This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്യന്‍ (ഫ്ളേവിയസ് അരിയാനസ്) (96 - 180)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അര്യന്‍ (ഫ്ളേവിയസ് അരിയാനസ്) (96 - 180) അൃൃശമി (എഹമ്ശൌ അൃൃശമിൌ) ഗ്രീ...)
 
വരി 1: വരി 1:
-
അര്യന്‍ (ഫ്ളേവിയസ് അരിയാനസ്) (96 - 180)
+
=അര്യന്‍ (ഫ്ളേവിയസ് അരിയാനസ്) (96 - 180)=
 +
Arrian(Flavius Arrianus)
-
അൃൃശമി (എഹമ്ശൌ അൃൃശമിൌ)
 
ഗ്രീക്കു ചരിത്രകാരനും ദാര്‍ശനികനും. ഏഷ്യാ മൈനറില്‍ ബിഥിന്യായില്‍ ജനിച്ചു. അക്കാലത്തു ബിഥിന്യാ റോമന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ വിദ്യാസമ്പന്നനായ അര്യനു റോമന്‍ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രധാനമായ ഒരു ഉദ്യോഗം ലഭിച്ചു. റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയന്‍ (76-138) അര്യനു ഉദ്യോഗക്കയറ്റം നല്കി കപ്പഡോഷ്യയുടെ ഗവര്‍ണറായി നിയമിച്ചു. അത്രയും ചുമതലയേറിയ ഒരു ഉദ്യോഗം റോമന്‍ രാഷ്ട്രത്തില്‍ അതിനുമുന്‍പു ഒരു ഗ്രീക്കുകാരനും ലഭിച്ചിരുന്നില്ല. എ.ഡി. 131 മുതല്‍ 137-വരെയാണ് അര്യന്‍ ഗവര്‍ണറായിരുന്നത്. അതിനുമുന്‍പു കുറേക്കാലം ആഥന്‍സു നഗരത്തിലും ഉദ്യോഗം വഹിച്ചിട്ടുണ്ട്.  

  ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം ജന്‍മസ്ഥലത്തു തന്നെ വാസമുറപ്പിച്ച അര്യന്‍ സാഹിത്യസൃഷ്ടിയിലും ചരിത്രനിര്‍മാണത്തിലും തത്ത്വചിന്തയിലും ഒന്നുപോലെ ശ്രദ്ധപതിപ്പിച്ചിരുന്നു. സ്റ്റോയിക് തത്ത്വശാസ്ത്രം ഇദ്ദേഹം ശരിക്കു പഠിച്ചതിനുപുറമേ അതിനെ സംബന്ധിച്ചു ചില പ്രബന്ധങ്ങളും രചിക്കയുണ്ടായി. എങ്കിലും ഒരു ചരിത്രകാരന്‍ എന്ന നിലയിലാണ് അര്യന്‍ പ്രസിദ്ധി നേടിയിട്ടുള്ളത്. അലക്സാണ്ടറുടെ കാലത്തെപ്പറ്റി അര്യന്റെ ചരിത്രകൃതികളില്‍നിന്നു ധാരാളം അറിവു ലഭിക്കുന്നുണ്ട്. നിയാര്‍ക്കസിന്റെ നാവിക യാത്രയെക്കുറിച്ച് അര്യന്‍ രചിച്ച വിവരണം വിലപ്പെട്ടതാണ്. പേര്‍ഷ്യക്കാര്‍ക്കും ഗ്രീക്കുകാര്‍ക്കും ഇന്ത്യയോടുണ്ടായിരുന്ന ബന്ധങ്ങളെപ്പറ്റിയും ധാരാളം വിവരങ്ങള്‍ അര്യന്റെ ചരിത്രരേഖകളില്‍നിന്നു ലഭിക്കുന്നു. ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന എപ്പിക്ടെറ്റസ്സിന്റെ വാചാപ്രസംഗങ്ങള്‍ ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനാബസിസ് ഒഫ് അലക്സാണ്ടര്‍ (അലക്സാണ്ടറിന്റെ സാഹസിക സമരയാത്ര) ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനകൃതി. ഇന്‍ഡിക്ക എന്ന കൃതിയില്‍ ഇന്ത്യയെപ്പറ്റിയുള്ള വിവരണങ്ങളും, നിയാര്‍ക്കസ്സിന്റെ കപ്പല്‍ യാത്രാവിവരണങ്ങളും അടങ്ങിയിരിക്കുന്നു.  

(പ്രൊഫ. വി.ടൈറ്റസ് വറുഗീസ്)
(പ്രൊഫ. വി.ടൈറ്റസ് വറുഗീസ്)

Current revision as of 07:05, 11 ഓഗസ്റ്റ്‌ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍