This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിന്ത്യന്‍ കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അമേരിന്ത്യന്‍ കല) |
(→അമേരിന്ത്യന്‍ കല) |
||
വരി 9: | വരി 9: | ||
'''പ്യൂബ്ലോ ഇന്ത്യര്‍.''' അരിസോണ, ന്യൂമെക്സിക്കോ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാരായ പ്യൂബ്ലോ ഇന്ത്യരുടെ കലാപ്രകടനപാടവം ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് അവരുടെ മണ്‍പാത്രങ്ങളിലാണ്. വെള്ളം കോരിനിറയ്ക്കുവാനുള്ള കുടങ്ങളില്‍, അവയുടെ വളവുകള്‍ക്കും മടക്കുകള്‍ക്കും യോജിച്ചവിധം പല നിറങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രശില്പങ്ങള്‍ വരച്ചും കൊത്തിയും ഉണ്ടാക്കുന്നതു പ്യൂബ്ളോ വനിതകളാണ്. ത്രികോണാകൃതിയിലും മറ്റു ജ്യാമിതീയ രൂപങ്ങളിലുമുള്ള പല ചിത്രങ്ങളും പരസ്പരാനുപാതഭംഗിയോടുകൂടി ഇവയില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മേഘം, മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പ്രതീകഭംഗിയോടുകൂടി പകര്‍ത്തിയിരിക്കുകയാണ് ഈ ചിത്രങ്ങളില്‍ എന്ന് പറയപ്പെടാറുണ്ട്. കുട്ടകളിലും വട്ടികളിലും ഇത്തരം വര്‍ണചിത്രങ്ങള്‍ ധാരാളമായി കാണാം. | '''പ്യൂബ്ലോ ഇന്ത്യര്‍.''' അരിസോണ, ന്യൂമെക്സിക്കോ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാരായ പ്യൂബ്ലോ ഇന്ത്യരുടെ കലാപ്രകടനപാടവം ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് അവരുടെ മണ്‍പാത്രങ്ങളിലാണ്. വെള്ളം കോരിനിറയ്ക്കുവാനുള്ള കുടങ്ങളില്‍, അവയുടെ വളവുകള്‍ക്കും മടക്കുകള്‍ക്കും യോജിച്ചവിധം പല നിറങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രശില്പങ്ങള്‍ വരച്ചും കൊത്തിയും ഉണ്ടാക്കുന്നതു പ്യൂബ്ളോ വനിതകളാണ്. ത്രികോണാകൃതിയിലും മറ്റു ജ്യാമിതീയ രൂപങ്ങളിലുമുള്ള പല ചിത്രങ്ങളും പരസ്പരാനുപാതഭംഗിയോടുകൂടി ഇവയില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മേഘം, മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പ്രതീകഭംഗിയോടുകൂടി പകര്‍ത്തിയിരിക്കുകയാണ് ഈ ചിത്രങ്ങളില്‍ എന്ന് പറയപ്പെടാറുണ്ട്. കുട്ടകളിലും വട്ടികളിലും ഇത്തരം വര്‍ണചിത്രങ്ങള്‍ ധാരാളമായി കാണാം. | ||
- | [[Image:P.no.63 a.png| | + | [[Image:P.no.63 a.png|100x150px|right|thumb|മഴയുടെ ദേവതയെ ചിത്രീകരിച്ചിരിക്കുന്ന മണ്‍പാത്രം:ടോള്‍ടെക് സംസ്കാരം]] |
കളിപ്പാവകളിലും മുഖംമൂടികളിലും തങ്ങളുടെ ഗ്രാമദേവതകളുടെ രൂപങ്ങള്‍ വരച്ചും കൊത്തിയും ചേര്‍ക്കുന്നതിലും പലതരം കവടികള്‍കൊണ്ട് അവയെ മോടിപിടിപ്പിക്കുന്നതിലും പ്യൂബ്ളോ ഇന്ത്യര്‍ കുതുകികളായിരുന്നു. നല്ല വെള്ളനിറമുള്ള മണല്‍ നിറഞ്ഞ ഗൃഹാങ്കണങ്ങളില്‍ പല നിറത്തിലുള്ള ചൂര്‍ണങ്ങള്‍ ആവശ്യംപോലെ വിതറി മൂര്‍ത്തിരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോലങ്ങള്‍ വരയ്ക്കാനും ഇവര്‍ക്കുള്ള കഴിവ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. | കളിപ്പാവകളിലും മുഖംമൂടികളിലും തങ്ങളുടെ ഗ്രാമദേവതകളുടെ രൂപങ്ങള്‍ വരച്ചും കൊത്തിയും ചേര്‍ക്കുന്നതിലും പലതരം കവടികള്‍കൊണ്ട് അവയെ മോടിപിടിപ്പിക്കുന്നതിലും പ്യൂബ്ളോ ഇന്ത്യര്‍ കുതുകികളായിരുന്നു. നല്ല വെള്ളനിറമുള്ള മണല്‍ നിറഞ്ഞ ഗൃഹാങ്കണങ്ങളില്‍ പല നിറത്തിലുള്ള ചൂര്‍ണങ്ങള്‍ ആവശ്യംപോലെ വിതറി മൂര്‍ത്തിരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോലങ്ങള്‍ വരയ്ക്കാനും ഇവര്‍ക്കുള്ള കഴിവ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. | ||
09:04, 12 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിന്ത്യന്‍ കല
Amerindian Art
അമേരിക്കയിലെ ആദിവാസികളായ അമേരിന്ത്യരുടെ കല. 15-16 ശ.-ങ്ങളില്‍ ആരംഭിച്ച യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് അമേരിക്കയിലെ ഉത്തര-ദക്ഷിണ മേഖലകളില്‍ താമസിച്ചിരുന്ന ആദിവാസിജനവര്‍ഗങ്ങളെ അമേരിക്കന്‍ ഇന്ത്യന്മാര്‍ അഥവാ 'അമേരിന്ത്യര്‍' എന്നാണ് പൊതുവേ വിളിച്ചുവരുന്നത്. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള ചില പ്രദേശങ്ങളിലെ ആദിവാസികള്‍ എസ്കിമോകള്‍ എന്ന പേരിലും അറിയപ്പെടുന്നു. അമേരിക്ക കണ്ടുപിടിക്കപ്പെടുന്നതിനു മുന്‍പുതന്നെ മെക്സിക്കോയിലും പെറുവിലും മധ്യ അമേരിക്കയിലെ ചില ഭാഗങ്ങളിലും അതതു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകളും അവിടെ നിവസിക്കുന്ന ജനവിഭാഗങ്ങളുടെ പൊതുവായ സ്വഭാവരീതികളും വീക്ഷണഭേദങ്ങളും എല്ലാം ഉള്‍ക്കൊണ്ട് ഉരുത്തിരിഞ്ഞ ദേശീയ കലാപ്രസ്ഥാനങ്ങള്‍ യൂറോപ്യര്‍ ആധുനികര്‍ വിശേഷിപ്പിച്ചുപോന്ന ഈ കലാസമ്പ്രദായങ്ങളില്‍ നിന്നും വ്യക്തമാകുന്ന അമേരിന്ത്യന്‍ജീവിതം അമേരിക്കയിലേക്കുള്ള യൂറോപ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷവും വളരെക്കാലത്തേക്കു തുടര്‍ന്നുപോന്നു.
അമേരിക്കയുടെ മേലുള്ള രാഷ്ട്രീയ-സാമ്പത്തികാധിപത്യങ്ങള്‍ സമ്പൂര്‍ണമായി യൂറോപ്യന്‍ ശക്തികളുടെ കൈകളിലെത്തിച്ചേര്‍ന്നതോടെ ഈ നിലയ്ക്ക് മാറ്റം സംഭവിച്ചുതുടങ്ങി. വെള്ളക്കാരുമായുള്ള സമ്പര്‍ക്കം പല തോതിലുള്ള ഏറ്റക്കുറച്ചിലുകളോടുകൂടി അമേരിന്ത്യന്‍കലയെ ബാധിക്കുക എന്നത് അനിവാര്യമായി. എന്നാല്‍ അമേരിക്കയുടെ പ. തീരങ്ങളില്‍ എന്നപോലെ മറ്റു പല പ്രദേശങ്ങളിലും അമേരിന്ത്യന്‍ പ്രാകൃതകലാരൂപങ്ങള്‍ അവയുടെ സഹജസവിശേഷതകള്‍ക്കു വലിയ പോറലുകള്‍ ഏല്ക്കാതെ 20-ാം ശ.-ത്തിലും നിലനിന്നുപോരുന്നുണ്ട്. പാറക്കെട്ടുകളിലുള്ള കൊത്തുപണികളും ചിത്രരചനകളും പ്രാചീനശ്മശാനങ്ങളില്‍നിന്ന് കണ്ടുകിട്ടിയിട്ടുള്ള സചിത്രശിലാഖണ്ഡങ്ങളും മണ്‍പാത്രങ്ങളും വ്യക്തമാക്കുന്നത് അമേരിന്ത്യന്‍ കലയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ്.
ടോട്ടം സ്ഥൂണങ്ങള്‍ (Totem Poles). അമേരിന്ത്യന്‍ കല പ്രാദേശികമായ പല രൂപഭേദങ്ങളും കൈക്കൊള്ളാറുണ്ട്. അലാസ്ക മുതല്‍ വാന്‍കൂവര്‍ ദ്വീപുവരെയുള്ള വനപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന ആദിവാസികളുടെ കലാനൈപുണ്യം മുഴുവന്‍ പ്രതിഫലിക്കുന്നത് അവരുണ്ടാക്കുന്ന തടി ഉരുപ്പടികളിലാണ്. വീട്ടിനുള്ളിലെ തൂണുകളില്‍ മാത്രമല്ല, 18 മീ.-ല്‍ കൂടുതല്‍ ഉയരമുള്ള 'ടോട്ടം' സ്ഥൂണങ്ങളിലും വിചിത്രവര്‍ണാങ്കിതമായ ഭാവരൂപചിത്രണങ്ങള്‍ സാധാരണമാണ്. തങ്ങളുടെ കുടുംബപിതാക്കന്മാരെന്നു സങ്കല്പിക്കപ്പെടുന്ന പൂര്‍വികരുടെയും ഐതിഹ്യ കഥാപാത്രങ്ങളുടെയും ചിത്രങ്ങളോടൊപ്പം കരടി, തവള, കഴുകന്‍ തുടങ്ങിയ ജന്തുക്കളുടെയും ശില്പങ്ങള്‍ ഇവയില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മൃഗങ്ങളുടെ കണ്ണുകള്‍, നഖങ്ങള്‍, കൊമ്പുകള്‍, ദംഷ്ട്രകള്‍ മുതലായവ ഈ ചിത്രങ്ങളില്‍ ഏറ്റവും തെളിഞ്ഞു കാണത്തക്കവണ്ണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഉണ്ടാക്കിയിട്ടുള്ള മുഖംമൂടികള്‍ അവയുടെ വര്‍ണവൈചിത്ര്യംകൊണ്ടും അവ ഉള്‍ക്കൊള്ളുന്ന വിവിധാര്‍ഥകല്പനകൊണ്ടും ശില്പവൈദഗ്ധ്യങ്ങളില്‍ ഇവര്‍ കൈവരിച്ചിരുന്ന ഔന്നത്യത്തിന് നിദര്‍ശങ്ങളാണ്. പെട്ടികള്‍, താലങ്ങള്‍, കരണ്ടികള്‍, പുകയിലക്കുഴലുകള്‍, മരവികള്‍ തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള ഉപകരണങ്ങളും ചിത്രശില്പാലംകൃതങ്ങളാണ്.
പ്യൂബ്ലോ ഇന്ത്യര്‍. അരിസോണ, ന്യൂമെക്സിക്കോ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാരായ പ്യൂബ്ലോ ഇന്ത്യരുടെ കലാപ്രകടനപാടവം ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് അവരുടെ മണ്‍പാത്രങ്ങളിലാണ്. വെള്ളം കോരിനിറയ്ക്കുവാനുള്ള കുടങ്ങളില്‍, അവയുടെ വളവുകള്‍ക്കും മടക്കുകള്‍ക്കും യോജിച്ചവിധം പല നിറങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രശില്പങ്ങള്‍ വരച്ചും കൊത്തിയും ഉണ്ടാക്കുന്നതു പ്യൂബ്ളോ വനിതകളാണ്. ത്രികോണാകൃതിയിലും മറ്റു ജ്യാമിതീയ രൂപങ്ങളിലുമുള്ള പല ചിത്രങ്ങളും പരസ്പരാനുപാതഭംഗിയോടുകൂടി ഇവയില്‍ സ്ഥലം പിടിച്ചിരിക്കുന്നു. മേഘം, മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പ്രതീകഭംഗിയോടുകൂടി പകര്‍ത്തിയിരിക്കുകയാണ് ഈ ചിത്രങ്ങളില്‍ എന്ന് പറയപ്പെടാറുണ്ട്. കുട്ടകളിലും വട്ടികളിലും ഇത്തരം വര്‍ണചിത്രങ്ങള്‍ ധാരാളമായി കാണാം.
കളിപ്പാവകളിലും മുഖംമൂടികളിലും തങ്ങളുടെ ഗ്രാമദേവതകളുടെ രൂപങ്ങള്‍ വരച്ചും കൊത്തിയും ചേര്‍ക്കുന്നതിലും പലതരം കവടികള്‍കൊണ്ട് അവയെ മോടിപിടിപ്പിക്കുന്നതിലും പ്യൂബ്ളോ ഇന്ത്യര്‍ കുതുകികളായിരുന്നു. നല്ല വെള്ളനിറമുള്ള മണല്‍ നിറഞ്ഞ ഗൃഹാങ്കണങ്ങളില്‍ പല നിറത്തിലുള്ള ചൂര്‍ണങ്ങള്‍ ആവശ്യംപോലെ വിതറി മൂര്‍ത്തിരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോലങ്ങള്‍ വരയ്ക്കാനും ഇവര്‍ക്കുള്ള കഴിവ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
നായാടികളുടെ കല. മധ്യദേശ സമതലങ്ങളിലും കി. വനപ്രദേശങ്ങളിലും പാര്‍പ്പിടമുറപ്പിച്ചിട്ടുള്ള നായാട്ടുകാരായ ഇന്ത്യരുടെ കലാചാതുരി മുഴുവന്‍ അവര്‍ സംഭരിച്ചിട്ടുള്ള മൃഗചര്‍മങ്ങളിലെ ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം. തമ്പുകെട്ടാനും കുപ്പായം തുന്നാനും സഞ്ചികളും മറ്റും നിര്‍മിക്കാനും ഉപയോഗിക്കുന്ന തോലുകളില്‍ പ്രസിദ്ധമായ യുദ്ധരംഗങ്ങളുടെ വര്‍ണചിത്രീകരണങ്ങള്‍ സാധാരണമാണ്. അശ്വാരൂഢരായ ഭടന്മാരുടെ ചിത്രങ്ങളാണ് ഇക്കൂട്ടത്തില്‍ കൂടുതലുള്ളത്. ഇങ്ങനെ ചിത്രിതമായ തോലുകളുടെ അരികുപാളങ്ങളും മറ്റും ജ്യാമിതീയ രൂപങ്ങള്‍കൊണ്ടു മോടിപിടിപ്പിക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുന്‍പ് തൂവലുകളും കവടികളും കൊണ്ടാണ് ഇവയുടെ ഭംഗി വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍, അടുത്ത കാലത്തായി ഇവര്‍ നിറമുള്ള സ്ഫടികക്കഷണങ്ങളും പളുങ്കുകളും ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ താത്പര്യം കാണിച്ചുവരുന്നു.
ഒഹായോയിലും മിസിസിപ്പി തടങ്ങളിലും ഉള്ള അമേരിന്ത്യര്‍ ശിലാപ്രതിമകളും കളിമണ്‍ ശില്പങ്ങളും നിര്‍മിക്കുന്നതില്‍ വളരെ പണ്ടുമുതല്‍ക്കേ അത്യധികം വൈദഗ്ധ്യം കാണിച്ചുവരുന്നുണ്ട്. കല്ലുകൊണ്ടും മണ്ണുകൊണ്ടും നിര്‍മിക്കപ്പെട്ടിട്ടുള്ള പാത്രങ്ങളിലും മറ്റു ഗൃഹോപകരണങ്ങളിലും പലതരം പക്ഷിമൃഗാദികളുടെ രൂപങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പതിവുണ്ട്. പ്രാചീന മെക്സിക്കന്‍ സംസ്കാരത്തിന്റെ സ്വാധീനമാണ് ഇവയില്‍ പ്രതിഫലിച്ചു കാണുന്നത്.
തെക്കേ അമേരിക്ക. ആന്‍ഡീസ് പര്‍വതപ്രദേശത്തെ വലയം ചെയ്തിരിക്കുന്ന പ്രാചീന ഇങ്കാ (പെറുവിയന്‍) സംസ്കാരധാരകളെ മാറ്റിനിര്‍ത്തിയാല്‍ തെക്കേ അമേരിക്കയിലെ 'ഇന്ത്യന്‍കല' വടക്കുള്ളതിനെപ്പോലെ അത്ര വികസിതമല്ലെന്നു കാണാം. മാത്രമല്ല, ദേശവ്യാപകമായ പ്രചാരം സിദ്ധിക്കാതെ അതു ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടി നില്ക്കുകയാണ്.
ആമസോണ്‍ നദീതടത്തിലും പതനപ്രദേശങ്ങളിലും നിവസിക്കുന്നവര്‍ ഉണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങളും തൂവല്‍കൊണ്ടുള്ള ഭൂഷണങ്ങളും ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവയാണ്. ബ്രിട്ടീഷ് ഗയാനയിലെ ആദിവാസികളുടെ വിചിത്രങ്ങളായ വട്ടികളും കുട്ടകളും പരാഗ്വേയിലെ ചാകോവര്‍ഗക്കാരായ സ്ത്രീകള്‍ ചിത്രപ്പണികള്‍ ചെയ്തുണ്ടാക്കുന്ന കമ്പിളിവസ്ത്രങ്ങളും അത്യധികം വിലമതിക്കപ്പെടുന്ന ആകര്‍ഷകവസ്തുക്കളായി നിലകൊള്ളുന്നു. നോ: ആസ്ടെക്കുകള്‍; അമേരിക്കന്‍ ആദിവാസികള്‍; ഇങ്കാ സംസ്കാരം; മായാ സംസ്കാരം
(മാവേലിക്കര രാമചന്ദ്രന്‍; സ.പ.)