This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെഷാം, എമില്‍ (1791 - 1871)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദെഷാം, എമില്‍ (1791 - 1871))
 
വരി 3: വരി 3:
ഫ്രഞ്ച് കവി. 1791 ഫെ. 20-ന് ബൂര്‍ഗെസില്‍ ജനിച്ചു. കാല്പനിക പ്രസ്ഥാനത്തിന്റെ വികാസത്തില്‍ പ്രമുഖ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. 1818-ല്‍ ആങ്റി ദ് ലാത്തൂഷുമായി ചേര്‍ന്ന് ''സെല്‍മൂര്‍ ദ് ഫ്ളൊറിയാന്‍, ല് തൂര്‍ ദ് ഫവൂര്‍'' എന്നീ രണ്ട് നാടകങ്ങള്‍ ദെഷാം അവതരിപ്പിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം വിക്റ്റര്‍ യൂഗോയുടെ സഹായത്തോടെ മ്യൂസ് ഫ്രാന്‍സെയ്സ് എന്ന ആനുകാലികം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കാല്പനിക കവികളുടെ മാധ്യമമെന്ന നിലയ്ക്ക് ഈ പ്രസിദ്ധീകരണം വമ്പിച്ച പ്രാധാന്യം കൈവരിച്ചു. 1828-ല്‍ ദെഷാം പ്രസിദ്ധീകരിച്ച ''എത്യുദ് ഫ്രാന്‍സെയ്സ്  എ എത്രാന്‍ഷേര്‍'' എന്ന കൃതിയുടെ ആമുഖം കാല്പനിക പ്രസ്ഥാനത്തിന്റെ പ്രകടനപത്രികയായി കരുതപ്പെടുന്നു.

-
 
+
[[Image:1810 Deschamps.png|200px|left|thumb|എമില്‍ ദെഷാം]]
ഷെയ്ക്സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന നാടകം 1839-ലും മാക്ബെത് 1844-ലും ദെഷാം ഫ്രഞ്ചിലേക്കു വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. രംഗത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കൃതികള്‍ വായനക്കാരുടെ പ്രശംസയ്ക്കു പാത്രമായി. നിരവധി സംഗീതനാടകങ്ങളും ദെഷാം രചിച്ചു. ഫ്രഞ്ച് സംഗീത സംവിധായകനായ ബെര്‍ലിയോസ് സംവിധാനം ചെയ്ത റോമിയോ എ ഷുലിയേ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ''കോന്‍തേ ഫിസിയോളജിക് (1854), റിയലീത് ഫന്താസ്തിക്ക് (1854)'' എന്നിവയാണ് ദെഷാമിന്റെ ഗദ്യകൃതികളില്‍ പ്രധാനപ്പെട്ടവ.

1871 ഏ. 23-ന് വേഴ്സായിയില്‍ ഇദ്ദേഹം അന്തരിച്ചു.
1871 ഏ. 23-ന് വേഴ്സായിയില്‍ ഇദ്ദേഹം അന്തരിച്ചു.

Current revision as of 10:49, 19 മാര്‍ച്ച് 2009

ദെഷാം, എമില്‍ (1791 - 1871)

Deschamps,Emile

ഫ്രഞ്ച് കവി. 1791 ഫെ. 20-ന് ബൂര്‍ഗെസില്‍ ജനിച്ചു. കാല്പനിക പ്രസ്ഥാനത്തിന്റെ വികാസത്തില്‍ പ്രമുഖ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. 1818-ല്‍ ആങ്റി ദ് ലാത്തൂഷുമായി ചേര്‍ന്ന് സെല്‍മൂര്‍ ദ് ഫ്ളൊറിയാന്‍, ല് തൂര്‍ ദ് ഫവൂര്‍ എന്നീ രണ്ട് നാടകങ്ങള്‍ ദെഷാം അവതരിപ്പിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം വിക്റ്റര്‍ യൂഗോയുടെ സഹായത്തോടെ മ്യൂസ് ഫ്രാന്‍സെയ്സ് എന്ന ആനുകാലികം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കാല്പനിക കവികളുടെ മാധ്യമമെന്ന നിലയ്ക്ക് ഈ പ്രസിദ്ധീകരണം വമ്പിച്ച പ്രാധാന്യം കൈവരിച്ചു. 1828-ല്‍ ദെഷാം പ്രസിദ്ധീകരിച്ച എത്യുദ് ഫ്രാന്‍സെയ്സ് എ എത്രാന്‍ഷേര്‍ എന്ന കൃതിയുടെ ആമുഖം കാല്പനിക പ്രസ്ഥാനത്തിന്റെ പ്രകടനപത്രികയായി കരുതപ്പെടുന്നു.

എമില്‍ ദെഷാം

ഷെയ്ക്സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന നാടകം 1839-ലും മാക്ബെത് 1844-ലും ദെഷാം ഫ്രഞ്ചിലേക്കു വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. രംഗത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കൃതികള്‍ വായനക്കാരുടെ പ്രശംസയ്ക്കു പാത്രമായി. നിരവധി സംഗീതനാടകങ്ങളും ദെഷാം രചിച്ചു. ഫ്രഞ്ച് സംഗീത സംവിധായകനായ ബെര്‍ലിയോസ് സംവിധാനം ചെയ്ത റോമിയോ എ ഷുലിയേ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. കോന്‍തേ ഫിസിയോളജിക് (1854), റിയലീത് ഫന്താസ്തിക്ക് (1854) എന്നിവയാണ് ദെഷാമിന്റെ ഗദ്യകൃതികളില്‍ പ്രധാനപ്പെട്ടവ.

1871 ഏ. 23-ന് വേഴ്സായിയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍