This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ട്രാസോണികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അള്‍ട്രാസോണികം= Ultrasonics കേള്‍ക്കാന്‍ കഴിയാത്ത വിധം ആവൃത്തിയേറ...)
അടുത്ത വ്യത്യാസം →

08:49, 7 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അള്‍ട്രാസോണികം

Ultrasonics

കേള്‍ക്കാന്‍ കഴിയാത്ത വിധം ആവൃത്തിയേറിയ തരംഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. പദാര്‍ഥകണങ്ങളുടെ യാന്ത്രികമായ കമ്പനങ്ങള്‍ വായുവില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു; ആ തരംഗങ്ങള്‍ ശ്രവണേന്ദ്രിയത്തില്‍ പതിക്കുമ്പോള്‍ ശബ്ദപ്രതീതി ഉണ്ടാകുന്നു. സ്രോതസ്സി(source)ന്റെ ഗുണധര്‍മം അനുസരിച്ച് ഈ തരംഗങ്ങള്‍ക്കു നിശ്ചിതമായ ഒരു ആവൃത്തി (frequency) ഉണ്ടായിരിക്കും. എന്നാല്‍ ഏകദേശം സെക്കന്റില്‍ 20,000-ല്‍ കവിഞ്ഞ ആവൃത്തിയുള്ള ശബ്ദം നമുക്കു ശ്രാവ്യമല്ല. ഇത്തരം തരംഗങ്ങളെ അള്‍ട്രാസോണിക തരംഗങ്ങള്‍ എന്നു പറയുന്നു. പ്രകൃതിയില്‍ തന്നെ വാവല്‍, നായ, എലി, ചീവീട് മുതലായ ജീവികള്‍ ഇരുട്ടില്‍ വഴി കണ്ടെത്തുന്നതിനും മറ്റുമായി അള്‍ട്രാസോണിക തരംഗങ്ങള്‍ സ്വയം പുറപ്പെടുവിക്കുന്നുണ്ട്. വാവല്‍ ഉണ്ടാക്കുന്ന ശബ്ദതരംഗങ്ങളുടെ ആവൃത്തി സെക്കന്റില്‍ 20,000-നും 1,00,000-നും ഇടയ്ക്കാണ്. ഇലക്ട്രോണിക്സ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ശബ്ദസ്രോതസ്സുകള്‍കൊണ്ട് അനേകായിരം മെഗാഹെര്‍ട്സ് (Megahertz) ആവൃത്തിതരംഗങ്ങള്‍ പോലും ഉത്പാദിപ്പിക്കാന്‍ ഇന്നു മനുഷ്യനു സാധിക്കുന്നു. അള്‍ട്രാസോണിക തരംഗങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പൊതുവേ മൂന്നു മാര്‍ഗങ്ങളുണ്ട്:

1. യാന്ത്രിക ദോലകം (Mechanical oscillator). ഈ വകുപ്പില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഹാര്‍ട്ട്മാന്‍ നിര്‍മിച്ച ജെറ്റ് ദോലകം (Jet oscillator) ആണ്. ഒരു ജെറ്റില്‍ക്കൂടി ശക്തിയായ മര്‍ദത്തില്‍ വായു പുറത്തേക്കു വിടുമ്പോള്‍ ശബ്ദത്തിന്റേതിനെക്കാള്‍ കൂടിയ ആവൃത്തിയില്‍ സ്പന്ദനങ്ങള്‍ (pulses) ഉണ്ടാകുന്നു. നിര്‍ഗമിക്കുന്ന വായു പൊള്ളയായ ഒരു സിലിണ്ടറിന്റെ വക്കില്‍ ഊക്കോടെ തട്ടുകയും സിലിണ്ടറിനകത്തുളള വായു അനുനാദവിധേയമായി ചലിക്കുകയും ചെയ്യുന്നു. ഈ രീതി ഉപയോഗിച്ച് 120 കി. ഹെര്‍ട്സ് ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ ഉത്പാദിപ്പിക്കാം.

2. കാന്തികവിരൂപണ ദോലകം (Magnetostrictive Oscillator). ഒരു കാന്തവസ്തുവിന്റെ ധ്രുവരേഖയ്ക്കു സമാന്തരമായി മറ്റൊരു കാന്തമണ്ഡലം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ ദൈര്‍ഘ്യത്തിനു വ്യത്യാസം സംഭവിക്കുന്നതായി കാണാം. ഈ പ്രതിഭാസത്തിന് കാന്തികവിരൂപണം (magnetos-triction) എന്നാണ് പേര്. നീളത്തിന്റെ ദശലക്ഷത്തിലൊരംശത്തോളം സൂക്ഷ്മമായ ഈ മാറ്റം കാന്തമണ്ഡലത്തിന്റെ തീവ്രതയെയും വസ്തുവിന്റെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. കാന്തമണ്ഡലം സൃഷ്ടിക്കുവാന്‍ ഉച്ചാവൃത്തിയിലുള്ള ഒരു പ്രത്യാവര്‍ത്തി കറന്റ് (alternating current) ആണ് ഉപയോഗിക്കുന്നതെങ്കില്‍ വസ്തുവിന്റെ ദൈര്‍ഘ്യം അതനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും. ചിത്രത്തില്‍, അ എന്ന ഇരുമ്പുദണ്ഡിന്റെ രണ്ടറ്റത്തും കാന്തവത്കരണത്തിനുള്ള കമ്പി ചുറ്റിയിരിക്കുന്നു. ഈ കമ്പികള്‍ പ്രത്യാവൃത്തിധാര ഉത്പാദിപ്പിക്കുന്ന ഒരു പരിപഥത്തിലേക്കു (circuit) ഘടിപ്പിച്ചിരിക്കയാണ്. കാന്തവത്കരണത്തിന്റെ ആവൃത്തിയനുസരിച്ച് ദണ്ഡിന് വികസന സങ്കോചങ്ങളുണ്ടാകുന്നു. ശരിയായ പ്രവര്‍ത്തനത്തിന് (N,S എന്ന) കാന്തികധ്രുവങ്ങള്‍ക്കിടയിലായിരിക്കണം അ.ഇ എന്ന 'കണ്ടന്‍സര്‍' ആവൃത്തി നിയന്ത്രിക്കുന്നു. ഇരുമ്പ് കൂടാതെ നിക്കല്‍, ആല്‍ഫെര്‍ (അലുമിനിയം 13 ശ.മാ., ഇരുമ്പ് 87 ശ.മാ.) മുതലായവയും ഇതിന് ഉപയോഗിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍