This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്ഗുപ്ത, സച്ചി ദുലാല്‍ (1912 - 66)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദാസ്ഗുപ്ത, സച്ചി ദുലാല്‍ (1912 - 66) ലൈബ്രറി സയന്‍സിന് മികച്ച സംഭാവ...)
 
വരി 1: വരി 1:
-
ദാസ്ഗുപ്ത, സച്ചി ദുലാല്‍ (1912 - 66)
+
=ദാസ്ഗുപ്ത, സച്ചി ദുലാല്‍ (1912 - 66)=
ലൈബ്രറി സയന്‍സിന് മികച്ച സംഭാവനകള്‍ നല്കിയ ഇന്ത്യക്കാരന്‍. ഡല്‍ഹി സര്‍വകലാശാലയുടെ പ്രഥമ ലൈബ്രേറിയന്‍ ആയിരുന്നു ഇദ്ദേഹം. ഡല്‍ഹി സര്‍വകലാശാലയിലും കേംബ്രിജിലുമായിരുന്നു വിദ്യാഭ്യാസം. 1938 മുതല്‍ 42 വരെ ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ ചരിത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1942-ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ലൈബ്രേറിയനായി നിയമിതനാകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1942-43 അധ്യയന വര്‍ഷത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ലൈബ്രറി സയന്‍സില്‍ ബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയുടെ ലൈബ്രേറിയന്‍ ആയി സേവനമനുഷ്ഠിച്ച മുഴുവന്‍ കാലയളവിലും ലൈബ്രറി സയന്‍സ് വകുപ്പിന്റെ മേധാവികൂടിയായിരുന്നു ഇദ്ദേഹം.

  ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഡല്‍ഹി ലൈബ്രറി അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ അക്കാദമിക് ലൈബ്രറീസ് അസോസിയേഷന്റെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ലൈബ്രറി വികസനത്തെക്കുറിച്ച് 1960-ല്‍ യുനെസ്കോ നടത്തിയ പ്രാദേശിക സെമിനാറില്‍ പങ്കെടുത്തു. ലൈബ്രറി സംവിധാനത്തെക്കുറിച്ചു പഠിക്കുവാനായി ഇദ്ദേഹം യു.എസ്., യു.കെ., ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുകയുണ്ടായി. 1953-ല്‍ നടന്ന അഖിലേന്ത്യാ ലൈബ്രറി കോണ്‍ഫറന്‍സിലും 1960-ലെ ബംഗാള്‍ ലൈബ്രറി കോണ്‍ഫറന്‍സിലും അധ്യക്ഷനായിരുന്നു.  

  ഇദ്ദേഹം 1966-ല്‍ അന്തരിച്ചു.
+
ഇദ്ദേഹം 1966-ല്‍ അന്തരിച്ചു.

Current revision as of 12:38, 20 മാര്‍ച്ച് 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍