This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറസ്റ്റ് = Arrest നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന...)
 
വരി 1: വരി 1:
-
=അറസ്റ്റ്  
+
=അറസ്റ്റ്=
-
=
+
Arrest
Arrest

Current revision as of 11:01, 12 ഓഗസ്റ്റ്‌ 2009

അറസ്റ്റ്

Arrest


നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരാളെ തടയുന്നതിനോ, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉപരിനടപടികളെടുക്കാന്‍ ഒരാളെ അധികാരസ്ഥാനങ്ങളില്‍ ഏല്പിക്കുന്നതിനോ വേണ്ടി അയാള്‍ക്കു യഥേച്ഛം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യ്രത്തെ താത്കാലികമായി മുടക്കുന്ന പ്രക്രിയയാണ് അറസ്റ്റ്. ഫ്രഞ്ചുഭാഷയില്‍നിന്നുദ്ഭവിച്ചിട്ടുള്ള ഈ പദത്തിനു 'നിശ്ചലനാക്കുക' എന്നു സാമാന്യമായി അര്‍ഥം കല്പിക്കാം. സിവില്‍ നടപടിക്രമത്തിലും ക്രിമിനല്‍ നടപടിക്രമത്തിലും അറസ്റ്റിന്റെ ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. സിവില്‍ നടപടിക്രമത്തില്‍ അറസ്റ്റിന്റെ ഉദ്ദേശ്യം വിധിനടത്തലാണ്; ക്രിമിനല്‍ നടപടിക്രമത്തില്‍, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള ഉപാധിയാണ് അറസ്റ്റ്.

ക്രിമിനല്‍ നടപടിക്രമത്തില്‍ അറസ്റ്റിനെപ്പറ്റി പ്രതിപാദിക്കുന്നു. അറസ്റ്റു ചെയ്യുന്ന പൊലീസുദ്യോഗസ്ഥനോ മറ്റ് അധികാരസ്ഥനോ അറസ്റ്റു ചെയ്യപ്പെടേണ്ട ആളുടെ ശരീരത്തെ സ്പര്‍ശിക്കുകയോ അയാളെ ബന്ധിക്കുകയോ ചെയ്യാന്‍ അതില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അറസ്റ്റു ചെയ്യപ്പെടേണ്ട വ്യക്തി വാക്കാലോ പ്രവൃത്തിയാലോ കീഴ്പ്പെടുന്നപക്ഷം ശരീരസ്പര്‍ശമോ ബന്ധനമോ ആവശ്യമില്ല; ബലം പ്രയോഗിച്ച് അറസ്റ്റിനെ എതിര്‍ക്കാനാണ് പ്രതി മുതിരുന്നതെങ്കില്‍ അറസ്റ്റു ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനു തന്റെ കര്‍ത്തവ്യനിര്‍വഹണത്തിന് ആവശ്യമായ സകല ഉപാധികളും സ്വീകരിക്കാവുന്നതാണ്. പക്ഷേ, മരണത്തില്‍ കലാശിക്കുന്ന ബലപ്രയോഗം, മരണശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വിധിക്കപ്പെടാവുന്ന കുറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമത്തിലല്ലാതെ നടത്തിക്കൂടാ. അറസ്റ്റിനെ ബലം പ്രയോഗിച്ച് എതിര്‍ക്കുന്നതു കുറ്റകരമാണ്.

ക്രിമിനല്‍ നടപടിക്രമപ്രകാരം അറസ്റ്റു ചെയ്യപ്പെടാവുന്ന കുറ്റങ്ങള്‍ രണ്ടു തരത്തിലുണ്ട്: (1) വാറണ്ടു വേണ്ടത് (നോണ്‍ കോഗ്നൈസബിള്‍); (2) വാറണ്ടു വേണമെന്നില്ലാത്തത് (കോഗ്നൈസബിള്‍). ഒരു വ്യക്തിയെ അറസ്റ്റുചെയ്യുന്നതിനു ന്യായാധിപന്‍ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുന്ന രേഖാമൂലമായ ഉത്തരവാണ് വാറണ്ട്. വാറണ്ടു പുറപ്പെടുവിക്കുന്ന ന്യായാധിപന്റെ കൈയൊപ്പും കോടതിമുദ്രയും അറസ്റ്റു ചെയ്യപ്പെടേണ്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും അതിലുണ്ടായിരിക്കണം. ചില കുറ്റങ്ങള്‍ക്കു പൊലീസുദ്യോഗസ്ഥനു പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം.

പൊലീസുദ്യോഗസ്ഥനല്ലാത്ത സാധാരണ പൗരനും ചില പ്രത്യേക സാഹചര്യങ്ങളില്‍ അറസ്റ്റു ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷേ, അങ്ങനെ അറസ്റ്റു ചെയ്താല്‍ കഴിയുന്നതും വേഗം അയാളെ പൊലീസില്‍ ഹാജരാക്കണം.

അറസ്റ്റു ചെയ്യപ്പെടേണ്ടയാളിന്റെ സാന്നിധ്യമുണ്ട് എന്നു സംശയിക്കപ്പെടുന്ന സ്ഥലത്തു പ്രവേശിക്കുന്നതിനും അവിടം പരിശോധിക്കുന്നതിനും ഉള്ള അധികാരം അറസ്റ്റു ചെയ്യുന്ന ഉദ്യോഗസ്ഥനുണ്ട്. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനായി അവിടെ പ്രവേശിക്കുന്നതിനുള്ള അനുവാദം നല്കാന്‍ ആ സ്ഥലത്തിന്റെ നിയന്ത്രണാധികാരി ബാധ്യസ്ഥനാണ്.

ഏഴു വയസ്സില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളെ അറസ്റ്റു ചെയ്യുവാന്‍ പാടില്ല.

വാറണ്ടില്ലാത്ത അറസ്റ്റ്. താഴെപ്പറയുന്നവരെ പൊലീസുദ്യോഗസ്ഥനു വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം:

1.വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യാവുന്ന കുറ്റവുമായി ബന്ധപ്പെട്ടവരും അപ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടവരും ന്യായമായി സംശയിക്കപ്പെട്ടവരും;

2. ന്യായമായ കാരണം കാണിക്കാതെ ഭവനഭേദനസാമഗ്രികള്‍ കൈവശം വയ്ക്കുന്നവര്‍;

3.സംസ്ഥാനഗവണ്‍മെന്റിന്റെ കല്പനയാലോ ക്രിമിനല്‍ നടപടിക്രമത്താലോ കുറ്റവാളിയെന്നു വിളംബരം ചെയ്യപ്പെട്ടവര്‍;

4.മോഷണവസ്തുവെന്നു സംശയിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ കൈവശം വയ്ക്കുകയും മോഷണവസ്തുവിനെ സംബന്ധിക്കുന്ന കുറ്റം ചെയ്തതായി സംശയിക്കപ്പെടുകയും ചെയ്യുന്നവര്‍;

5.പൊലീസുദ്യോഗസ്ഥന്റെ ഔദ്യോഗികകര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുകയോ ന്യായമായ തടങ്കലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍;

6.ഇന്ത്യന്‍ സേനാവിഭാഗങ്ങളില്‍നിന്ന് ഒളിച്ചോടിയതായി സംശയിക്കപ്പെടുന്നവര്‍;

7.ഇന്ത്യയില്‍ കുറ്റകരമായ പ്രവൃത്തി വിദേശത്തു വച്ചു ചെയ്യുകയോ അതുമായി ബന്ധപ്പെടുകയോ ചെയ്തു എന്നു ന്യായമായ അറിവോ സംശയമോ ഉണ്ടാകുന്ന പക്ഷം എക്സ്ട്രാഡിഷന്‍ നിയമപ്രകാരമോ മറ്റുവിധത്തിലോ അറസ്റ്റു ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യാവുന്നവര്‍ (രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം കുറ്റവാളികളെ നിയമപ്രകാരം ഏല്പിച്ചുകൊടുക്കലാണ് എക്സ്ട്രാഡിഷന്‍).

8.മോചിപ്പിക്കപ്പെട്ട കുറ്റവാളിയായിരിക്കുകയും അതേസമയം വാസസ്ഥലം പരസ്യം ചെയ്യുന്നതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍;

9.അറസ്റ്റു ചെയ്യുന്നതിനു മറ്റൊരു പൊലീസുദ്യോഗസ്ഥന്‍ രേഖാമൂലം ആരെ ആവശ്യപ്പെട്ടിട്ടുണ്ട് അയാള്‍. (ഇങ്ങനെ ആവശ്യപ്പെടുന്ന പൊലീസുദ്യോഗസ്ഥന്‍ വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യുന്നതിന് അധികാരമുള്ള ആളായിരിക്കണം. കൂടാതെ അറസ്റ്റു ചെയ്യപ്പെടേണ്ട ആളെയും അയാള്‍ ചെയ്ത കുറ്റത്തെയും വ്യക്തമാക്കിയിരിക്കുകയും വേണം).

സ്വകാര്യവ്യക്തികള്‍. താഴെ പറയുന്ന അവസരങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് അറസ്റ്റു ചെയ്യാവുന്നതാണ്:

1.വാറണ്ടു കൂടാതെ അറസ്റ്റു ചെയ്യപ്പെടാവുന്നതും അവകാശമായി ജാമ്യം കൊടുക്കപ്പെടേണ്ടതുമായ കുറ്റം ചെയ്യപ്പെട്ടിരിക്കുമ്പോള്‍.

2.ഒരാള്‍ കുറ്റവാളിയെന്നു വിളംബരം ചെയ്യപ്പെട്ടിരിക്കുമ്പോള്‍.

എന്നാല്‍ സ്വകാര്യവ്യക്തി, താന്‍ അറസ്റ്റു ചെയ്തയാളെ ആവശ്യത്തിലധികം കാലവിളംബം കൂടാതെ പൊലീസിനെ ഏല്പിക്കേണ്ടതാണ്. പ്രതി, വാറണ്ടുകൂടാതെ അറസ്റ്റു ചെയ്യപ്പെടാവുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നു പൊലീസുദ്യോഗസ്ഥനു ബോധ്യമാവുകയാണെങ്കില്‍ അയാള്‍ പ്രതിയെ വീണ്ടും അറസ്റ്റുചെയ്യേണ്ടതാണ്. അതിനുശേഷം 24 മണിക്കൂറിനകം പ്രതിയെ ഒരു മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. ജാമ്യമോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ പ്രതിയെ വിട്ടയച്ചുകൂടാത്തതാണ്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലോ അദ്ദേഹത്തിന്റെ അധികാരപരിധിക്കകത്തോ വച്ചു കുറ്റംചെയ്യുന്നതു കണ്ടാല്‍ മജിസ്ട്രേറ്റു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയോ അറസ്റ്റു ചെയ്യാന്‍ കല്പന പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതാണ്.

അവകാശമായി ജാമ്യം കൊടുക്കേണ്ട ഒരു കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ആളെ പൊലീസുദ്യോഗസ്ഥനുതന്നെ ജാമ്യം നല്കി വിടാവുന്നതാണ്.

അറസ്റ്റു ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാനിയമസംഹിതപ്രകാരം കുറ്റകരമാണ്.

(പ്രൊഫ. ഫിലിപ്പ് തയ്യില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍