This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശാധ്യായി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദശാധ്യായി ജ്യോതിഷ വ്യാഖ്യാനഗ്രന്ഥം. തലക്കുളത്തു ഗോവിന്ദഭട്...)
 
വരി 1: വരി 1:
-
ദശാധ്യായി
+
=ദശാധ്യായി=
-
ജ്യോതിഷ വ്യാഖ്യാനഗ്രന്ഥം. തലക്കുളത്തു ഗോവിന്ദഭട്ടതിരിയാണ് രചയിതാവ്. വരാഹമിഹിരാചാര്യരുടെ ബൃഹജ്ജാതകം എന്ന ജ്യോതിഷ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്. ജ്യോതിഷത്തിലെ ഫലഭാഗത്തിന് പ്രധാന്യമുള്ള ബൃഹജ്ജാതകത്തിന് ഇരുപത്തിയാറ് അധ്യായങ്ങളുണ്ട്. അതിന്റെ ആദ്യത്തെ പത്ത് അധ്യായങ്ങള്‍ക്കാണ് ഭട്ടതിരി വ്യാഖ്യാനം രചിച്ചത്. അതിനാലാണ് ദശാധ്യായി എന്ന പേര് നല്കിയത്.
+
ജ്യോതിഷ വ്യാഖ്യാനഗ്രന്ഥം. തലക്കുളത്തു ഗോവിന്ദഭട്ടതിരിയാണ് രചയിതാവ്. വരാഹമിഹിരാചാര്യരുടെ ''ബൃഹജ്ജാതകം'' എന്ന ജ്യോതിഷ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്. ജ്യോതിഷത്തിലെ ഫലഭാഗത്തിന് പ്രധാന്യമുള്ള ''ബൃഹജ്ജാതക''ത്തിന് ഇരുപത്തിയാറ് അധ്യായങ്ങളുണ്ട്. അതിന്റെ ആദ്യത്തെ പത്ത് അധ്യായങ്ങള്‍ക്കാണ് ഭട്ടതിരി വ്യാഖ്യാനം രചിച്ചത്. അതിനാലാണ് ''ദശാധ്യായി'' എന്ന പേര് നല്കിയത്.
-
  വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിന്റെ പ്രസക്തഭാഗം ശിഷ്യാവബോധാര്‍ഥം സംക്ഷേപിച്ചു പറയുന്നു എന്ന് ദശാധ്യായിയുടെ ആമുഖത്തില്‍ ഭട്ടതിരി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് അധ്യായങ്ങളുടെ വ്യാഖ്യാനത്തില്‍ പിന്നീടുള്ള അധ്യായങ്ങളിലെ പ്രധാന വിഷയങ്ങളെല്ലാംതന്നെ പ്രതിപാദിച്ചുകഴിഞ്ഞതിനാലാണ് ബാക്കി അധ്യായങ്ങള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്നു കരുതുന്നു. അത്രത്തോളം സമഗ്രവും വ്യക്തവുമാണ് വ്യാഖ്യാനം. ഗോവിന്ദഭട്ടതിരി മറ്റു ശാസ്ത്രങ്ങളിലും തികഞ്ഞ പണ്ഡിതനായിരുന്നു എന്ന് ഈ  വ്യാഖ്യാനം വെളിപ്പെടുത്തുന്നു. മറ്റ് അനേകം ഗ്രന്ഥങ്ങളില്‍നിന്ന്  സന്ദര്‍ഭങ്ങളും പ്രമാണങ്ങളും ഇതില്‍ ഉദ്ധൃതമായിട്ടുണ്ട്. പനയ്ക്കാട്ടു നമ്പൂതിരിയുടെ പ്രശ്നമാര്‍ഗം എന്ന പ്രസിദ്ധ ജ്യോതിഷഗ്രന്ഥത്തില്‍ ദശാധ്യായിയുടെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു:
+
വരാഹമിഹിരന്റെ ''ഹോരാശാസ്ത്ര''ത്തിന്റെ പ്രസക്തഭാഗം ശിഷ്യാവബോധാര്‍ഥം സംക്ഷേപിച്ചു പറയുന്നു എന്ന് ''ദശാധ്യായി''യുടെ ആമുഖത്തില്‍ ഭട്ടതിരി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് അധ്യായങ്ങളുടെ വ്യാഖ്യാനത്തില്‍ പിന്നീടുള്ള അധ്യായങ്ങളിലെ പ്രധാന വിഷയങ്ങളെല്ലാംതന്നെ പ്രതിപാദിച്ചുകഴിഞ്ഞതിനാലാണ് ബാക്കി അധ്യായങ്ങള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്നു കരുതുന്നു. അത്രത്തോളം സമഗ്രവും വ്യക്തവുമാണ് വ്യാഖ്യാനം. ഗോവിന്ദഭട്ടതിരി മറ്റു ശാസ്ത്രങ്ങളിലും തികഞ്ഞ പണ്ഡിതനായിരുന്നു എന്ന് ഈ  വ്യാഖ്യാനം വെളിപ്പെടുത്തുന്നു. മറ്റ് അനേകം ഗ്രന്ഥങ്ങളില്‍നിന്ന്  സന്ദര്‍ഭങ്ങളും പ്രമാണങ്ങളും ഇതില്‍ ഉദ്ധൃതമായിട്ടുണ്ട്. പനയ്ക്കാട്ടു നമ്പൂതിരിയുടെ ''പ്രശ്നമാര്‍ഗം'' എന്ന പ്രസിദ്ധ ജ്യോതിഷഗ്രന്ഥത്തില്‍ ''ദശാധ്യായി''യുടെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു:
-
  'അദൃഷ്ട്വാ യോ ദശാധ്യായീം
+
'അദൃഷ്ട്വാ യോ ദശാധ്യായീം
-
ഫലമാദേഷ്ടുമിച്ഛതി
+
ഫലമാദേഷ്ടുമിച്ഛതി
-
സമിച്ഛതി സമുദ്രസ്യ
+
സമിച്ഛതി സമുദ്രസ്യ
-
തരണം സ പ്ളവം വിനാ'  
+
തരണം സ പ്ലവം വിനാ'  
-
(ദശാധ്യായി പഠിക്കാതെ ഫലഭാഗനിര്‍ണയത്തിനൊരുങ്ങുന്ന ജ്യോതിഷകാരന്‍ നൌക കൂടാതെ സമുദ്രം തരണം ചെയ്യാനാഗ്രഹിക്കുന്നതിനു സമാനമാണ്.) മുഹൂര്‍ത്തരത്നം തുടങ്ങിയ വേറെയും പ്രധാന ജ്യോതിഷഗ്രന്ഥങ്ങള്‍ ഭട്ടതിരി രചിച്ചതായി പ്രസ്താവമുണ്ട്. എന്നാല്‍, മുഹൂര്‍ത്തരത്നത്തിന്റെയും ആര്യഭടീയ വ്യാഖ്യാനത്തിന്റെയും രചയിതാവ് ഗോവിന്ദസ്വാമി എന്നുകൂടി അറിയപ്പെട്ടിരുന്ന മറ്റൊരു ഗോവിന്ദനാണ് എന്നു മതഭേദമുണ്ട്.
+
(''ദശാധ്യായി'' പഠിക്കാതെ ഫലഭാഗനിര്‍ണയത്തിനൊരുങ്ങുന്ന ജ്യോതിഷകാരന്‍ നൗക കൂടാതെ സമുദ്രം തരണം ചെയ്യാനാഗ്രഹിക്കുന്നതിനു സമാനമാണ്.) ''മുഹൂര്‍ത്തരത്നം'' തുടങ്ങിയ വേറെയും പ്രധാന ജ്യോതിഷഗ്രന്ഥങ്ങള്‍ ഭട്ടതിരി രചിച്ചതായി പ്രസ്താവമുണ്ട്. എന്നാല്‍, ''മുഹൂര്‍ത്തരത്ന''ത്തിന്റെയും ''ആര്യഭടീയ വ്യാഖ്യാന''ത്തിന്റെയും രചയിതാവ് ഗോവിന്ദസ്വാമി എന്നുകൂടി അറിയപ്പെട്ടിരുന്ന മറ്റൊരു ഗോവിന്ദനാണ് എന്നു മതഭേദമുണ്ട്.

Current revision as of 10:02, 20 മാര്‍ച്ച് 2009

ദശാധ്യായി

ജ്യോതിഷ വ്യാഖ്യാനഗ്രന്ഥം. തലക്കുളത്തു ഗോവിന്ദഭട്ടതിരിയാണ് രചയിതാവ്. വരാഹമിഹിരാചാര്യരുടെ ബൃഹജ്ജാതകം എന്ന ജ്യോതിഷ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്. ജ്യോതിഷത്തിലെ ഫലഭാഗത്തിന് പ്രധാന്യമുള്ള ബൃഹജ്ജാതകത്തിന് ഇരുപത്തിയാറ് അധ്യായങ്ങളുണ്ട്. അതിന്റെ ആദ്യത്തെ പത്ത് അധ്യായങ്ങള്‍ക്കാണ് ഭട്ടതിരി വ്യാഖ്യാനം രചിച്ചത്. അതിനാലാണ് ദശാധ്യായി എന്ന പേര് നല്കിയത്.

വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിന്റെ പ്രസക്തഭാഗം ശിഷ്യാവബോധാര്‍ഥം സംക്ഷേപിച്ചു പറയുന്നു എന്ന് ദശാധ്യായിയുടെ ആമുഖത്തില്‍ ഭട്ടതിരി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് അധ്യായങ്ങളുടെ വ്യാഖ്യാനത്തില്‍ പിന്നീടുള്ള അധ്യായങ്ങളിലെ പ്രധാന വിഷയങ്ങളെല്ലാംതന്നെ പ്രതിപാദിച്ചുകഴിഞ്ഞതിനാലാണ് ബാക്കി അധ്യായങ്ങള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്നു കരുതുന്നു. അത്രത്തോളം സമഗ്രവും വ്യക്തവുമാണ് വ്യാഖ്യാനം. ഗോവിന്ദഭട്ടതിരി മറ്റു ശാസ്ത്രങ്ങളിലും തികഞ്ഞ പണ്ഡിതനായിരുന്നു എന്ന് ഈ വ്യാഖ്യാനം വെളിപ്പെടുത്തുന്നു. മറ്റ് അനേകം ഗ്രന്ഥങ്ങളില്‍നിന്ന് സന്ദര്‍ഭങ്ങളും പ്രമാണങ്ങളും ഇതില്‍ ഉദ്ധൃതമായിട്ടുണ്ട്. പനയ്ക്കാട്ടു നമ്പൂതിരിയുടെ പ്രശ്നമാര്‍ഗം എന്ന പ്രസിദ്ധ ജ്യോതിഷഗ്രന്ഥത്തില്‍ ദശാധ്യായിയുടെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു:

'അദൃഷ്ട്വാ യോ ദശാധ്യായീം

ഫലമാദേഷ്ടുമിച്ഛതി

സമിച്ഛതി സമുദ്രസ്യ

തരണം സ പ്ലവം വിനാ'

(ദശാധ്യായി പഠിക്കാതെ ഫലഭാഗനിര്‍ണയത്തിനൊരുങ്ങുന്ന ജ്യോതിഷകാരന്‍ നൗക കൂടാതെ സമുദ്രം തരണം ചെയ്യാനാഗ്രഹിക്കുന്നതിനു സമാനമാണ്.) മുഹൂര്‍ത്തരത്നം തുടങ്ങിയ വേറെയും പ്രധാന ജ്യോതിഷഗ്രന്ഥങ്ങള്‍ ഭട്ടതിരി രചിച്ചതായി പ്രസ്താവമുണ്ട്. എന്നാല്‍, മുഹൂര്‍ത്തരത്നത്തിന്റെയും ആര്യഭടീയ വ്യാഖ്യാനത്തിന്റെയും രചയിതാവ് ഗോവിന്ദസ്വാമി എന്നുകൂടി അറിയപ്പെട്ടിരുന്ന മറ്റൊരു ഗോവിന്ദനാണ് എന്നു മതഭേദമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍