This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദര്‍ബാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ദര്‍ബാര്‍ ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഖരപ്രി...) |
|||
വരി 1: | വരി 1: | ||
- | ദര്‍ബാര്‍ | + | =ദര്‍ബാര്‍= |
ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഖരപ്രിയയുടെ ജന്യമാണിത്. | ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഖരപ്രിയയുടെ ജന്യമാണിത്. | ||
- | + | ആ :സ രി മ പ ധ നി സ | |
- | + | അവ :സ നീ ധ പ മ രി ഗാ രി സ | |
ച.രി, സാ.ഗ, ശൂ.മ, ച.ധ, കൈ.നി എന്നിവ ദര്‍ബാറിന്റെ വികൃതിസ്വരങ്ങളും ഗ, നി ജീവസ്വരങ്ങളുമാണ്. മ പ ധ നീ പ, | ച.രി, സാ.ഗ, ശൂ.മ, ച.ധ, കൈ.നി എന്നിവ ദര്‍ബാറിന്റെ വികൃതിസ്വരങ്ങളും ഗ, നി ജീവസ്വരങ്ങളുമാണ്. മ പ ധ നീ പ, | ||
- | |||
മ പ ധ പ മ രി ഗാ രി സ എന്നിവ വിശേഷ സഞ്ചാരങ്ങള്‍. ഷഡ്ജ പഞ്ചമ സ്വരങ്ങള്‍ക്കു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമള മധ്യമം, തീവ്രധൈവതം, കോമളനിഷാദം എന്നിവ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങളാണ്. ആരോഹണത്തില്‍ ഗാന്ധാരം വര്‍ജ്യമാണ്. ഒരു ഷാഡവ-വക്ര സമ്പൂര്‍ണരാഗമായ ഇത് ഏതു കാലത്തിലും പാടാവുന്നതാണ്. ഒരു ഗമകവരികരാഗം എന്ന പ്രത്യേകതയും ഇതിനുണ്ട്. നായകി എന്ന രാഗവുമായി ഇതിന് നല്ല ഛായയുണ്ട്. ഈ രാഗമാലപിച്ച് ഏറെ പ്രസിദ്ധനായ സംഗീതജ്ഞനാണ് സീതാരാമയ്യ. അദ്ദേഹം ദര്‍ബാര്‍ സീതാരാമയ്യ എന്ന പേരിലാണ് പ്രസിദ്ധനായത്. തിരുവൊറ്റിയൂര്‍ ത്യാഗയ്യയുടെ 'ചലമേല...', സുബ്ബരാമദീക്ഷിതരുടെ 'ഇന്തമോഡിയേ...' എന്നീ വര്‍ണങ്ങളും പുരന്ദരദാസരുടെ 'ഈ തനവു നമ്പലു...', മുത്തുസ്വാമി ദീക്ഷിതരുടെ 'ത്യാഗരാജാദന്യം...', ത്യാഗരാജസ്വാമികളുടെ 'യോചനകമല...', 'മുന്തുവെനുഗ...', 'രാമാഭിരാമ...', ക്ഷേത്രജ്ഞന്റെ 'ചല്ലനായേ...', സ്വാതിതിരുനാളിന്റെ 'സ്മരമാനസാ...' തുടങ്ങിയ കൃതികളും ഈ രാഗത്തിലുള്ളവയാണ്. | മ പ ധ പ മ രി ഗാ രി സ എന്നിവ വിശേഷ സഞ്ചാരങ്ങള്‍. ഷഡ്ജ പഞ്ചമ സ്വരങ്ങള്‍ക്കു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമള മധ്യമം, തീവ്രധൈവതം, കോമളനിഷാദം എന്നിവ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങളാണ്. ആരോഹണത്തില്‍ ഗാന്ധാരം വര്‍ജ്യമാണ്. ഒരു ഷാഡവ-വക്ര സമ്പൂര്‍ണരാഗമായ ഇത് ഏതു കാലത്തിലും പാടാവുന്നതാണ്. ഒരു ഗമകവരികരാഗം എന്ന പ്രത്യേകതയും ഇതിനുണ്ട്. നായകി എന്ന രാഗവുമായി ഇതിന് നല്ല ഛായയുണ്ട്. ഈ രാഗമാലപിച്ച് ഏറെ പ്രസിദ്ധനായ സംഗീതജ്ഞനാണ് സീതാരാമയ്യ. അദ്ദേഹം ദര്‍ബാര്‍ സീതാരാമയ്യ എന്ന പേരിലാണ് പ്രസിദ്ധനായത്. തിരുവൊറ്റിയൂര്‍ ത്യാഗയ്യയുടെ 'ചലമേല...', സുബ്ബരാമദീക്ഷിതരുടെ 'ഇന്തമോഡിയേ...' എന്നീ വര്‍ണങ്ങളും പുരന്ദരദാസരുടെ 'ഈ തനവു നമ്പലു...', മുത്തുസ്വാമി ദീക്ഷിതരുടെ 'ത്യാഗരാജാദന്യം...', ത്യാഗരാജസ്വാമികളുടെ 'യോചനകമല...', 'മുന്തുവെനുഗ...', 'രാമാഭിരാമ...', ക്ഷേത്രജ്ഞന്റെ 'ചല്ലനായേ...', സ്വാതിതിരുനാളിന്റെ 'സ്മരമാനസാ...' തുടങ്ങിയ കൃതികളും ഈ രാഗത്തിലുള്ളവയാണ്. |
Current revision as of 09:00, 20 മാര്‍ച്ച് 2009
ദര്‍ബാര്‍
ഒരു ജന്യരാഗം. 22-ാമത്തെ മേളകര്‍ത്താരാഗമായ ഖരഖരപ്രിയയുടെ ജന്യമാണിത്.
ആ :സ രി മ പ ധ നി സ
അവ :സ നീ ധ പ മ രി ഗാ രി സ
ച.രി, സാ.ഗ, ശൂ.മ, ച.ധ, കൈ.നി എന്നിവ ദര്‍ബാറിന്റെ വികൃതിസ്വരങ്ങളും ഗ, നി ജീവസ്വരങ്ങളുമാണ്. മ പ ധ നീ പ, മ പ ധ പ മ രി ഗാ രി സ എന്നിവ വിശേഷ സഞ്ചാരങ്ങള്‍. ഷഡ്ജ പഞ്ചമ സ്വരങ്ങള്‍ക്കു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമള മധ്യമം, തീവ്രധൈവതം, കോമളനിഷാദം എന്നിവ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങളാണ്. ആരോഹണത്തില്‍ ഗാന്ധാരം വര്‍ജ്യമാണ്. ഒരു ഷാഡവ-വക്ര സമ്പൂര്‍ണരാഗമായ ഇത് ഏതു കാലത്തിലും പാടാവുന്നതാണ്. ഒരു ഗമകവരികരാഗം എന്ന പ്രത്യേകതയും ഇതിനുണ്ട്. നായകി എന്ന രാഗവുമായി ഇതിന് നല്ല ഛായയുണ്ട്. ഈ രാഗമാലപിച്ച് ഏറെ പ്രസിദ്ധനായ സംഗീതജ്ഞനാണ് സീതാരാമയ്യ. അദ്ദേഹം ദര്‍ബാര്‍ സീതാരാമയ്യ എന്ന പേരിലാണ് പ്രസിദ്ധനായത്. തിരുവൊറ്റിയൂര്‍ ത്യാഗയ്യയുടെ 'ചലമേല...', സുബ്ബരാമദീക്ഷിതരുടെ 'ഇന്തമോഡിയേ...' എന്നീ വര്‍ണങ്ങളും പുരന്ദരദാസരുടെ 'ഈ തനവു നമ്പലു...', മുത്തുസ്വാമി ദീക്ഷിതരുടെ 'ത്യാഗരാജാദന്യം...', ത്യാഗരാജസ്വാമികളുടെ 'യോചനകമല...', 'മുന്തുവെനുഗ...', 'രാമാഭിരാമ...', ക്ഷേത്രജ്ഞന്റെ 'ചല്ലനായേ...', സ്വാതിതിരുനാളിന്റെ 'സ്മരമാനസാ...' തുടങ്ങിയ കൃതികളും ഈ രാഗത്തിലുള്ളവയാണ്.