This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരമന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അരമന= രാജാക്കന്മാരുടെയും ബിഷപ്പുമാരുടെയും വാസസ്ഥലം. തമിഴ് (...)
അടുത്ത വ്യത്യാസം →
Current revision as of 09:50, 1 ഒക്ടോബര്‍ 2009
അരമന
രാജാക്കന്മാരുടെയും ബിഷപ്പുമാരുടെയും വാസസ്ഥലം. തമിഴ് (അരണ്‍മനൈ), കന്നടം (അരമനെ), തുളു (അരമനെ) എന്നീ ദ്രാവിഡ ഭാഷകളില്‍ അല്പ രൂപഭേദത്തോടുകൂടി ഈ പദം കാണുന്നു. 'മന' എന്ന പദത്തിനു പാര്‍പ്പിടം എന്നാണ് അര്‍ഥം. പക്ഷേ 'അര' എന്ന വിശേഷണത്തിന്റെ പൂര്വരൂപത്തെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. 'അരണ്' അതായത് 'കോട്ട' ഉള്ള വാസസ്ഥലം എന്ന അര്‍ഥമാണ് തമിഴ് ലെക്സിക്കന്‍ കൊടുത്തിരിക്കുന്നത്. കര്‍ണാടകത്തിലെ പ്രാചീന വ്യാകരണകൃതിയായ ശബ്ദമണിദര്പ്പണത്തില് 'അരസുമനെ' എന്നതില്‍നിന്നുമാണ് 'അരമനെ' നിഷ്പാദിപ്പിച്ചിരിക്കുന്നത്. 'അരസു', അരശ് (അരചന്) എന്നതിന്റെ ഒരു രൂപമാണ്. അരമനരഹസ്യം അങ്ങാടിപ്പരസ്യം എന്ന പ്രയോഗം രാജകൊട്ടാരത്തെ അരമന എന്നു വ്യവഹരിച്ചിരുന്നു എന്നതിനു തെളിവു നല്കുന്നു. ഇപ്പോള്‍ ബിഷപ്പിന്റെ വസതിയെയാണ് അരമന എന്ന് മുഖ്യമായി പരാമര്‍ശിക്കാറുള്ളത്.