This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
Dagan
Dagan
-
[[Image:dagon 8.jpg|190px|left|thumb|ദാഗന്‍]]പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവന്‍. ധാന്യം എന്നര്‍ഥം വരുന്ന ഒരു സെമിറ്റിക് പദത്തില്‍ നിന്നാണ് 'ദാഗന്‍' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നര്‍ഥം വരുന്ന ഹീബ്രുപദത്തില്‍ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങള്‍ നിലനില്ക്കുന്നു.അരയ്ക്കു മുകളില്‍ മനുഷ്യന്റെയും അരയ്ക്കു താഴെ മത്സ്യത്തിന്റെയും രൂപമുള്ള ഒരു ദേവനായാണ് ദാഗന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
+
[[Image:dagon 8.jpg|170px|left|thumb|ദാഗന്‍]]പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവന്‍. ധാന്യം എന്നര്‍ഥം വരുന്ന ഒരു സെമിറ്റിക് പദത്തില്‍ നിന്നാണ് 'ദാഗന്‍' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നര്‍ഥം വരുന്ന ഹീബ്രുപദത്തില്‍ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങള്‍ നിലനില്ക്കുന്നു.അരയ്ക്കു മുകളില്‍ മനുഷ്യന്റെയും അരയ്ക്കു താഴെ മത്സ്യത്തിന്റെയും രൂപമുള്ള ഒരു ദേവനായാണ് ദാഗന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ഇന്നത്തെ സിറിയയുടെ ഭാഗമായ തുട്ടുള്‍, മരി, തെര്‍ക എന്നീ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മെസൊപൊട്ടേമിയയിലും ദാഗന്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്തിരുന്നതായി ഹീബ്രൂ ''ബൈബിളി''ല്‍ പരാമര്‍ശമുണ്ട്. ഉദ്ദേശം ബി.സി. 2300-ല്‍ സാര്‍ഗോണിന്റെ നേതൃത്വത്തില്‍ അക്കാദ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടുകൂടി ദാഗന്‍ അക്കാദിയന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ദൈവമായി അംഗീകരിക്കപ്പെട്ടു. ഗാസയിലെ ദാഗന്‍ക്ഷേത്രം സാംസണ്‍ തകര്‍ത്തതായി ''ബൈബിളി''ല്‍ പരാമര്‍ശമുണ്ട്. നല്ല കാലാവസ്ഥയുടെയും കാര്‍ഷികസമ്പത്തിന്റെയും സംരക്ഷക ദേവനായിരുന്നു ദാഗന്‍ എന്നാണ് കരുതപ്പെടുന്നത്. ദാഗൊണ്‍ എന്നും വ്യവഹാരം കാണുന്നുണ്ട്.

Current revision as of 08:28, 24 മാര്‍ച്ച് 2009

ദാഗന്‍

Dagan

ദാഗന്‍
പുരാതന സിറിയ-മെസൊപൊട്ടേമിയ, കാനാന്‍, ഫെലിസ്ത്യ തുടങ്ങിയ ദേശക്കാരുടെ ദേവന്‍. ധാന്യം എന്നര്‍ഥം വരുന്ന ഒരു സെമിറ്റിക് പദത്തില്‍ നിന്നാണ് 'ദാഗന്‍' എന്ന പേര് നിഷ്പന്നമായതെന്നും മത്സ്യം എന്നര്‍ഥം വരുന്ന ഹീബ്രുപദത്തില്‍ നിന്നാണിത് നിഷ്പന്നമായതെന്നും രണ്ടഭിപ്രായങ്ങള്‍ നിലനില്ക്കുന്നു.അരയ്ക്കു മുകളില്‍ മനുഷ്യന്റെയും അരയ്ക്കു താഴെ മത്സ്യത്തിന്റെയും രൂപമുള്ള ഒരു ദേവനായാണ് ദാഗന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ഇന്നത്തെ സിറിയയുടെ ഭാഗമായ തുട്ടുള്‍, മരി, തെര്‍ക എന്നീ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മെസൊപൊട്ടേമിയയിലും ദാഗന്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്തിരുന്നതായി ഹീബ്രൂ ബൈബിളില്‍ പരാമര്‍ശമുണ്ട്. ഉദ്ദേശം ബി.സി. 2300-ല്‍ സാര്‍ഗോണിന്റെ നേതൃത്വത്തില്‍ അക്കാദ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടുകൂടി ദാഗന്‍ അക്കാദിയന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ദൈവമായി അംഗീകരിക്കപ്പെട്ടു. ഗാസയിലെ ദാഗന്‍ക്ഷേത്രം സാംസണ്‍ തകര്‍ത്തതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. നല്ല കാലാവസ്ഥയുടെയും കാര്‍ഷികസമ്പത്തിന്റെയും സംരക്ഷക ദേവനായിരുന്നു ദാഗന്‍ എന്നാണ് കരുതപ്പെടുന്നത്. ദാഗൊണ്‍ എന്നും വ്യവഹാരം കാണുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍