This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശരൂപകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദശരൂപകങ്ങള്‍ പത്ത് പ്രധാന രൂപകങ്ങള്‍. ദൃശ്യകാവ്യങ്ങള്‍ക്ക്...)
 
വരി 1: വരി 1:
-
ദശരൂപകങ്ങള്‍
+
=ദശരൂപകങ്ങള്‍=
പത്ത് പ്രധാന രൂപകങ്ങള്‍. ദൃശ്യകാവ്യങ്ങള്‍ക്ക് സംസ്കൃതത്തില്‍ രൂപകം എന്ന സംജ്ഞയുണ്ട്. പ്രധാന രൂപകങ്ങള്‍ക്കുപുറമേ ഉപരൂപകങ്ങള്‍ എന്ന പേരില്‍ സട്ടകം തുടങ്ങിയ അനേകം ദൃശ്യകാവ്യഭേദങ്ങളുമുണ്ട്. നാടകം, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം), ഈഹാമൃഗം എന്നിവയാണ് പത്ത് രൂപകങ്ങള്‍  

  ഇതിവൃത്തം, നായകന്‍, നായിക, പ്രമുഖ രസം, അങ്കങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് ഈ ഭേദവിവക്ഷയ്ക്കു മാനദണ്ഡം. ഇവയില്‍ നാടകത്തിനും പ്രകരണത്തിനുമാണ്, കൂടുതല്‍ അങ്കങ്ങള്‍ ഉള്ളവയെന്ന നിലയിലും പ്രശസ്ത സാഹിത്യകൃതികളുടെ ഭേദമെന്ന നിലയിലും പ്രാധാന്യം ലഭിച്ചിട്ടുള്ളത്. പ്രഹസനം, ഭാണം തുടങ്ങിയ ഭേദങ്ങള്‍ക്കും, പ്രമേയപരമായ പ്രത്യേകതമൂലം പ്രാധാന്യം ലഭിച്ചിട്ടുണ്ട്. നാടകവിഭാഗത്തിലെ പ്രശസ്ത കൃതിക്ക് ഉദാഹരണമാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം. പ്രകരണത്തില്‍ പ്രസിദ്ധമാണ് ശൂദ്രകന്റെ മൃച്ഛകടികം.
+
ഇതിവൃത്തം, നായകന്‍, നായിക, പ്രമുഖ രസം, അങ്കങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് ഈ ഭേദവിവക്ഷയ്ക്കു മാനദണ്ഡം. ഇവയില്‍ നാടകത്തിനും പ്രകരണത്തിനുമാണ്, കൂടുതല്‍ അങ്കങ്ങള്‍ ഉള്ളവയെന്ന നിലയിലും പ്രശസ്ത സാഹിത്യകൃതികളുടെ ഭേദമെന്ന നിലയിലും പ്രാധാന്യം ലഭിച്ചിട്ടുള്ളത്. പ്രഹസനം, ഭാണം തുടങ്ങിയ ഭേദങ്ങള്‍ക്കും, പ്രമേയപരമായ പ്രത്യേകതമൂലം പ്രാധാന്യം ലഭിച്ചിട്ടുണ്ട്. നാടകവിഭാഗത്തിലെ പ്രശസ്ത കൃതിക്ക് ഉദാഹരണമാണ് കാളിദാസന്റെ ''അഭിജ്ഞാനശാകുന്തളം''. പ്രകരണത്തില്‍ പ്രസിദ്ധമാണ് ശൂദ്രകന്റെ ''മൃച്ഛകടികം''.
-
  നായകനായി  ധീരോദാത്തനായ രാജാവ്,  പ്രഖ്യാതമായ ഇതിവൃത്തം എന്നിവ നാടകം എന്ന വിഭാഗത്തിനുണ്ടായിരിക്കും. മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം എന്നീ സന്ധികള്‍ (പഞ്ചസന്ധികള്‍) സ്പഷ്ടമായിരിക്കും. ശൃംഗാരമോ വീരമോ ആണ് മുഖ്യ രസം. പ്രകരണത്തില്‍ ഇതിവൃത്തം കല്പിതവും നായകന്‍ ധീരശാന്തനുമാണ്. അമാത്യനോ വൈശ്യനോ ബ്രാഹ്മണനോ ആണ് നായകന്‍. നായിക കുലീനയോ വേശ്യയോ ആകാം. അംഗിയായ രസം ശൃംഗാരമാണ്. നാടകത്തിനും പ്രകരണത്തിനും അഞ്ചുമുതല്‍ പത്തുവരെ അങ്കങ്ങളാകാം. മറ്റു രൂപകങ്ങള്‍ക്കും ഉപരൂപകങ്ങള്‍ക്കും സാധാരണയായി അഞ്ചില്‍ താഴെ അങ്കങ്ങളാണുള്ളത്.

  ഭാണം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം) എന്നിവയ്ക്ക് ഒരു അങ്കമാണുള്ളത്. ഏകാങ്കനാടകം എന്ന് ഇവയെ വിശേഷിപ്പിക്കാം. ചുരുക്കമായി രണ്ട് അങ്കങ്ങളുള്ള ഉത്സൃഷ്ടികാങ്കവുമുണ്ട്. കരുണ രസപ്രധാനമാണ് ഉത്സൃഷ്ടികാങ്കം. ഭാസന്റെ ഊരുഭംഗം ഈ വിഭാഗത്തില്‍പ്പെടുന്നു. വീഥി, ഭാണം ഇവ ശൃംഗാര രസപ്രധാനമാണ്. വീഥിയില്‍ ഒന്നോ രണ്ടോ കഥാപാത്രം മാത്രമുണ്ടാകും.  ഒരു കഥാപാത്രം മാത്രമുള്ളതിനാല്‍ ഭാണത്തെ 'മോണോ ആക്റ്റ്' വിഭാഗമായി പരിഗണിക്കാം.
+
ഭാണം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം) എന്നിവയ്ക്ക് ഒരു അങ്കമാണുള്ളത്. ഏകാങ്കനാടകം എന്ന് ഇവയെ വിശേഷിപ്പിക്കാം. ചുരുക്കമായി രണ്ട് അങ്കങ്ങളുള്ള ഉത്സൃഷ്ടികാങ്കവുമുണ്ട്. കരുണ രസപ്രധാനമാണ് ഉത്സൃഷ്ടികാങ്കം. ഭാസന്റെ ''ഊരുഭംഗം'' വിഭാഗത്തില്‍ പ്പെടുന്നു. വീഥി, ഭാണം ഇവ ശൃംഗാര രസപ്രധാനമാണ്. വീഥിയില്‍ ഒന്നോ രണ്ടോ കഥാപാത്രം മാത്രമുണ്ടാകും.  ഒരു കഥാപാത്രം മാത്രമുള്ളതിനാല്‍ ഭാണത്തെ 'മോണോ ആക്റ്റ്' വിഭാഗമായി പരിഗണിക്കാം.
-
  പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, ഈഹാമൃഗം എന്നിവയ്ക്ക് ഒന്നുമുതല്‍ നാലുവരെ അങ്കമാകാം. പ്രഹസനത്തിന് ഒരു അങ്കം മാത്രമാണ് എന്ന് ചില ആലങ്കാരികന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങള്‍ക്കു പ്രാമുഖ്യം ലഭിച്ച കേരളീയ ദൃശ്യവേദിയെ ഹാസ്യരസപ്രധാനമായ ഈ രൂപകം സ്വാധീനിച്ചിട്ടുണ്ട്.

  ദേവന്‍ നായകനായുള്ളതും യുദ്ധവും മായാവിദ്യയും അവതരിപ്പിക്കുന്നതും ഡിമം, സമവകാരം എന്നിവയുടെ പ്രത്യേകതയാണ്. യക്ഷന്മാര്‍, രക്ഷസ്സുകള്‍, അസുരന്മാര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകാം. സമവകാരത്തില്‍ യുദ്ധവും കലാപവും രംഗത്തവതരിപ്പിക്കുന്ന രീതി സാമാന്യമായ സംസ്കൃത നാടകസങ്കേതങ്ങള്‍ക്കു വിരുദ്ധമാണ്. ഭാസന്റെ പഞ്ചരാത്രം സമവകാരത്തിന് ഉദാഹരണമാണ്.
+
ദേവന്‍ നായകനായുള്ളതും യുദ്ധവും മായാവിദ്യയും അവതരിപ്പിക്കുന്നതും ഡിമം, സമവകാരം എന്നിവയുടെ പ്രത്യേകതയാണ്. യക്ഷന്മാര്‍, രക്ഷസ്സുകള്‍, അസുരന്മാര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകാം. സമവകാരത്തില്‍ യുദ്ധവും കലാപവും രംഗത്തവതരിപ്പിക്കുന്ന രീതി സാമാന്യമായ സംസ്കൃത നാടകസങ്കേതങ്ങള്‍ക്കു വിരുദ്ധമാണ്. ഭാസന്റെ ''പഞ്ചരാത്രം'' സമവകാരത്തിന് ഉദാഹരണമാണ്.
-
  ധീരോദാത്ത നായകനോടുകൂടിയതും നായികാപ്രധാനമല്ലാത്തതും യുദ്ധപ്രധാനവുമായ രൂപകഭേദമാണ് വ്യായോഗം. ഭാസന്റെ മധ്യമവ്യായോഗം ഈ വിഭാഗത്തിലെ പ്രസിദ്ധ കൃതിയാണ്. ഉത്തമഗുണയുക്തരല്ലാത്ത അനേകംപേര്‍ അവര്‍ക്ക് അപ്രാപ്യയായ തരുണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി തമ്മില്‍ യുദ്ധം ചെയ്യുകയും ചെയ്യുന്ന ഇതിവൃത്തം ഈഹാമൃഗത്തിലുണ്ടാകും.
+
ധീരോദാത്ത നായകനോടുകൂടിയതും നായികാപ്രധാനമല്ലാത്തതും യുദ്ധപ്രധാനവുമായ രൂപകഭേദമാണ് വ്യായോഗം. ഭാസന്റെ ''മധ്യമവ്യായോഗം'' ഈ വിഭാഗത്തിലെ പ്രസിദ്ധ കൃതിയാണ്. ഉത്തമഗുണയുക്തരല്ലാത്ത അനേകംപേര്‍ അവര്‍ക്ക് അപ്രാപ്യയായ തരുണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി തമ്മില്‍ യുദ്ധം ചെയ്യുകയും ചെയ്യുന്ന ഇതിവൃത്തം ഈഹാമൃഗത്തിലുണ്ടാകും.
-
  ഉപരൂപകങ്ങളില്‍ നാല് അങ്കങ്ങള്‍ വീതമുള്ള നാടിക, സട്ടകം എന്നിവയാണ് പ്രസിദ്ധം. നോ: ഉപരൂപകങ്ങള്‍
+
ഉപരൂപകങ്ങളില്‍ നാല് അങ്കങ്ങള്‍ വീതമുള്ള നാടിക, സട്ടകം എന്നിവയാണ് പ്രസിദ്ധം. ''നോ:'' ഉപരൂപകങ്ങള്‍

Current revision as of 09:50, 20 മാര്‍ച്ച് 2009

ദശരൂപകങ്ങള്‍

പത്ത് പ്രധാന രൂപകങ്ങള്‍. ദൃശ്യകാവ്യങ്ങള്‍ക്ക് സംസ്കൃതത്തില്‍ രൂപകം എന്ന സംജ്ഞയുണ്ട്. പ്രധാന രൂപകങ്ങള്‍ക്കുപുറമേ ഉപരൂപകങ്ങള്‍ എന്ന പേരില്‍ സട്ടകം തുടങ്ങിയ അനേകം ദൃശ്യകാവ്യഭേദങ്ങളുമുണ്ട്. നാടകം, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം), ഈഹാമൃഗം എന്നിവയാണ് പത്ത് രൂപകങ്ങള്‍

ഇതിവൃത്തം, നായകന്‍, നായിക, പ്രമുഖ രസം, അങ്കങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് ഈ ഭേദവിവക്ഷയ്ക്കു മാനദണ്ഡം. ഇവയില്‍ നാടകത്തിനും പ്രകരണത്തിനുമാണ്, കൂടുതല്‍ അങ്കങ്ങള്‍ ഉള്ളവയെന്ന നിലയിലും പ്രശസ്ത സാഹിത്യകൃതികളുടെ ഭേദമെന്ന നിലയിലും പ്രാധാന്യം ലഭിച്ചിട്ടുള്ളത്. പ്രഹസനം, ഭാണം തുടങ്ങിയ ഭേദങ്ങള്‍ക്കും, പ്രമേയപരമായ പ്രത്യേകതമൂലം പ്രാധാന്യം ലഭിച്ചിട്ടുണ്ട്. നാടകവിഭാഗത്തിലെ പ്രശസ്ത കൃതിക്ക് ഉദാഹരണമാണ് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം. പ്രകരണത്തില്‍ പ്രസിദ്ധമാണ് ശൂദ്രകന്റെ മൃച്ഛകടികം.

നായകനായി ധീരോദാത്തനായ രാജാവ്, പ്രഖ്യാതമായ ഇതിവൃത്തം എന്നിവ നാടകം എന്ന വിഭാഗത്തിനുണ്ടായിരിക്കും. മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം എന്നീ സന്ധികള്‍ (പഞ്ചസന്ധികള്‍) സ്പഷ്ടമായിരിക്കും. ശൃംഗാരമോ വീരമോ ആണ് മുഖ്യ രസം. പ്രകരണത്തില്‍ ഇതിവൃത്തം കല്പിതവും നായകന്‍ ധീരശാന്തനുമാണ്. അമാത്യനോ വൈശ്യനോ ബ്രാഹ്മണനോ ആണ് നായകന്‍. നായിക കുലീനയോ വേശ്യയോ ആകാം. അംഗിയായ രസം ശൃംഗാരമാണ്. നാടകത്തിനും പ്രകരണത്തിനും അഞ്ചുമുതല്‍ പത്തുവരെ അങ്കങ്ങളാകാം. മറ്റു രൂപകങ്ങള്‍ക്കും ഉപരൂപകങ്ങള്‍ക്കും സാധാരണയായി അഞ്ചില്‍ താഴെ അങ്കങ്ങളാണുള്ളത്.

ഭാണം, വീഥി, അങ്കം (ഉത്സൃഷ്ടികാങ്കം) എന്നിവയ്ക്ക് ഒരു അങ്കമാണുള്ളത്. ഏകാങ്കനാടകം എന്ന് ഇവയെ വിശേഷിപ്പിക്കാം. ചുരുക്കമായി രണ്ട് അങ്കങ്ങളുള്ള ഉത്സൃഷ്ടികാങ്കവുമുണ്ട്. കരുണ രസപ്രധാനമാണ് ഉത്സൃഷ്ടികാങ്കം. ഭാസന്റെ ഊരുഭംഗം ഈ വിഭാഗത്തില്‍ പ്പെടുന്നു. വീഥി, ഭാണം ഇവ ശൃംഗാര രസപ്രധാനമാണ്. വീഥിയില്‍ ഒന്നോ രണ്ടോ കഥാപാത്രം മാത്രമുണ്ടാകും. ഒരു കഥാപാത്രം മാത്രമുള്ളതിനാല്‍ ഭാണത്തെ 'മോണോ ആക്റ്റ്' വിഭാഗമായി പരിഗണിക്കാം.

പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, ഈഹാമൃഗം എന്നിവയ്ക്ക് ഒന്നുമുതല്‍ നാലുവരെ അങ്കമാകാം. പ്രഹസനത്തിന് ഒരു അങ്കം മാത്രമാണ് എന്ന് ചില ആലങ്കാരികന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങള്‍ക്കു പ്രാമുഖ്യം ലഭിച്ച കേരളീയ ദൃശ്യവേദിയെ ഹാസ്യരസപ്രധാനമായ ഈ രൂപകം സ്വാധീനിച്ചിട്ടുണ്ട്.

ദേവന്‍ നായകനായുള്ളതും യുദ്ധവും മായാവിദ്യയും അവതരിപ്പിക്കുന്നതും ഡിമം, സമവകാരം എന്നിവയുടെ പ്രത്യേകതയാണ്. യക്ഷന്മാര്‍, രക്ഷസ്സുകള്‍, അസുരന്മാര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകാം. സമവകാരത്തില്‍ യുദ്ധവും കലാപവും രംഗത്തവതരിപ്പിക്കുന്ന രീതി സാമാന്യമായ സംസ്കൃത നാടകസങ്കേതങ്ങള്‍ക്കു വിരുദ്ധമാണ്. ഭാസന്റെ പഞ്ചരാത്രം സമവകാരത്തിന് ഉദാഹരണമാണ്.

ധീരോദാത്ത നായകനോടുകൂടിയതും നായികാപ്രധാനമല്ലാത്തതും യുദ്ധപ്രധാനവുമായ രൂപകഭേദമാണ് വ്യായോഗം. ഭാസന്റെ മധ്യമവ്യായോഗം ഈ വിഭാഗത്തിലെ പ്രസിദ്ധ കൃതിയാണ്. ഉത്തമഗുണയുക്തരല്ലാത്ത അനേകംപേര്‍ അവര്‍ക്ക് അപ്രാപ്യയായ തരുണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി തമ്മില്‍ യുദ്ധം ചെയ്യുകയും ചെയ്യുന്ന ഇതിവൃത്തം ഈഹാമൃഗത്തിലുണ്ടാകും.

ഉപരൂപകങ്ങളില്‍ നാല് അങ്കങ്ങള്‍ വീതമുള്ള നാടിക, സട്ടകം എന്നിവയാണ് പ്രസിദ്ധം. നോ: ഉപരൂപകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍