This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഫ്സേലിയസ്, ആദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഫ്സേലിയസ്, ആദം (1750 - 1837) = അള്വലഹശൌ, അറമാ സ്വീഡിഷ് വൈദ്യശാസ്ത്രജ്ഞന്‍. സ...)
വരി 1: വരി 1:
= അഫ്സേലിയസ്, ആദം (1750 - 1837) =
= അഫ്സേലിയസ്, ആദം (1750 - 1837) =
-
 
+
Afzelius, Adam
-
അള്വലഹശൌ, അറമാ
+
-
 
+
സ്വീഡിഷ് വൈദ്യശാസ്ത്രജ്ഞന്‍. സസ്യശാസ്ത്ര പണ്ഡിതന്‍കൂടിയായിരുന്ന അഫ്സേലിയസ് 1750-ല്‍ സ്വീഡനിലെ ലാര്‍ഫ് നഗരത്തില്‍ ജനിച്ചു. പൊതുരംഗത്തും ഭരണത്തിലും അഫ്സേലിയസ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സഞ്ചാരപ്രിയനും പ്രകൃതിപഠനത്തില്‍ തത്പരനുമായിരുന്ന ഇദ്ദേഹം 1792 മുതല്‍ ഏതാനും വര്‍ഷക്കാലം പശ്ചിമാഫ്രിക്കന്‍ തീരത്ത് താമസിക്കുകയുണ്ടായി. 1797-98-ല്‍ ലണ്ടനിലെ സ്വീഡിഷ് പ്രതിനിധി കാര്യാലയത്തില്‍ ഇദ്ദേഹം ഒരു പ്രധാനോദ്യോഗസ്ഥനായിരുന്നു. 1812-ല്‍ സ്വീഡനിലെ മുഖ്യവിദ്യാഭ്യാസകേന്ദ്രമായ ഉപ്സാല സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. വൈദ്യശാസ്ത്രരംഗങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അതോടെ അംഗീകരിക്കപ്പെട്ടു. സ്വീഡനില്‍ ജനിച്ച മറ്റൊരു സസ്യശാസ്ത്രജ്ഞനായ കാള്‍ ലിനയസിന്റെ (1707-78) ബഹുമാനാര്‍ഥം ഉപ്സാലയില്‍ 'ലിനയസ് ഇന്‍സ്റ്റിറ്റ്യൂട്ട്' സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തത് അഫ്സേലിയസ് ആയിരുന്നു. ലിനയസിന്റെ ജീവചരിത്രവും നിരവധി ശാസ്ത്രപ്രബന്ധങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

04:48, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്സേലിയസ്, ആദം (1750 - 1837)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍