This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്‍ഡെസൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ആന്‍ഡെസൈറ്റ് അിറലശെലേ അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി...) |
|||
വരി 1: | വരി 1: | ||
- | ആന്‍ഡെസൈറ്റ് | + | =ആന്‍ഡെസൈറ്റ്= |
- | + | Andesite | |
- | അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. | + | അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. പ്ലാജിയോക്ളേസ് ഫെല്‍സ്പാറും (plagioclase felspar), ബയോട്ടൈറ്റ് (biotite), ഹോണ്‍ബ്ലെന്‍ഡ് (hornblend), പൈറോക്സിനുകള്‍ (pyroxenes) തുടങ്ങി ഏതെങ്കിലുമൊരു ഫെറോമഗ്നീഷ്യന്‍ ധാതുവും ചേര്‍ന്ന ധാതുസംയോഗമാണുണ്ടായിരിക്കുക. രാസയോഗത്തിലും, ധാതുസംയോഗത്തിലും ഡയോറൈറ്റിനോട് സാദൃശ്യമുണ്ട്. |
- | + | തിളങ്ങുന്ന ആധാത്രിക (ground mass) യില്‍ ലക്ഷ്യക്രിസ്റ്റലുകള്‍ (phenocrysts) പതിഞ്ഞുചേര്‍ന്ന രീതിയിലാണ് ആന്‍ഡെസൈറ്റിന്റെ ഘടന. ഈ ലക്ഷ്യക്രിസ്റ്റലുകള്‍ മൊത്തം വ്യാപ്തത്തിന്റെ പകുതിയോളം വരും. ലക്ഷ്യക്രിസ്റ്റലുകള്‍ എണ്ണത്തില്‍ കുറഞ്ഞും പ്രായേണ അവ്യക്തമായും കാണുന്ന ഇനത്തിനെ ദീര്‍ഘക്രിസ്റ്റലീയ(porphyritic) ആന്‍ഡൈസൈറ്റ് എന്നു പറയുന്നു. രാസഘടന ശതമാനക്രമത്തില്‍ താഴെപ്പറയുന്ന വിധത്തിലാണ്: സിലിക 57.2, അലുമിന 17, ഫെറിക് ഓക്സൈഡ് 3.5, ഫെറസ് ഓക്സൈഡ് 4, മഗ്നീഷ്യം ഓക്സൈഡ് 3.5, കാല്‍സിയം ഓക്സൈഡ് 3.4, പൊട്ടാസ്യം ഓക്സൈഡ് 2.2, നേരിയതോതില്‍ ക്വാര്‍ട്ട്സ് കലര്‍ന്നുകാണുന്നു; ഒലിവിനും ഫെല്‍സ്പതോയ്ഡുകളും ചിലപ്പോഴൊക്കെ ഉണ്ടായിരിക്കും. പൊതുവേ ഇരുണ്ട നിറമാണുള്ളത്; കറുപ്പുകൂടാതെ തവിട്ട്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും കാണാറുണ്ട്. | |
- | + | ആന്‍ഡെസൈറ്റ് പോര്‍ഫിറി(andesite porphyry)കളും, ദീര്‍ഘ ക്രിസ്റ്റലീയ ആന്‍ഡസൈറ്റും ലാവാപ്രവാഹത്തില്‍ സര്‍വസാധാരണമായി കാണുന്നു; ഡൈക്ക് (dyke), സില് (sill) എന്നീ രൂപങ്ങളിലാണ് മിക്കവാറും അവസ്ഥിതമാവുക. ബസാള്‍ട്ട് (basalt) ആയി ഗണിക്കപ്പെടുന്ന ശിലകളില്‍ നല്ലൊരു ശ.മാ. യഥാര്‍ഥത്തില്‍ ആന്‍ഡെസൈറ്റുകളാണ്. |
10:47, 18 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആന്‍ഡെസൈറ്റ്
Andesite
അഗ്നിപര്‍വതശിലകളിലൊരിനം. സാധാരണയായി ലാവാപ്രവാഹങ്ങളുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു. പ്ലാജിയോക്ളേസ് ഫെല്‍സ്പാറും (plagioclase felspar), ബയോട്ടൈറ്റ് (biotite), ഹോണ്‍ബ്ലെന്‍ഡ് (hornblend), പൈറോക്സിനുകള്‍ (pyroxenes) തുടങ്ങി ഏതെങ്കിലുമൊരു ഫെറോമഗ്നീഷ്യന്‍ ധാതുവും ചേര്‍ന്ന ധാതുസംയോഗമാണുണ്ടായിരിക്കുക. രാസയോഗത്തിലും, ധാതുസംയോഗത്തിലും ഡയോറൈറ്റിനോട് സാദൃശ്യമുണ്ട്.
തിളങ്ങുന്ന ആധാത്രിക (ground mass) യില്‍ ലക്ഷ്യക്രിസ്റ്റലുകള്‍ (phenocrysts) പതിഞ്ഞുചേര്‍ന്ന രീതിയിലാണ് ആന്‍ഡെസൈറ്റിന്റെ ഘടന. ഈ ലക്ഷ്യക്രിസ്റ്റലുകള്‍ മൊത്തം വ്യാപ്തത്തിന്റെ പകുതിയോളം വരും. ലക്ഷ്യക്രിസ്റ്റലുകള്‍ എണ്ണത്തില്‍ കുറഞ്ഞും പ്രായേണ അവ്യക്തമായും കാണുന്ന ഇനത്തിനെ ദീര്‍ഘക്രിസ്റ്റലീയ(porphyritic) ആന്‍ഡൈസൈറ്റ് എന്നു പറയുന്നു. രാസഘടന ശതമാനക്രമത്തില്‍ താഴെപ്പറയുന്ന വിധത്തിലാണ്: സിലിക 57.2, അലുമിന 17, ഫെറിക് ഓക്സൈഡ് 3.5, ഫെറസ് ഓക്സൈഡ് 4, മഗ്നീഷ്യം ഓക്സൈഡ് 3.5, കാല്‍സിയം ഓക്സൈഡ് 3.4, പൊട്ടാസ്യം ഓക്സൈഡ് 2.2, നേരിയതോതില്‍ ക്വാര്‍ട്ട്സ് കലര്‍ന്നുകാണുന്നു; ഒലിവിനും ഫെല്‍സ്പതോയ്ഡുകളും ചിലപ്പോഴൊക്കെ ഉണ്ടായിരിക്കും. പൊതുവേ ഇരുണ്ട നിറമാണുള്ളത്; കറുപ്പുകൂടാതെ തവിട്ട്, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും കാണാറുണ്ട്.
ആന്‍ഡെസൈറ്റ് പോര്‍ഫിറി(andesite porphyry)കളും, ദീര്‍ഘ ക്രിസ്റ്റലീയ ആന്‍ഡസൈറ്റും ലാവാപ്രവാഹത്തില്‍ സര്‍വസാധാരണമായി കാണുന്നു; ഡൈക്ക് (dyke), സില് (sill) എന്നീ രൂപങ്ങളിലാണ് മിക്കവാറും അവസ്ഥിതമാവുക. ബസാള്‍ട്ട് (basalt) ആയി ഗണിക്കപ്പെടുന്ന ശിലകളില്‍ നല്ലൊരു ശ.മാ. യഥാര്‍ഥത്തില്‍ ആന്‍ഡെസൈറ്റുകളാണ്.