This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നതി, നതിലംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നതി, നതിലംബം= Dip and strike ഭൂവിജ്ഞാനത്തില്‍, ഒരു പ്രത്യേക ശിലാസ്തരം...)
(നതി, നതിലംബം)
 
വരി 1: വരി 1:
=നതി, നതിലംബം=
=നതി, നതിലംബം=
-
 
Dip and strike
Dip and strike
-
 
ഭൂവിജ്ഞാനത്തില്‍, ഒരു പ്രത്യേക ശിലാസ്തരം നൈസര്‍ഗികമോ സാങ്കല്പികമോ ആയ ക്ഷൈതിജ ദിശയോടു പുലര്‍ത്തുന്ന ചായ്വിനെ കുറിക്കുന്നതിന് ഉപയോഗിച്ചുവരുന്ന സംജ്ഞയാണ് നതി (Dip). ഇത് സാധാരണയായി കോണീയമായി അളന്നു രേഖപ്പെടുത്തുന്നു. ശിലാസ്തരവും ക്ഷൈതിജ തലവുമായി സന്ധിക്കുന്ന പരിച്ഛേദ ദിശയെ നതിലംബം (Strike) എന്നു വിശേഷിപ്പിക്കുന്നു. സ്വാഭാവികമായും ഈ ദിശ നതിക്ക് ലംബമായിരിക്കും.

+
[[Image:River-NJK.png|200px|left|thumb|നതിയും നതിലംബവും]]
ഒരു പ്രത്യേക ശിലാസമൂഹത്തിലെ അടരുകള്‍ ക്ഷൈതിജ തലവുമായി ഏതു ചായ്വിലാണു സ്ഥിതിചെയ്യുന്നതെന്ന് അതിന്റെ നതി വ്യക്തമാക്കുന്നു. പ്രസക്ത സ്തരങ്ങളും ക്ഷൈതിജ തലവുമായി സന്ധിക്കുന്ന രേഖയുടെ കോംപസ് (compass) ദിശയാണ് നതിലംബം. വടക്കു ദിക്കിലേക്കു നതിക്കുന്ന ശിലാസ്തരങ്ങളുടെ നതിലംബം കി.പ. ദിശയാവും കാണിക്കുക. യഥാര്‍ഥ നതിലംബത്തിന്റെ ലംബദിശയിലാണ് നതി അളക്കേണ്ടത്. അപ്പോള്‍ മാത്രമേ നതിയുടെ യഥാര്‍ഥ മൂല്യം ലഭ്യമാവുകയുള്ളൂ. ഭൂവിജ്ഞാനപരമായ നിര്‍ണയനങ്ങളില്‍ നതിയുടെ അളവ് യഥാര്‍ഥ മൂല്യത്തില്‍നിന്ന് ഒരു ഡിഗ്രിയിലേറെ വ്യതിചലിക്കാറുണ്ട്. ദൃശ്യമായ നതിലംബവും സാങ്കല്പിക ക്ഷൈതിജ തലവും ആധാരമാക്കിയാണ് മിക്കപ്പോഴും ശിലാസ്തരത്തിന്റെ ചായ്വ് അളക്കുന്നത്. ഒന്നിലേറെ മിഥ്യാനതി(apparent dip)കളും യഥാര്‍ഥ ക്ഷൈതിജ രേഖയെ അടിസ്ഥാനമാക്കിയുള്ള നതിലംബവും ലഭ്യമായാല്‍ നതിയുടെ യഥാര്‍ഥ മൂല്യം കണ്ടെത്താനാവും. സാധാരണയായി ഭൂവിജ്ഞാനീയ പഠനങ്ങളില്‍ ക്ലൈനോമീറ്റര്‍ (Clinometer) എന്ന ഉപകരണം ഉപയോഗിച്ചാണ് നതി, നതിലംബം എന്നിവ തിട്ടപ്പെടുത്തുന്നത്.  

(എന്‍.ജെ.കെ. നായര്‍)
(എന്‍.ജെ.കെ. നായര്‍)

Current revision as of 05:05, 16 മാര്‍ച്ച് 2009

നതി, നതിലംബം

Dip and strike

ഭൂവിജ്ഞാനത്തില്‍, ഒരു പ്രത്യേക ശിലാസ്തരം നൈസര്‍ഗികമോ സാങ്കല്പികമോ ആയ ക്ഷൈതിജ ദിശയോടു പുലര്‍ത്തുന്ന ചായ്വിനെ കുറിക്കുന്നതിന് ഉപയോഗിച്ചുവരുന്ന സംജ്ഞയാണ് നതി (Dip). ഇത് സാധാരണയായി കോണീയമായി അളന്നു രേഖപ്പെടുത്തുന്നു. ശിലാസ്തരവും ക്ഷൈതിജ തലവുമായി സന്ധിക്കുന്ന പരിച്ഛേദ ദിശയെ നതിലംബം (Strike) എന്നു വിശേഷിപ്പിക്കുന്നു. സ്വാഭാവികമായും ഈ ദിശ നതിക്ക് ലംബമായിരിക്കും.

നതിയും നതിലംബവും

ഒരു പ്രത്യേക ശിലാസമൂഹത്തിലെ അടരുകള്‍ ക്ഷൈതിജ തലവുമായി ഏതു ചായ്വിലാണു സ്ഥിതിചെയ്യുന്നതെന്ന് അതിന്റെ നതി വ്യക്തമാക്കുന്നു. പ്രസക്ത സ്തരങ്ങളും ക്ഷൈതിജ തലവുമായി സന്ധിക്കുന്ന രേഖയുടെ കോംപസ് (compass) ദിശയാണ് നതിലംബം. വടക്കു ദിക്കിലേക്കു നതിക്കുന്ന ശിലാസ്തരങ്ങളുടെ നതിലംബം കി.പ. ദിശയാവും കാണിക്കുക. യഥാര്‍ഥ നതിലംബത്തിന്റെ ലംബദിശയിലാണ് നതി അളക്കേണ്ടത്. അപ്പോള്‍ മാത്രമേ നതിയുടെ യഥാര്‍ഥ മൂല്യം ലഭ്യമാവുകയുള്ളൂ. ഭൂവിജ്ഞാനപരമായ നിര്‍ണയനങ്ങളില്‍ നതിയുടെ അളവ് യഥാര്‍ഥ മൂല്യത്തില്‍നിന്ന് ഒരു ഡിഗ്രിയിലേറെ വ്യതിചലിക്കാറുണ്ട്. ദൃശ്യമായ നതിലംബവും സാങ്കല്പിക ക്ഷൈതിജ തലവും ആധാരമാക്കിയാണ് മിക്കപ്പോഴും ശിലാസ്തരത്തിന്റെ ചായ്വ് അളക്കുന്നത്. ഒന്നിലേറെ മിഥ്യാനതി(apparent dip)കളും യഥാര്‍ഥ ക്ഷൈതിജ രേഖയെ അടിസ്ഥാനമാക്കിയുള്ള നതിലംബവും ലഭ്യമായാല്‍ നതിയുടെ യഥാര്‍ഥ മൂല്യം കണ്ടെത്താനാവും. സാധാരണയായി ഭൂവിജ്ഞാനീയ പഠനങ്ങളില്‍ ക്ലൈനോമീറ്റര്‍ (Clinometer) എന്ന ഉപകരണം ഉപയോഗിച്ചാണ് നതി, നതിലംബം എന്നിവ തിട്ടപ്പെടുത്തുന്നത്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍