This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൈവത്തിന്റെ വികൃതികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ദൈവത്തിന്റെ വികൃതികള്‍) |
|||
വരി 1: | വരി 1: | ||
=ദൈവത്തിന്റെ വികൃതികള്‍= | =ദൈവത്തിന്റെ വികൃതികള്‍= | ||
- | [[Image:1917 Daivathinte Vikrithikal-New. | + | [[Image:1917 Daivathinte Vikrithikal-New.jpg|thumb|200px|right|'ദൈവത്തിന്റെ വികൃതികള്‍'എന്ന ചലച്ചിത്രത്തിലെ ഒരു രംഗം]] സംസ്ഥാന അവാര്‍ഡ് ലഭിച്ച മലയാള സിനിമ. എം. മുകുന്ദന്റെ നോവലിന് മുകുന്ദനും ലെനിന് രാജേന്ദ്രനും ചേര്‍ന്ന് രൂപം കൊടുത്ത തിരക്കഥയെ ആധാരമാക്കി സൗപര്‍ണിക മൂവി ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ലെനിന് രാജേന്ദ്രനാണ്. ഫ്രഞ്ച് അധിനിവേശ പ്രദേശമായ മാഹിയിലെ ഫ്രഞ്ച് സദസ്സുകളില്‍ മായാജാലം കാട്ടി ഹര്ഷോന്മാദം സൃഷ്ടിക്കുന്ന അല്‍ഫോണ്‍സച്ചന്റെ ജീവിതദുരന്തത്തിന്റെ കഥ പറയുകയാണ് ദൈവത്തിന്റെ വികൃതികള്‍. |
ഫ്രഞ്ച് വംശജര്‍ മാഹി വിട്ടുപോകുന്ന അവസാനത്തെ കപ്പല്‍ പുറപ്പെടുംമുമ്പുവരെ 'നമുക്കും ഫ്രാന്‍സിലേക്കു പോയി സുഖമായി ജീവിക്കാം' എന്ന് ഭാര്യ മാഗി മദാമ്മ അല്‍ഫോണ്‍സച്ചനോട് അപേക്ഷിച്ചു. പക്ഷേ അച്ചന് ആ ദേശം വിട്ടുപോകുവാനാകുമായിരുന്നില്ല. സമൃദ്ധിയുടെ വാഗ്ദത്തഭൂമിയായ ഫ്രാന്‍സിലേക്കു പോകാന്‍ കഴിയാത്തതിലുള്ള അമര്‍ഷം മദാമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മകന് മൈക്കിള്‍ അവസരം കിട്ടിയപ്പോള്‍ ഫ്രാന്‍സിലേക്കു കടന്നു. മകള്‍ എല്‍സി ചിത്രശലഭത്തെപ്പോലെ അവിടെ പാറി നടന്നു. ഫ്രഞ്ച് വംശജര്‍ സ്വദേശത്തേക്കു മടങ്ങിയതോടെ നിത്യവൃത്തിക്കുപോലും നട്ടം തിരിയുന്ന നാട്ടുകാരുടെ മുന്നില്‍ അച്ചന്റെ പഴഞ്ചന്‍ ജാലവിദ്യകള്‍ വില്ക്കപ്പെട്ടില്ല. മാഹി പഴയ മാഹിയല്ലാതായ കാര്യം അദ്ദേഹമറിഞ്ഞില്ല. ജീവിതം പട്ടിണിയിലേക്കു നീങ്ങുകയായിരുന്നു. | ഫ്രഞ്ച് വംശജര്‍ മാഹി വിട്ടുപോകുന്ന അവസാനത്തെ കപ്പല്‍ പുറപ്പെടുംമുമ്പുവരെ 'നമുക്കും ഫ്രാന്‍സിലേക്കു പോയി സുഖമായി ജീവിക്കാം' എന്ന് ഭാര്യ മാഗി മദാമ്മ അല്‍ഫോണ്‍സച്ചനോട് അപേക്ഷിച്ചു. പക്ഷേ അച്ചന് ആ ദേശം വിട്ടുപോകുവാനാകുമായിരുന്നില്ല. സമൃദ്ധിയുടെ വാഗ്ദത്തഭൂമിയായ ഫ്രാന്‍സിലേക്കു പോകാന്‍ കഴിയാത്തതിലുള്ള അമര്‍ഷം മദാമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മകന് മൈക്കിള്‍ അവസരം കിട്ടിയപ്പോള്‍ ഫ്രാന്‍സിലേക്കു കടന്നു. മകള്‍ എല്‍സി ചിത്രശലഭത്തെപ്പോലെ അവിടെ പാറി നടന്നു. ഫ്രഞ്ച് വംശജര്‍ സ്വദേശത്തേക്കു മടങ്ങിയതോടെ നിത്യവൃത്തിക്കുപോലും നട്ടം തിരിയുന്ന നാട്ടുകാരുടെ മുന്നില്‍ അച്ചന്റെ പഴഞ്ചന്‍ ജാലവിദ്യകള്‍ വില്ക്കപ്പെട്ടില്ല. മാഹി പഴയ മാഹിയല്ലാതായ കാര്യം അദ്ദേഹമറിഞ്ഞില്ല. ജീവിതം പട്ടിണിയിലേക്കു നീങ്ങുകയായിരുന്നു. |
Current revision as of 06:16, 27 മാര്‍ച്ച് 2009
ദൈവത്തിന്റെ വികൃതികള്‍
സംസ്ഥാന അവാര്‍ഡ് ലഭിച്ച മലയാള സിനിമ. എം. മുകുന്ദന്റെ നോവലിന് മുകുന്ദനും ലെനിന് രാജേന്ദ്രനും ചേര്‍ന്ന് രൂപം കൊടുത്ത തിരക്കഥയെ ആധാരമാക്കി സൗപര്‍ണിക മൂവി ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ലെനിന് രാജേന്ദ്രനാണ്. ഫ്രഞ്ച് അധിനിവേശ പ്രദേശമായ മാഹിയിലെ ഫ്രഞ്ച് സദസ്സുകളില്‍ മായാജാലം കാട്ടി ഹര്ഷോന്മാദം സൃഷ്ടിക്കുന്ന അല്‍ഫോണ്‍സച്ചന്റെ ജീവിതദുരന്തത്തിന്റെ കഥ പറയുകയാണ് ദൈവത്തിന്റെ വികൃതികള്‍.ഫ്രഞ്ച് വംശജര്‍ മാഹി വിട്ടുപോകുന്ന അവസാനത്തെ കപ്പല്‍ പുറപ്പെടുംമുമ്പുവരെ 'നമുക്കും ഫ്രാന്‍സിലേക്കു പോയി സുഖമായി ജീവിക്കാം' എന്ന് ഭാര്യ മാഗി മദാമ്മ അല്‍ഫോണ്‍സച്ചനോട് അപേക്ഷിച്ചു. പക്ഷേ അച്ചന് ആ ദേശം വിട്ടുപോകുവാനാകുമായിരുന്നില്ല. സമൃദ്ധിയുടെ വാഗ്ദത്തഭൂമിയായ ഫ്രാന്‍സിലേക്കു പോകാന്‍ കഴിയാത്തതിലുള്ള അമര്‍ഷം മദാമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മകന് മൈക്കിള്‍ അവസരം കിട്ടിയപ്പോള്‍ ഫ്രാന്‍സിലേക്കു കടന്നു. മകള്‍ എല്‍സി ചിത്രശലഭത്തെപ്പോലെ അവിടെ പാറി നടന്നു. ഫ്രഞ്ച് വംശജര്‍ സ്വദേശത്തേക്കു മടങ്ങിയതോടെ നിത്യവൃത്തിക്കുപോലും നട്ടം തിരിയുന്ന നാട്ടുകാരുടെ മുന്നില്‍ അച്ചന്റെ പഴഞ്ചന്‍ ജാലവിദ്യകള്‍ വില്ക്കപ്പെട്ടില്ല. മാഹി പഴയ മാഹിയല്ലാതായ കാര്യം അദ്ദേഹമറിഞ്ഞില്ല. ജീവിതം പട്ടിണിയിലേക്കു നീങ്ങുകയായിരുന്നു.
1993-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടി, മികച്ച തിരക്കഥ, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഈ ചിത്രം നേടി. 1993-ലെ ഇന്ത്യന്‍ പനോരമയിലേക്ക് ഇത് തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷത്തെ 'പദ്മരാജന് പുരസ്കാര'ത്തില്‍ നല്ല ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള അവാര്‍ഡ് നേടിയതും ദൈവത്തിന്റെ വികൃതികള്‍ ആണ്.
(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)