This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തമൂര്‍ത്തി, യു.ആര്.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 10: | വരി 10: | ||
നോവല്‍, ചെറുകഥ, വിമര്‍ശനം, കവിത എന്നീ സാഹിത്യശാഖകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ബ്രാഹ്മണസമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെ വിമര്‍ശിക്കുന്ന സംസ്ക്കാര എന്ന നോവലിന് 1970-ല്‍ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഈ കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തിനും ദേശീയ പുരസ്ക്കാരം ലഭിച്ചു. ഭാരതീപുര എന്ന മറ്റൊരു പ്രമുഖനോവലിന്റെ ഇതിവൃത്തം ഇംഗ്ളണ്ടില്‍ പഠനം കഴിഞ്ഞു നാട്ടിലെത്തിയ ഒരു യുവാവ് നാട്ടിലെ സാമൂഹികാന്തരീക്ഷത്തില്‍ മാറ്റത്തിന് ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ഘടശ്രാദ്ധ, ബാര, അവസ്ഥെ, ഹദിനൈദു പദ്യഗളു, പ്രശ്നെ, പരിസര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യേറ്റ്സിന്റെ 17 കവിതകള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹദിനൈദു പദ്യഗളു, വാവല് എന്നിവയാണ് കവിതാ സമാഹാരങ്ങളില്‍ ചിലത്. ആവാഹനേ എന്ന നാടകവും രചിച്ചിട്ടുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമിയുടെ ചെറുകഥാ അവാര്‍ഡ് (1983), സാഹിത്യ പ്രതിഭയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്ക്കാരം (1984) തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ വിദേശഭാഷകളുള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും തര്‍ജുമ ചെയ്തിട്ടുണ്ട്. | നോവല്‍, ചെറുകഥ, വിമര്‍ശനം, കവിത എന്നീ സാഹിത്യശാഖകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ബ്രാഹ്മണസമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെ വിമര്‍ശിക്കുന്ന സംസ്ക്കാര എന്ന നോവലിന് 1970-ല്‍ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഈ കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തിനും ദേശീയ പുരസ്ക്കാരം ലഭിച്ചു. ഭാരതീപുര എന്ന മറ്റൊരു പ്രമുഖനോവലിന്റെ ഇതിവൃത്തം ഇംഗ്ളണ്ടില്‍ പഠനം കഴിഞ്ഞു നാട്ടിലെത്തിയ ഒരു യുവാവ് നാട്ടിലെ സാമൂഹികാന്തരീക്ഷത്തില്‍ മാറ്റത്തിന് ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ഘടശ്രാദ്ധ, ബാര, അവസ്ഥെ, ഹദിനൈദു പദ്യഗളു, പ്രശ്നെ, പരിസര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യേറ്റ്സിന്റെ 17 കവിതകള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹദിനൈദു പദ്യഗളു, വാവല് എന്നിവയാണ് കവിതാ സമാഹാരങ്ങളില്‍ ചിലത്. ആവാഹനേ എന്ന നാടകവും രചിച്ചിട്ടുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമിയുടെ ചെറുകഥാ അവാര്‍ഡ് (1983), സാഹിത്യ പ്രതിഭയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്ക്കാരം (1984) തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ വിദേശഭാഷകളുള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും തര്‍ജുമ ചെയ്തിട്ടുണ്ട്. | ||
- | + | (പ്രിയ വി.ആര്.) |
11:45, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനന്തമൂര്‍ത്തി, യു.ആര്. (1932 - )
കന്നഡ സാഹിത്യകാരന്, അധ്യാപകന്, വിദ്യാഭ്യാസ വിചക്ഷണന്‍. കന്നഡ സാഹിത്യത്തില്‍ ആധുനികതക്ക് തുടക്കമിട്ട വ്യക്തികളിലൊരാളാണ് അനന്തമൂര്‍ത്തി.
മൈസൂരിലെ മേളിഗെ ഗ്രാമത്തില്‍ 1932 ഡി. 21-ല്‍ ജനിച്ചു. സത്യഭാമയും യു.പി. രാജഗോപാലാചാര്യയുമാണ് മാതാപിതാക്കള്‍. ഇംഗ്ളീഷില്‍ പിഎച്ച്.ഡി. പഠനത്തിനായി 1966-ല്‍ ബര്‍മിംഗ്ഹാമിലേക്ക് പോയി. പഠനശേഷം മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി കോട്ടയത്ത് പ്രവര്‍ത്തിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന്, കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സര്‍വകലാശാലകളില്‍ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോമിഭാഭ ഫെല്ലോഷിപ്പ്, അയോവ സര്‍വകലാശാലയുടെ റൈറ്റേഴ്സ് ഫെലോഷിപ്പ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നോവല്‍, ചെറുകഥ, വിമര്‍ശനം, കവിത എന്നീ സാഹിത്യശാഖകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ബ്രാഹ്മണസമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെ വിമര്‍ശിക്കുന്ന സംസ്ക്കാര എന്ന നോവലിന് 1970-ല്‍ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഈ കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തിനും ദേശീയ പുരസ്ക്കാരം ലഭിച്ചു. ഭാരതീപുര എന്ന മറ്റൊരു പ്രമുഖനോവലിന്റെ ഇതിവൃത്തം ഇംഗ്ളണ്ടില്‍ പഠനം കഴിഞ്ഞു നാട്ടിലെത്തിയ ഒരു യുവാവ് നാട്ടിലെ സാമൂഹികാന്തരീക്ഷത്തില്‍ മാറ്റത്തിന് ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ഘടശ്രാദ്ധ, ബാര, അവസ്ഥെ, ഹദിനൈദു പദ്യഗളു, പ്രശ്നെ, പരിസര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യേറ്റ്സിന്റെ 17 കവിതകള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹദിനൈദു പദ്യഗളു, വാവല് എന്നിവയാണ് കവിതാ സമാഹാരങ്ങളില്‍ ചിലത്. ആവാഹനേ എന്ന നാടകവും രചിച്ചിട്ടുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമിയുടെ ചെറുകഥാ അവാര്‍ഡ് (1983), സാഹിത്യ പ്രതിഭയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്ക്കാരം (1984) തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികള്‍ വിദേശഭാഷകളുള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും തര്‍ജുമ ചെയ്തിട്ടുണ്ട്.
(പ്രിയ വി.ആര്.)