This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഭൂമുഖത്തെ പ്രധാന നദികള്‍) |
(→നദികളും മനുഷ്യരും) |
||
(ഇടക്കുള്ള 6 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 17: | വരി 17: | ||
ചെറു തോടുകള്‍ രൂപംകൊള്ളുന്നതുമുതല്‍ അവയുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള ചരിവുതലങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ജലം നീര്‍ച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തില്‍ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതല്‍ കൂടുതല്‍ ജലധാരകളെ ഉള്‍ക്കൊണ്ട് കനത്ത ജലപ്രവാഹം ഉള്‍ക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയില്‍ രൂപംകൊള്ളുന്ന താഴ്വരകള്‍ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടര്‍ന്ന് പ്രധാന നദീതടം ബഹിര്‍വ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉള്‍ക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തില്‍, പോഷകനദികളുടെ തടങ്ങള്‍ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം. | ചെറു തോടുകള്‍ രൂപംകൊള്ളുന്നതുമുതല്‍ അവയുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള ചരിവുതലങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ജലം നീര്‍ച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തില്‍ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതല്‍ കൂടുതല്‍ ജലധാരകളെ ഉള്‍ക്കൊണ്ട് കനത്ത ജലപ്രവാഹം ഉള്‍ക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയില്‍ രൂപംകൊള്ളുന്ന താഴ്വരകള്‍ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടര്‍ന്ന് പ്രധാന നദീതടം ബഹിര്‍വ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉള്‍ക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തില്‍, പോഷകനദികളുടെ തടങ്ങള്‍ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം. | ||
- | അനേകം പോഷകനദികളെ ഉള്‍ക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാര്‍ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാല്‍ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാര്‍ഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉള്‍ക്കൊള്ളേണ്ടിവരുന്നു. | + | അനേകം പോഷകനദികളെ ഉള്‍ക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാര്‍ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാല്‍ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാര്‍ഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉള്‍ക്കൊള്ളേണ്ടിവരുന്നു. ചായ് വുതലങ്ങളില്‍നിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയില്‍ കുറവുണ്ടാകും. ഇക്കാരണത്താല്‍, ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥങ്ങളിലെ ഗണ്യമായ അംശത്തെ പിന്‍തള്ളി മുന്നോട്ടൊഴുകുവാന്‍ നദി നിര്‍ബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ നദീമധ്യത്തിലും പാര്‍ശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വില്‍ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ള നിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കള്‍ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാല്‍ നദീമാര്‍ഗത്തിലെ പ്രതിബന്ധങ്ങളുയര്‍ത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളില്‍ അടിവുകള്‍ (sediments) അട്ടിയട്ടിയായി വളര്‍ന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങള്‍ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാര്‍ഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്നതിലൂടെ കാലാന്തരത്തില്‍ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കല്‍ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു. |
- | ഭൂമുഖത്തെ ആര്‍ദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമര്‍ഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങള്‍ക്ക് യുവാവസ്ഥ (Youth), | + | ഭൂമുഖത്തെ ആര്‍ദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമര്‍ഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങള്‍ക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയില്‍ പരിവര്‍ത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവര്‍ത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ പരിവര്‍ത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാല്‍ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയില്‍ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീര്‍ണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടര്‍ന്നുകൊണ്ടിരിക്കും. വിവര്‍ത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടുതിയിലുള്ള പരിവര്‍ത്തനങ്ങള്‍ സംഭവിക്കാത്തപക്ഷം ആര്‍ദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേല്‍പ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവര്‍ത്തനത്തിന് നീണ്ട കാലയളവുകള്‍ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. ഭൂമിയുടെ ഇതഃപര്യന്തമുള്ള പ്രതല ചരിത്രത്തില്‍ അപരദനചക്രം നിര്‍ബാധമായി പൂര്‍ത്തിയാക്കിയതിന് ദൃഷ്ടാന്തങ്ങളില്ല. എന്നിരിക്കിലും നദികളുടെ വികാസഘട്ടങ്ങളുടെ അപഗ്രഥനത്തില്‍ ഡേവിസിന്റെ പരികല്പന ഉത്തമ മാര്‍ഗരേഖയായി വര്‍ത്തിക്കുന്നു. |
==നദീജന്യ ഭൂരൂപങ്ങള്‍ (Fluvial Land Features)== | ==നദീജന്യ ഭൂരൂപങ്ങള്‍ (Fluvial Land Features)== | ||
വരി 29: | വരി 29: | ||
'''2. ദ്രുതധാര''' (Rapids); ജലപാതം (Waterfall). നദീപഥത്തിലെ ചായ്വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോള്‍ നീരൊഴുക്കിന്റെ വേഗതയില്‍ ആനുപാതികമായ വര്‍ധനവുണ്ടാകുന്നു. വേഗത അനുക്രമമായി വര്‍ധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളില്‍ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തില്‍ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങള്‍ക്ക് ജലപാതം (Waterfall) [[Image:ni Niagara Falls .png|200px|left|thumb|നയാഗരാ ജലപാതം]]എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകള്‍ അടര്‍ന്നുവീഴുന്നു. തുടര്‍ന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയില്‍ യു.എസ്സിലെ നയാഗരാ ജലപാതം പ്രതിവര്‍ഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. | '''2. ദ്രുതധാര''' (Rapids); ജലപാതം (Waterfall). നദീപഥത്തിലെ ചായ്വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോള്‍ നീരൊഴുക്കിന്റെ വേഗതയില്‍ ആനുപാതികമായ വര്‍ധനവുണ്ടാകുന്നു. വേഗത അനുക്രമമായി വര്‍ധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളില്‍ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തില്‍ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങള്‍ക്ക് ജലപാതം (Waterfall) [[Image:ni Niagara Falls .png|200px|left|thumb|നയാഗരാ ജലപാതം]]എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകള്‍ അടര്‍ന്നുവീഴുന്നു. തുടര്‍ന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയില്‍ യു.എസ്സിലെ നയാഗരാ ജലപാതം പ്രതിവര്‍ഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. | ||
[[Image:ni whirlpool.png|200px|right|thumb|ചുഴി]] | [[Image:ni whirlpool.png|200px|right|thumb|ചുഴി]] | ||
- | '''3. കയങ്ങള്‍''' (Pot holes). നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളില്‍ ചുഴി( | + | '''3. കയങ്ങള്‍''' (Pot holes). നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളില്‍ ചുഴി(Whirlpool)കള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇവയുടെ പ്രഭാവം ആഴങ്ങളില്‍ എത്തുന്നത് അടിത്തട്ടിലെ ശിലാപദാര്‍ഥങ്ങള്‍ക്ക് വക്രഗതിയിലുള്ള ചലനമുണ്ടാക്കുകയും അവയ്ക്ക് ഒരു സ്ക്രൂ(Screw)വിന്റെ സവിശേഷതകളോടെ അടിത്തറ തുരന്നെടുക്കുവാന്‍ പ്രാപ്തിയുണ്ടാക്കുകയും ചെയ്യുന്നു. നദീപഥത്തിന്റെ അടിത്തറയില്‍ വര്‍ത്തുളാകാരവും അഗാധവുമായ തുരപ്പ് സൃഷ്ടിക്കപ്പെടുന്നു. ഏതാനും സെ.മീ. മുതല്‍ 6 മീ. വരെ വ്യാസത്തില്‍ രൂപംകൊള്ളുന്ന ഈയിനം ഗര്‍ത്തങ്ങളാണ് കയം (Pot hole) എന്നറിയപ്പെടുന്നത്. ഇവയ്ക്കുള്ളില്‍ ശക്തമായി ചുറ്റിത്തിരിയുന്ന ജലമാണുള്ളത്; നന്നേ താണ താപനിലയും ഉണ്ടാകും. |
'''4. നദീഗ്രഹണം''' (River Capture). വലുതും വേഗതയേറിയതുമായ നദികളില്‍ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാല്‍ പ്രസ്തുത നദീതടങ്ങള്‍ ത്വരിതഗതിയില്‍ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീര്‍ഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയില്‍ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വര്‍ത്തിക്കുന്ന ഉന്നതതടത്തില്‍ വിള്ളലുണ്ടാക്കുവാനും ചിലപ്പോള്‍ മറ്റൊരു വ്യൂഹത്തിലുള്‍പ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയില്‍ വര്‍ത്തിച്ചേക്കാം. | '''4. നദീഗ്രഹണം''' (River Capture). വലുതും വേഗതയേറിയതുമായ നദികളില്‍ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാല്‍ പ്രസ്തുത നദീതടങ്ങള്‍ ത്വരിതഗതിയില്‍ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീര്‍ഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയില്‍ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വര്‍ത്തിക്കുന്ന ഉന്നതതടത്തില്‍ വിള്ളലുണ്ടാക്കുവാനും ചിലപ്പോള്‍ മറ്റൊരു വ്യൂഹത്തിലുള്‍പ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയില്‍ വര്‍ത്തിച്ചേക്കാം. | ||
വരി 37: | വരി 37: | ||
കാലാന്തരത്തില്‍ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളില്‍ നീരൊഴുക്ക് നദീപഥത്തില്‍ത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഈ നീര്‍ച്ചാലുകള്‍ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയില്‍ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീര്‍ച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാന്‍ഡര്‍ എന്നു വിശേഷിപ്പിക്കുന്നു. ആര്‍ദ്രമേഖലയില്‍, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളില്‍ ഒഴുകുന്ന നദികള്‍ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാന്‍ഡറുകള്‍ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാന്‍ഡറുകള്‍ക്ക് ആവര്‍ത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു. | കാലാന്തരത്തില്‍ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളില്‍ നീരൊഴുക്ക് നദീപഥത്തില്‍ത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഈ നീര്‍ച്ചാലുകള്‍ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയില്‍ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീര്‍ച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാന്‍ഡര്‍ എന്നു വിശേഷിപ്പിക്കുന്നു. ആര്‍ദ്രമേഖലയില്‍, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളില്‍ ഒഴുകുന്ന നദികള്‍ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാന്‍ഡറുകള്‍ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാന്‍ഡറുകള്‍ക്ക് ആവര്‍ത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു. | ||
[[Image:oxbow lake, borneo.png|200px|right|thumb|ഓക്സ് -ബോ തടാകം]] | [[Image:oxbow lake, borneo.png|200px|right|thumb|ഓക്സ് -ബോ തടാകം]] | ||
- | '''6. ഓക്സ്-ബോ തടാകം''' (Ox-bow | + | '''6. ഓക്സ്-ബോ തടാകം''' (Ox-bow lake). മിയാന്‍ഡറുകള്‍ക്ക് വളരെ കൂടിയ വക്രത ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ബള്‍ബിന്റെ ആകൃതി കൈവരുന്നു. ഇങ്ങനെവരുമ്പോള്‍ മിയാന്‍ഡറിന്റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള ചാലുകള്‍ക്കിടയില്‍ നേരിയ അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് ഈ ഇടുങ്ങിയ കരഭാഗത്തെ കീറിമുറിച്ച് നദി പുതിയ പഥം സൃഷ്ടിച്ചെന്നുവരാം. ഇതോടെ നേരത്തേയുണ്ടായിരുന്ന മിയാന്‍ഡറിലെ ഒരു ഭാഗം നദിയില്‍നിന്നു വേര്‍പിരിയുന്നു. ജലപൂര്‍ണമായ ഈ ചാലുകള്‍ നീരൊഴുക്കിന്റെയോ ഉറവകളുടെയോ പിന്തുണയോടെ ജലാശയമായി നുകക്കൈയുടെ (Ox-bow) ആകൃതിയില്‍ തുടര്‍ന്നും വര്‍ത്തിച്ചേക്കാം. ഇത്തരം വെള്ളക്കെട്ടുകളെ ഓക്സ്-ബോ തടാകം എന്നു വിളിക്കുന്നു. |
'''7. ബ്രെയ്ഡഡ് നദി''' (Braided Stream). ഒരു നദി ഒന്നിലേറെ ചാലുകളായി പിരിഞ്ഞ് കുറേദൂരം ഒഴുകിയശേഷം സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ പിണല്‍രൂപത്തില്‍ സങ്കീര്‍ണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. [[Image:braided river .png|200px|left|thumb|ബ്രെയ്ഡ്ഡ് നദി]]നദീപഥത്തില്‍ നീര്‍ച്ചാലുകള്‍ക്കിടയിലോ ഒരേ ചാലിനുള്ളില്‍ത്തന്നെയോ ശിലാശേഖരങ്ങള്‍ അട്ടിയിട്ടുയര്‍ന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകള്‍ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളില്‍ ഏറിയവയും എക്കല്‍നിര്‍മിതവും ഫലഭൂയിഷ്ഠവുമാകയാല്‍ ഇടതൂര്‍ന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും. | '''7. ബ്രെയ്ഡഡ് നദി''' (Braided Stream). ഒരു നദി ഒന്നിലേറെ ചാലുകളായി പിരിഞ്ഞ് കുറേദൂരം ഒഴുകിയശേഷം സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ പിണല്‍രൂപത്തില്‍ സങ്കീര്‍ണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. [[Image:braided river .png|200px|left|thumb|ബ്രെയ്ഡ്ഡ് നദി]]നദീപഥത്തില്‍ നീര്‍ച്ചാലുകള്‍ക്കിടയിലോ ഒരേ ചാലിനുള്ളില്‍ത്തന്നെയോ ശിലാശേഖരങ്ങള്‍ അട്ടിയിട്ടുയര്‍ന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകള്‍ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളില്‍ ഏറിയവയും എക്കല്‍നിര്‍മിതവും ഫലഭൂയിഷ്ഠവുമാകയാല്‍ ഇടതൂര്‍ന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും. | ||
വരി 43: | വരി 43: | ||
'''8. നദീജന്യ വേദികകള്‍''' (River Terraces). സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളില്‍ ഏതെങ്കിലും കാരണത്താല്‍ ലംബദിശയില്‍ അപഘര്‍ഷണം ശക്തിപ്പെടുമ്പോള്‍ നദീപഥം ഗണ്യമായി താഴുന്നു. തുടര്‍ന്ന് പുതിയ ചാലിന്റെ പാര്‍ശ്വഭിത്തികള്‍ക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വര്‍ധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോള്‍ ഈ ഭാഗം വന്‍തോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ ഒരു വേദികയുടെ മട്ടില്‍ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവര്‍ത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേര്‍തിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു. | '''8. നദീജന്യ വേദികകള്‍''' (River Terraces). സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളില്‍ ഏതെങ്കിലും കാരണത്താല്‍ ലംബദിശയില്‍ അപഘര്‍ഷണം ശക്തിപ്പെടുമ്പോള്‍ നദീപഥം ഗണ്യമായി താഴുന്നു. തുടര്‍ന്ന് പുതിയ ചാലിന്റെ പാര്‍ശ്വഭിത്തികള്‍ക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വര്‍ധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോള്‍ ഈ ഭാഗം വന്‍തോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ ഒരു വേദികയുടെ മട്ടില്‍ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവര്‍ത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേര്‍തിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു. | ||
- | '''9. ജലോഢ സമതലം''' (flood plain). നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങള്‍ക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടര്‍ന്ന് നദീജലം ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥ ശേഖരം പൂര്‍ണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവര്‍ത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തില്‍ എക്കല്‍മണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു | + | '''9. ജലോഢ സമതലം''' (flood plain). നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങള്‍ക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടര്‍ന്ന് നദീജലം ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥ ശേഖരം പൂര്‍ണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവര്‍ത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തില്‍ എക്കല്‍മണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു ചായ് വിനെ അവലംബിച്ച് ജലോഢസമതലം നദിയുടെ ഇരുപാര്‍ശ്വങ്ങളിലുമോ ഒരു വശത്തുമാത്രമോ നിര്‍മിതമാവാം. നദിക്കരയില്‍ ഉയരം കൂടിയ വരമ്പുകള്‍ അവശേഷിപ്പിച്ചാണ് ജലോഢ സമതലത്തിന്റെ |
[[Image:ni flod is known as a floo.png|200px|left|thumb|ജലോഢ സമതലം]]സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഏറിയകൂറും ജലോഢ സമതലങ്ങള്‍ ചതുപ്പുനിലങ്ങളായി വര്‍ത്തിക്കുന്നു. മിയാന്‍ഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കല്‍ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങള്‍ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വര്‍ത്തിക്കുന്നു. | [[Image:ni flod is known as a floo.png|200px|left|thumb|ജലോഢ സമതലം]]സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഏറിയകൂറും ജലോഢ സമതലങ്ങള്‍ ചതുപ്പുനിലങ്ങളായി വര്‍ത്തിക്കുന്നു. മിയാന്‍ഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കല്‍ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങള്‍ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വര്‍ത്തിക്കുന്നു. | ||
[[Image:delta hugli.png|200px|right|thumb|ഹൂഗ്ലി നദീയുടെ ഡെല്‍റ്റ]] | [[Image:delta hugli.png|200px|right|thumb|ഹൂഗ്ലി നദീയുടെ ഡെല്‍റ്റ]] | ||
വരി 57: | വരി 57: | ||
ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവര്‍ത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വല്‍ (18341902) ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങള്‍ക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വര്‍ഗീകരണം നല്കി. | ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവര്‍ത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വല്‍ (18341902) ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങള്‍ക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വര്‍ഗീകരണം നല്കി. | ||
- | ഒരു നദീതടത്തിലെ നീര്‍ച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോള്‍ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകള്‍, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകള്‍ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേണ്‍ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെന്‍ഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടര്‍ന്നുവ്യാപിച്ചിട്ടുള്ള നീര്‍ച്ചാലുകള്‍ പ്രധാന നദിയുമായി ന്യൂനകോണദിശകളില്‍ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകള്‍ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെന്‍ഡ്രിറ്റിക് പാറ്റേണുകള്‍ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങള്‍ക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികള്‍ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോള്‍ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേണ്‍(Trellis | + | ഒരു നദീതടത്തിലെ നീര്‍ച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോള്‍ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകള്‍, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകള്‍ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേണ്‍ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെന്‍ഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടര്‍ന്നുവ്യാപിച്ചിട്ടുള്ള നീര്‍ച്ചാലുകള്‍ പ്രധാന നദിയുമായി ന്യൂനകോണദിശകളില്‍ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകള്‍ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെന്‍ഡ്രിറ്റിക് പാറ്റേണുകള്‍ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങള്‍ക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികള്‍ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോള്‍ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേണ്‍(Trellis pattern) കൈവരുന്നു. ഈദൃശ വ്യൂഹത്തിലെ നീര്‍ച്ചാലുകള്‍ പരസ്പരം സമാന്തരമായി ഒഴുകിയും ലംബികമായി ഖണ്ഡിച്ചും ഏതാണ്ട് കമ്പിവല പോലെയുള്ള അപവാഹമാതൃക സൃഷ്ടിച്ചിട്ടുണ്ടാകും; പ്രധാന നദിയുടെ പഥത്തില്‍ ലംബികമായ വ്യതിയാനമുണ്ടായി കാണുന്നതും അസാധാരണമല്ല. ഭ്രംശരേഖകള്‍, ശിലാസന്ധികള്‍ തുടങ്ങിയവയെ അവലംബിച്ചൊഴുകുന്ന നീര്‍ച്ചാലുകള്‍ സംയോജിച്ച് ദീര്‍ഘചതുരാകൃതിയിലുള്ള പാറ്റേണിന് (Rectangular pattern) രൂപം നല്കാം. കുംഭകാകാരത്തിലുള്ള ഉന്നതതടങ്ങളില്‍നിന്നു പ്രഭവിക്കുന്ന നദികള്‍ നാനാദിശകളിലേക്കായി പിരിഞ്ഞൊഴുകുന്നതു സാധാരണമാണ് (ആരീയ അപവാഹം-radial pattern). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (centrifugal) അപവാഹം മറ്റൊരു മാതൃകയാണ്. ഈ രണ്ടു ക്രമങ്ങളിലും നദികള്‍ പരസ്പരം സംയോജിച്ച് വ്യൂഹങ്ങള്‍ സൃഷ്ടിച്ചുകൊള്ളണമെന്നില്ല. |
- | നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി | + | നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി വിശ്ലേഷണവിധേയമാക്കുമ്പോള്‍ പ്രസ്തുത മേഖലയിലെ നീര്‍ച്ചാലുകളുടെ ബാഹുല്യം, ദൈര്‍ഘ്യമാനം, ആപേക്ഷിക ഇടയകലം തുടങ്ങിയവ നിര്‍ണയിക്കാനാവും. |
==പുനര്‍യുവത്വം പ്രാപിക്കല്‍ (Rejuvenation)== | ==പുനര്‍യുവത്വം പ്രാപിക്കല്‍ (Rejuvenation)== | ||
- | ആര്‍ദ്രമേഖല(humid region)യിലുള്ള നദികള്‍, നദീതാഴ്വരകള്‍, അനുബന്ധസംരചനകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയില്‍ യുവാവസ്ഥ, | + | ആര്‍ദ്രമേഖല(humid region)യിലുള്ള നദികള്‍, നദീതാഴ്വരകള്‍, അനുബന്ധസംരചനകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയില്‍ യുവാവസ്ഥ, പ്രൗഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെ മൂന്നുഘട്ടങ്ങളെ തരണം ചെയ്ത് വികാസത്തിന്റെ പരിസമാപ്തി പ്രാപിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും നിര്‍ബാധമായി തരണം ചെയ്യുമ്പോഴാണ് നദി 'അപരദനചക്രം' പൂര്‍ത്തിയാക്കുന്നത്. അപരദനചക്രത്തിന്റെ തടസ്സം കൂടാതെയുള്ള പരിസമാപ്തിക്ക് വിവര്‍ത്തനിക പ്രക്രിയ(tectonic activity)കളുടെ പൂര്‍ണമായ അഭാവം അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് പ്രായേണ സംഭവ്യമല്ല. ഒരു അപരദനചക്രം പൂര്‍ത്തിയാവുന്നതിന് സാധാരണഗതിയില്‍ നന്നേ നീണ്ട കാലയളവ് ആവശ്യമാണ്. ഈ കാലത്തിനിടയില്‍ പ്രസ്തുത മേഖല പ്രോത്ഥാനം (upheaval), സംവലനം (warping) തുടങ്ങി അഗ്നിപര്‍വത സ്ഫോടനം വരെയുള്ള വിവര്‍ത്തനിക (tectonic) പ്രക്രിയകള്‍ക്ക് വിധേയമായേക്കാം. ഇതിന്റെ ഫലമായി പ്രൗഢാവസ്ഥയിലോ വൃദ്ധാവസ്ഥയിലോ എത്തിക്കഴിഞ്ഞ നദിക്കുപോലും ചാലുകളുടെ പുനഃസൃഷ്ടിയില്‍ ഏര്‍പ്പെടേണ്ടിവരും. ഉദാഹരണത്തിന് പ്രൗഢാവസ്ഥയിലെത്തിക്കഴിഞ്ഞ ഒരു നദിയുടെ തടം അപ്പാടെ പ്രോത്ഥാനവിധേയമാകുന്നുവെന്നിരിക്കട്ടെ. പ്രസ്തുത മേഖലയുടെ പ്രതലപ്രകൃതിയില്‍ സമൂലമായ മാറ്റമുണ്ടാകുന്നു. ഒപ്പംതന്നെ പുതിയ നിമ്നോന്നതി സിദ്ധിക്കുകയും ചെയ്യും. ഇതോടെ അപവാഹവ്യവസ്ഥ താറുമാറാവുന്നു. പ്രതലപ്രകൃതിയില്‍ മാറ്റമുണ്ടാകുന്നതോടെ ജലധാരകളുടെ അപരദന പ്രവര്‍ത്തനം തീവ്രമാവുകയും ചാലുകളുടെ ആഴംകൂട്ടുന്ന പ്രക്രിയ സജീവമാവുകയും ചെയ്യുന്നു. ഉച്ചാവചത്തിലെ വ്യതിയാനംമൂലം നിലവിലുള്ള ചാലുകളുടെ വലിവുബലം വര്‍ധിക്കുന്നത് അവയിലെ ജലപ്രവാഹത്തിന്റെ വഹനക്ഷമത ഇരട്ടിപ്പിക്കും. ചുരുക്കത്തില്‍ നദീവ്യൂഹത്തിന് വീണ്ടും യുവാവസ്ഥ കൈവരുന്നു. ഈദൃശ പ്രതിഭാസത്തിന് പുനര്‍യുവത്വം പ്രാപിക്കല്‍ എന്നു പറയുന്നു. ഇതിനു വിധേയമായി യുവാവസ്ഥയിലേക്കു മടങ്ങുന്ന നദികള്‍ അപരദന ചക്രത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രക്രമങ്ങളില്‍ ഏര്‍പ്പെടുന്നു. |
==ഭൂമുഖത്തെ പ്രധാന നദികള്‍== | ==ഭൂമുഖത്തെ പ്രധാന നദികള്‍== | ||
വരി 83: | വരി 83: | ||
ആസ്റ്റ്രേലിയാ വന്‍കരയിലെ പ്രധാന നദി മുറേ-ഡാര്‍ലിങ് (5394 കി.മീ.) ആണ്. നീളത്തില്‍ യൂറോപ്പിലെ ഒന്നാമത്തെ നദിയായ വോള്‍ഗയെക്കാള്‍ ഏറെ മുന്നിലായ ഈ നദീദ്വയം നീരൊഴുക്കിന്റെ തോതില്‍ നന്നേ പിന്നാക്കമാണ്. | ആസ്റ്റ്രേലിയാ വന്‍കരയിലെ പ്രധാന നദി മുറേ-ഡാര്‍ലിങ് (5394 കി.മീ.) ആണ്. നീളത്തില്‍ യൂറോപ്പിലെ ഒന്നാമത്തെ നദിയായ വോള്‍ഗയെക്കാള്‍ ഏറെ മുന്നിലായ ഈ നദീദ്വയം നീരൊഴുക്കിന്റെ തോതില്‍ നന്നേ പിന്നാക്കമാണ്. | ||
- | ==നദീതടങ്ങള്‍ (River basins)== | + | ==നദീതടങ്ങള്‍ (River basins)== |
- | + | ||
- | ഏഷ്യാ വന്‍കരയില്‍ ബെറിങ് കടലിടുക്കില്‍ തുടങ്ങി ഗോബിമരുഭൂമി വരെ ജലവിഭാജകമായി വര്‍ത്തിക്കുന്നത് ആനെദിര്‍, ഗിദാല്‍ സ്റ്റാനവോയ്, യാബ്ളനോവി എന്നീ പര്‍വതങ്ങളും അനുബന്ധ മലനിരകളുമാണ്. ആര്‍ട്ടിക്കിലേക്കൊഴുകുന്ന സൈബീരിയന്‍ നദികളായ ഓബ്, യെനസി, ലീന, കൊളിമ എന്നിവ ഈ ജലവിഭാജകത്തിന്റെ വലത്തെ ചരിവുകളില്‍ ഉദ്ഭവിക്കുന്നവയാണ്; ഇടത്തേ ചരിവില്‍നിന്ന് പസിഫിക്കിലേക്കൊഴുകുന്ന പ്രധാന നദികള്‍ ആമു, ആനെദിര്‍ (നോ: ആമു-ദരിയ) എന്നിവയാണ്. ഗോബി മരുഭൂമിയുടെ മധ്യത്തില്‍വച്ച് ജലവിഭാജകം കിഴക്കോട്ട് തിരിയുകയും കുന്‍ലുന്‍ പര്‍വതനിര, തിബറ്റ് പീഠഭൂമി, കാരക്കോറം-ഹിന്ദുക്കുഷ് പര്‍വതനിരകള്‍, ഇറാന്‍പീഠഭൂമി എന്നിവയിലൂടെ തുടര്‍ന്ന് അരാരത് പര്‍വതങ്ങളിലെത്തുകയും ചെയ്യുന്നു. അതിനുശേഷം തെക്കോട്ടുതിരിഞ്ഞ് സിറിയാ മരുപ്രദേശവും ചെങ്കടലും താണ്ടി ആഫ്രിക്കാ വന്‍കരയില്‍ പ്രവേശിക്കുന്നു. ചൈനയിലെ വന്‍ നദികളായ യാങ്സെ ചാങ്, ഹ്വാങ്ഹോ എന്നിവയുടെ പ്രഭവം കുന്‍ലുന്‍ നിരകളില്‍നിന്നാണ്; ഇവ കിഴക്കോട്ടൊഴുകി പസിഫിക് സമുദ്രത്തില്‍ പതിക്കുന്നു. തെക്കോട്ടൊഴുകുന്ന വന്‍ നദികളൊക്കെത്തന്നെ ഇന്ത്യാസമുദ്രത്തിലാണ് വീഴുന്നത്. മെകോങ്, ഇരാവതി, ബ്രഹ്മപുത്ര, ഗംഗ, സിന്ധു, യൂഫ്രട്ടിസ്-ടൈഗ്രിസ് എന്നീ വന്‍ നദികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഫ്രിക്കാ വന്‍കരയുടെ കിഴക്കരികിലൂടെ ഗുഡ്ഹോപ് മുനമ്പുവരെയാണ് ജലവിഭാജകത്തിന്റെ തുടര്‍ച്ച. ഇതിനു സമാന്തരമായി ഭ്രംശമേഖലയിലൂടെ ഗമിക്കുന്ന നൈല്‍ വടക്കോട്ടൊഴുകി അത്ലാന്റിക് തടത്തിലുള്‍പ്പെട്ട മെഡിറ്ററേനിയന്‍ കടലില്‍ വീഴുന്നു. കിഴക്കോട്ടൊഴുകുന്നവയില്‍ എടുത്തു പറയാവുന്നവ സാംബെസ്സി, ലിംപോപോ എന്നിവ മാത്രമാണ്. ഓറഞ്ച്, കോംഗോ, നൈജര്‍, വോള്‍ഗാ തുടങ്ങി വന്‍കരയിലെ മുഖ്യ നദികളൊക്കെത്തന്നെ പടിഞ്ഞാറോട്ടൊഴുകി അത്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. യൂറോപ്പിലെ നദികളില്‍ വോള്‍ഗ ഒഴിച്ചുള്ളവയെല്ലാം അത്ലാന്റിക് തടത്തിലേക്ക് ഒഴുകുന്നവയാണ്. കാസ്പിയന്‍ കടലിലേക്കൊഴുകുന്ന വോള്‍ഗ ആന്തരിക അപവാഹ( | + | [[Image:pno807aaa.jpg|300px]] |
+ | |||
+ | സ്പഷ്ടവും (obvious) സര്‍വവര്‍ത്തിയും (ubiquitous) എന്ന നിലയില്‍ സാര്‍വദേശീയാംഗീകാരം നേടിയിട്ടുള്ള ഭൂസ്വരുപ(land form)മാണ് നദീതടം. പ്രാദേശിക നിമ്നോന്നതിയിലെ ഏറ്റവും ഉച്ചസ്ഥമായ ഭാഗമാണ് നദീതടങ്ങള്‍ക്കിടയിലെ വിഭജനരേഖ. ഈ സീമാമേഖലയെ ജലവിഭാജകം (water divide) എന്നു വിശേഷിപ്പിക്കുന്നു. മഴപെയ്തു വീഴുന്ന ജലം ഇതിന്റെ ഇരുപാര്‍ശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിലുടെ താഴേക്ക് ഒലിക്കുകയും നിലവിലുള്ള നദീതടങ്ങളിലെ പ്രധാന ചാലുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനിടയില്‍ ഒലിപ്പുകള്‍ കൂടിച്ചേര്‍ന്ന് ചാലുകളും തോടുകളുമായി പരിണമിച്ചിട്ടുണ്ടാവും; ലഭ്യമായ ജലത്തിന്റെ ഒരംശം അടിഞ്ഞ് താണ് നഷ്ടപ്പെടുകയും ചെയ്യും. പൊതുവില്‍ വന്‍കരകളെയൊട്ടാകെ ബൃഹദാകാരത്തിലുള്ള നദീതടങ്ങള്‍, ഉപനദീതടങ്ങള്‍, ശതക്കണക്കിന് നീര്‍ത്തടങ്ങള്‍, വന്‍നദീതടങ്ങള്‍ക്കിടയിലെ ഉത്തുംഗങ്ങളായ ജലവിഭാജകങ്ങള്‍ എന്നിങ്ങനെ വിഭജിക്കാവുന്നതാണ്. ഒരേ നദീതടത്തിനെത്തന്നെ ഉപനദീതടങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നീ ക്രമത്തില്‍ ഉപവിഭാഗങ്ങളായി തിരിക്കാം. ഭൂതലത്തെ മൊത്തത്തില്‍ അത് ലാന്റിക്-ആര്‍ട്ടിക്, പസിഫിക്-ഇന്ത്യന്‍ എന്നിങ്ങനെ രണ്ട് നീര്‍ത്തടങ്ങളായി വ്യവഹരിക്കാറുണ്ട്. അമേരിക്കാ വന്‍കരകളില്‍ ആന്‍ഡീസ്, റോക്കി എന്നീ മലനിരകള്‍ ചേര്‍ന്ന് തെക്കുവടക്കായി ഉടനീളമുള്ള ജലവിഭാജകമായി വര്‍ത്തിക്കുന്നു. തെക്കേ അമേരിക്കയിലെ എല്ലാ പ്രധാന നദികളും കിഴക്കോട്ടൊഴുകി അത്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നവയാണ്; ആന്‍ഡീസിന്റെ പടിഞ്ഞാറേ ചരിവില്‍നിന്ന് ഒഴുകിയിറങ്ങുന്ന, ക്ഷിപ്ര ഗതികങ്ങളും ദൈര്‍ഘ്യം കുറഞ്ഞവയുമായ നദികള്‍ മാത്രമാണ് പസിഫിക്കില്‍ വിലയിക്കുന്നത്. തെക്കേ അമേരിക്കയുടെ ദക്ഷിണാഗ്രമായ കേപ്ഹോണില്‍ തുടങ്ങി വടക്കോട്ടു നീളുന്ന ആന്‍ഡീസിന്റെ തുടര്‍ച്ച പനാമാ കടലിടുക്കോളവും അവസ്ഥിതമാണ്. മധ്യ അമേരിക്കയിലെ ഉയരം കുറഞ്ഞ മലനിരകള്‍ മെക്സിക്കോയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും ഉത്തുംഗങ്ങളയ പര്‍വതനിരകളായി മാറുന്നു. റോക്കിപര്‍വതങ്ങളുടെ ഈ ശ്രേണി വടക്ക് അലാസ്കയോളവും തലയുയര്‍ത്തിനില്ക്കുന്നു; ബെറിങ് കടലിടുക്കിലൂടെ ഏഷ്യയിലേക്ക് നീളുന്നുവെന്നും കരുതപ്പെടുന്നു. റോക്കിനിരകളുടെ പ്രഭാവംമൂലം വടക്കേ അമേരിക്കയിലെ വന്‍ നദികളില്‍ ഏറിയവയും അത്ലാന്റിക്കിലേക്കൊഴുകുന്നു. കൊളംബിയ, കൊളൊറാഡോ, യൂക്കണ്‍ എന്നീ മൂന്ന് വന്‍ നദികള്‍ മാത്രമാണ് പസിഫിക് സമുദ്രത്തില്‍ പതിക്കുന്നത്. കാനഡയിലെ ഹിമാനീകൃത (glacial) തടാകങ്ങളില്‍ നിന്നോ റോക്കി നിരകളില്‍ നിന്നോ ഉദ്ഭവിക്കുന്ന ചെറുതും വലുതുമായ നദികള്‍ എല്ലാംതന്നെ ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് ഒഴുകുന്നത്. | ||
+ | |||
+ | [[Image:pno807bb.png|300px]] | ||
+ | |||
+ | [[Image:pno807cc.png|300px]] | ||
+ | |||
+ | [[Image:pno807dd.png|300px]] | ||
+ | |||
+ | ഏഷ്യാ വന്‍കരയില്‍ ബെറിങ് കടലിടുക്കില്‍ തുടങ്ങി ഗോബിമരുഭൂമി വരെ ജലവിഭാജകമായി വര്‍ത്തിക്കുന്നത് ആനെദിര്‍, ഗിദാല്‍ സ്റ്റാനവോയ്, യാബ്ളനോവി എന്നീ പര്‍വതങ്ങളും അനുബന്ധ മലനിരകളുമാണ്. ആര്‍ട്ടിക്കിലേക്കൊഴുകുന്ന സൈബീരിയന്‍ നദികളായ ഓബ്, യെനസി, ലീന, കൊളിമ എന്നിവ ഈ ജലവിഭാജകത്തിന്റെ വലത്തെ ചരിവുകളില്‍ ഉദ്ഭവിക്കുന്നവയാണ്; ഇടത്തേ ചരിവില്‍നിന്ന് പസിഫിക്കിലേക്കൊഴുകുന്ന പ്രധാന നദികള്‍ ആമു, ആനെദിര്‍ (നോ: ആമു-ദരിയ) എന്നിവയാണ്. ഗോബി മരുഭൂമിയുടെ മധ്യത്തില്‍വച്ച് ജലവിഭാജകം കിഴക്കോട്ട് തിരിയുകയും കുന്‍ലുന്‍ പര്‍വതനിര, തിബറ്റ് പീഠഭൂമി, കാരക്കോറം-ഹിന്ദുക്കുഷ് പര്‍വതനിരകള്‍, ഇറാന്‍പീഠഭൂമി എന്നിവയിലൂടെ തുടര്‍ന്ന് അരാരത് പര്‍വതങ്ങളിലെത്തുകയും ചെയ്യുന്നു. അതിനുശേഷം തെക്കോട്ടുതിരിഞ്ഞ് സിറിയാ മരുപ്രദേശവും ചെങ്കടലും താണ്ടി ആഫ്രിക്കാ വന്‍കരയില്‍ പ്രവേശിക്കുന്നു. ചൈനയിലെ വന്‍ നദികളായ യാങ്സെ ചാങ്, ഹ്വാങ്ഹോ എന്നിവയുടെ പ്രഭവം കുന്‍ലുന്‍ നിരകളില്‍നിന്നാണ്; ഇവ കിഴക്കോട്ടൊഴുകി പസിഫിക് സമുദ്രത്തില്‍ പതിക്കുന്നു. തെക്കോട്ടൊഴുകുന്ന വന്‍ നദികളൊക്കെത്തന്നെ ഇന്ത്യാസമുദ്രത്തിലാണ് വീഴുന്നത്. മെകോങ്, ഇരാവതി, ബ്രഹ്മപുത്ര, ഗംഗ, സിന്ധു, യൂഫ്രട്ടിസ്-ടൈഗ്രിസ് എന്നീ വന്‍ നദികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഫ്രിക്കാ വന്‍കരയുടെ കിഴക്കരികിലൂടെ ഗുഡ്ഹോപ് മുനമ്പുവരെയാണ് ജലവിഭാജകത്തിന്റെ തുടര്‍ച്ച. ഇതിനു സമാന്തരമായി ഭ്രംശമേഖലയിലൂടെ ഗമിക്കുന്ന നൈല്‍ വടക്കോട്ടൊഴുകി അത്ലാന്റിക് തടത്തിലുള്‍പ്പെട്ട മെഡിറ്ററേനിയന്‍ കടലില്‍ വീഴുന്നു. കിഴക്കോട്ടൊഴുകുന്നവയില്‍ എടുത്തു പറയാവുന്നവ സാംബെസ്സി, ലിംപോപോ എന്നിവ മാത്രമാണ്. ഓറഞ്ച്, കോംഗോ, നൈജര്‍, വോള്‍ഗാ തുടങ്ങി വന്‍കരയിലെ മുഖ്യ നദികളൊക്കെത്തന്നെ പടിഞ്ഞാറോട്ടൊഴുകി അത്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. യൂറോപ്പിലെ നദികളില്‍ വോള്‍ഗ ഒഴിച്ചുള്ളവയെല്ലാം അത്ലാന്റിക് തടത്തിലേക്ക് ഒഴുകുന്നവയാണ്. കാസ്പിയന്‍ കടലിലേക്കൊഴുകുന്ന വോള്‍ഗ ആന്തരിക അപവാഹ(internal drainage)ക്രമത്തിനു വിധേയമായിരിക്കുന്നു. ഈ ക്രമം പാലിക്കുന്ന മറ്റൊരു പ്രധാന നദിയാണ് മധ്യേഷ്യയിലെ സര്‍ദരിയ. ആസ്റ്റ്രേലിയയിലെ ഒരേയൊരു നദീവ്യൂഹമായ മുറേ-ഡാര്‍ലിങ് ഇന്ത്യാസമുദ്രത്തിലേക്ക് ഒഴുകുന്നു. സൂക്ഷ്മാവലോകനത്തില്‍ അത് ലാന്റിക്-ആര്‍ട്ടിക് തടത്തെയും പസിഫിക്-ഇന്ത്യാ തടത്തെയും വേര്‍തിരിക്കുന്ന ഒരു ജലവിഭാജകം പ്രധാന വന്‍കരകളിലുടനീളം തുടര്‍ന്നിട്ടുള്ളതായി വ്യക്തമാകുന്നു. | ||
==നദികളും മനുഷ്യരും== | ==നദികളും മനുഷ്യരും== | ||
- | ഏതു രാഷ്ട്രത്തിന്റെയും മുഖ്യ സമ്പത്തുകളിലൊന്ന് ജലമാണ്. ജലലഭ്യത രാഷ്ട്രത്തിന്റെ പരിപോഷകവും സുഭിക്ഷകാരകവുമായ ഈടും ശക്തിയുമാണ്. ഭൂമിയും മനുഷ്യരും തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതവും സുദൃഢവുമാക്കി നിലനിര്‍ത്തുന്നതില്‍ ജലധാരകള്‍ക്കുള്ള പങ്ക് നിസ്സീമമാണ്. ജീവന്‍ നിലനിര്‍ത്തുന്നതിന് അവശ്യം വേണ്ട വസ്തുവായ ജലം സുഖജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വൈദ്യുതി, ഉത്പാദിത വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ശുചിത്വപാലനം, ഗമനാഗമന സൌകര്യങ്ങള്‍ മുതലായവയുടെ സംവിധാനത്തിലും ഗണ്യമായ പങ്കുവഹിക്കുന്നു. കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന് ജലസേചനം അത്യാവശ്യമാണ്. ഉപരിതല ജലത്തിന്റെ സര്‍വവര്‍ത്തിയായ സ്രോതസ്സാണ് നദി. കുടിവെള്ള വിതരണം, ജലസേചനം, വ്യവസായാവശ്യങ്ങള്‍, | + | ഏതു രാഷ്ട്രത്തിന്റെയും മുഖ്യ സമ്പത്തുകളിലൊന്ന് ജലമാണ്. ജലലഭ്യത രാഷ്ട്രത്തിന്റെ പരിപോഷകവും സുഭിക്ഷകാരകവുമായ ഈടും ശക്തിയുമാണ്. ഭൂമിയും മനുഷ്യരും തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതവും സുദൃഢവുമാക്കി നിലനിര്‍ത്തുന്നതില്‍ ജലധാരകള്‍ക്കുള്ള പങ്ക് നിസ്സീമമാണ്. ജീവന്‍ നിലനിര്‍ത്തുന്നതിന് അവശ്യം വേണ്ട വസ്തുവായ ജലം സുഖജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വൈദ്യുതി, ഉത്പാദിത വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ശുചിത്വപാലനം, ഗമനാഗമന സൌകര്യങ്ങള്‍ മുതലായവയുടെ സംവിധാനത്തിലും ഗണ്യമായ പങ്കുവഹിക്കുന്നു. കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന് ജലസേചനം അത്യാവശ്യമാണ്. ഉപരിതല ജലത്തിന്റെ സര്‍വവര്‍ത്തിയായ സ്രോതസ്സാണ് നദി. കുടിവെള്ള വിതരണം, ജലസേചനം, വ്യവസായാവശ്യങ്ങള്‍, ഗതാഗതസൗകര്യം, വൈദ്യുതോത്പാദനം എന്നിവയ്ക്കെല്ലാം നദികളെ ആശ്രയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇവയില്‍ മിക്കവയും ചരിത്രാതീതകാലം മുതല്ക്കേ പ്രാവര്‍ത്തികമായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെ ഉരുത്തിരിയലും വളര്‍ച്ചയും നദികളെ ആശ്രയിച്ചായിരുന്നുവെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (നോ: നദീതട സംസ്കാരങ്ങള്‍). വിഭിന്ന വര്‍ഗങ്ങളിലും സംസ്കാരങ്ങളിലുംപെട്ട മനുഷ്യസമൂഹങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനും അതിലൂടെയുള്ള സാംസ്കാരിക വിനിമയത്തിനും വാണിജ്യാദി പ്രവര്‍ത്തനങ്ങളുടെ വികസനത്തിനും നദികള്‍ വളരെയേറെ സഹായിച്ചിരുന്നു. പ്രാചീനകാലം മുതല്‍ക്കേ നദികള്‍ ഗതാഗതമാധ്യമമായി വര്‍ത്തിച്ചുപോന്നു. നഗരാധിവാസങ്ങളുടെ പ്രതിരോധസംവിധാനമെന്ന നിലയിലും രാജ്യങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളായും നദികളെ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്നു നിലവിലുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ പലതും പൂര്‍ണമായോ ഭാഗികമായോ നിര്‍ണയിക്കുന്നത് നദികളാണ്. നദികളിലെ ജലം ചിറകെട്ടി നിര്‍ത്തി ഉപഭോഗപരമായ ആവശ്യങ്ങള്‍ക്കായി തിരിച്ചുവിടുന്ന സമ്പ്രദായം സാര്‍വത്രികമാണ്. നദികളുടെയും നദീവ്യൂഹങ്ങളുടെയും ക്രമാനുഗതമായ വികാസത്തിന് തടസ്സമുണ്ടാക്കുന്ന അളവിലേക്ക് മനുഷ്യന്റെ ഇടപെടലുകള്‍ വര്‍ധിച്ചിരിക്കുന്നു. നദീപഥങ്ങള്‍ വറ്റിവരളുന്നതിനും അതിലൂടെ നദീതടപരിസ്ഥിതിക്ക് തളര്‍ച്ചയും വിനാശവും സംഭവിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. നിര്‍ബാധമുള്ള ഗതി വീണ്ടെടുക്കുക സാധ്യമല്ലെങ്കില്‍പ്പോലും നദികളിലെ നീരൊഴുക്ക് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നതിനും നീര്‍ച്ചാലുകളെ ഉടവുതട്ടാതെ സംരക്ഷിക്കുന്നതിനുമുള്ള സംവിധാനം ഓരോ രാജ്യത്തും ഉണ്ടാകേണ്ടിയിരിക്കുന്നു. |
(എന്‍.ജെ. കെ. നായര്‍) | (എന്‍.ജെ. കെ. നായര്‍) |
Current revision as of 07:21, 13 മേയ് 2009
ഉള്ളടക്കം |
നദി
River
സമൃദ്ധമായ ജലപ്രവാഹത്തെ ഉള്‍ക്കൊണ്ട് തനതും വ്യതിരിക്തവുമായ ചാലിനെ അവലംബിച്ച് ഒഴുകുന്ന ജലധാര. ഒരു നദിയിലെ നീരൊഴുക്ക് എല്ലാക്കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നതോ അനുകൂല ഋതുക്കളില്‍ മാത്രം ഉള്ളതോ ആവാം. തുടര്‍ച്ചയായുള്ള ജലപ്രവാഹത്തിന്റെ തോത് ഋതുഭേദമനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്നയിനം നദികളുമുണ്ട്. ഏറിയകൂറും നദികള്‍ ശുദ്ധജലവാഹികളാണ്. നൈസര്‍ഗികമായി ഉരുത്തിരിയുന്ന പ്രത്യേക ചാലുകളിലൂടെയാണ് ഇവ ഒഴുകുന്നത്. ചാലുകളുടെ ഇരുപുറവുമുള്ള തിട്ടുകളുടെ ഘടനാഭേദമനുസരിച്ച് നദിയുടെ വീതി വര്‍ധിക്കുകയോ ചാലുകള്‍ ഇടുങ്ങി ആഴത്തിലുള്ളവയായി തുടരുകയോ ചെയ്യുന്നു. ഗുരുത്വബല(gravity)ത്തിന്റെ സ്വാധീനം മൂലമാണ് ചാലുകളിലൂടെ നീരൊഴുക്കുണ്ടാവുന്നത്. താഴോട്ടൊഴുകുന്ന ജലം കടലിലോ കായലുകള്‍ തുടങ്ങിയ ജലാശയങ്ങളിലോ പതിക്കുന്നു; ചിലപ്പോള്‍ മറ്റൊരു നദിയില്‍ വിലയിച്ചെന്നും വരാം. കടലിലേക്കോ കായലിലേക്കോ ഒഴുകിവീഴുന്നവയെ സ്വതന്ത്ര നദികളായും മാര്‍ഗമധ്യേ മറ്റൊരു നദിയുമായി ലയിക്കുന്നവയെ ഉപനദികളായും വ്യവഹരിക്കുന്നു.
ഉത്പത്തിയും വളര്‍ച്ചയും
ഒരു നദിയുടെ ഉദ്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം, ഹിമാനി (glacier) എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് ആകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികള്‍ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീര്‍ച്ചാലുകള്‍ ഒഴുകിച്ചേരുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം (source). നീരൊഴുക്കിന്റെ ചാലിനെ നദീപഥം (river course) എന്നു പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, നദീമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിച്ചേര്‍ന്ന് സ്വന്തം ജലപ്രവാഹത്തെ അതില്‍ ലയിപ്പിക്കുന്ന ചെറുനദികളെ പോഷകനദി (tributary) എന്നു വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനവധി പോഷകനദികളെ ഉള്‍ക്കൊണ്ടാണ് നദികള്‍ ബൃഹദാകാരം പൂകുന്നത്; ഒപ്പം നന്നേ കനത്ത അളവിലുള്ള ജലധോരണിയായി മാറുകയും ചെയ്യുന്നു. ഒരു നദിയുടെ ജലപ്രവാഹവും വഹനശേഷിയും വര്‍ധിക്കുവാന്‍ സഹായകങ്ങളാവുന്ന ചെറുതും വലുതുമായ പോഷകനദികളെക്കൂടി പ്രധാന നദിയുമായി കൂട്ടിച്ചേര്‍ത്തു വ്യവഹരിക്കേണ്ടി വരുമ്പോള്‍ നദീവ്യൂഹം (river system) എന്ന സംജ്ഞ ഉപയോഗിക്കുന്നു.
ഒഴുകുന്ന ജലം ശിലാതലത്തില്‍ ആഘാതമേല്പിക്കുകയും അവയെ ശിഥിലീകരിച്ചും പിളര്‍ന്നും തനതായ ഒരു ചാല് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. നീരൊഴുക്ക് ഈ ചാലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ശിലാവിഘടനം കൂടുതല്‍ ശക്തമാവുന്നു. തുടര്‍ന്ന് ചാലിന്റെ വലുപ്പം ക്രമേണ വര്‍ധിക്കുന്നു. തുടക്കത്തില്‍ ഈ ചാലുകളുടെ ഛേദതലങ്ങള്‍ക്ക് V-ആകൃതിയാണ് ഉണ്ടായിരിക്കുക. വീതിയെക്കാളേറെ ആഴം കൂടുന്ന പ്രവണതയാണ് ഒഴുക്കുവെള്ളത്തിനുള്ളത്. ഇതിന്റെ ഫലമായാണ് ആഴക്കൂടുതലുള്ള ഇടുങ്ങിയ നീര്‍ച്ചാലുകളുണ്ടാകുന്നത്. മഴ പെയ്തും മറ്റുവിധത്തിലുള്ള ജലലഭ്യത മൂലവും ഒരേയവസരം ഒന്നിലേറെ നീര്‍ച്ചാലുകള്‍ രൂപംകൊള്ളാം. ഭൂമിയുടെ നിമ്നോന്നതപ്രകൃതി ഇവയിലെ പ്രത്യേക വിഭാഗത്തെ കൂട്ടിയിണക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വര്‍ധിച്ച നീരൊഴുക്ക് അതിനെ ഉള്‍ക്കൊള്ളുന്ന ചാലിന്റെ വലുപ്പം ഗണ്യമായി വര്‍ധിപ്പിക്കുന്നു. ഈ പ്രക്രിയയില്‍ സ്വാഭാവികമായും ശിലാഘടനയുടെ പ്രത്യേകതകള്‍ സ്വാധീനം ചെലുത്താം. കടുപ്പമേറിയ ശിലകള്‍ വിണ്ടുകീറുന്നത് നന്നേ മന്ദഗതിയിലും ഇടുങ്ങിയ രീതിയിലും ആവാം. മറിച്ച് മൃദു(soft)ശിലകള്‍ ആഴത്തോട് ഏതാണ്ട് അടുത്തുനില്ക്കുന്ന വീതിയില്‍, താരതമ്യേന വിസ്തൃതങ്ങളായ ചാലുകള്‍ക്ക് അവസരമുണ്ടാക്കുന്നു. ആഴം കൂട്ടുന്ന പ്രവര്‍ത്തനം അടിയിലുള്ള പ്രത്യേക ശിലാസ്തരം വരെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ നിരപ്പിനെ നിമ്നാപരദനതലം (base level of erosion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നീര്‍ച്ചാലിന്റെ ആഴം ഈ തലം വരെ എത്തിക്കഴിഞ്ഞാല്‍ ആ ചാലിന്റെ വീതി അനുക്രമമായി വര്‍ധിക്കുകയും അത് കൂടുതല്‍ ജലപ്രവാഹത്തെ ഉള്‍ക്കൊള്ളുവാന്‍ പ്രാപ്തമാവുകയും ചെയ്യും.
അനേകം നീര്‍ച്ചാലുകള്‍ ഒന്നുചേര്‍ന്ന് തോടുകള്‍ ഉണ്ടാവുന്നു; തോടുകള്‍ കൂടിച്ചേര്‍ന്ന് പുഴകളുണ്ടാവുന്നു. അനുകൂല പരിതസ്ഥിതികളില്‍ ഈ പുഴകള്‍ ഒറ്റപ്പെട്ട നിലയില്‍ത്തന്നെ കടലിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാറുണ്ട്; കനത്ത മഴയിലൂടെ കിട്ടുന്ന ജലസമൃദ്ധിയും ഏകതാനമായ ഭൂപ്രകൃതിയുമാണ് ഇതിനു സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ സാധാരണയായി, ഭൂപ്രകൃതി ക്രമരഹിതവും നിമ്നോന്നതവുമായിരിക്കുന്നതുമൂലം ചെറു പുഴകള്‍ പരസ്പരം കൂട്ടിമുട്ടുവാനും ഒന്ന് മറ്റൊന്നില്‍ ലയിക്കുവാനും സാധ്യതയേറുന്നു. ഇങ്ങനെ ലയിച്ചുണ്ടാവുന്ന നദികള്‍ വീണ്ടും കൂടിച്ചേര്‍ന്ന് പരിഗണനീയമായ വലുപ്പത്തിലുള്ള നദികള്‍ സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിയിലെ ഭേദങ്ങള്‍ക്കനുസരിച്ച് ഇവയുടെ നീളത്തിലും തടപ്രകൃതിയിലും (basin characteristics) വൈവിധ്യമുണ്ടാവും.
ഒരു ജലധാര ശിലകളെ വിഘടിപ്പിക്കുന്നതും സ്വന്തം ചാലിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കുന്നതും അപഘര്‍ഷണം (Corrasion), സംക്ഷാരണം (Corrosion), പ്രധാരാക്ഷാളനം (Hydraulic action), പരിവഹണം (Transportation) എന്നീ നാല് പ്രക്രിയകളിലൂടെയാണ്. താരതമ്യേന കടുപ്പമുള്ള ശിലാതലങ്ങളിലൂടെ നിരുപദ്രവമായി ഒഴുകുന്ന സ്വഭാവമാണ് ശുദ്ധജലത്തിനുള്ളത്. എന്നാല്‍ ഒരു ജലധാര വഹിച്ചുനീക്കുന്ന ചെറുതും വലുതുമായ ശിലാകണങ്ങള്‍-അവ പൊടിമണല്‍, ചൊരിമണല്‍, ചളി, ചരല്‍, പാറക്കഷണം എന്നിങ്ങനെ ഏതു രൂപത്തിലായാലും- ശിലാപാളികളില്‍ ഉരസിയും ചുരണ്ടിയും പ്രഹരമേല്പിച്ചും അവയെ സാരമായ തോതില്‍ വിഘടിപ്പിക്കുന്നു. ഇങ്ങനെ അടര്‍ന്നുമാറുന്ന ശിലാകണങ്ങള്‍ തുടര്‍ന്നുള്ള വിഘടനത്തിന് ആക്കംകൂട്ടുന്നു. ഈ പ്രക്രിയയെ മൊത്തത്തില്‍ അപഘര്‍ഷണം എന്നു പറയുന്നു. ജലധാരയുടെ ഗതിവേഗത്തിന് ആനുപാതികമായി അപഘര്‍ഷണത്തിന്റെ തോതിലും വ്യതിയാനമുണ്ടാകുന്നു. ശിലാഘടകങ്ങളില്‍ നല്ലൊരു വിഭാഗം ജലത്തില്‍ ലയിക്കുന്നവയാണ്. ഒഴുക്കുവെള്ളത്തിന് ശിലകളുമായി വര്‍ധിച്ച തോതില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനും ശിലാപദാര്‍ഥങ്ങളെ വിലയിപ്പിക്കുന്നതിനും കഴിയും. ഫലത്തില്‍ സാരമായ തോതിലുള്ള ശിലാവിഘടനമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രക്രിയയെയാണ് സംക്ഷാരണം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നീരൊഴുക്കിന്റെ ശക്തിയിലൂടെ മാത്രം നിവര്‍ത്തിക്കുന്ന ശിലാവിഘടനത്തെയാണ് പ്രധാരാക്ഷാളനമായി വിവക്ഷിക്കുന്നത്. നീര്‍ച്ചാലിന്റെ പാര്‍ശ്വഭിത്തികളിലെ ബലക്കുറവുള്ള ഭാഗങ്ങള്‍ ഒഴുക്കിന്റെ ശക്തിയാല്‍ ഒന്നാകെ അടര്‍ന്നുവീഴുന്നത് സാധാരണമാണ്. ചാലില്‍ അടിഞ്ഞുകൂടുന്ന ശിലാപദാര്‍ഥങ്ങളെ-വലിയ പാറകളുള്‍പ്പെടെ-ഒട്ടാകെ ഒഴുക്കിമാറ്റാനും ഒരു ജലധാരയ്ക്കു കഴിയും. ഒഴുക്കില്‍പ്പെട്ട് വരുന്ന ചെറുതും വലുതുമായ പാറക്കഷണങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ അവയ്ക്ക് ശിഥിലീകരണം സംഭവിക്കുന്നു. വന്‍തോതില്‍ നടക്കുന്ന ഈ ഉപപ്രക്രിയയ്ക്ക് സന്നിഘര്‍ഷണം (attrition) എന്നുപറയുന്നു. പാറക്കഷണങ്ങള്‍ കൂട്ടിയുരുമ്മുമ്പോള്‍ ഭാഗികമായി വിഘടനം സംഭവിക്കുന്ന കടുപ്പം കൂടിയ ശിലാഖണ്ഡങ്ങള്‍ മിനുസമേറിയ പ്രതലങ്ങളോടെ അവശേഷിക്കുന്നത് സാധാരണമാണ്. നദീപഥങ്ങളില്‍ മിനുസമുള്ള ഉരുളന്‍കല്ലുകള്‍ ധാരാളമായി കാണപ്പെടുന്നതിന്റെ കാരണം സന്നിഘര്‍ഷണമാണ്. പ്രധാരാക്ഷാളനത്തിലൂടെ വിഘടിതമാവുന്ന ശിലാപദാര്‍ഥങ്ങള്‍ ജലധാരയാല്‍ വഹിച്ചുനീക്കപ്പെടുന്നു. ഇവ ഇടതൂര്‍ന്നുള്ള അപഘര്‍ഷണം ഇരട്ടിപ്പിക്കുന്നു; സ്വയം വിഘടിച്ച് ശിഥിലീകൃതമാകുവാനുള്ള പ്രവണതയും നിദര്‍ശിപ്പിക്കുന്നു. മേല്‍വിവരിച്ച രീതിയിലുള്ള അപരദന (erosional) പ്രക്രിയയിലൂടെ ശിലാപദാര്‍ഥങ്ങള്‍ വന്‍തോതില്‍ അടിഞ്ഞുകൂടുന്നത് ചാലിന്റെ വികസനത്തിന് തടസ്സമാവേണ്ടതാണ്. എന്നാല്‍ ഒഴുക്കുവെള്ളത്തിന്റെ വഹനക്ഷമത(transporting capacity) ഈ ദുഃസ്ഥിതിയെ ഒഴിവാക്കുന്നു. ഒരു ജലധാരയുടെ വഹനക്ഷമത അതിന്റെ ഗതിവേഗത്തിന്റെ നാലാം വര്‍ഗത്തിന് ആനുപാതികമാണ്. വേഗത കൂടുന്തോറും വര്‍ധിച്ച തോതില്‍ പദാര്‍ഥങ്ങളെ വഹിച്ചുനീക്കാനാവും. ഇത് ഒരു ജലധാര സ്വന്തം ചാല് വികസിപ്പിച്ച് നദിയായി പരിണമിക്കുന്നതിലെ സുപ്രധാനഘടകമാണ്. ആകാവുന്നിടത്തോളം വസ്തുക്കളെ വിലയിപ്പിച്ചും കനം കുറഞ്ഞവയെ വഹിച്ചും നീങ്ങുന്ന ഒഴുക്കുവെള്ളം കനംകൂടിയ പദാര്‍ഥങ്ങളെ അടിവുകളാക്കി മുന്നേറുവാനുള്ള പ്രവണത കാട്ടുന്നു. എന്നാല്‍ അടിത്തട്ടില്‍ പ്രധാരാക്ഷാളനം ശക്തമായതിനാല്‍ അടിഞ്ഞുകൂടുന്ന പദാര്‍ഥസഞ്ചയം സാവധാനമെങ്കിലും നദിയുടെ ഗതിക്കൊത്ത് വലിച്ചുനീക്കപ്പെടുന്നു. ശിലാഘടകങ്ങളുടെ പ്രവാഹജലത്തില്‍പ്പെട്ടുള്ള നീക്കത്തിനെ മൊത്തത്തില്‍ പരിവഹണം എന്ന സംജ്ഞയിലൂടെയാണ് വിവക്ഷിക്കുന്നത്. ശിലാവസ്തുക്കളെ വിലയിപ്പിക്കുവാന്‍പോന്ന അസാമാന്യ രാസികപ്രഭാവം, ജലവ്യാപ്തം, ഒഴുക്ക് എന്നിവയാണ് ജലധാരകളുടെ അപരദനശക്തി വര്‍ധിപ്പിക്കുന്നത്. ഒഴുകുന്ന പ്രതലത്തിന്റെ ചായ് വ് (slope) ഈ കഴിവിനെ നിര്‍ണായകമായി സ്വാധീനിക്കുന്നു. നീരൊഴുക്കിന് ആസ്പദമായ ഗുരുത്വവലിവ് (gravitational pull) പ്രദാനം ചെയ്യുന്നത് ഭൂമിയുടെ ചരിവുമാനം (slope) ആണ്. നദീ അപരദനത്തിന്റെ ഫലമായി വര്‍ഷംതോറും കോടിക്കണക്കിനു ടണ്‍ ശിലാദ്രവ്യങ്ങള്‍ സമുദ്രങ്ങളില്‍ അടിയുന്നു. ഇതില്‍ ഭാരതത്തിലെ നദികളുടെ പങ്ക് 600 കോടി ടണ്ണിലേറെയാണ്. (നോ: അപരദനം)
ഭൗമോപരിതലത്തില്‍ വര്‍ഷപാതത്തിലൂടെ വന്നെത്തുന്ന ജലത്തിന്റെ 35 ശതമാനത്തോളം നീര്‍ച്ചാലുകളായും തുടര്‍ന്ന് തോടുകളായും ഇവ സംഗമിച്ചുണ്ടാകുന്ന തടിനികളായും ചെറുനദികളാല്‍ പോഷിപ്പിക്കപ്പെട്ട് വന്‍ നദികളായും രൂപാന്തരം പ്രാപിച്ച് സമുദ്രങ്ങളിലോ അവയോടനുബന്ധിച്ചുള്ള വിസ്തൃത ജലാശയങ്ങളിലോ പതിക്കുന്നു. തുടക്കത്തില്‍ മഴപെയ്തു വീഴുന്ന ജലം ഭൂമിയുടെ ചായ്വിനെ അവലംബിച്ച് ഒഴുകുവാന്‍ തുടങ്ങുന്നു. പ്രവാഹദിശയുടെ അടിസ്ഥാനത്തില്‍ ക്രമേണ അനുവര്‍ത്തിയോ (consequent) പ്രത്യനുവര്‍ത്തിയോ (obsequent) പരിവര്‍ത്തിയോ (subsequent) ക്രമഹീനമോ (insequent) ഒക്കെയായി ജലധാരകള്‍ രൂപംകൊള്ളുന്നു (നോ: അപവാഹം). നിശ്ചിതമാര്‍ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ഇവ കാലാന്തരത്തില്‍ ചാലുകളുടെ ശിലാഭിത്തികളെ കരണ്ടെടുത്ത് അവയുടെ ആഴവും പരപ്പും വര്‍ധിപ്പിക്കുകയും തുടര്‍ന്ന് തനതായ താഴ്വാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേ മേഖലയില്‍ത്തന്നെ വിഭിന്ന ജലധാരകളുടെ അപരദനത്തോത് അവയിലൂടെ ഒഴുകിനീങ്ങുന്ന ജലപ്രവാഹത്തിന്റെ പരിമാണം, സ്ഥാനീയശിലകളുടെ സ്വഭാവ സവിശേഷതകള്‍, പ്രവാഹകാലം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സ്വാഭാവികമായും അവയുടെ പ്രവര്‍ത്തനത്തിലൂടെ ഉരുത്തിരിയുന്ന താഴ്വരകളുടെ വിസ്തൃതി, ആകൃതി, ചരിവുമാനം തുടങ്ങിയവയ്ക്കും വിഭിന്ന സ്വഭാവം കൈവരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത താഴ്വരകളില്‍ രൂപംകൊള്ളുന്ന നദികളുടെ പ്രാമാണ്യതയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു.
ചെറു തോടുകള്‍ രൂപംകൊള്ളുന്നതുമുതല്‍ അവയുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള ചരിവുതലങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ജലം നീര്‍ച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തില്‍ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതല്‍ കൂടുതല്‍ ജലധാരകളെ ഉള്‍ക്കൊണ്ട് കനത്ത ജലപ്രവാഹം ഉള്‍ക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയില്‍ രൂപംകൊള്ളുന്ന താഴ്വരകള്‍ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടര്‍ന്ന് പ്രധാന നദീതടം ബഹിര്‍വ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉള്‍ക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തില്‍, പോഷകനദികളുടെ തടങ്ങള്‍ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം.
അനേകം പോഷകനദികളെ ഉള്‍ക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാര്‍ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാല്‍ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാര്‍ഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉള്‍ക്കൊള്ളേണ്ടിവരുന്നു. ചായ് വുതലങ്ങളില്‍നിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയില്‍ കുറവുണ്ടാകും. ഇക്കാരണത്താല്‍, ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥങ്ങളിലെ ഗണ്യമായ അംശത്തെ പിന്‍തള്ളി മുന്നോട്ടൊഴുകുവാന്‍ നദി നിര്‍ബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ നദീമധ്യത്തിലും പാര്‍ശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വില്‍ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ള നിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കള്‍ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാല്‍ നദീമാര്‍ഗത്തിലെ പ്രതിബന്ധങ്ങളുയര്‍ത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളില്‍ അടിവുകള്‍ (sediments) അട്ടിയട്ടിയായി വളര്‍ന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങള്‍ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാര്‍ഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്നതിലൂടെ കാലാന്തരത്തില്‍ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കല്‍ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു.
ഭൂമുഖത്തെ ആര്‍ദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമര്‍ഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങള്‍ക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയില്‍ പരിവര്‍ത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവര്‍ത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ പരിവര്‍ത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാല്‍ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയില്‍ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീര്‍ണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടര്‍ന്നുകൊണ്ടിരിക്കും. വിവര്‍ത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടുതിയിലുള്ള പരിവര്‍ത്തനങ്ങള്‍ സംഭവിക്കാത്തപക്ഷം ആര്‍ദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേല്‍പ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവര്‍ത്തനത്തിന് നീണ്ട കാലയളവുകള്‍ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. ഭൂമിയുടെ ഇതഃപര്യന്തമുള്ള പ്രതല ചരിത്രത്തില്‍ അപരദനചക്രം നിര്‍ബാധമായി പൂര്‍ത്തിയാക്കിയതിന് ദൃഷ്ടാന്തങ്ങളില്ല. എന്നിരിക്കിലും നദികളുടെ വികാസഘട്ടങ്ങളുടെ അപഗ്രഥനത്തില്‍ ഡേവിസിന്റെ പരികല്പന ഉത്തമ മാര്‍ഗരേഖയായി വര്‍ത്തിക്കുന്നു.
നദീജന്യ ഭൂരൂപങ്ങള്‍ (Fluvial Land Features)
ഒഴുക്കുവെള്ളത്തിന്റെ അപരദനപ്രവര്‍ത്തനം വിവിധ ഭൌമപ്രക്രിയകള്‍ക്കു കളമൊരുക്കുന്നു. ഇവയിലൂടെ വ്യതിരിക്തങ്ങളായ അനേകം ഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഗുരുത്വവലിവിനെ അവലംബിച്ചുള്ള സ്വന്തം ഗതിയെ സുഗമമാക്കുന്നതിന് ഒഴുക്കുവെള്ളം മെനഞ്ഞെടുക്കുന്ന ചാലിന്റെ വികസിത രൂപമാണ് നദീപഥം (River Course). എണ്ണമറ്റ അവനാളിക(gully)കളിലൂടെയാണ് വെള്ളത്തിന്റെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവ സംയോജിച്ച് V-ആകൃതിയില്‍ ഇടുങ്ങിയ ചാലുകളുണ്ടാവുന്നു. നീരൊഴുക്കിന്റെ എതിര്‍ദിശയില്‍ ശീര്‍ഷാഭിമുഖ(headward)മായി നടക്കുന്ന ശിലാവിഘടനത്തിന് ചാലുകളുടെ വികാസത്തില്‍ നിര്‍ണായകമായ പങ്കുണ്ട്. ആഴം കൂട്ടിയും അതോടൊപ്പം പാര്‍ശ്വഭിത്തികളെ കരണ്ടെടുത്തും ഒഴുക്കുവെള്ളം ചാലുകളുടെ വലുപ്പം കൂട്ടുന്നു. ഉള്‍ക്കൊണ്ടിട്ടുള്ള ജലപ്രവാഹം, നീരൊഴുക്കിന്റെ വേഗത, വഹിച്ചുനീക്കുന്ന പദാര്‍ഥശേഖരത്തിന്റെ സ്വഭാവം, ആധാരശില(baserock)കളുടെ പ്രതിരോധശേഷി എന്നിവയാണ് ചാല്‍വികസനത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍. ലയിച്ചുചേരുന്ന ജലപ്രവാഹത്തെയും പദാര്‍ഥശേഖരത്തെയും ഉള്‍ക്കൊള്ളുവാന്‍ പോന്ന വികസനം നേടിയിട്ടുള്ള നീര്‍ച്ചാലുകളെയാണ് നദീപഥം എന്നു വിശേഷിപ്പിക്കാവുന്നത്. ഒരു നദീപഥം തീര്‍ത്തും ഋജു(straight)വായി വര്‍ത്തിക്കുക പ്രായേണ അസാധ്യമാണ്. പ്രഭവ -പതനസ്ഥാനങ്ങളെ യോജിപ്പിക്കുന്ന സാങ്കല്പിക ഋജുരേഖയ്ക്ക് ഇരുപുറവുമായി വളവുകളും പുളവുകളും തുല്യമായി വിന്യസിക്കപ്പെട്ടുകാണുന്ന നദീപഥത്തിനെ ഋജുപഥികം (regular)എന്നു വിശേഷിപ്പിക്കാറുണ്ട്. മിക്കവാറും നദീപഥങ്ങള്‍ തീര്‍ത്തും ക്രമഹീന(irregular)ങ്ങളായിരിക്കും; ശിലാഘടനയെ അവലംബിച്ച് വളഞ്ഞുപുളഞ്ഞൊഴുകുവാന്‍ അവ ബാധ്യസ്ഥങ്ങളായിത്തീരുന്നു.
1. ഗിരികന്ദരം, വിതലകന്ദരം (Gorge,Canyon). കടുപ്പമേറിയ ശിലാതലങ്ങളില്‍ നന്നേ ഇടുങ്ങി അഗാധമായ ചാലുകളുണ്ടാകുന്നു. ശിലാഭിത്തികളുടെ കാഠിന്യംനിമിത്തം പ്രധാരാക്ഷാളനം ഫലവത്താകുന്നില്ല; എന്നാല്‍ ആഴം വര്‍ധിക്കുകയും ചെയ്യും. ഇതിലൂടെയുണ്ടാകുന്ന ചാലിനെ ഗിരികന്ദരം (gorge) എന്നു വിളിക്കുന്നു. നന്നേ അഗാധവും ഒപ്പം സാമാന്യത്തിലധികം ദൈര്‍ഘ്യമുള്ളവയുമായ ഈയിനം ചാലുകളെ വിതലകന്ദരം (Canyon) എന്നാണ് വിശേഷിപ്പിക്കുന്നത്. യു.എസ്സിലെ അരിസോണാ മരുഭൂമിയില്‍ കൊളൊറാഡോ നദീപഥത്തിലുള്ള ഗ്രാന്റ് കാന്യണ്‍ എന്ന വിതലകന്ദരത്തിന്റെ ശരാശരി ആഴം 288 മീറ്ററും നീളം 483 കിലോമീറ്ററുമാണ്.
2. ദ്രുതധാര (Rapids); ജലപാതം (Waterfall). നദീപഥത്തിലെ ചായ്വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോള്‍ നീരൊഴുക്കിന്റെ വേഗതയില്‍ ആനുപാതികമായ വര്‍ധനവുണ്ടാകുന്നു. വേഗത അനുക്രമമായി വര്‍ധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളില്‍ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തില്‍ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങള്‍ക്ക് ജലപാതം (Waterfall) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകള്‍ അടര്‍ന്നുവീഴുന്നു. തുടര്‍ന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയില്‍ യു.എസ്സിലെ നയാഗരാ ജലപാതം പ്രതിവര്‍ഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.3. കയങ്ങള്‍ (Pot holes). നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളില്‍ ചുഴി(Whirlpool)കള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇവയുടെ പ്രഭാവം ആഴങ്ങളില്‍ എത്തുന്നത് അടിത്തട്ടിലെ ശിലാപദാര്‍ഥങ്ങള്‍ക്ക് വക്രഗതിയിലുള്ള ചലനമുണ്ടാക്കുകയും അവയ്ക്ക് ഒരു സ്ക്രൂ(Screw)വിന്റെ സവിശേഷതകളോടെ അടിത്തറ തുരന്നെടുക്കുവാന്‍ പ്രാപ്തിയുണ്ടാക്കുകയും ചെയ്യുന്നു. നദീപഥത്തിന്റെ അടിത്തറയില്‍ വര്‍ത്തുളാകാരവും അഗാധവുമായ തുരപ്പ് സൃഷ്ടിക്കപ്പെടുന്നു. ഏതാനും സെ.മീ. മുതല്‍ 6 മീ. വരെ വ്യാസത്തില്‍ രൂപംകൊള്ളുന്ന ഈയിനം ഗര്‍ത്തങ്ങളാണ് കയം (Pot hole) എന്നറിയപ്പെടുന്നത്. ഇവയ്ക്കുള്ളില്‍ ശക്തമായി ചുറ്റിത്തിരിയുന്ന ജലമാണുള്ളത്; നന്നേ താണ താപനിലയും ഉണ്ടാകും.
4. നദീഗ്രഹണം (River Capture). വലുതും വേഗതയേറിയതുമായ നദികളില്‍ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാല്‍ പ്രസ്തുത നദീതടങ്ങള്‍ ത്വരിതഗതിയില്‍ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീര്‍ഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയില്‍ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വര്‍ത്തിക്കുന്ന ഉന്നതതടത്തില്‍ വിള്ളലുണ്ടാക്കുവാനും ചിലപ്പോള്‍ മറ്റൊരു വ്യൂഹത്തിലുള്‍പ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയില്‍ വര്‍ത്തിച്ചേക്കാം.
5. മിയാന്‍ഡര്‍ (Meander). ഒരു നദിയുടെ വഹനക്ഷമത, വേഗതയ്ക്ക് ആനുപാതികമായിരിക്കുകമൂലം, ചരിവിനെ ആശ്രയിച്ചിരിക്കുന്നു. പ്രവണത പ്രത്യേകമൂല്യത്തിലെത്തുമ്പോള്‍ പരിവഹിച്ചെത്തിക്കുന്ന പദാര്‍ഥശേഖരത്തെ പൂര്‍ണമായും പിന്‍തള്ളുവാന്‍ നദി നിര്‍ബന്ധിതമാവുന്നു. ഈ അവസ്ഥയിലെത്തുമ്പോള്‍ നദിക്ക് സമന്വിതം (graded) എന്ന വിശേഷണം നല്കാറുണ്ട്. ഒരു സമന്വിതനദി പഥത്തിന്റെ ആഴം കൂട്ടുവാനല്ല, മറിച്ച്, വഹിച്ചുകൊണ്ടുവരുന്ന ഭാരത്തെ മുന്നോട്ടുനീക്കുവാനുള്ള യത്നം തുടരുകയാണ് ചെയ്യുന്നത്. ഈ അവസരത്തിലും നദീപാര്‍ശ്വങ്ങള്‍ അപഘര്‍ഷണത്തിനു വിധേയമാവുന്നു; തന്മൂലം നദിയുടെ വീതി തുടര്‍ന്നും വര്‍ധിക്കുന്നു.
കാലാന്തരത്തില്‍ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളില്‍ നീരൊഴുക്ക് നദീപഥത്തില്‍ത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഈ നീര്‍ച്ചാലുകള്‍ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയില്‍ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീര്‍ച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാന്‍ഡര്‍ എന്നു വിശേഷിപ്പിക്കുന്നു. ആര്‍ദ്രമേഖലയില്‍, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളില്‍ ഒഴുകുന്ന നദികള്‍ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാന്‍ഡറുകള്‍ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാന്‍ഡറുകള്‍ക്ക് ആവര്‍ത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു.
6. ഓക്സ്-ബോ തടാകം (Ox-bow lake). മിയാന്‍ഡറുകള്‍ക്ക് വളരെ കൂടിയ വക്രത ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ബള്‍ബിന്റെ ആകൃതി കൈവരുന്നു. ഇങ്ങനെവരുമ്പോള്‍ മിയാന്‍ഡറിന്റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള ചാലുകള്‍ക്കിടയില്‍ നേരിയ അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് ഈ ഇടുങ്ങിയ കരഭാഗത്തെ കീറിമുറിച്ച് നദി പുതിയ പഥം സൃഷ്ടിച്ചെന്നുവരാം. ഇതോടെ നേരത്തേയുണ്ടായിരുന്ന മിയാന്‍ഡറിലെ ഒരു ഭാഗം നദിയില്‍നിന്നു വേര്‍പിരിയുന്നു. ജലപൂര്‍ണമായ ഈ ചാലുകള്‍ നീരൊഴുക്കിന്റെയോ ഉറവകളുടെയോ പിന്തുണയോടെ ജലാശയമായി നുകക്കൈയുടെ (Ox-bow) ആകൃതിയില്‍ തുടര്‍ന്നും വര്‍ത്തിച്ചേക്കാം. ഇത്തരം വെള്ളക്കെട്ടുകളെ ഓക്സ്-ബോ തടാകം എന്നു വിളിക്കുന്നു.
7. ബ്രെയ്ഡഡ് നദി (Braided Stream). ഒരു നദി ഒന്നിലേറെ ചാലുകളായി പിരിഞ്ഞ് കുറേദൂരം ഒഴുകിയശേഷം സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ പിണല്‍രൂപത്തില്‍ സങ്കീര്‍ണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. നദീപഥത്തില്‍ നീര്‍ച്ചാലുകള്‍ക്കിടയിലോ ഒരേ ചാലിനുള്ളില്‍ത്തന്നെയോ ശിലാശേഖരങ്ങള്‍ അട്ടിയിട്ടുയര്‍ന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകള്‍ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളില്‍ ഏറിയവയും എക്കല്‍നിര്‍മിതവും ഫലഭൂയിഷ്ഠവുമാകയാല്‍ ഇടതൂര്‍ന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും.8. നദീജന്യ വേദികകള്‍ (River Terraces). സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളില്‍ ഏതെങ്കിലും കാരണത്താല്‍ ലംബദിശയില്‍ അപഘര്‍ഷണം ശക്തിപ്പെടുമ്പോള്‍ നദീപഥം ഗണ്യമായി താഴുന്നു. തുടര്‍ന്ന് പുതിയ ചാലിന്റെ പാര്‍ശ്വഭിത്തികള്‍ക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വര്‍ധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോള്‍ ഈ ഭാഗം വന്‍തോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ ഒരു വേദികയുടെ മട്ടില്‍ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവര്‍ത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേര്‍തിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു.
9. ജലോഢ സമതലം (flood plain). നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങള്‍ക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടര്‍ന്ന് നദീജലം ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥ ശേഖരം പൂര്‍ണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവര്‍ത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തില്‍ എക്കല്‍മണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു ചായ് വിനെ അവലംബിച്ച് ജലോഢസമതലം നദിയുടെ ഇരുപാര്‍ശ്വങ്ങളിലുമോ ഒരു വശത്തുമാത്രമോ നിര്‍മിതമാവാം. നദിക്കരയില്‍ ഉയരം കൂടിയ വരമ്പുകള്‍ അവശേഷിപ്പിച്ചാണ് ജലോഢ സമതലത്തിന്റെ
സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഏറിയകൂറും ജലോഢ സമതലങ്ങള്‍ ചതുപ്പുനിലങ്ങളായി വര്‍ത്തിക്കുന്നു. മിയാന്‍ഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കല്‍ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങള്‍ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വര്‍ത്തിക്കുന്നു.10. ഡെല്‍റ്റ (Delta). പതനസ്ഥാനത്തോടടുക്കുമ്പോള്‍ മിക്കനദികളും കൈവഴി(distributary)കളായി പിരിഞ്ഞൊഴുകുന്നു. ഈ കൈവഴികള്‍ വീണ്ടും പിരിയുകയും കൂടിച്ചേരുകയും ചെയ്ത് പൊതുവില്‍ നീര്‍ച്ചാലുകളുടെ ഒരു ജാലിക സൃഷ്ടിക്കുന്നു. ഇവയ്ക്കിടയില്‍ എക്കല്‍നിക്ഷേപങ്ങള്‍ക്കു മുന്‍തൂക്കമുള്ള നിരന്ന കരഭാഗം അവശേഷിക്കുന്നുണ്ടാവും. ഇവയിലെ താണ നിലങ്ങള്‍ ചതുപ്പുകളായി മാറുന്നത് അസാധാരണമല്ല. ഈ രീതിയിലുള്ള നദീമുഖങ്ങളെ ഡെല്‍റ്റ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നു. ഡെല്‍റ്റകളുടെ സൃഷ്ടിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് രണ്ട് പ്രക്രമ(process)ങ്ങളാണ്. (i) പതനസ്ഥാനത്ത് കടല്‍ത്തിരകളാലും വേലാപ്രവാഹ(tidal current)ങ്ങളാലും രോധിതമാകുന്നതോടെ ഒഴുക്കിന്റെ ശക്തി പാടെ നിലച്ചുപോവുന്നതിനാല്‍, ഉള്‍ക്കൊണ്ടിട്ടുള്ള പദാര്‍ഥശേഖരത്തെ അപ്പാടെ നിക്ഷേപിക്കുവാന്‍ നദി നിര്‍ബന്ധിതമാകുന്നു. (ii) നദീജലത്തില്‍ കലങ്ങിയെത്തുന്ന സൂക്ഷ്മാകാരങ്ങളായ കളിമണ്‍ കണങ്ങള്‍ ഉപ്പുവെള്ളവുമായി സമ്പര്‍ക്കമുണ്ടാവുന്നതോടെ കട്ടപിടിച്ച് അടിയുന്നു. വെള്ളത്തില്‍ കലര്‍ന്നുവരുന്ന പരുക്കന്‍ ശിലാകണങ്ങള്‍ ചാലുകള്‍ക്കിടയിലുള്ള തുരുത്തുകളുടെ ഓരങ്ങളില്‍ നിക്ഷിപ്തമാവുന്നു. (നോ: ഡെല്‍റ്റ)
11. അഴിയും പൊഴിയും. കടല്‍നിരപ്പ് പെട്ടെന്ന് ഉയരുന്നതുമൂലം ഡെല്‍റ്റയും നദീമുഖവും ഒന്നാകെ മുങ്ങിപ്പോയെന്നുവരാം. അവതലനവിധേയമായ ഭൂഭാഗം തീവ്രമായ അവശോഷണത്തിനു വിധേയമാകുന്നതുമൂലം നദീമുഖം ആഴമേറിയ ജലാശയമായി പരിണമിക്കുന്നു. വേലാപ്രവാഹങ്ങളുടെ സ്വാധീനംമൂലം ഈ ഭാഗത്ത് ലവണജലം നിറയുന്നു. നദീമുഖം വിസ്തൃതമാകുന്നതിന് ആനുപാതികമായി നദീപഥത്തിന്റെ ഉള്ളിലേക്ക് വേലിയേറ്റം അനുഭവപ്പെടുന്ന ദൂരത്തില്‍ വര്‍ധനവുണ്ടാകുന്നു. കടലുമായി നിരന്തരം ബന്ധപ്പെട്ടുകിടക്കുന്ന ഈദൃശ നദീമുഖങ്ങളെ അഴി എന്നു വിശേഷിപ്പിക്കുന്നു.
അവതലനവിധേയമായ കരഭാഗം അധികം ആഴത്തിലല്ലാതെ ജലനിമഗ്നമായി അവശേഷിച്ചിട്ടുള്ള നദീമുഖങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ തിരമാലകളും വേലാതരംഗങ്ങളുംവഴി നിക്ഷിപ്തമാവുന്ന മണ്ണട്ടികള്‍ അട്ടിയിട്ടുയര്‍ന്ന് മണല്‍ത്തിട്ടു(bars)കളായി മാറുന്നത് സാധാരണമാണ്. നദീമുഖ ജലാശയങ്ങള്‍ പാര്‍ശ്വികമായി വ്യാപ്തി വര്‍ധിപ്പിക്കുകയും നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവില്‍ സാരമായ കുറവുണ്ടാവുകയും ചെയ്യുമ്പോള്‍ നദീമുഖം മണല്‍ത്തിട്ടകളാല്‍ ബന്ധിക്കപ്പെടുന്നു. ഈ വിധത്തില്‍ കടലുമായുള്ള സമ്പര്‍ക്കം ഋതുപരമായെങ്കിലും വിച്ഛേദിക്കപ്പെട്ടിട്ടുള്ള നദീമുഖങ്ങളെ പൊഴി എന്നു വിശേഷിപ്പിക്കുന്നു. (നോ: അഴിയും പൊഴിയും)
നദീവ്യൂഹ പാറ്റേണുകള്‍ (River Patterns)
ഭൗമോപരിതലത്തിലൂടെ ഒഴുകുന്ന ജലസഞ്ചയത്തിന് മൊത്തത്തിലുള്ള സംജ്ഞയാണ് അപവാഹം. മഴപെയ്ത് വീഴുന്ന ജലത്തിലെ ബാഷ്പീകരണത്തിനും അടിഞ്ഞുതാഴലിനും ശേഷമുള്ള ഭാഗമാണ് ഉപരിതലത്തിലൂടെ പ്രവഹിക്കുന്നത്. സ്വയം സൃഷ്ടിച്ച ചാലുകളിലൂടെ ഒഴുകിനീങ്ങുന്ന ഉപരിതല ജലധാരകളുടെ വികസിതവും പരിണതവുമായ പാറ്റേണ്‍ ആണ് നദീവ്യൂഹം. ഒരു നദിയും അതിന്റെ ഉപനദികളും അവയിലേക്ക് ഒഴുകിവീഴുന്ന തോടുകളും നീര്‍ച്ചാലുകളുമൊക്കെ ചേര്‍ന്ന പ്രത്യേക ജലനിര്‍ഗമനവ്യവസ്ഥയാണ് അപവാഹക്രമം. സമീപവര്‍ത്തികളായ രണ്ട് നദീതാഴ്വരകള്‍ക്കിടയ്ക്കുള്ള ഉയര്‍ന്ന ഭൂഭാഗത്തെ ദ്വിനദീമധ്യം (inter fluve) എന്നു വിളിക്കുന്നു. വ്യത്യസ്ത അപവാഹക്രമങ്ങള്‍ക്ക് രൂപംനല്കത്തക്കവിധം അവയ്ക്ക് ഇടയ്ക്കായി സ്ഥിതിചെയ്യുന്ന ഉന്നത പ്രദേശത്തെയാണ് ജലവിഭാജകം എന്നു വിശേഷിപ്പിക്കുന്നത്. ഒരു നദിയുടെ നീളം, അതിലെ ജലപ്രവാഹത്തിന്റെ പരിമാണം, തടവിസ്തൃതി എന്നിവയിലോരോന്നും പ്രസ്തുത നദീവ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഇവ ഓരോന്നും സ്വതന്ത്ര പ്രാചല(independent parameter)ങ്ങളാണ്. പ്രവഹിക്കുന്ന ജലത്തിന്റെ വാര്‍ഷികത്തോത് കണക്കാക്കുന്നതിനുള്ള പ്രാമാണിക സൂചകം (standard index) ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത് നദീപഥത്തിലെ പ്രത്യേക സ്ഥാനങ്ങളിലൂടെ ഒരു സെക്കന്‍ഡില്‍ നിര്‍ഗമിക്കുന്ന ജലത്തിന്റെ വ്യാപ്തമാണ്. ഈ ജല വ്യാപ്തം അളക്കുന്നതിനുള്ള ഏകകം ഘ.മീ./സെക്കന്‍ഡ് ആണ്. നദീതടത്തിലെ ഏകകക്ഷേത്ര(1 ച.കി.മീ.)ത്തില്‍ നിന്ന് ആവാഹിക്കപ്പെടുന്ന നീരൊഴുക്കിന്റെ ശരാശരി അളവിനെ പ്രവാഹ ഏകകം (unit runoff) ആയി പരിഗണിക്കുന്നു.
ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവര്‍ത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വല്‍ (18341902) ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങള്‍ക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വര്‍ഗീകരണം നല്കി.
ഒരു നദീതടത്തിലെ നീര്‍ച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോള്‍ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകള്‍, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകള്‍ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേണ്‍ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെന്‍ഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടര്‍ന്നുവ്യാപിച്ചിട്ടുള്ള നീര്‍ച്ചാലുകള്‍ പ്രധാന നദിയുമായി ന്യൂനകോണദിശകളില്‍ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകള്‍ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെന്‍ഡ്രിറ്റിക് പാറ്റേണുകള്‍ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങള്‍ക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികള്‍ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോള്‍ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേണ്‍(Trellis pattern) കൈവരുന്നു. ഈദൃശ വ്യൂഹത്തിലെ നീര്‍ച്ചാലുകള്‍ പരസ്പരം സമാന്തരമായി ഒഴുകിയും ലംബികമായി ഖണ്ഡിച്ചും ഏതാണ്ട് കമ്പിവല പോലെയുള്ള അപവാഹമാതൃക സൃഷ്ടിച്ചിട്ടുണ്ടാകും; പ്രധാന നദിയുടെ പഥത്തില്‍ ലംബികമായ വ്യതിയാനമുണ്ടായി കാണുന്നതും അസാധാരണമല്ല. ഭ്രംശരേഖകള്‍, ശിലാസന്ധികള്‍ തുടങ്ങിയവയെ അവലംബിച്ചൊഴുകുന്ന നീര്‍ച്ചാലുകള്‍ സംയോജിച്ച് ദീര്‍ഘചതുരാകൃതിയിലുള്ള പാറ്റേണിന് (Rectangular pattern) രൂപം നല്കാം. കുംഭകാകാരത്തിലുള്ള ഉന്നതതടങ്ങളില്‍നിന്നു പ്രഭവിക്കുന്ന നദികള്‍ നാനാദിശകളിലേക്കായി പിരിഞ്ഞൊഴുകുന്നതു സാധാരണമാണ് (ആരീയ അപവാഹം-radial pattern). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (centrifugal) അപവാഹം മറ്റൊരു മാതൃകയാണ്. ഈ രണ്ടു ക്രമങ്ങളിലും നദികള്‍ പരസ്പരം സംയോജിച്ച് വ്യൂഹങ്ങള്‍ സൃഷ്ടിച്ചുകൊള്ളണമെന്നില്ല.
നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി വിശ്ലേഷണവിധേയമാക്കുമ്പോള്‍ പ്രസ്തുത മേഖലയിലെ നീര്‍ച്ചാലുകളുടെ ബാഹുല്യം, ദൈര്‍ഘ്യമാനം, ആപേക്ഷിക ഇടയകലം തുടങ്ങിയവ നിര്‍ണയിക്കാനാവും.
പുനര്‍യുവത്വം പ്രാപിക്കല്‍ (Rejuvenation)
ആര്‍ദ്രമേഖല(humid region)യിലുള്ള നദികള്‍, നദീതാഴ്വരകള്‍, അനുബന്ധസംരചനകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയില്‍ യുവാവസ്ഥ, പ്രൗഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെ മൂന്നുഘട്ടങ്ങളെ തരണം ചെയ്ത് വികാസത്തിന്റെ പരിസമാപ്തി പ്രാപിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും നിര്‍ബാധമായി തരണം ചെയ്യുമ്പോഴാണ് നദി 'അപരദനചക്രം' പൂര്‍ത്തിയാക്കുന്നത്. അപരദനചക്രത്തിന്റെ തടസ്സം കൂടാതെയുള്ള പരിസമാപ്തിക്ക് വിവര്‍ത്തനിക പ്രക്രിയ(tectonic activity)കളുടെ പൂര്‍ണമായ അഭാവം അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് പ്രായേണ സംഭവ്യമല്ല. ഒരു അപരദനചക്രം പൂര്‍ത്തിയാവുന്നതിന് സാധാരണഗതിയില്‍ നന്നേ നീണ്ട കാലയളവ് ആവശ്യമാണ്. ഈ കാലത്തിനിടയില്‍ പ്രസ്തുത മേഖല പ്രോത്ഥാനം (upheaval), സംവലനം (warping) തുടങ്ങി അഗ്നിപര്‍വത സ്ഫോടനം വരെയുള്ള വിവര്‍ത്തനിക (tectonic) പ്രക്രിയകള്‍ക്ക് വിധേയമായേക്കാം. ഇതിന്റെ ഫലമായി പ്രൗഢാവസ്ഥയിലോ വൃദ്ധാവസ്ഥയിലോ എത്തിക്കഴിഞ്ഞ നദിക്കുപോലും ചാലുകളുടെ പുനഃസൃഷ്ടിയില്‍ ഏര്‍പ്പെടേണ്ടിവരും. ഉദാഹരണത്തിന് പ്രൗഢാവസ്ഥയിലെത്തിക്കഴിഞ്ഞ ഒരു നദിയുടെ തടം അപ്പാടെ പ്രോത്ഥാനവിധേയമാകുന്നുവെന്നിരിക്കട്ടെ. പ്രസ്തുത മേഖലയുടെ പ്രതലപ്രകൃതിയില്‍ സമൂലമായ മാറ്റമുണ്ടാകുന്നു. ഒപ്പംതന്നെ പുതിയ നിമ്നോന്നതി സിദ്ധിക്കുകയും ചെയ്യും. ഇതോടെ അപവാഹവ്യവസ്ഥ താറുമാറാവുന്നു. പ്രതലപ്രകൃതിയില്‍ മാറ്റമുണ്ടാകുന്നതോടെ ജലധാരകളുടെ അപരദന പ്രവര്‍ത്തനം തീവ്രമാവുകയും ചാലുകളുടെ ആഴംകൂട്ടുന്ന പ്രക്രിയ സജീവമാവുകയും ചെയ്യുന്നു. ഉച്ചാവചത്തിലെ വ്യതിയാനംമൂലം നിലവിലുള്ള ചാലുകളുടെ വലിവുബലം വര്‍ധിക്കുന്നത് അവയിലെ ജലപ്രവാഹത്തിന്റെ വഹനക്ഷമത ഇരട്ടിപ്പിക്കും. ചുരുക്കത്തില്‍ നദീവ്യൂഹത്തിന് വീണ്ടും യുവാവസ്ഥ കൈവരുന്നു. ഈദൃശ പ്രതിഭാസത്തിന് പുനര്‍യുവത്വം പ്രാപിക്കല്‍ എന്നു പറയുന്നു. ഇതിനു വിധേയമായി യുവാവസ്ഥയിലേക്കു മടങ്ങുന്ന നദികള്‍ അപരദന ചക്രത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രക്രമങ്ങളില്‍ ഏര്‍പ്പെടുന്നു.
ഭൂമുഖത്തെ പ്രധാന നദികള്‍
ഓരോ വന്‍കരയിലെയും 1,000 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ പട്ടിക അന്യത്ര ചേര്‍ത്തിരിക്കുന്നു. നീളക്കൂടതലും ഇതര സവിശേഷതകളും അടിസ്ഥാനമാക്കി ഏതാനും പോഷകനദികള്‍ക്കും പട്ടികയില്‍ സ്ഥാനം നല്കിയിട്ടുണ്ട്. അന്യോന്യം ചേരുന്നതിനുമുമ്പ് പ്രധാന നദിയെക്കാള്‍ കൂടുതല്‍ ദുരം പിന്നിട്ടെത്തുന്ന പോഷകനദികളും ഉണ്ട്. സൈബീരിയയിലെ ഓബ് നദിയുടെ പോഷകനദിയായ ഇര്‍ത്തിഷ് ഉത്തമ ഉദാഹരണമാണ്; ഇവയുടെ സംഗമത്തിനുമുമ്പുള്ള ഓബിന്റെ നദീപഥം ഇര്‍ത്തിഷിനെക്കാള്‍ നീളം കുറഞ്ഞതാണ്. ഇങ്ങനെയുള്ള നദികളുടെ പേര് പ്രധാന പോഷകനദിയുടെതുമായി കൂട്ടിച്ചേര്‍ത്താണ് പ്രയോഗിക്കാറുള്ളത്.
ലോകത്തിലെ നീളം കൂടിയ നദികളില്‍ ഏറിയവയും ഏറ്റവും വലിയ വന്‍കരയായ ഏഷ്യയിലാണുള്ളത്. ഇവയില്‍ ഏറ്റവും നീളം കൂടിയത് സൈബിരിയയിലെ ഓബ്-ഇര്‍ത്തിഷ് ദ്വയ(5538 കി.മീ.)മാണ്. ഈ നദിയോടൊപ്പംതന്നെ നീളമുള്ളതാണ് ചൈനയിലെ യാങ്സെ ചാങ് (5494 കി.മീ.). നദീതട വിസ്തൃതിയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നത് സൈബീരിയയിലെതന്നെ യെനിസി ആണ്. വഹിച്ചുനീക്കുന്ന ജലപ്രവാഹത്തെ അടിസ്ഥാനമാക്കിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ നദി യാങ്സെ ചാങ് തന്നെയാണ്; ഇക്കാര്യത്തില്‍ ഈ നദിക്ക് ലോകത്തിലെ മൂന്നാം സ്ഥാനമാണുള്ളത്. ഈ നദികളെക്കാള്‍ മികച്ച നീരൊഴുക്കുള്ളവയാണ് വിയറ്റ്നാമിലെ മെകോങ്, ഭാരതത്തിലെ ഗംഗ തുടങ്ങിയ നദികള്‍. ഏഷ്യ കഴിഞ്ഞാല്‍ വന്‍ നദികള്‍ ഏറ്റവും കൂടുതലുള്ളത് തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമാണ്. ദൈര്‍ഘ്യത്തില്‍ ഭൂമുഖത്തെ രണ്ടാം സ്ഥാനം വഹിക്കുന്ന നദിയാണ് തെക്കേ അമേരിക്കയിലെ ആമസോണ്‍ (6276 കി.മീ.); നദീതട വിസ്തൃതിയിലും നദീപഥത്തിന്റെ ശരാശരി വീതിയിലും ഈ നദി ഒന്നാം സ്ഥാനത്താണ്. (നോ: ആമസോണ്‍). യു. എസ്സിലെ മിസ്സൌറി-മിസ്സിസ്സിപ്പി (6176 കി.മീ.) ആണ് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദി. ഈ വന്‍കരയിലെ നദികളില്‍ രണ്ടാം സ്ഥാനം ആര്‍ട്ടിക് സമുദ്രത്തിലേക്കൊഴുകുന്ന മക്കെന്‍സി(4216 കി.മീ.)ക്കാണ്. ഗ്രേറ്റ് ലേക്സ് എന്ന് കൂട്ടായി അറിയപ്പെടുന്ന ശുദ്ധജല തടാകവ്യൂഹത്തെ സ്വന്തം തടത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതിനാലും കാനഡ, യു.എസ്. എന്നീ രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി ഭാഗികമായി നിര്‍ണയിക്കുന്നതിനാലും, നീളക്കുറവിന്റെ പശ്ചാത്തലത്തിലും സെന്റ്ലോറന്‍സ് നദി(2496 കി.മീ.)ക്ക് മുന്തിയ പ്രാധാന്യമുണ്ട്. യു.എസ്.-മെക്സിക്കോ അതിര്‍ത്തി നിര്‍ണയിക്കുന്ന റയോ ഗ്രാന്‍ഡെ(3,016 കി.മീ.)യും വടക്കേ അമേരിക്കാ വന്‍കരയിലെ പ്രധാന നദികളില്‍പ്പെടുന്നു.
ഭൂമുഖത്തെ ഏറ്റവും നീളം കൂടിയ നദി ആഫ്രിക്കയിലെ നൈല്‍ (6651 കി.മീ.) ആണ്; നദീതട വിസ്തൃതിയില്‍ രണ്ടാം സ്ഥാനവും വഹിച്ചുനീക്കുന്ന ജലപ്രവാഹത്തില്‍ ഒന്നാം സ്ഥാനവും വഹിക്കുന്ന കോംഗോനദി(4346 കി.മീ.)യും ഈ വന്‍കരയിലാണ്. ആഫ്രിക്കയിലെ നൈജര്‍ (4160 കി.മീ.), സാംബെസ്സി (2720 കി.മീ.) തുടങ്ങിയ വന്‍ നദികള്‍ക്കും സവിശേഷ പ്രാമാണ്യമുണ്ട്.
നീളത്തിലും തടവിസ്തൃതിയിലും യൂറോപ്പ് വന്‍കരയില്‍ ഒന്നാം സ്ഥാനം വഹിക്കുന്ന വോള്‍ഗ(3667 കി.മീ.)യ്ക്ക് ലോകത്തിലെ വന്‍നദികളുടെ കൂട്ടത്തില്‍ നന്നേ കുറഞ്ഞ സ്ഥാനമാണുള്ളത്; മാത്രവുമല്ല ഇതിന്റെ പതനം ഒറ്റപ്പെട്ട ജലാശയമായ കാസ്പിയന്‍ കടലിലേക്കാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദി ഡാന്യൂബ് (2843 കി.മീ.)ആണ്. ലോകത്തിലെ വലിയ നദികള്‍ക്കിടയില്‍ തടവിസ്തൃതിയില്‍ ഏറ്റവും പിന്നിലുള്ള, പശ്ചിമ യൂറോപ്പിലെ റൈന്‍ (1312 കി.മീ.) നീളത്തില്‍ ഒരു പടി മുന്നില്‍ നില്ക്കുന്നു; എന്നാല്‍ ഈ നദിയുടെ തന്ത്രപരമായ പ്രാധാന്യം നന്നേ കൂടുതലാണ്.
ആസ്റ്റ്രേലിയാ വന്‍കരയിലെ പ്രധാന നദി മുറേ-ഡാര്‍ലിങ് (5394 കി.മീ.) ആണ്. നീളത്തില്‍ യൂറോപ്പിലെ ഒന്നാമത്തെ നദിയായ വോള്‍ഗയെക്കാള്‍ ഏറെ മുന്നിലായ ഈ നദീദ്വയം നീരൊഴുക്കിന്റെ തോതില്‍ നന്നേ പിന്നാക്കമാണ്.
നദീതടങ്ങള്‍ (River basins)
സ്പഷ്ടവും (obvious) സര്‍വവര്‍ത്തിയും (ubiquitous) എന്ന നിലയില്‍ സാര്‍വദേശീയാംഗീകാരം നേടിയിട്ടുള്ള ഭൂസ്വരുപ(land form)മാണ് നദീതടം. പ്രാദേശിക നിമ്നോന്നതിയിലെ ഏറ്റവും ഉച്ചസ്ഥമായ ഭാഗമാണ് നദീതടങ്ങള്‍ക്കിടയിലെ വിഭജനരേഖ. ഈ സീമാമേഖലയെ ജലവിഭാജകം (water divide) എന്നു വിശേഷിപ്പിക്കുന്നു. മഴപെയ്തു വീഴുന്ന ജലം ഇതിന്റെ ഇരുപാര്‍ശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിലുടെ താഴേക്ക് ഒലിക്കുകയും നിലവിലുള്ള നദീതടങ്ങളിലെ പ്രധാന ചാലുകളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനിടയില്‍ ഒലിപ്പുകള്‍ കൂടിച്ചേര്‍ന്ന് ചാലുകളും തോടുകളുമായി പരിണമിച്ചിട്ടുണ്ടാവും; ലഭ്യമായ ജലത്തിന്റെ ഒരംശം അടിഞ്ഞ് താണ് നഷ്ടപ്പെടുകയും ചെയ്യും. പൊതുവില്‍ വന്‍കരകളെയൊട്ടാകെ ബൃഹദാകാരത്തിലുള്ള നദീതടങ്ങള്‍, ഉപനദീതടങ്ങള്‍, ശതക്കണക്കിന് നീര്‍ത്തടങ്ങള്‍, വന്‍നദീതടങ്ങള്‍ക്കിടയിലെ ഉത്തുംഗങ്ങളായ ജലവിഭാജകങ്ങള്‍ എന്നിങ്ങനെ വിഭജിക്കാവുന്നതാണ്. ഒരേ നദീതടത്തിനെത്തന്നെ ഉപനദീതടങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നീ ക്രമത്തില്‍ ഉപവിഭാഗങ്ങളായി തിരിക്കാം. ഭൂതലത്തെ മൊത്തത്തില്‍ അത് ലാന്റിക്-ആര്‍ട്ടിക്, പസിഫിക്-ഇന്ത്യന്‍ എന്നിങ്ങനെ രണ്ട് നീര്‍ത്തടങ്ങളായി വ്യവഹരിക്കാറുണ്ട്. അമേരിക്കാ വന്‍കരകളില്‍ ആന്‍ഡീസ്, റോക്കി എന്നീ മലനിരകള്‍ ചേര്‍ന്ന് തെക്കുവടക്കായി ഉടനീളമുള്ള ജലവിഭാജകമായി വര്‍ത്തിക്കുന്നു. തെക്കേ അമേരിക്കയിലെ എല്ലാ പ്രധാന നദികളും കിഴക്കോട്ടൊഴുകി അത്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നവയാണ്; ആന്‍ഡീസിന്റെ പടിഞ്ഞാറേ ചരിവില്‍നിന്ന് ഒഴുകിയിറങ്ങുന്ന, ക്ഷിപ്ര ഗതികങ്ങളും ദൈര്‍ഘ്യം കുറഞ്ഞവയുമായ നദികള്‍ മാത്രമാണ് പസിഫിക്കില്‍ വിലയിക്കുന്നത്. തെക്കേ അമേരിക്കയുടെ ദക്ഷിണാഗ്രമായ കേപ്ഹോണില്‍ തുടങ്ങി വടക്കോട്ടു നീളുന്ന ആന്‍ഡീസിന്റെ തുടര്‍ച്ച പനാമാ കടലിടുക്കോളവും അവസ്ഥിതമാണ്. മധ്യ അമേരിക്കയിലെ ഉയരം കുറഞ്ഞ മലനിരകള്‍ മെക്സിക്കോയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും ഉത്തുംഗങ്ങളയ പര്‍വതനിരകളായി മാറുന്നു. റോക്കിപര്‍വതങ്ങളുടെ ഈ ശ്രേണി വടക്ക് അലാസ്കയോളവും തലയുയര്‍ത്തിനില്ക്കുന്നു; ബെറിങ് കടലിടുക്കിലൂടെ ഏഷ്യയിലേക്ക് നീളുന്നുവെന്നും കരുതപ്പെടുന്നു. റോക്കിനിരകളുടെ പ്രഭാവംമൂലം വടക്കേ അമേരിക്കയിലെ വന്‍ നദികളില്‍ ഏറിയവയും അത്ലാന്റിക്കിലേക്കൊഴുകുന്നു. കൊളംബിയ, കൊളൊറാഡോ, യൂക്കണ്‍ എന്നീ മൂന്ന് വന്‍ നദികള്‍ മാത്രമാണ് പസിഫിക് സമുദ്രത്തില്‍ പതിക്കുന്നത്. കാനഡയിലെ ഹിമാനീകൃത (glacial) തടാകങ്ങളില്‍ നിന്നോ റോക്കി നിരകളില്‍ നിന്നോ ഉദ്ഭവിക്കുന്ന ചെറുതും വലുതുമായ നദികള്‍ എല്ലാംതന്നെ ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് ഒഴുകുന്നത്.
ഏഷ്യാ വന്‍കരയില്‍ ബെറിങ് കടലിടുക്കില്‍ തുടങ്ങി ഗോബിമരുഭൂമി വരെ ജലവിഭാജകമായി വര്‍ത്തിക്കുന്നത് ആനെദിര്‍, ഗിദാല്‍ സ്റ്റാനവോയ്, യാബ്ളനോവി എന്നീ പര്‍വതങ്ങളും അനുബന്ധ മലനിരകളുമാണ്. ആര്‍ട്ടിക്കിലേക്കൊഴുകുന്ന സൈബീരിയന്‍ നദികളായ ഓബ്, യെനസി, ലീന, കൊളിമ എന്നിവ ഈ ജലവിഭാജകത്തിന്റെ വലത്തെ ചരിവുകളില്‍ ഉദ്ഭവിക്കുന്നവയാണ്; ഇടത്തേ ചരിവില്‍നിന്ന് പസിഫിക്കിലേക്കൊഴുകുന്ന പ്രധാന നദികള്‍ ആമു, ആനെദിര്‍ (നോ: ആമു-ദരിയ) എന്നിവയാണ്. ഗോബി മരുഭൂമിയുടെ മധ്യത്തില്‍വച്ച് ജലവിഭാജകം കിഴക്കോട്ട് തിരിയുകയും കുന്‍ലുന്‍ പര്‍വതനിര, തിബറ്റ് പീഠഭൂമി, കാരക്കോറം-ഹിന്ദുക്കുഷ് പര്‍വതനിരകള്‍, ഇറാന്‍പീഠഭൂമി എന്നിവയിലൂടെ തുടര്‍ന്ന് അരാരത് പര്‍വതങ്ങളിലെത്തുകയും ചെയ്യുന്നു. അതിനുശേഷം തെക്കോട്ടുതിരിഞ്ഞ് സിറിയാ മരുപ്രദേശവും ചെങ്കടലും താണ്ടി ആഫ്രിക്കാ വന്‍കരയില്‍ പ്രവേശിക്കുന്നു. ചൈനയിലെ വന്‍ നദികളായ യാങ്സെ ചാങ്, ഹ്വാങ്ഹോ എന്നിവയുടെ പ്രഭവം കുന്‍ലുന്‍ നിരകളില്‍നിന്നാണ്; ഇവ കിഴക്കോട്ടൊഴുകി പസിഫിക് സമുദ്രത്തില്‍ പതിക്കുന്നു. തെക്കോട്ടൊഴുകുന്ന വന്‍ നദികളൊക്കെത്തന്നെ ഇന്ത്യാസമുദ്രത്തിലാണ് വീഴുന്നത്. മെകോങ്, ഇരാവതി, ബ്രഹ്മപുത്ര, ഗംഗ, സിന്ധു, യൂഫ്രട്ടിസ്-ടൈഗ്രിസ് എന്നീ വന്‍ നദികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഫ്രിക്കാ വന്‍കരയുടെ കിഴക്കരികിലൂടെ ഗുഡ്ഹോപ് മുനമ്പുവരെയാണ് ജലവിഭാജകത്തിന്റെ തുടര്‍ച്ച. ഇതിനു സമാന്തരമായി ഭ്രംശമേഖലയിലൂടെ ഗമിക്കുന്ന നൈല്‍ വടക്കോട്ടൊഴുകി അത്ലാന്റിക് തടത്തിലുള്‍പ്പെട്ട മെഡിറ്ററേനിയന്‍ കടലില്‍ വീഴുന്നു. കിഴക്കോട്ടൊഴുകുന്നവയില്‍ എടുത്തു പറയാവുന്നവ സാംബെസ്സി, ലിംപോപോ എന്നിവ മാത്രമാണ്. ഓറഞ്ച്, കോംഗോ, നൈജര്‍, വോള്‍ഗാ തുടങ്ങി വന്‍കരയിലെ മുഖ്യ നദികളൊക്കെത്തന്നെ പടിഞ്ഞാറോട്ടൊഴുകി അത്ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. യൂറോപ്പിലെ നദികളില്‍ വോള്‍ഗ ഒഴിച്ചുള്ളവയെല്ലാം അത്ലാന്റിക് തടത്തിലേക്ക് ഒഴുകുന്നവയാണ്. കാസ്പിയന്‍ കടലിലേക്കൊഴുകുന്ന വോള്‍ഗ ആന്തരിക അപവാഹ(internal drainage)ക്രമത്തിനു വിധേയമായിരിക്കുന്നു. ഈ ക്രമം പാലിക്കുന്ന മറ്റൊരു പ്രധാന നദിയാണ് മധ്യേഷ്യയിലെ സര്‍ദരിയ. ആസ്റ്റ്രേലിയയിലെ ഒരേയൊരു നദീവ്യൂഹമായ മുറേ-ഡാര്‍ലിങ് ഇന്ത്യാസമുദ്രത്തിലേക്ക് ഒഴുകുന്നു. സൂക്ഷ്മാവലോകനത്തില്‍ അത് ലാന്റിക്-ആര്‍ട്ടിക് തടത്തെയും പസിഫിക്-ഇന്ത്യാ തടത്തെയും വേര്‍തിരിക്കുന്ന ഒരു ജലവിഭാജകം പ്രധാന വന്‍കരകളിലുടനീളം തുടര്‍ന്നിട്ടുള്ളതായി വ്യക്തമാകുന്നു.
നദികളും മനുഷ്യരും
ഏതു രാഷ്ട്രത്തിന്റെയും മുഖ്യ സമ്പത്തുകളിലൊന്ന് ജലമാണ്. ജലലഭ്യത രാഷ്ട്രത്തിന്റെ പരിപോഷകവും സുഭിക്ഷകാരകവുമായ ഈടും ശക്തിയുമാണ്. ഭൂമിയും മനുഷ്യരും തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതവും സുദൃഢവുമാക്കി നിലനിര്‍ത്തുന്നതില്‍ ജലധാരകള്‍ക്കുള്ള പങ്ക് നിസ്സീമമാണ്. ജീവന്‍ നിലനിര്‍ത്തുന്നതിന് അവശ്യം വേണ്ട വസ്തുവായ ജലം സുഖജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വൈദ്യുതി, ഉത്പാദിത വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും ശുചിത്വപാലനം, ഗമനാഗമന സൌകര്യങ്ങള്‍ മുതലായവയുടെ സംവിധാനത്തിലും ഗണ്യമായ പങ്കുവഹിക്കുന്നു. കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന് ജലസേചനം അത്യാവശ്യമാണ്. ഉപരിതല ജലത്തിന്റെ സര്‍വവര്‍ത്തിയായ സ്രോതസ്സാണ് നദി. കുടിവെള്ള വിതരണം, ജലസേചനം, വ്യവസായാവശ്യങ്ങള്‍, ഗതാഗതസൗകര്യം, വൈദ്യുതോത്പാദനം എന്നിവയ്ക്കെല്ലാം നദികളെ ആശ്രയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇവയില്‍ മിക്കവയും ചരിത്രാതീതകാലം മുതല്ക്കേ പ്രാവര്‍ത്തികമായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെ ഉരുത്തിരിയലും വളര്‍ച്ചയും നദികളെ ആശ്രയിച്ചായിരുന്നുവെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (നോ: നദീതട സംസ്കാരങ്ങള്‍). വിഭിന്ന വര്‍ഗങ്ങളിലും സംസ്കാരങ്ങളിലുംപെട്ട മനുഷ്യസമൂഹങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനും അതിലൂടെയുള്ള സാംസ്കാരിക വിനിമയത്തിനും വാണിജ്യാദി പ്രവര്‍ത്തനങ്ങളുടെ വികസനത്തിനും നദികള്‍ വളരെയേറെ സഹായിച്ചിരുന്നു. പ്രാചീനകാലം മുതല്‍ക്കേ നദികള്‍ ഗതാഗതമാധ്യമമായി വര്‍ത്തിച്ചുപോന്നു. നഗരാധിവാസങ്ങളുടെ പ്രതിരോധസംവിധാനമെന്ന നിലയിലും രാജ്യങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളായും നദികളെ പ്രയോജനപ്പെടുത്തിയിരുന്നു. ഇന്നു നിലവിലുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ പലതും പൂര്‍ണമായോ ഭാഗികമായോ നിര്‍ണയിക്കുന്നത് നദികളാണ്. നദികളിലെ ജലം ചിറകെട്ടി നിര്‍ത്തി ഉപഭോഗപരമായ ആവശ്യങ്ങള്‍ക്കായി തിരിച്ചുവിടുന്ന സമ്പ്രദായം സാര്‍വത്രികമാണ്. നദികളുടെയും നദീവ്യൂഹങ്ങളുടെയും ക്രമാനുഗതമായ വികാസത്തിന് തടസ്സമുണ്ടാക്കുന്ന അളവിലേക്ക് മനുഷ്യന്റെ ഇടപെടലുകള്‍ വര്‍ധിച്ചിരിക്കുന്നു. നദീപഥങ്ങള്‍ വറ്റിവരളുന്നതിനും അതിലൂടെ നദീതടപരിസ്ഥിതിക്ക് തളര്‍ച്ചയും വിനാശവും സംഭവിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. നിര്‍ബാധമുള്ള ഗതി വീണ്ടെടുക്കുക സാധ്യമല്ലെങ്കില്‍പ്പോലും നദികളിലെ നീരൊഴുക്ക് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നതിനും നീര്‍ച്ചാലുകളെ ഉടവുതട്ടാതെ സംരക്ഷിക്കുന്നതിനുമുള്ള സംവിധാനം ഓരോ രാജ്യത്തും ഉണ്ടാകേണ്ടിയിരിക്കുന്നു.
(എന്‍.ജെ. കെ. നായര്‍)