This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധവള വിപ്ലവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ധവള വിപ്ലവം= Operation Flood ഇന്ത്യയില്‍ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന...)
വരി 4: വരി 4:
ഇന്ത്യയില്‍ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി 1970 മുതല്‍ 1996 വരെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ഗ്രാമവികസന പദ്ധതികളിലൊന്നായ ധവള വിപ്ല വം പദ്ധതിക്ക് 1970-ല്‍ ദേശീയ ക്ഷീര വികസന ബോര്‍ഡ് (National Dairy Development Board-NDDB) ആണ് രൂപംനല്കിയത്. തുടക്കത്തില്‍ ലോക ഭക്ഷ്യപദ്ധതിയുടെ സഹായത്തോടും തുടര്‍ന്ന് യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെയും ലോകബാങ്കിന്റെയും സഹായത്തോടും കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ കീഴില്‍ ഗ്രാമീണ മേഖലയില്‍ ക്ഷീര കര്‍ഷകരെ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ഉത്പാദിപ്പിക്കപ്പെടുന്ന പാലിന് വിപണി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വകീരിക്കുകയും ചെയ്തിരുന്നു. സഹകരണമേഖല ശക്തിപ്പെട്ടതോടുകൂടി പാല്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഗുണമേന്മയുള്ള കാലിത്തീറ്റയും തീറ്റപ്പുല്ലും ഉത്പാദിപ്പിക്കുന്നതിനും കന്നുകാലി ജനുസ്സിന്റെ വര്‍ഗോദ്ധാരണത്തിനുവേണ്ടി കൃത്രിമ ബീജസങ്കലനം നടപ്പിലാക്കുന്നതിനും കന്നുകാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉചിതമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയുണ്ടായി. തത്ഫലമായി പാല്‍ ഉത്പാദനം വര്‍ധിക്കുകയും ഇത് ഒരു ധവളവിപ്ളവമായി മാറി ഭാരതത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുകയും ചെയ്തു.

-
 
+
[[Image:2066Operation tvpm.png|200px|right|thumb|മില്‍മ ഭവന്‍:തിരുവനന്തപുരം]]
-
ക്ഷീരകര്‍ഷകരെ അവരുടെ പുരോഗതിക്കുവേണ്ടി എല്ലാ രീതിയിലും സഹായിക്കുക എന്നതാണ് ഓപ്പറേഷന്‍ ഫ്ളഡ് എന്ന പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ഇടനിലക്കാരില്ലാതെ സഹകരണാടിസ്ഥാനത്തില്‍  
+
ക്ഷീരകര്‍ഷകരെ അവരുടെ പുരോഗതിക്കുവേണ്ടി എല്ലാ രീതിയിലും സഹായിക്കുക എന്നതാണ് ഓപ്പറേഷന്‍ ഫ്ളഡ് എന്ന പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ഇടനിലക്കാരില്ലാതെ സഹകരണാടിസ്ഥാനത്തില്‍ രൂപവത്കരിച്ചിട്ടുള്ള പാല്‍ സൊസൈറ്റികളില്‍ നല്കി ന്യായമായ  വില  ഉറപ്പാക്കുന്നു.  
-
രൂപവത്കരിച്ചിട്ടുള്ള പാല്‍ സൊസൈറ്റികളില്‍ നല്കി ന്യായമായ  വില  ഉറപ്പാ
+
-
ക്കുന്നു.  
+
ഓപ്പറേഷന്‍ ഫ്ളഡ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

05:05, 18 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധവള വിപ്ലവം

Operation Flood

ഇന്ത്യയില്‍ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി 1970 മുതല്‍ 1996 വരെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ഗ്രാമവികസന പദ്ധതികളിലൊന്നായ ധവള വിപ്ല വം പദ്ധതിക്ക് 1970-ല്‍ ദേശീയ ക്ഷീര വികസന ബോര്‍ഡ് (National Dairy Development Board-NDDB) ആണ് രൂപംനല്കിയത്. തുടക്കത്തില്‍ ലോക ഭക്ഷ്യപദ്ധതിയുടെ സഹായത്തോടും തുടര്‍ന്ന് യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെയും ലോകബാങ്കിന്റെയും സഹായത്തോടും കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ കീഴില്‍ ഗ്രാമീണ മേഖലയില്‍ ക്ഷീര കര്‍ഷകരെ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയും ഉത്പാദിപ്പിക്കപ്പെടുന്ന പാലിന് വിപണി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വകീരിക്കുകയും ചെയ്തിരുന്നു. സഹകരണമേഖല ശക്തിപ്പെട്ടതോടുകൂടി പാല്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഗുണമേന്മയുള്ള കാലിത്തീറ്റയും തീറ്റപ്പുല്ലും ഉത്പാദിപ്പിക്കുന്നതിനും കന്നുകാലി ജനുസ്സിന്റെ വര്‍ഗോദ്ധാരണത്തിനുവേണ്ടി കൃത്രിമ ബീജസങ്കലനം നടപ്പിലാക്കുന്നതിനും കന്നുകാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉചിതമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയുണ്ടായി. തത്ഫലമായി പാല്‍ ഉത്പാദനം വര്‍ധിക്കുകയും ഇത് ഒരു ധവളവിപ്ളവമായി മാറി ഭാരതത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുകയും ചെയ്തു.

മില്‍മ ഭവന്‍:തിരുവനന്തപുരം

ക്ഷീരകര്‍ഷകരെ അവരുടെ പുരോഗതിക്കുവേണ്ടി എല്ലാ രീതിയിലും സഹായിക്കുക എന്നതാണ് ഓപ്പറേഷന്‍ ഫ്ളഡ് എന്ന പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ഇടനിലക്കാരില്ലാതെ സഹകരണാടിസ്ഥാനത്തില്‍ രൂപവത്കരിച്ചിട്ടുള്ള പാല്‍ സൊസൈറ്റികളില്‍ നല്കി ന്യായമായ വില ഉറപ്പാക്കുന്നു.

ഓപ്പറേഷന്‍ ഫ്ളഡ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുക

2. ഗ്രാമീണ മേഖലയിലെ വരുമാനം വര്‍ധിപ്പിക്കുക

3. ഉപഭോക്താവിന് ന്യായവിലയ്ക്ക് പാല്‍ ലഭ്യമാക്കുക

4. തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കുക.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

ഒന്നാം ഘട്ടം (1970-80). യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തില്‍നിന്ന് ലോക ഭക്ഷ്യപദ്ധതി വഴി ഭാരതത്തിനു ലഭിച്ച പാല്‍പ്പൊടിയും മറ്റു പാല്‍ ഉത്പന്നങ്ങളും രാജ്യത്തിനകത്തുതന്നെ വിറ്റുകിട്ടിയ തുകകൊണ്ടാണ് ഒന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചത്. ഈ ഘട്ടത്തില്‍ രാജ്യത്തിലെ ഏറ്റവും നല്ല 18 പാല്‍ ഉത്പാദന കേന്ദ്രങ്ങളെ വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിപണികളുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.

രണ്ടാം ഘട്ടം (1981-85). രണ്ടാം ഘട്ടത്തില്‍ 290-ല്‍ അധികം നഗരവിപണികളെ ഏകദേശം 136 പാല്‍ ഉത്പാദന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. ഈ ഘട്ടത്തിന്റെ അവസാനത്തോടുകൂടി ഏകദേശം 43,000 സഹകരണ സൊസൈറ്റികളില്‍ 4.25 ദശലക്ഷം കര്‍ഷകരെ ഉള്‍പ്പെടുത്തി ഈ മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിഞ്ഞു.

മൂന്നാം ഘട്ടം (1985-96). ഈ കാലയളവില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് അവശ്യം വേണ്ടിവരുന്ന കാര്യങ്ങള്‍ സ്വരൂപിക്കുന്നതിനും കൂടുതല്‍ പാല്‍ സംഭരിച്ച് വിപണനം ചെയ്യുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്ക് ആവശ്യമുള്ള മൃഗചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുവാനും ഈ കാലയളവില്‍ പ്രത്യേക ഊന്നല്‍ നല്കിയിരുന്നു. മൃഗസംരക്ഷണ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുന്നതിനും നൂതന ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ഈ ഘട്ടത്തില്‍ സാധിച്ചു. ധവള വിപ്ലവത്തിലൂടെ പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

1. ഇന്ത്യയില്‍ പാല്‍ ഉത്പാദനത്തില്‍ ഉണ്ടായിരുന്ന പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 1970-കളിലെ 0.7 ശതമാനത്തില്‍നിന്ന് 4.7 ശതമാനമായി വര്‍ധിച്ചു.

2. പാല്‍ ഉത്പാദനം നാല് ഇരട്ടിയോളമായി.

3. പാലിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാലിന്റെ ലഭ്യത ഉറപ്പുവരുത്തി.

4. കര്‍ഷകരുടെ ഇടയില്‍ ശാസ്ത്രീയമായ കന്നുകുട്ടി പരിപാലനത്തെപ്പറ്റിയും പാല്‍ ഉത്പാദനത്തെപ്പറ്റിയും അവബോധം സൃഷ്ടിച്ചു.

5. ഗ്രാമീണരായ കര്‍ഷകരില്‍ ഒരു സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചു.

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ കര്‍ഷകര്‍തന്നെ അംഗങ്ങളായി സഹകരണാടിസ്ഥാനത്തില്‍ രൂപവത്കരിച്ചിട്ടുള്ള പാല്‍ സൊസൈറ്റികളില്‍ സംഭരിച്ച് ഡെയറികളില്‍ എത്തിച്ച് ശാസ്ത്രീയമായി സൂക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം എത്തിക്കുന്ന രീതിയിലുള്ള ഉത്പാദക-സംഭരണ-വിതരണ ശൃംഖലയാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ പ്രധാന ഘടകം.

ധവളവിപ്ലവ പരിപാടികള്‍ കേരളത്തിലും നടപ്പിലായി. 'മില്‍മ' എന്ന് പൊതുവേ അറിയപ്പെടുന്ന കേരള കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സംഘടന ഇതിനായി 1980-ല്‍ രൂപവത്കൃതമായി. ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ചെയര്‍മാനും മലയാളിയുമായ വര്‍ഗീസ് കുര്യന്‍ കേരളത്തിലെ ധവളവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്കി. നോ: ഗവ്യവ്യവസായം

(ഡോ.കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍