This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ്, താരക്നാഥ് (1884 - 1958)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ദാസ്, താരക്നാഥ് (1884 - 1958) ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനി. 1884-ല്‍ ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ദാസ്, താരക്നാഥ് (1884 - 1958) | + | =ദാസ്, താരക്നാഥ് (1884 - 1958)= |
- | ഇന്ത്യന്‍ | + | ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1884-ല്‍ ബംഗാളിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. വിദ്യാഭ്യാസകാലത്ത് അനുശീലന്‍ സമിതിയില്‍ അംഗമായിരുന്ന ഇദ്ദേഹത്തെ സി.ആര്‍.ദാസ്, അരബിന്ദ ഘോഷ്, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരുടെ വ്യക്തിപ്രഭാവങ്ങള്‍ ഏറെ സ്വാധീനിച്ചു.[[Image:Tarak Nath Das (NEW).jpg|180px|left|thumb|താരക്നാഥ് ദാസ്]] 1905-ലെ ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തതുകാരണം പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറിയ ദാസിന് രാജ്യം വിടേണ്ടതായിവന്നു (1905). 'താരക് ബ്രഹ്മ ബ്രഹ്മചാരി' എന്ന അപര നാമത്തില്‍ ജപ്പാനില്‍ തങ്ങിയശേഷം 1906-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയ ഇദ്ദേഹം ഉപജീവനത്തിനായി പത്രപ്രവര്‍ത്തനം തിരഞ്ഞെടുത്തു. ഇന്ത്യന്‍ വിമോചന പ്രസ്ഥാനത്തിന് ശക്തിയും പ്രചോദനവും നല്കുന്നതിനുവേണ്ടി ''ഫ്രീ ഹിന്ദുസ്ഥാന്‍'' എന്ന പ്രസിദ്ധീകരണം ഇക്കാലത്താണ് ഇദ്ദേഹം ആരംഭിച്ചത്. ഇന്ത്യയുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കുവാന്‍ ഈ ഉദ്യമത്തിലൂടെ ദാസിനു കഴിഞ്ഞു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉത്കൃഷ്ട ലക്ഷ്യം പ്രചരിപ്പിക്കുന്നതിനായി ദാസ് ഇക്കാലത്ത് ടോള്‍സ്റ്റോയിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ടോള്‍സ്റ്റോയിക്ക് ഇദ്ദേഹം അയച്ച കത്തുകള്‍ അമേരിക്കന്‍ ഫീച്ചര്‍ ആന്‍ഡ് ന്യൂസ് സര്‍വീസ് പില്ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. |
- | + | ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയ ശേഷം (1914) ദാസ് ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നു. ഗവേഷണത്തിന്റെ മറവില്‍ ഇന്ത്യയില്‍ ഒരു സായുധ വിപ്ലവം സംഘടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം സമാഹരിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം. ധനശേഖരണാര്‍ഥം യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക രാജ്യങ്ങളും ഇദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. | |
- | + | 1917-ല്‍ യു.എസ്സില്‍ മടങ്ങിയെത്തിയ ദാസ് 'ജര്‍മന്‍ ഹിന്ദു ഗൂഢാലോചന' എന്ന പേരില്‍ അറിയപ്പെട്ട കേസ്സില്‍ പ്രതിയാക്കപ്പെട്ടു. ജര്‍മന്‍ സഹകരണത്തോടെ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിന്റെമേല്‍ ചുമത്തപ്പെട്ട കുറ്റം. തുടര്‍ന്നു നടന്ന വിചാരണയ്ക്കുശേഷം 22 മാസത്തെ തടവുശിക്ഷ നല്കിയെങ്കിലും 'ഫ്രണ്ട്സ് ഒഫ് ഫ്രീഡം ഒഫ് ഇന്ത്യ സൊസൈറ്റി'യുടെ ഇടപെടല്‍മൂലം ഇദ്ദേഹം ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. തുടര്‍ന്നുള്ള കാലം അക്കാദമിക് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ജര്‍മനിയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുക എന്ന ഉദ്ദേശ്യത്തോടെ 1925-ല്‍ മ്യൂണിക്ക് കേന്ദ്രമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂനിക്ക് സ്ഥാപിച്ചത് ദാസ് ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെ ദാസ് ആവേശപൂര്‍വം സ്വീകരിച്ചെങ്കിലും ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഈ ദേശസ്നേഹി അതീവ ദുഃഖിതനായിരുന്നു. | |
- | + | ദാസ് 1958 ഡി. 22-ന് അന്തരിച്ചു. |
Current revision as of 08:50, 24 മാര്‍ച്ച് 2009
ദാസ്, താരക്നാഥ് (1884 - 1958)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1884-ല്‍ ബംഗാളിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. വിദ്യാഭ്യാസകാലത്ത് അനുശീലന്‍ സമിതിയില്‍ അംഗമായിരുന്ന ഇദ്ദേഹത്തെ സി.ആര്‍.ദാസ്, അരബിന്ദ ഘോഷ്, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരുടെ വ്യക്തിപ്രഭാവങ്ങള്‍ ഏറെ സ്വാധീനിച്ചു. 1905-ലെ ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തതുകാരണം പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറിയ ദാസിന് രാജ്യം വിടേണ്ടതായിവന്നു (1905). 'താരക് ബ്രഹ്മ ബ്രഹ്മചാരി' എന്ന അപര നാമത്തില്‍ ജപ്പാനില്‍ തങ്ങിയശേഷം 1906-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയ ഇദ്ദേഹം ഉപജീവനത്തിനായി പത്രപ്രവര്‍ത്തനം തിരഞ്ഞെടുത്തു. ഇന്ത്യന്‍ വിമോചന പ്രസ്ഥാനത്തിന് ശക്തിയും പ്രചോദനവും നല്കുന്നതിനുവേണ്ടി ഫ്രീ ഹിന്ദുസ്ഥാന്‍ എന്ന പ്രസിദ്ധീകരണം ഇക്കാലത്താണ് ഇദ്ദേഹം ആരംഭിച്ചത്. ഇന്ത്യയുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കുവാന്‍ ഈ ഉദ്യമത്തിലൂടെ ദാസിനു കഴിഞ്ഞു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉത്കൃഷ്ട ലക്ഷ്യം പ്രചരിപ്പിക്കുന്നതിനായി ദാസ് ഇക്കാലത്ത് ടോള്‍സ്റ്റോയിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ടോള്‍സ്റ്റോയിക്ക് ഇദ്ദേഹം അയച്ച കത്തുകള്‍ അമേരിക്കന്‍ ഫീച്ചര്‍ ആന്‍ഡ് ന്യൂസ് സര്‍വീസ് പില്ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയ ശേഷം (1914) ദാസ് ബര്‍ലിന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നു. ഗവേഷണത്തിന്റെ മറവില്‍ ഇന്ത്യയില്‍ ഒരു സായുധ വിപ്ലവം സംഘടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം സമാഹരിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം. ധനശേഖരണാര്‍ഥം യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക രാജ്യങ്ങളും ഇദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.
1917-ല്‍ യു.എസ്സില്‍ മടങ്ങിയെത്തിയ ദാസ് 'ജര്‍മന്‍ ഹിന്ദു ഗൂഢാലോചന' എന്ന പേരില്‍ അറിയപ്പെട്ട കേസ്സില്‍ പ്രതിയാക്കപ്പെട്ടു. ജര്‍മന്‍ സഹകരണത്തോടെ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിന്റെമേല്‍ ചുമത്തപ്പെട്ട കുറ്റം. തുടര്‍ന്നു നടന്ന വിചാരണയ്ക്കുശേഷം 22 മാസത്തെ തടവുശിക്ഷ നല്കിയെങ്കിലും 'ഫ്രണ്ട്സ് ഒഫ് ഫ്രീഡം ഒഫ് ഇന്ത്യ സൊസൈറ്റി'യുടെ ഇടപെടല്‍മൂലം ഇദ്ദേഹം ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. തുടര്‍ന്നുള്ള കാലം അക്കാദമിക് മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ജര്‍മനിയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുക എന്ന ഉദ്ദേശ്യത്തോടെ 1925-ല്‍ മ്യൂണിക്ക് കേന്ദ്രമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂനിക്ക് സ്ഥാപിച്ചത് ദാസ് ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെ ദാസ് ആവേശപൂര്‍വം സ്വീകരിച്ചെങ്കിലും ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഈ ദേശസ്നേഹി അതീവ ദുഃഖിതനായിരുന്നു.
ദാസ് 1958 ഡി. 22-ന് അന്തരിച്ചു.