This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാദശവാദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അഷ്ടാദശവാദ്യം= ക്ഷേത്രങ്ങളിലെ ചടങ്ങുകളോടനുബന്ധിച്ച് ഒറ്റയ...)
അടുത്ത വ്യത്യാസം →

Current revision as of 06:23, 8 സെപ്റ്റംബര്‍ 2009

അഷ്ടാദശവാദ്യം

ക്ഷേത്രങ്ങളിലെ ചടങ്ങുകളോടനുബന്ധിച്ച് ഒറ്റയ്ക്കും കൂട്ടായും പ്രയോഗിക്കപ്പെടുന്ന പതിനെട്ടുവാദ്യം. 'വാദ്യങ്ങള്‍ പതിനെട്ട്' എന്നാണ് സാധാരണ പറയുക. ഇതില്‍ സുഷിരം, തന്ത്രി, ചര്‍മം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നു.

ഇവയുടെ പേരുകളെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. എങ്കിലും സാധാരണ അംഗീകരിക്കപ്പെട്ടുവരുന്ന പേരുകള്‍ താഴെ കൊടുക്കുന്നു:

ഭേരി, ഡമരുകം, ധവളം, ഡിംഡിമം, ദുന്ദുഭി, മദ്ദളം, മദ്ദുകം, മൃദംഗം, പാണവം, പടഹം, കാഹളം, നൂപുരം, താളം, തുംബുരു, തൂര്യം, വേണു, ശബ്ദം, വീണ. ഇവ കൂടാതെ നാഗസ്വരവും തവിലും പ്രധാന ഉപകരണങ്ങളായും ശംഖ്, തുത്തി, തുരുടി, തുന്തിന, താര്‍, ഏകതാരു, വില്‍, വീണ, തപ്പ്, തത്തിമ, ഉഡുക്ക്, ഡക്കി എന്നിവ സഹോപകരണങ്ങളായും ഒരു അഷ്ടാദശവാദ്യക്രമം ഉള്ളതായി പറയപ്പെടുന്നുണ്ട്. 'പതിനെട്ടുവാദ്യവും ചെണ്ടയ്ക്കു താഴെ' എന്ന ഒരു ചൊല്ല് മലയാളത്തിലുണ്ട്.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍