This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918)= Alekseev,Mikhail Vasilievich റഷ്യന്‍ ...)
(അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918))
 
വരി 1: വരി 1:
=അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918)=
=അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918)=
-
 
Alekseev,Mikhail Vasilievich
Alekseev,Mikhail Vasilievich
-
 
+
റഷ്യന്‍ സേനാനായകന്‍. ഒരു സാധാരണ പട്ടാളക്കാരന്റെ പുത്രനായി 1857 ന. 15-ന് ട്വറില്‍ ജനിച്ചു. 1876-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1890-ല്‍ സ്റ്റാഫ് കോളജില്‍നിന്നു ഡിഗ്രി സമ്പാദിക്കുകയും 1904-ല്‍ ജനറലായി ഉയരുകയും ചെയ്തു. ഒന്നാം ലോകയുദ്ധകാലത്തു തെ. പടിഞ്ഞാറന്‍ സൈന്യത്തിന്റെ സര്‍വസൈന്യാധിപനെന്ന നിലയില്‍ ഗാലീഷ്യന്‍ പ്രതിരോധത്തില്‍ പങ്കെടുത്തു. 1915 ആഗ.-ല്‍ ജനറല്‍ സ്റ്റാഫിന്റെ മേധാവിയായി. യൂറോപ്യന്‍ രംഗത്തെ റഷ്യന്‍ സൈന്യത്തിന്റെ പരിപൂര്‍ണമേധാവിയായിരുന്ന അലക്സിയേഫ് ഒരു യുദ്ധതന്ത്രജ്ഞനെന്ന നിലയില്‍ പ്രശസ്തി നേടി. റഷ്യന്‍ ചക്രവര്‍ത്തിയായ നിക്കോളാസ് കകാമനുമായി 1916-ല്‍ ഇദ്ദേഹം ശത്രുതയിലാവുകയും ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്തു. 1917 മാ.-ല്‍ ചക്രവര്‍ത്തിയുടെ പതനത്തോടെ ഇദ്ദേഹം റഷ്യന്‍ സര്‍വസൈന്യാധിപനായി. പക്ഷേ മേയ് 21-ന് ആ പദവി ഇദ്ദേഹം രാജിവച്ചു. ബോള്‍ഷെവിക്ക് വിപ്ലവത്തെത്തുടര്‍ന്ന് അലക്സിയേഫ് ഡോണിലേക്കു രക്ഷപ്പെട്ടു. അവിടെ ഇദ്ദേഹം ഒരു ബോള്‍ഷെവിക്ക് വിരുദ്ധസൈന്യം സജ്ജമാക്കി. കുറച്ചുകാലത്തേക്കുകൂടി രാഷ്ട്രീയാധികാരം കൈയടക്കിവച്ചു. അലക്സിയേഫ് എകട്ടെറിനോഡറില്‍ (ഇപ്പോള്‍ ക്രാസ്നോഡര്‍) വച്ച് ഹൃദ്രോഗംമൂലം 1918 ഒ. 8-ന് അന്തരിച്ചു.
-
റഷ്യന്‍ സേനാനായകന്‍. ഒരു സാധാരണ പട്ടാളക്കാരന്റെ പുത്രനായി 1857 ന. 15-ന് ട്വറില്‍ ജനിച്ചു. 1876-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1890-ല്‍ സ്റ്റാഫ് കോളജില്‍നിന്നു ഡിഗ്രി സമ്പാദിക്കുകയും 1904-ല്‍ ജനറലായി ഉയരുകയും ചെയ്തു. ഒന്നാം ലോകയുദ്ധകാലത്തു തെ. പടിഞ്ഞാറന്‍ സൈന്യത്തിന്റെ സര്‍വസൈന്യാധിപനെന്ന നിലയില്‍ ഗാലീഷ്യന്‍ പ്രതിരോധത്തില്‍ പങ്കെടുത്തു. 1915 ആഗ.-ല്‍ ജനറല്‍ സ്റ്റാഫിന്റെ മേധാവിയായി. യൂറോപ്യന്‍ രംഗത്തെ റഷ്യന്‍ സൈന്യത്തിന്റെ പരിപൂര്‍ണമേധാവിയായിരുന്ന അലക്സിയേഫ് ഒരു യുദ്ധതന്ത്രജ്ഞനെന്ന നിലയില്‍ പ്രശസ്തി നേടി. റഷ്യന്‍ ചക്രവര്‍ത്തിയായ നിക്കോളാസ് കകാമനുമായി 1916-ല്‍ ഇദ്ദേഹം ശത്രുതയിലാവുകയും ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്തു. 1917 മാ.-ല്‍ ചക്രവര്‍ത്തിയുടെ പതനത്തോടെ ഇദ്ദേഹം റഷ്യന്‍ സര്‍വസൈന്യാധിപനായി. പക്ഷേ മേയ് 21-ന് ആ പദവി ഇദ്ദേഹം രാജിവച്ചു. ബോള്‍ഷെവിക്ക് വിപ്ളവത്തെത്തുടര്‍ന്ന് അലക്സിയേഫ് ഡോണിലേക്കു രക്ഷപ്പെട്ടു. അവിടെ ഇദ്ദേഹം ഒരു ബോള്‍ഷെവിക്ക് വിരുദ്ധസൈന്യം സജ്ജമാക്കി. കുറച്ചുകാലത്തേക്കുകൂടി രാഷ്ട്രീയാധികാരം കൈയടക്കിവച്ചു. അലക്സിയേഫ് എകട്ടെറിനോഡറില്‍ (ഇപ്പോള്‍ ക്രാസ്നോഡര്‍) വച്ച് ഹൃദ്രോഗംമൂലം 1918 ഒ. 8-ന് അന്തരിച്ചു.
+

Current revision as of 07:36, 21 ഓഗസ്റ്റ്‌ 2009

അലക്സിയേഫ്, മിഖായില്‍ വസീലിവിച്ച് (1857 - 1918)

Alekseev,Mikhail Vasilievich

റഷ്യന്‍ സേനാനായകന്‍. ഒരു സാധാരണ പട്ടാളക്കാരന്റെ പുത്രനായി 1857 ന. 15-ന് ട്വറില്‍ ജനിച്ചു. 1876-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1890-ല്‍ സ്റ്റാഫ് കോളജില്‍നിന്നു ഡിഗ്രി സമ്പാദിക്കുകയും 1904-ല്‍ ജനറലായി ഉയരുകയും ചെയ്തു. ഒന്നാം ലോകയുദ്ധകാലത്തു തെ. പടിഞ്ഞാറന്‍ സൈന്യത്തിന്റെ സര്‍വസൈന്യാധിപനെന്ന നിലയില്‍ ഗാലീഷ്യന്‍ പ്രതിരോധത്തില്‍ പങ്കെടുത്തു. 1915 ആഗ.-ല്‍ ജനറല്‍ സ്റ്റാഫിന്റെ മേധാവിയായി. യൂറോപ്യന്‍ രംഗത്തെ റഷ്യന്‍ സൈന്യത്തിന്റെ പരിപൂര്‍ണമേധാവിയായിരുന്ന അലക്സിയേഫ് ഒരു യുദ്ധതന്ത്രജ്ഞനെന്ന നിലയില്‍ പ്രശസ്തി നേടി. റഷ്യന്‍ ചക്രവര്‍ത്തിയായ നിക്കോളാസ് കകാമനുമായി 1916-ല്‍ ഇദ്ദേഹം ശത്രുതയിലാവുകയും ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്തു. 1917 മാ.-ല്‍ ചക്രവര്‍ത്തിയുടെ പതനത്തോടെ ഇദ്ദേഹം റഷ്യന്‍ സര്‍വസൈന്യാധിപനായി. പക്ഷേ മേയ് 21-ന് ആ പദവി ഇദ്ദേഹം രാജിവച്ചു. ബോള്‍ഷെവിക്ക് വിപ്ലവത്തെത്തുടര്‍ന്ന് അലക്സിയേഫ് ഡോണിലേക്കു രക്ഷപ്പെട്ടു. അവിടെ ഇദ്ദേഹം ഒരു ബോള്‍ഷെവിക്ക് വിരുദ്ധസൈന്യം സജ്ജമാക്കി. കുറച്ചുകാലത്തേക്കുകൂടി രാഷ്ട്രീയാധികാരം കൈയടക്കിവച്ചു. അലക്സിയേഫ് എകട്ടെറിനോഡറില്‍ (ഇപ്പോള്‍ ക്രാസ്നോഡര്‍) വച്ച് ഹൃദ്രോഗംമൂലം 1918 ഒ. 8-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍