This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നങ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നങ്ക്= Common sole fish സൊളീഡീയ കുടുംബത്തില്‍പ്പെടുന്ന ഭക്ഷ്യയോഗ്യമ...) |
(→നങ്ക്) |
||
വരി 1: | വരി 1: | ||
=നങ്ക്= | =നങ്ക്= | ||
- | |||
Common sole fish | Common sole fish | ||
- | |||
സൊളീഡീയ കുടുംബത്തില്‍പ്പെടുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം. ശാസ്ത്രനാമം: സോളിയ സോളിയ (Solea solea). നാവിന്റെ ആകൃതിയിലുള്ള ഈ മത്സ്യത്തിന്റെ ശരീരം പരന്നിരിക്കും. ഇവ അത് ലാന്റിക് മഹാസമുദ്രത്തിലും മധ്യധരണ്യാഴിയിലും ബ്രിട്ടന്റെയും അയര്‍ലന്‍ഡിന്റെയും തീരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. പൊതുവേ ആഴം കുറഞ്ഞ സമുദ്രഭാഗത്ത് ജീവിക്കാനിഷ്ടപ്പെടുന്ന നങ്ക് 10-60 മീ. ആഴത്തിലാണ് കാണപ്പെടുന്നത്. സാധാരണയായി മണ്ണുകൊണ്ടോ ചെളികൊണ്ടോ പൊതിഞ്ഞ നിലയിലാണ് ഇവ കാണപ്പെടുക. | സൊളീഡീയ കുടുംബത്തില്‍പ്പെടുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം. ശാസ്ത്രനാമം: സോളിയ സോളിയ (Solea solea). നാവിന്റെ ആകൃതിയിലുള്ള ഈ മത്സ്യത്തിന്റെ ശരീരം പരന്നിരിക്കും. ഇവ അത് ലാന്റിക് മഹാസമുദ്രത്തിലും മധ്യധരണ്യാഴിയിലും ബ്രിട്ടന്റെയും അയര്‍ലന്‍ഡിന്റെയും തീരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. പൊതുവേ ആഴം കുറഞ്ഞ സമുദ്രഭാഗത്ത് ജീവിക്കാനിഷ്ടപ്പെടുന്ന നങ്ക് 10-60 മീ. ആഴത്തിലാണ് കാണപ്പെടുന്നത്. സാധാരണയായി മണ്ണുകൊണ്ടോ ചെളികൊണ്ടോ പൊതിഞ്ഞ നിലയിലാണ് ഇവ കാണപ്പെടുക. | ||
30-40 സെ.മീ. നീളമുള്ള നങ്കിന് മഞ്ഞയോ ചാരമോ അപൂര്‍വമായി കടുത്ത തവിട്ടുനിറമോ ആയിരിക്കും. ശരീരത്തില്‍ അവിടവിടെയായി കറുത്ത പൊട്ടുകളും വരകളും കാണപ്പെടുന്നു. ശരീരത്തിന്റെ വലതുഭാഗത്ത് അടുത്തടുത്തായാണ് രണ്ട് കണ്ണുകളും കാണപ്പെടുന്നത്. കണ്ണുകള്‍ താരതമ്യേന ചെറുതായിരിക്കും. ഏതാണ്ട് വൃത്താകൃതിയിലുള്ള തലയും താഴേക്ക് തിരിഞ്ഞിരിക്കുന്ന ചെറിയ വായും ഇവയുടെ സവിശേഷതയാണ്. മേല്‍ത്താടിയെല്ലും പല്ലുകളും മൃദുവായിരിക്കും. പൃഷ്ഠപത്രവും (dorsal fin) വാല്‍ച്ചിറകും (tail fin) ഗുദച്ചിറകും (anal fin) കൂടി മത്സ്യത്തിന്റെ പാര്‍ശ്വഭാഗം മുഴുവന്‍ അലങ്കാരമായി നില്ക്കുന്ന തൊങ്ങല്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഈ തൊങ്ങല്‍ സമുദ്രാന്തര്‍ഭാഗത്ത് സാവധാനം ഇഴഞ്ഞുനീങ്ങാന്‍ ഇവയെ സഹായിക്കുന്നു. | 30-40 സെ.മീ. നീളമുള്ള നങ്കിന് മഞ്ഞയോ ചാരമോ അപൂര്‍വമായി കടുത്ത തവിട്ടുനിറമോ ആയിരിക്കും. ശരീരത്തില്‍ അവിടവിടെയായി കറുത്ത പൊട്ടുകളും വരകളും കാണപ്പെടുന്നു. ശരീരത്തിന്റെ വലതുഭാഗത്ത് അടുത്തടുത്തായാണ് രണ്ട് കണ്ണുകളും കാണപ്പെടുന്നത്. കണ്ണുകള്‍ താരതമ്യേന ചെറുതായിരിക്കും. ഏതാണ്ട് വൃത്താകൃതിയിലുള്ള തലയും താഴേക്ക് തിരിഞ്ഞിരിക്കുന്ന ചെറിയ വായും ഇവയുടെ സവിശേഷതയാണ്. മേല്‍ത്താടിയെല്ലും പല്ലുകളും മൃദുവായിരിക്കും. പൃഷ്ഠപത്രവും (dorsal fin) വാല്‍ച്ചിറകും (tail fin) ഗുദച്ചിറകും (anal fin) കൂടി മത്സ്യത്തിന്റെ പാര്‍ശ്വഭാഗം മുഴുവന്‍ അലങ്കാരമായി നില്ക്കുന്ന തൊങ്ങല്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഈ തൊങ്ങല്‍ സമുദ്രാന്തര്‍ഭാഗത്ത് സാവധാനം ഇഴഞ്ഞുനീങ്ങാന്‍ ഇവയെ സഹായിക്കുന്നു. | ||
- | + | [[Image:-2181 nangu .png|200px|left|thumb|നങ്ക് ]] | |
ഏകദേശം ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ള പൃഷ്ഠപത്രം കണ്ണുകളുടെ മുന്‍ഭാഗത്തുനിന്ന് ആരംഭിച്ച് പാര്‍ശ്വഭാഗത്ത് വാല്‍ച്ചിറകുമായും പിന്നില്‍ ഗുദച്ചിറകുമായും സംയോജിക്കുന്നു. പൃഷ്ഠപത്രത്തോളംതന്നെ നീളമുള്ള ഗുദച്ചിറക് ചെകിളയുടെ പിന്‍ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. നങ്കിന് പൂര്‍ണവളര്‍ച്ചയെത്തിയ രണ്ട് ഭുജച്ചിറകുകള്‍ (pectoral fin) ഉണ്ട്. മുകളിലെ ഭുജച്ചിറകുകളുടെ സ്വതന്ത്ര അറ്റത്തായി സവിശേഷമായ ഒരു കറുത്ത പൊട്ട് കാണപ്പെടുന്നു. | ഏകദേശം ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ള പൃഷ്ഠപത്രം കണ്ണുകളുടെ മുന്‍ഭാഗത്തുനിന്ന് ആരംഭിച്ച് പാര്‍ശ്വഭാഗത്ത് വാല്‍ച്ചിറകുമായും പിന്നില്‍ ഗുദച്ചിറകുമായും സംയോജിക്കുന്നു. പൃഷ്ഠപത്രത്തോളംതന്നെ നീളമുള്ള ഗുദച്ചിറക് ചെകിളയുടെ പിന്‍ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. നങ്കിന് പൂര്‍ണവളര്‍ച്ചയെത്തിയ രണ്ട് ഭുജച്ചിറകുകള്‍ (pectoral fin) ഉണ്ട്. മുകളിലെ ഭുജച്ചിറകുകളുടെ സ്വതന്ത്ര അറ്റത്തായി സവിശേഷമായ ഒരു കറുത്ത പൊട്ട് കാണപ്പെടുന്നു. | ||
Current revision as of 10:48, 16 മാര്‍ച്ച് 2009
നങ്ക്
Common sole fish
സൊളീഡീയ കുടുംബത്തില്‍പ്പെടുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം. ശാസ്ത്രനാമം: സോളിയ സോളിയ (Solea solea). നാവിന്റെ ആകൃതിയിലുള്ള ഈ മത്സ്യത്തിന്റെ ശരീരം പരന്നിരിക്കും. ഇവ അത് ലാന്റിക് മഹാസമുദ്രത്തിലും മധ്യധരണ്യാഴിയിലും ബ്രിട്ടന്റെയും അയര്‍ലന്‍ഡിന്റെയും തീരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. പൊതുവേ ആഴം കുറഞ്ഞ സമുദ്രഭാഗത്ത് ജീവിക്കാനിഷ്ടപ്പെടുന്ന നങ്ക് 10-60 മീ. ആഴത്തിലാണ് കാണപ്പെടുന്നത്. സാധാരണയായി മണ്ണുകൊണ്ടോ ചെളികൊണ്ടോ പൊതിഞ്ഞ നിലയിലാണ് ഇവ കാണപ്പെടുക.
30-40 സെ.മീ. നീളമുള്ള നങ്കിന് മഞ്ഞയോ ചാരമോ അപൂര്‍വമായി കടുത്ത തവിട്ടുനിറമോ ആയിരിക്കും. ശരീരത്തില്‍ അവിടവിടെയായി കറുത്ത പൊട്ടുകളും വരകളും കാണപ്പെടുന്നു. ശരീരത്തിന്റെ വലതുഭാഗത്ത് അടുത്തടുത്തായാണ് രണ്ട് കണ്ണുകളും കാണപ്പെടുന്നത്. കണ്ണുകള്‍ താരതമ്യേന ചെറുതായിരിക്കും. ഏതാണ്ട് വൃത്താകൃതിയിലുള്ള തലയും താഴേക്ക് തിരിഞ്ഞിരിക്കുന്ന ചെറിയ വായും ഇവയുടെ സവിശേഷതയാണ്. മേല്‍ത്താടിയെല്ലും പല്ലുകളും മൃദുവായിരിക്കും. പൃഷ്ഠപത്രവും (dorsal fin) വാല്‍ച്ചിറകും (tail fin) ഗുദച്ചിറകും (anal fin) കൂടി മത്സ്യത്തിന്റെ പാര്‍ശ്വഭാഗം മുഴുവന്‍ അലങ്കാരമായി നില്ക്കുന്ന തൊങ്ങല്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഈ തൊങ്ങല്‍ സമുദ്രാന്തര്‍ഭാഗത്ത് സാവധാനം ഇഴഞ്ഞുനീങ്ങാന്‍ ഇവയെ സഹായിക്കുന്നു.
ഏകദേശം ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ള പൃഷ്ഠപത്രം കണ്ണുകളുടെ മുന്‍ഭാഗത്തുനിന്ന് ആരംഭിച്ച് പാര്‍ശ്വഭാഗത്ത് വാല്‍ച്ചിറകുമായും പിന്നില്‍ ഗുദച്ചിറകുമായും സംയോജിക്കുന്നു. പൃഷ്ഠപത്രത്തോളംതന്നെ നീളമുള്ള ഗുദച്ചിറക് ചെകിളയുടെ പിന്‍ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്. നങ്കിന് പൂര്‍ണവളര്‍ച്ചയെത്തിയ രണ്ട് ഭുജച്ചിറകുകള്‍ (pectoral fin) ഉണ്ട്. മുകളിലെ ഭുജച്ചിറകുകളുടെ സ്വതന്ത്ര അറ്റത്തായി സവിശേഷമായ ഒരു കറുത്ത പൊട്ട് കാണപ്പെടുന്നു.
തലയ്ക്കും വായയ്ക്കും ചുറ്റിലായി എഴുന്നുനില്ക്കുന്ന ചെറിയ വെളുത്ത തന്തുക്കള്‍ സംവേദകാവയവങ്ങളാണ്. ഇത് സ്പര്‍ശനേന്ദ്രിയമായും രസവേദകാവയവ(sensitive to taste)മായും ഉപയോഗപ്പെടുത്തുന്നതായി കരുതപ്പെടുന്നു.
അധികസമയവും സമുദ്രാന്തര്‍ഭാഗത്ത് മണലിലും ചെളിയിലും പുതഞ്ഞുകിടക്കാന്‍ ഇഷ്ടപ്പെടുന്ന നങ്ക് രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. സ്ഥിരമായി മുകളിലേക്കും താഴേക്കുമുള്ള തരംഗിത ചലനത്തിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമ്പോഴും സമുദ്രജലം കലങ്ങിയിരിക്കുമ്പോഴും പകല്‍സമയങ്ങളിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. സമുദ്രാന്തര്‍ഭാഗത്തുള്ള ചെറു മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും വിരകളും ഇവയുടെ ആഹാരമാണ്.
നങ്ക് ദേശാടനം നടത്താറുണ്ട്. ശീതകാലത്ത് 120 മീ. വരെ ആഴമുള്ള സമുദ്രാന്തര്‍ഭാഗത്തേക്ക് ഇവ നീങ്ങാറുണ്ട്. എന്നാല്‍ മുട്ടയിടുന്നതിനുവേണ്ടി വസന്തകാലത്തും വേനല്‍ക്കാലത്തിന്റെ ആരംഭത്തിലും സമുദ്രത്തിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇവ തിരികെയെത്തുന്നു.
പ്രായപൂര്‍ത്തിയായ പെണ്‍മത്സ്യം ഏകദേശം അഞ്ചുലക്ഷത്തോളം മുട്ടകളിടും. ഒരു മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള മുട്ടകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വയ്ക്ക് ഏകദേശം ഒരു സെ.മീ. വലുപ്പമെത്തുമ്പോള്‍ ഇടത് കണ്ണ് വലതു കണ്ണിന്റെ അടുത്തേക്ക് നീങ്ങുന്നു.
അമിതമായി മത്സ്യബന്ധനം നടത്തുന്നതിനാല്‍ സ്വാദേറിയ നങ്ക് ഇപ്പോള്‍ വംശനാശഭീഷണി നേരിടുകയാണ്.