This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബെനി കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍ബെനി കോണ്‍ഗ്രസ് = Alberoni,Giulio 1754 ജൂണ്‍ 19 മുതല്‍ ജൂല. 11 വരെ, ന്യൂയോര...)
വരി 1: വരി 1:
=അല്‍ബെനി കോണ്‍ഗ്രസ് =
=അല്‍ബെനി കോണ്‍ഗ്രസ് =
-
Alberoni,Giulio
+
Albany Congress
1754 ജൂണ്‍ 19 മുതല്‍ ജൂല. 11 വരെ, ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ അല്‍ബെനി(ആല്‍ബനി)യില്‍വച്ച് ഏഴ് അമേരിക്കന്‍ കോളനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു നടത്തിയ സമ്മേളനം. അഞ്ച് അമേരിന്ത്യന്‍ഗോത്രക്കാരെ പ്രതിനിധാനം ചെയ്യുന്ന 150 അമേരിന്ത്യന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ അമേരിന്ത്യര്‍ക്കു ബ്രിട്ടീഷുകാരോടുള്ള സൗഹൃദബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചേക്കുമെന്നു സംശയിച്ച അവസരത്തിലാണ് ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന ജെയിംസ് ഡിലാന്‍സി ഈ സമ്മേളനം വിളിച്ചുകൂട്ടിയത്. അമേരിന്ത്യരുടെ അവശതകള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്കുകയും അവരുടെ പ്രതിനിധികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തശേഷം സമ്മേളനം അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷ് കോളനികള്‍ക്കു സമീപം അധികാരം ഉറപ്പിക്കാനുള്ള യത്നത്തില്‍ ഏര്‍ പ്പെട്ടിരിക്കുകയായിരുന്നു. അമേരിന്ത്യരുടെ സൗഹൃദം ബ്രിട്ടീഷുകാര്‍ക്ക് അന്ന് അനിവാര്യമായിരുന്നു. അവരുടെ താത്പര്യസംരക്ഷണാര്‍ഥം ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു; പടിഞ്ഞാറേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുകയും ചെയ്തു. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (1706-90) സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോളനികളുടെ ഒരു യൂണിയന്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിയും ഈ സമ്മേളനത്തില്‍ ആവിഷ്കരിക്കപ്പെട്ടു. കോളനികളുടെ ഭരണത്തിനായി ഒരു കേന്ദ്ര ഗവണ്‍മെന്റും ഇംഗ്ലണ്ടിലെ രാജാവ് നിയമിക്കുന്ന ഒരു പ്രസിഡന്റ് ജനറലും കോളനികളിലെ നിയമസഭകള്‍ തെരഞ്ഞെടുക്കുന്ന ഒരു കൗണ്‍സിലും രൂപവത്കരിക്കാനുള്ള നിയമങ്ങള്‍ നിര്‍മിക്കുന്നതിനു ബ്രിട്ടീഷ് പാര്‍ലമെന്റിനോട് അഭ്യര്‍ഥിക്കുക എന്നതായിരുന്നു പദ്ധതിയുടെ ചുരുക്കം. എന്നാല്‍ ഈ പദ്ധതി ബ്രിട്ടീഷ് ഗവണ്‍മെന്റോ കോളനികളോ സ്വീകരിച്ചില്ല. ഈ പദ്ധതിയിലെ ഫെഡറല്‍ സ്വഭാവം പിന്നീട് എഴുതപ്പെട്ട യു.എസ്. ഭരണഘടനയില്‍ ദൃശ്യമായിട്ടുണ്ട് എന്നതു പ്രത്യേകം പ്രസ്താവ്യമാണ്.

11:35, 20 ഓഗസ്റ്റ്‌ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അല്‍ബെനി കോണ്‍ഗ്രസ്

Albany Congress 1754 ജൂണ്‍ 19 മുതല്‍ ജൂല. 11 വരെ, ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ അല്‍ബെനി(ആല്‍ബനി)യില്‍വച്ച് ഏഴ് അമേരിക്കന്‍ കോളനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു നടത്തിയ സമ്മേളനം. അഞ്ച് അമേരിന്ത്യന്‍ഗോത്രക്കാരെ പ്രതിനിധാനം ചെയ്യുന്ന 150 അമേരിന്ത്യന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ അമേരിന്ത്യര്‍ക്കു ബ്രിട്ടീഷുകാരോടുള്ള സൗഹൃദബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചേക്കുമെന്നു സംശയിച്ച അവസരത്തിലാണ് ബ്രിട്ടീഷ് ഗവര്‍ണര്‍ ആയിരുന്ന ജെയിംസ് ഡിലാന്‍സി ഈ സമ്മേളനം വിളിച്ചുകൂട്ടിയത്. അമേരിന്ത്യരുടെ അവശതകള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്കുകയും അവരുടെ പ്രതിനിധികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തശേഷം സമ്മേളനം അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷ് കോളനികള്‍ക്കു സമീപം അധികാരം ഉറപ്പിക്കാനുള്ള യത്നത്തില്‍ ഏര്‍ പ്പെട്ടിരിക്കുകയായിരുന്നു. അമേരിന്ത്യരുടെ സൗഹൃദം ബ്രിട്ടീഷുകാര്‍ക്ക് അന്ന് അനിവാര്യമായിരുന്നു. അവരുടെ താത്പര്യസംരക്ഷണാര്‍ഥം ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു; പടിഞ്ഞാറേക്കുള്ള കുടിയേറ്റം ത്വരിതപ്പെടുത്തുകയും ചെയ്തു. ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ (1706-90) സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോളനികളുടെ ഒരു യൂണിയന്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിയും ഈ സമ്മേളനത്തില്‍ ആവിഷ്കരിക്കപ്പെട്ടു. കോളനികളുടെ ഭരണത്തിനായി ഒരു കേന്ദ്ര ഗവണ്‍മെന്റും ഇംഗ്ലണ്ടിലെ രാജാവ് നിയമിക്കുന്ന ഒരു പ്രസിഡന്റ് ജനറലും കോളനികളിലെ നിയമസഭകള്‍ തെരഞ്ഞെടുക്കുന്ന ഒരു കൗണ്‍സിലും രൂപവത്കരിക്കാനുള്ള നിയമങ്ങള്‍ നിര്‍മിക്കുന്നതിനു ബ്രിട്ടീഷ് പാര്‍ലമെന്റിനോട് അഭ്യര്‍ഥിക്കുക എന്നതായിരുന്നു പദ്ധതിയുടെ ചുരുക്കം. എന്നാല്‍ ഈ പദ്ധതി ബ്രിട്ടീഷ് ഗവണ്‍മെന്റോ കോളനികളോ സ്വീകരിച്ചില്ല. ഈ പദ്ധതിയിലെ ഫെഡറല്‍ സ്വഭാവം പിന്നീട് എഴുതപ്പെട്ട യു.എസ്. ഭരണഘടനയില്‍ ദൃശ്യമായിട്ടുണ്ട് എന്നതു പ്രത്യേകം പ്രസ്താവ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍