This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദര്‍ശി, ചെഞ്ചയ്യ (1890 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദര്‍ശി, ചെഞ്ചയ്യ (1890 - 1964) ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനിയും സ...)
 
വരി 1: വരി 1:
-
ദര്‍ശി, ചെഞ്ചയ്യ (1890 - 1964)
+
=ദര്‍ശി, ചെഞ്ചയ്യ (1890 - 1964)=
-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനിയും സാമൂഹിക പരിഷ്കര്‍ത്താവും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ 1890-ല്‍ ജനിച്ചു. മദ്രാസ് പച്ചയ്യപ്പ കോളജിലെ പഠനത്തിനുശേഷം 1912-ല്‍ അമേരിക്കയിലെ ബെര്‍ക്കിലി സര്‍വകലാശാലയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. അമേരിക്കയിലെ പഠനകാലത്ത് ലാലാ ഹര്‍ദയാലിന്റെ വിപ്ളവ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ദര്‍ശി തുടര്‍ന്ന് ഗദര്‍ പാര്‍ട്ടിയില്‍ അംഗമായി. ഒന്നാം ലോകയുദ്ധം ആരംഭിച്ച വേളയില്‍ ഇന്ത്യയില്‍ വിപ്ളവം തുടങ്ങാനായി ഗദര്‍ പാര്‍ട്ടി നിയോഗിച്ച എട്ടംഗ സംഘത്തില്‍ ദര്‍ശിയും ഉള്‍പ്പെട്ടിരുന്നു. ബിരുദമെടുത്തശേഷം 1915-ല്‍ ഇദ്ദേഹം ഇന്ത്യയിലേക്കു  മടങ്ങി. യാത്രാമധ്യേ തായ്ലന്‍ഡില്‍വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം കൊല്‍ക്കത്തയിലെ അലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. 1919-ല്‍ മോചിതനായി. 1920-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെങ്കിലും അക്രമരാഹിത്യ മാര്‍ഗത്തിലൂടെ സ്വാതന്ത്യ്രം നേടാം എന്ന ഗാന്ധിയന്‍ തത്ത്വത്തോട് ദര്‍ശിക്ക് വിയോജിപ്പായിരുന്നു. 1935-ല്‍ കോണ്‍ഗ്രസ് വിട്ട ദര്‍ശി ആദ്യം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് (1940) കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. മദ്രാസ് (ചെന്നൈ) കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ട്രേഡ് യൂണിയന്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദര്‍ശി തൊഴിലാളികളുടെ ക്ഷേമത്തിനായി യത്നിച്ചിരുന്നു. മദ്രാസ് സിംസണ്‍ കമ്പനിയിലെ പണിമുടക്കിന്റെ പേരില്‍ (1940) നെല്ലൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ദര്‍ശിയെ മറ്റു കമ്യൂണിസ്റ്റ് തടവുകാര്‍ 'മാര്‍ഷല്‍ ചെന്‍' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. 1942-ല്‍ ജയില്‍മോചിതനായി. 1942-നും 46-നും ഇടയ്ക്ക് ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചു. സാമൂഹിക പരിഷ്കരണ രംഗത്ത് ശ്രദ്ധ ചെലുത്തിയിരുന്ന ദര്‍ശി വനിതകളുടെ ക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. മദ്രാസില്‍ ഒരു വിധവാപുനരധിവാസകേന്ദ്രവും അനാഥാലയവും ഇദ്ദേഹം സ്ഥാപിച്ചു.  
+
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കര്‍ത്താവും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ 1890-ല്‍ ജനിച്ചു. മദ്രാസ് പച്ചയ്യപ്പ കോളജിലെ പഠനത്തിനുശേഷം 1912-ല്‍ അമേരിക്കയിലെ ബെര്‍ക്കിലി സര്‍വകലാശാലയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. അമേരിക്കയിലെ പഠനകാലത്ത് ലാലാ ഹര്‍ദയാലിന്റെ വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ദര്‍ശി തുടര്‍ന്ന് ഗദര്‍ പാര്‍ട്ടിയില്‍ അംഗമായി. ഒന്നാം ലോകയുദ്ധം ആരംഭിച്ച വേളയില്‍ ഇന്ത്യയില്‍ വിപ്ളവം തുടങ്ങാനായി ഗദര്‍ പാര്‍ട്ടി നിയോഗിച്ച എട്ടംഗ സംഘത്തില്‍ ദര്‍ശിയും ഉള്‍ പ്പെട്ടിരുന്നു. ബിരുദമെടുത്തശേഷം 1915-ല്‍ ഇദ്ദേഹം ഇന്ത്യയിലേക്കു  മടങ്ങി. യാത്രാമധ്യേ തായ്ലന്‍ഡില്‍വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം കൊല്‍ക്കത്തയിലെ അലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. 1919-ല്‍ മോചിതനായി. 1920-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ ന്നെങ്കിലും അക്രമരാഹിത്യ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടാം എന്ന ഗാന്ധിയന്‍ തത്ത്വത്തോട് ദര്‍ശിക്ക് വിയോജിപ്പായിരുന്നു. 1935-ല്‍ കോണ്‍ഗ്രസ് വിട്ട ദര്‍ശി ആദ്യം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് (1940) കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. മദ്രാസ് (ചെന്നൈ) കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ട്രേഡ് യൂണിയന്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദര്‍ശി തൊഴിലാളികളുടെ ക്ഷേമത്തിനായി യത്നിച്ചിരുന്നു. മദ്രാസ് സിംസണ്‍ കമ്പനിയിലെ പണിമുടക്കിന്റെ പേരില്‍ (1940) നെല്ലൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ദര്‍ശിയെ മറ്റു കമ്യൂണിസ്റ്റ് തടവുകാര്‍ 'മാര്‍ഷല്‍ ചെന്‍' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. 1942-ല്‍ ജയില്‍മോചിതനായി. 1942-നും 46-നും ഇടയ്ക്ക് ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചു. സാമൂഹിക പരിഷ്കരണ രംഗത്ത് ശ്രദ്ധ ചെലുത്തിയിരുന്ന ദര്‍ശി വനിതകളുടെ ക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. മദ്രാസില്‍ ഒരു വിധവാപുനരധിവാസകേന്ദ്രവും അനാഥാലയവും ഇദ്ദേഹം സ്ഥാപിച്ചു.  
-
  1964 ഡി. 30-ന് ഇദ്ദേഹം അന്തരിച്ചു.
+
1964 ഡി. 30-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 09:11, 20 മാര്‍ച്ച് 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍