This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയോധ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അയോധ്യ ഉത്തര്‍പ്രദേശില്‍ സരയു നദീതീരത്തുള്ള പുരാതന നഗരം. ഫൈ...) |
(→അയോധ്യ) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | അയോധ്യ | + | =അയോധ്യ= |
ഉത്തര്‍പ്രദേശില്‍ സരയു നദീതീരത്തുള്ള പുരാതന നഗരം. ഫൈസാബാദ് നഗരത്തില്‍നിന്ന് 8 കി.മീ. വ.കി. ആയി സ്ഥിതിചെയ്യുന്നു. 'ആക്രമിക്കാന്‍ കഴിയാത്ത സ്ഥലം' എന്നാണ് പദത്തിന്റെ അര്‍ഥം. ശ്രീ ബുദ്ധന്റെ കാലഘട്ടത്തില്‍ ഈ നഗരം അയേജ്ഹാ (പാലി) എന്നും ബ്രിട്ടീഷ് ഭരണകാലത്ത് നഗരവും ചുറ്റുമുള്ള ഭരണപ്രദേശവും അവ്ഥ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബ്രഹ്മാണ്ഡപുരാണം പോലുള്ള കൃതികള്‍ അയോധ്യയെ ഹിന്ദുക്കളുടെ ആറു പുണ്യനഗരങ്ങളില്‍ ഒന്നായി പരാമര്‍ശിക്കുന്നു. | ഉത്തര്‍പ്രദേശില്‍ സരയു നദീതീരത്തുള്ള പുരാതന നഗരം. ഫൈസാബാദ് നഗരത്തില്‍നിന്ന് 8 കി.മീ. വ.കി. ആയി സ്ഥിതിചെയ്യുന്നു. 'ആക്രമിക്കാന്‍ കഴിയാത്ത സ്ഥലം' എന്നാണ് പദത്തിന്റെ അര്‍ഥം. ശ്രീ ബുദ്ധന്റെ കാലഘട്ടത്തില്‍ ഈ നഗരം അയേജ്ഹാ (പാലി) എന്നും ബ്രിട്ടീഷ് ഭരണകാലത്ത് നഗരവും ചുറ്റുമുള്ള ഭരണപ്രദേശവും അവ്ഥ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബ്രഹ്മാണ്ഡപുരാണം പോലുള്ള കൃതികള്‍ അയോധ്യയെ ഹിന്ദുക്കളുടെ ആറു പുണ്യനഗരങ്ങളില്‍ ഒന്നായി പരാമര്‍ശിക്കുന്നു. | ||
- | + | ഇന്ത്യയിലെ ഏറ്റവും പ്രചീനവും മനോഹരവുമായ നഗരങ്ങളില്‍ ഒന്നായിരുന്നു അയോധ്യ. ഉദ്ദേശം 250 ച.കി.മീ. വിസ്തൃതിയില്‍ ഈ നഗരം വ്യാപിച്ചിരുന്നതായി അനുമാനിക്കുന്നു. രാമായണസ്മരണകളെ നിലനിര്‍ത്തുന്ന ഹനുമാന്‍ഗഢ്, സീതാര്‍സോയി, കാനാക്ക് തുടങ്ങിയ പ്രദേശങ്ങള്‍ അയോധ്യയില്‍ കാണാം. പില്ക്കാലത്ത് അയോധ്യയില്‍ നിന്നും വളരെയകലെയല്ലാതെ ഉദ്ഭവിച്ചു വളര്‍ന്ന ബുദ്ധജൈനമതങ്ങള്‍ക്ക് ഇവിടം ശക്തമായ ഒരു കേന്ദ്രമായി. എ.ഡി. ഏഴാം ശ.-ത്തില്‍ ഇവിടെ 20 ബൗദ്ധവിഹാരങ്ങളെയും 3,000 ഭിക്ഷുക്കളെയും കണ്ടതായി ചൈനീസ് സഞ്ചാരിയായ ഹ്യൂന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൗര്യവംശ രാജാക്കന്മാരായ ചന്ദ്രഗുപ്തന്‍ I-ഉം സമുദ്രഗുപ്തനും ഈ നഗരത്തിന്റെ വികാസത്തിനുവേണ്ടി പല സംഭാവനകളും നല്കി. പ്രസിദ്ധ സൂഫികവിയും ദാര്‍ശനികനുമായ അമീര്‍ ഖുസ്രോ (1253-1325) അയോധ്യയെ സുഖവാസകേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. | |
- | + | '''ഇതിഹാസങ്ങളില്‍'''. ശ്രീരാമന്‍ ഉള്‍പ്പെടെ രഘുവംശ രാജാക്കന്മാരുടെയെല്ലാം രാജധാനി ഈ പൗരാണിക നഗരമായിരുന്നു എന്നാണ് വിശ്വാസം. ആര്യാവര്‍ത്തം മുഴുവന്‍ വ്യാപിച്ചിരുന്ന കോസലരാജ്യത്തിന്റെ തലസ്ഥാനവും അയോധ്യതന്നെയായിരുന്നു. ഇതിനു സാകേതം എന്ന വേറൊരു പേരുകൂടിയുണ്ട്. ഐതിഹാസികപ്രസിദ്ധിയുള്ള ഈ നഗരത്തെ ഹിന്ദുക്കള്‍ പാവനമായി കരുതുന്നു. വാല്മീകിരാമായണം ബാലകാണ്ഡത്തിലെ അഞ്ചാം സര്‍ഗം മുഴുവന്‍ (23 ശ്ലോകങ്ങള്‍) അയോധ്യാനഗരത്തിന്റെ വര്‍ണനയാണ്. ആദികവിയെ അനുകരിച്ച് പില്ക്കാലത്തുണ്ടായിട്ടുള്ള എല്ലാ രാമായണകഥാകൃത്തുകളും ഈ നഗരത്തെ നിറപ്പകിട്ടോടുകൂടി വര്‍ണിച്ചിട്ടുണ്ട്. 'മാനവശ്രേഷ്ഠനായ മയന്‍' ആണ് ഈ മഹാപുരി നിര്‍മിച്ചതെന്ന് വാല്മീകി പറയുന്നു. | |
- | + | ശ്രീരാമന്റെ ജനനസ്ഥലം അയോധ്യയാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അഞ്ചു തീര്‍ഥങ്കരന്മാരുടെ ജന്മസ്ഥലവും അയോധ്യയാണെന്നു വിശ്വസിക്കപ്പെടുന്നു. മയൂര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഇവിടെ ബുദ്ധമതം വ്യാപിക്കുകയും ബുദ്ധവിഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ നഗരത്തില്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. ഗുപ്ത ഭരണകാലത്ത് അയോധ്യയുടെ യശസ്സ് അത്യുന്നതിയില്‍ എത്തി. ഭക്തകവി തുളസീദാസ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതിയായ രാമചരിതമാനസം എഴുതിത്തുടങ്ങിയത് അയോധ്യയില്‍ വച്ചായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. | |
- | + | രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദത്തിന്റെ കേന്ദ്രം എന്ന നിലയ്ക്കാണ് അയോധ്യ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 16-ാം ശ.-ത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ നഗരത്തില്‍ ഒരു മസ്ജിദ് പണികഴിപ്പിച്ചു. ഇതു ബാബറി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുക്കള്‍ അവകാശവാദം ഉന്നയിക്കുന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. 1992 ഡി. 6-ന് 'കര്‍സേവകര്‍' ബാബറി മസ്ജിദ് തകര്‍ത്തു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 08:57, 4 ഓഗസ്റ്റ് 2009
അയോധ്യ
ഉത്തര്‍പ്രദേശില്‍ സരയു നദീതീരത്തുള്ള പുരാതന നഗരം. ഫൈസാബാദ് നഗരത്തില്‍നിന്ന് 8 കി.മീ. വ.കി. ആയി സ്ഥിതിചെയ്യുന്നു. 'ആക്രമിക്കാന്‍ കഴിയാത്ത സ്ഥലം' എന്നാണ് പദത്തിന്റെ അര്‍ഥം. ശ്രീ ബുദ്ധന്റെ കാലഘട്ടത്തില്‍ ഈ നഗരം അയേജ്ഹാ (പാലി) എന്നും ബ്രിട്ടീഷ് ഭരണകാലത്ത് നഗരവും ചുറ്റുമുള്ള ഭരണപ്രദേശവും അവ്ഥ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബ്രഹ്മാണ്ഡപുരാണം പോലുള്ള കൃതികള്‍ അയോധ്യയെ ഹിന്ദുക്കളുടെ ആറു പുണ്യനഗരങ്ങളില്‍ ഒന്നായി പരാമര്‍ശിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രചീനവും മനോഹരവുമായ നഗരങ്ങളില്‍ ഒന്നായിരുന്നു അയോധ്യ. ഉദ്ദേശം 250 ച.കി.മീ. വിസ്തൃതിയില്‍ ഈ നഗരം വ്യാപിച്ചിരുന്നതായി അനുമാനിക്കുന്നു. രാമായണസ്മരണകളെ നിലനിര്‍ത്തുന്ന ഹനുമാന്‍ഗഢ്, സീതാര്‍സോയി, കാനാക്ക് തുടങ്ങിയ പ്രദേശങ്ങള്‍ അയോധ്യയില്‍ കാണാം. പില്ക്കാലത്ത് അയോധ്യയില്‍ നിന്നും വളരെയകലെയല്ലാതെ ഉദ്ഭവിച്ചു വളര്‍ന്ന ബുദ്ധജൈനമതങ്ങള്‍ക്ക് ഇവിടം ശക്തമായ ഒരു കേന്ദ്രമായി. എ.ഡി. ഏഴാം ശ.-ത്തില്‍ ഇവിടെ 20 ബൗദ്ധവിഹാരങ്ങളെയും 3,000 ഭിക്ഷുക്കളെയും കണ്ടതായി ചൈനീസ് സഞ്ചാരിയായ ഹ്യൂന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൗര്യവംശ രാജാക്കന്മാരായ ചന്ദ്രഗുപ്തന്‍ I-ഉം സമുദ്രഗുപ്തനും ഈ നഗരത്തിന്റെ വികാസത്തിനുവേണ്ടി പല സംഭാവനകളും നല്കി. പ്രസിദ്ധ സൂഫികവിയും ദാര്‍ശനികനുമായ അമീര്‍ ഖുസ്രോ (1253-1325) അയോധ്യയെ സുഖവാസകേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിഹാസങ്ങളില്‍. ശ്രീരാമന്‍ ഉള്‍പ്പെടെ രഘുവംശ രാജാക്കന്മാരുടെയെല്ലാം രാജധാനി ഈ പൗരാണിക നഗരമായിരുന്നു എന്നാണ് വിശ്വാസം. ആര്യാവര്‍ത്തം മുഴുവന്‍ വ്യാപിച്ചിരുന്ന കോസലരാജ്യത്തിന്റെ തലസ്ഥാനവും അയോധ്യതന്നെയായിരുന്നു. ഇതിനു സാകേതം എന്ന വേറൊരു പേരുകൂടിയുണ്ട്. ഐതിഹാസികപ്രസിദ്ധിയുള്ള ഈ നഗരത്തെ ഹിന്ദുക്കള്‍ പാവനമായി കരുതുന്നു. വാല്മീകിരാമായണം ബാലകാണ്ഡത്തിലെ അഞ്ചാം സര്‍ഗം മുഴുവന്‍ (23 ശ്ലോകങ്ങള്‍) അയോധ്യാനഗരത്തിന്റെ വര്‍ണനയാണ്. ആദികവിയെ അനുകരിച്ച് പില്ക്കാലത്തുണ്ടായിട്ടുള്ള എല്ലാ രാമായണകഥാകൃത്തുകളും ഈ നഗരത്തെ നിറപ്പകിട്ടോടുകൂടി വര്‍ണിച്ചിട്ടുണ്ട്. 'മാനവശ്രേഷ്ഠനായ മയന്‍' ആണ് ഈ മഹാപുരി നിര്‍മിച്ചതെന്ന് വാല്മീകി പറയുന്നു.
ശ്രീരാമന്റെ ജനനസ്ഥലം അയോധ്യയാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അഞ്ചു തീര്‍ഥങ്കരന്മാരുടെ ജന്മസ്ഥലവും അയോധ്യയാണെന്നു വിശ്വസിക്കപ്പെടുന്നു. മയൂര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഇവിടെ ബുദ്ധമതം വ്യാപിക്കുകയും ബുദ്ധവിഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ നഗരത്തില്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. ഗുപ്ത ഭരണകാലത്ത് അയോധ്യയുടെ യശസ്സ് അത്യുന്നതിയില്‍ എത്തി. ഭക്തകവി തുളസീദാസ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതിയായ രാമചരിതമാനസം എഴുതിത്തുടങ്ങിയത് അയോധ്യയില്‍ വച്ചായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദത്തിന്റെ കേന്ദ്രം എന്ന നിലയ്ക്കാണ് അയോധ്യ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 16-ാം ശ.-ത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ നഗരത്തില്‍ ഒരു മസ്ജിദ് പണികഴിപ്പിച്ചു. ഇതു ബാബറി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുക്കള്‍ അവകാശവാദം ഉന്നയിക്കുന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. 1992 ഡി. 6-ന് 'കര്‍സേവകര്‍' ബാബറി മസ്ജിദ് തകര്‍ത്തു.