This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലക്സാണ്ടര്‍, സാമുവല്‍ (1859 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അലക്സാണ്ടര്‍, സാമുവല്‍ (1859 - 1938)= Alexander,Samuel ബ്രിട്ടീഷ് നവയഥാതഥവാദി (Ne...)
അടുത്ത വ്യത്യാസം →
06:21, 21 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അലക്സാണ്ടര്‍, സാമുവല്‍ (1859 - 1938)
Alexander,Samuel
ബ്രിട്ടീഷ് നവയഥാതഥവാദി (Neo-realist). ആസ്റ്റ്രേലിയയിലെ ന്യൂസൗത്ത്വേല്‍സിലെ സിഡ്നിയില്‍ 1859 ജനു. 6-ന് ജനിച്ചു. മെല്‍ബോണ്‍, ഓക്സ്ഫര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ 1882-ല്‍ ഓക്സ്ഫഡിലെ ലിങ്കണ്‍ കോളജില്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഫെലോഷിപ്പു നേടിയ ആദ്യത്തെ യഹൂദന്‍ ഇദ്ദേഹമായിരുന്നു. 1893 മുതല്‍ 1934-വരെ മാഞ്ചസ്റ്ററില്‍ വിക്ടോറിയാ സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തിന് 'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' എന്ന ബഹുമതി ലഭിച്ചു (1930). അരിസ്റ്റോട്ടലിയന്‍ സൊസൈറ്റിയുടെ അധ്യക്ഷപദവും ഇദ്ദേഹം പലപ്രാവശ്യം വഹിച്ചിട്ടുണ്ട്.
ആസന്നപരിണാമസിദ്ധാന്ത(emergent evolution)ത്തിന്റെ ഉപജ്ഞാതാവാണ് അലക്സാണ്ടര്‍ സാമുവല്‍. പഴയ വസ്തുക്കളുടെ സംയോഗത്തില്‍നിന്നു തികച്ചും പുതിയ വസ്തുക്കള്‍ ഉണ്ടാകുന്നു എന്നും മൂലപദാര്‍ഥമായി പരിഗണിക്കപ്പെടുന്ന സ്ഥലകാലങ്ങള്‍ വിവിധതരത്തിലുള്ള പദാര്‍ഥങ്ങള്‍ക്കു രൂപം നല്കുന്നു എന്നും ഈ പദാര്‍ഥങ്ങളില്‍ നിന്നു മനസ്സും മനസ്സില്‍ നിന്ന് ഈശ്വരനും ഉദ്ഭവിക്കുന്നു എന്നും ഉള്ള സിദ്ധാന്തം ആണ് അലക്സാണ്ടറുടെ മുഖ്യ സംഭാവന. 'ധാര്‍മികക്രമവും പുരോഗതിയും' (Moral Order and Progress) എന്ന പ്രബന്ധത്തിന് 1889-ല്‍ ഇദ്ദേഹം സമ്മാനം നേടുകയുണ്ടായി. അലക്സാണ്ടറുടെ പ്രധാന കൃതികള്‍, സ്ഥലവും കാലവും ദൈവവും (Space,Time and Deity: 1920), സൗന്ദര്യവും മറ്റ് മൂല്യരൂപങ്ങളും (Beauty and Other Forms of Value) എന്നിവയാണ്. ദാര്‍ശനികവും സാഹിത്യപരവുമായ ഉപന്യാസങ്ങള്‍ (Philosophical and Literary Pieces) എന്ന സമാഹാരം ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍ സഞ്ചയിക്കപ്പെട്ടിട്ടുള്ള ഒരു മരണാനന്തര പ്രസിദ്ധീകരണമാണ് (1939).
1938 സെപ്. 13-ന് ഇദ്ദേഹം ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നിര്യാതനായി.