This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റിക് അന്‍ഹൈഡ്രൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അസറ്റിക് അന്‍ഹൈഡ്രൈഡ്= Acetic anhydride അസറ്റിക് അമ്ലത്തിന്റെ അന്‍ഹൈ...)
അടുത്ത വ്യത്യാസം →

07:54, 6 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അസറ്റിക് അന്‍ഹൈഡ്രൈഡ്

Acetic anhydride


അസറ്റിക് അമ്ലത്തിന്റെ അന്‍ഹൈഡ്രഡ്. ഇത് എഥനോയിക് അന്‍ഹൈഡ്രൈഡ്, അസറ്റിക് അമ്ലഅന്‍ഹൈഡ്രൈഡ് തുട ങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഫോര്‍മുല, CH3CO.OCO.CH3. രൂക്ഷഗന്ധമുള്ള നിറമില്ലാത്ത ദ്രാവകമാണ്. തിളനില 139.5°C. പരിശുദ്ധമായ അവസ്ഥയില്‍ നിഷ്പക്ഷം (neutral) ആണ്; ജലത്തില്‍ അല്പം ലേയം; ഈഥര്‍, ബെന്‍സിന്‍ എന്നിവയില്‍ അനായാസേന അലിയും. നിര്‍ജല-സോഡിയം അസറ്റേറ്റും, അസറ്റൈല്‍ ക്ലോറൈഡും ചേര്‍ന്ന മിശിത്രം സ്വേദനം ചെയ്താണ് അസറ്റിക് അന്‍ഹൈഡ്രൈഡ് നിര്‍മിക്കുന്നത്.

1.CH3COONa + ClCO.CH3 →(CH3CO)2O+Nacl

വ്യാവസായികോത്പാദനത്തിന് അനേകം മാര്‍ഗങ്ങളുണ്ട്. മെര്‍ക്കുറിക് ലവണത്തിന്റെ (ഉത്പ്രേരകം) സാന്നിധ്യത്തില്‍ ഗ്ളേഷ്യല്‍ അസറ്റിക് അമ്ലത്തിലൂടെ അസറ്റിലീന്‍ കടത്തി (60°-90°) വിടുമ്പോള്‍ ലഭിക്കുന്ന എഥിലിഡിന്‍ അസറ്റേറ്റിനെ സ്വേദനം ചെയ്ത് അസറ്റിക് അന്‍ഹൈഡ്രൈഡ് ഉത്പാദിപ്പിക്കാം.

ചിത്രം:Screen Short

700-750 °Cല്‍ ജ്വലിക്കുന്ന വിദ്യുത്രോധ കമ്പിയുപയോഗിച്ച് അസറ്റോണ്‍ ഭേദിച്ചു ലഭിക്കുന്ന കീറ്റീന്‍ (ketene) ഗ്ലേഷ്യല്‍ അസറ്റിക് അമ്ളത്തിലൂടെ കടത്തിവിടുകയാണ് അസറ്റിക് അന്‍ഹൈഡ്രഡ് ഉത്പാദനത്തിന്റെ ആധുനിക വ്യാവസായിക രീതി.

ചിത്രം:Screen Short

രാസപ്രവര്‍ത്തനങ്ങളില്‍ ആസിഡ് ക്ലോറൈഡുകളെയാണ് അസറ്റിക് അന്‍ഹൈഡ്രൈഡ് അനുകരിക്കുന്നത്. പക്ഷേ, താരതമ്യേന പ്രവര്‍ത്തനതീവ്രത കുറവാണെന്നു മാത്രം. അസറ്റിക് അന്‍ഹൈഡ്രൈഡ് ജലത്തില്‍ മന്ദമായും ആല്‍ക്കലിയില്‍ വേഗത്തിലും ജലീയവിശ്ലേഷണത്തിനു വിധേയമാകുന്നു.

(CH3CO)2O +H2O→2.CH3COOH

അസറ്റിക് അന്‍ഹൈഡ്രൈഡ് നല്ല ഒരു അസറ്റൈലീകരണ-ഏജന്റ് ആണ്. അസറ്റൈലീകരണം നടത്തുമ്പോള്‍ സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം അല്ലെങ്കില്‍ സോഡിയം അസറ്റേറ്റ് ഉത്പ്രേരകം ആയി ഉപയോഗിക്കുന്നു. അസറ്റിക് അന്‍ഹൈഡ്രൈഡ് ഉപയോഗിച്ച് അസറ്റൈലീകരണം നടത്തുമ്പോള്‍ ഇതിന്റെ പകുതി മാത്രമേ അഭിക്രിയയില്‍ പ്രയോജനപ്പെടുന്നുള്ളൂ; ബാക്കി പകുതി അസറ്റിക് അമ്ളമായിത്തീരുന്നു. ഉദാഹരണത്തിന് അസറ്റിക് അന്‍ഹൈഡ്രൈഡ് ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ എസ്റ്ററുകളും അസറ്റിക് അമ്ളവും അമോണിയയുമായി പ്രവര്‍ത്തിക്കുമ്പോള്‍ അമൈഡുകളും അസറ്റിക് അമ്ളവും അമൈനുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ N-പ്രതിസ്ഥാപിത അമൈഡും അസറ്റിക് അമ്ളവും ലഭിക്കുന്നു:

ചിത്രം:Screen Short

അസറ്റിക് അന്‍ഹൈഡ്രൈഡ് നിര്‍ജല ഹൈഡ്രജന്‍ ക്ലോറൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ അസറ്റൈല്‍ ക്ലോറൈഡും അസറ്റിക് അമ്ലവും, അസറ്റാല്‍ഡിഹൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ എഥിലിഡിന്‍ ഡൈഅസറ്റേറ്റും ഉണ്ടാകുന്നു.

ചിത്രം:Screen short

നൈട്രജന്‍ പെന്റോക്സൈഡുമായി അസറ്റിക് അന്‍ഹൈഡ്രൈഡ് പ്രവര്‍ത്തിക്കുമ്പോള്‍ അസറ്റൈല്‍ നൈട്രേറ്റ് (CH3CO.O.NO2) എന്ന പദാര്‍ഥം ലഭിക്കുന്നു. ഇത് നിറമില്ലാത്തതും പുകയുന്നതുമായ ഒരു ദ്രവമാണ്; പെട്ടെന്നു ചൂടാക്കിയാല്‍ സ്ഫോടനം സംഭവിക്കും. ഈ യൗഗികം ഒട്ടുവളരെ ആരൊമാറ്റിക യൗഗികങ്ങളുടെ നിര്‍മാണത്തിന് ഉപകരിക്കുന്ന വസ്തുവാണ്; എങ്കിലും അപായകാരിയാണ്.

അസറ്റിക് അന്‍ഹൈഡ്രൈഡ് ഈഥറുമായി പ്രവര്‍ത്തിച്ച് എസ്റ്ററും, സിങ്ക് ക്ളോറൈഡിന്റെ സാന്നിധ്യത്തില്‍ എഥിലീനുമായി പ്രവര്‍ത്തിച്ചു മീഥൈല്‍ വിനൈല്‍ കീറ്റോണും ലഭ്യമാക്കുന്നു. മീഥൈല്‍ വിനൈല്‍ കീറ്റോണ്‍ (methly vinyl ketone) ഒരു അപൂരിത യൗഗികമാണ്.

ചിത്രം:Screen short

അസറ്റിക് അന്‍ഹൈഡ്രൈഡ് അസറ്റൈലീകരണ ഏജന്റായി വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്. കൂടാതെ ഹൈഡ്രോക്സില്‍, അമിനോ ഗ്രൂപ്പുകളുടെ നിര്‍ണയനത്തിനും സെലുലോസില്‍ നിന്ന് ചായങ്ങളും അസറ്റേറ്റ് റെയോണ്‍ നിര്‍മാണത്തിനും ഇത് പ്രയോജനപ്പെടുത്താറുണ്ട്. ആസ്പിരിന്‍, ഫിനസറ്റിന്‍ (phenacetin) തുടങ്ങിയ മരുന്നുകളും സെലുലോയ്ഡ് നിര്‍മാണത്തിനുപയുക്തമായ അമൈല്‍ അസറ്റേറ്റും അസറ്റിക് അന്‍ഹൈഡ്രഡില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

അസറ്റിക് അന്‍ഹൈഡ്രൈഡ് മനുഷ്യരുടെ കണ്ണിനും ചര്‍മത്തിനും മറ്റും ചൊറിച്ചിലുണ്ടാക്കുന്നു; മൂക്കിനും മുഖത്തിനും നീറ്റലുണ്ടാക്കുന്നു; ശ്വസനവിഷമം, നെഞ്ചുവേദന മുതലായവയ്ക്കും കാരണമാകുന്നു. നോ: അന്‍ഹൈഡ്രൈഡ്; അസറ്റിക് അമ്ളം

താളിന്റെ അനുബന്ധങ്ങള്‍