''.  ചിറ്റരത്ത എന്നും അറിയപ്പെടുന്നു. പൂര്‍വേന്ത്യയിലും കേരളത്തിലും കണ്ടുവരുന്നു. 1.5 മീ. വരെ ഉയരത്തില്‍ വളരുന്ന അരത്തയ്ക്ക് കാണ്ഡവും ഉറപ്പുള്ള തണ്ടും ഇല്ല. ഇലകള്‍ വീതികുറഞ്ഞ് നീളം കൂടിയതും ചുവപ്പു കലര്‍ന്ന പച്ച നിറമുള്ളതുമാണ്. ഇല 60-100 സെ.മീ. നീളമുള്ളതായിരിക്കും. അനിശ്ചിത പുഷ്പമഞ്ജരി(Raceme)യായിട്ടാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. സഹപത്രകങ്ങള്‍ (Bracteoles) ഉണ്ട്. മൂന്ന് ബാഹ്യദളങ്ങളും മൂന്ന് ദളങ്ങളും കാണപ്പെടുന്നു. ബാഹ്യദളങ്ങള്‍ കൂടിച്ചേര്‍ന്ന് മണിയുടെ ആകൃതിയിലുള്ള സംയുക്തവൃതിയുണ്ടാകുന്നു. ദളങ്ങള്‍ വെളുത്തതും ചുവന്ന രേഖകളുള്ളതും അണ്ഡാകൃതിയോട് കൂടിയതുമാണ്. ദളങ്ങളുടെ അടിഭാഗം ഒട്ടിച്ചേര്‍ന്ന് കുഴലുപോലെയിരിക്കും. ഈ കുഴലില്‍ കേസരങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും. ജനിക്ക് മൂന്നറകളുള്ള അധമാണ്ഡാശയമാണുള്ളത്. കായ്ക്ക് ഒരു സെ.മീ. നീളം വരും. ഒരു കായില്‍ മൂന്നു മുതല്‍ ആറു വരെ വിത്തുകള്‍ കാണപ്പെടുന്നു.  

-
 
+
[[Image:p.no.153.png|200px|left|thumb|അരത്ത]]
ഔഷധമായി ഉപയോഗിക്കുന്ന 'അരത്തമാങ്ങ്' ഈ ചെടിയുടെ മൂലകാണ്ഡ(പ്രകന്ദം)മാണ്. അരത്തമാങ്ങിന് രൂക്ഷമായ രുചിയും മണവുമുണ്ട്. ഇതില്‍ ലഘുതൈലം (0.04 ശ.മാ.), മീതൈല്‍ സിന്നമേറ്റ് (48 ശ.മാ.), ഗലാന്‍ഗിന്‍, ആല്‍പിനിന്‍, കാംഫറെസ്, സിനിയോള്‍ (20-30 ശ.മാ.) എന്നിവ അടങ്ങിയിട്ടുണ്ട്. സന്നിവാതം, നീരിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക് അരത്തമാങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും, ആമദോഷം ഇല്ലാതാക്കും, കഫവാതരോഗങ്ങള്‍ ശമിപ്പിക്കും, രാസ്ന (അരത്തമാങ്ങ്), അമൃത്, ദേവതാരം, ദശമൂലം ഇവ ചേര്‍ന്നതാണ് രാസ്നാദിഗണം. ഇവ ചൂര്‍ണം, കഷായം, ഘൃതം തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു. മലയാക്കാര്‍ സുഗന്ധവ്യഞ്ജനമായി ഇതു കറികളില്‍ ചേര്‍ക്കാറുണ്ട്; കായ് ഏലക്കായ്ക്കു പകരം ഉപയോഗിക്കാം.  

(ഡോ. പി.എന്‍. നായര്‍)
(ഡോ. പി.എന്‍. നായര്‍)

Current revision as of 09:18, 14 നവംബര്‍ 2009

അരത്ത

സിഞ്ചിബറേസീ (Zingiberaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ആല്‍പീനിയ ഗാലാന്‍ഗാ (Alpinia galanga). ചിറ്റരത്ത എന്നും അറിയപ്പെടുന്നു. പൂര്‍വേന്ത്യയിലും കേരളത്തിലും കണ്ടുവരുന്നു. 1.5 മീ. വരെ ഉയരത്തില്‍ വളരുന്ന അരത്തയ്ക്ക് കാണ്ഡവും ഉറപ്പുള്ള തണ്ടും ഇല്ല. ഇലകള്‍ വീതികുറഞ്ഞ് നീളം കൂടിയതും ചുവപ്പു കലര്‍ന്ന പച്ച നിറമുള്ളതുമാണ്. ഇല 60-100 സെ.മീ. നീളമുള്ളതായിരിക്കും. അനിശ്ചിത പുഷ്പമഞ്ജരി(Raceme)യായിട്ടാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. സഹപത്രകങ്ങള്‍ (Bracteoles) ഉണ്ട്. മൂന്ന് ബാഹ്യദളങ്ങളും മൂന്ന് ദളങ്ങളും കാണപ്പെടുന്നു. ബാഹ്യദളങ്ങള്‍ കൂടിച്ചേര്‍ന്ന് മണിയുടെ ആകൃതിയിലുള്ള സംയുക്തവൃതിയുണ്ടാകുന്നു. ദളങ്ങള്‍ വെളുത്തതും ചുവന്ന രേഖകളുള്ളതും അണ്ഡാകൃതിയോട് കൂടിയതുമാണ്. ദളങ്ങളുടെ അടിഭാഗം ഒട്ടിച്ചേര്‍ന്ന് കുഴലുപോലെയിരിക്കും. ഈ കുഴലില്‍ കേസരങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും. ജനിക്ക് മൂന്നറകളുള്ള അധമാണ്ഡാശയമാണുള്ളത്. കായ്ക്ക് ഒരു സെ.മീ. നീളം വരും. ഒരു കായില്‍ മൂന്നു മുതല്‍ ആറു വരെ വിത്തുകള്‍ കാണപ്പെടുന്നു.

അരത്ത

ഔഷധമായി ഉപയോഗിക്കുന്ന 'അരത്തമാങ്ങ്' ഈ ചെടിയുടെ മൂലകാണ്ഡ(പ്രകന്ദം)മാണ്. അരത്തമാങ്ങിന് രൂക്ഷമായ രുചിയും മണവുമുണ്ട്. ഇതില്‍ ലഘുതൈലം (0.04 ശ.മാ.), മീതൈല്‍ സിന്നമേറ്റ് (48 ശ.മാ.), ഗലാന്‍ഗിന്‍, ആല്‍പിനിന്‍, കാംഫറെസ്, സിനിയോള്‍ (20-30 ശ.മാ.) എന്നിവ അടങ്ങിയിട്ടുണ്ട്. സന്നിവാതം, നീരിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക് അരത്തമാങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും, ആമദോഷം ഇല്ലാതാക്കും, കഫവാതരോഗങ്ങള്‍ ശമിപ്പിക്കും, രാസ്ന (അരത്തമാങ്ങ്), അമൃത്, ദേവതാരം, ദശമൂലം ഇവ ചേര്‍ന്നതാണ് രാസ്നാദിഗണം. ഇവ ചൂര്‍ണം, കഷായം, ഘൃതം തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു. മലയാക്കാര്‍ സുഗന്ധവ്യഞ്ജനമായി ഇതു കറികളില്‍ ചേര്‍ക്കാറുണ്ട്; കായ് ഏലക്കായ്ക്കു പകരം ഉപയോഗിക്കാം.

(ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍