This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമാല്‍ഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമാല്‍ഗം = അാമഹഴമാ രസം (ാലൃര്യൌൃ) പ്രധാനഘടകമായുള്ള മിശ്രലോഹം. സില്‍വ...) |
|||
വരി 1: | വരി 1: | ||
= അമാല്‍ഗം = | = അമാല്‍ഗം = | ||
+ | Amalagam | ||
- | + | രസം (mercury) പ്രധാനഘടകമായുള്ള മിശ്രലോഹം. സില്‍വര്‍ അമാല്‍ഗം, ഗോള്‍ഡ് അമാല്‍ഗം, സോഡിയം അമാല്‍ഗം എന്നിവ ഉദാഹരണങ്ങള്‍. വെള്ളിയുടെയും സ്വര്‍ണത്തിന്റെയും അമാല്‍ഗങ്ങള്‍ ചെറിയ തോതില്‍ പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ബവേറിയയിലെ ചില രസഖനികളില്‍ 36 ശ.മാ. വെള്ളിയും 46 ശ.മാ. രസവും അടങ്ങുന്ന ക്രിസ്റ്റലാകൃതിയുള്ള സില്‍വര്‍ അമാല്‍ഗം കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ പ്ളാറ്റിനം മേഖലകളില്‍ ഗോള്‍ഡ് അമാല്‍ഗം കണ്ടുകിട്ടിയിട്ടുണ്ട്. അമാല്‍ഗങ്ങളെ കൃത്രിമമായി നിര്‍മിക്കാന്‍ നാലു പ്രധാന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. (1) ലോഹത്തെയും രസത്തെയും ഗാഡസമ്പര്‍ക്കത്തിനു വിധേയമാക്കുക. സ്വര്‍ണം, വെള്ളി, ആര്‍സനിക്, കാഡ്മിയം, സോഡിയം എന്നീ ലോഹങ്ങളുടെ അമാല്‍ഗം ഇങ്ങനെ ലഭ്യമാക്കാം. (2) ലോഹത്തെ മെര്‍ക്കുറി ലവണലായനിയില്‍ മുക്കിയിടുക. ചെമ്പ്, സ്വര്‍ണം, പ്ളാറ്റിനം എന്നിവയുടെ അമാല്‍ഗം ഇപ്രകാരം നിര്‍മിക്കാം. (3) ലോഹത്തെ കാഥോഡ് ആക്കിവച്ച് മെര്‍ക്കുറി ലവണലായനിയെ വൈദ്യുത വിശ്ളേഷണ വിധേയമാക്കുക. (4) ലോഹലവണലായനിയെ രസവുമായി സമ്പര്‍ക്കത്തിലാക്കിവയ്ക്കുക. അമാല്‍ഗങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമാന്യേന താപീയവ്യതിയാനങ്ങള്‍ ഗണ്യമായ തോതിലുണ്ടാവുകയില്ല. എങ്കിലും സോഡിയം, പൊട്ടാസിയം എന്നിവയുടെ അമാല്‍ഗങ്ങള്‍ ഉണ്ടാകുമ്പോള്‍ താപം ഉന്മുക്തമാകുന്നു; ബിസ്മത്ത്, ലെഡ് എന്നിങ്ങനെ ചില ലോഹങ്ങളുടെ കാര്യത്തില്‍ താപം അവശോഷിത (absorbed)മാകുന്നു. താപം വര്‍ധിപ്പിച്ചും മര്‍ദനത്തിനു വിധേയമാക്കിയും അമാല്‍ഗങ്ങളില്‍നിന്നും മെര്‍ക്കുറി നീക്കം ചെയ്യാം. | |
- | + | രസത്തിന് സ്വര്‍ണത്തോടും വെള്ളിയോടും ബന്ധുത (affinity) കൂടുതലാണ്. ആകയാല്‍ അവയുടെ അമാല്‍ഗങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാകുന്നു. ഈ സവിശേഷതയുപയോഗിച്ച് ചരല്, ശിലാശകലങ്ങള്‍ എന്നിവയില്‍നിന്ന് സ്വര്‍ണം എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നതാണ്. സ്വര്‍ണനിഷ്കര്‍ഷണ വിദ്യകളില്‍ അമാല്‍ഗന പ്രക്രിയയും ഉള്‍പ്പെടുന്നു. സ്വര്‍ണത്തിന്റെ അമാല്‍ഗം സ്വര്‍ണം പൂശലിനും വെള്ളിയുടെ അമാല്‍ഗം വെള്ളി പൂശലിനും ഉപയോഗിക്കാം. കണ്ണാടിയില്‍ രസം പൂശുന്നതിന് വെള്ളി അമാല്‍ഗം പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നു. കേടുവന്ന പല്ലുകളുടെ പോട് അടയ്ക്കുന്നതിന് സില്‍വര്‍, ടിന് എന്നിവയുടെ അമാല്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. | |
- | + | ||
- | + | ||
- | രസത്തിന് സ്വര്‍ണത്തോടും വെള്ളിയോടും ബന്ധുത ( | + |
09:47, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അമാല്‍ഗം
Amalagam
രസം (mercury) പ്രധാനഘടകമായുള്ള മിശ്രലോഹം. സില്‍വര്‍ അമാല്‍ഗം, ഗോള്‍ഡ് അമാല്‍ഗം, സോഡിയം അമാല്‍ഗം എന്നിവ ഉദാഹരണങ്ങള്‍. വെള്ളിയുടെയും സ്വര്‍ണത്തിന്റെയും അമാല്‍ഗങ്ങള്‍ ചെറിയ തോതില്‍ പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ബവേറിയയിലെ ചില രസഖനികളില്‍ 36 ശ.മാ. വെള്ളിയും 46 ശ.മാ. രസവും അടങ്ങുന്ന ക്രിസ്റ്റലാകൃതിയുള്ള സില്‍വര്‍ അമാല്‍ഗം കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ പ്ളാറ്റിനം മേഖലകളില്‍ ഗോള്‍ഡ് അമാല്‍ഗം കണ്ടുകിട്ടിയിട്ടുണ്ട്. അമാല്‍ഗങ്ങളെ കൃത്രിമമായി നിര്‍മിക്കാന്‍ നാലു പ്രധാന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. (1) ലോഹത്തെയും രസത്തെയും ഗാഡസമ്പര്‍ക്കത്തിനു വിധേയമാക്കുക. സ്വര്‍ണം, വെള്ളി, ആര്‍സനിക്, കാഡ്മിയം, സോഡിയം എന്നീ ലോഹങ്ങളുടെ അമാല്‍ഗം ഇങ്ങനെ ലഭ്യമാക്കാം. (2) ലോഹത്തെ മെര്‍ക്കുറി ലവണലായനിയില്‍ മുക്കിയിടുക. ചെമ്പ്, സ്വര്‍ണം, പ്ളാറ്റിനം എന്നിവയുടെ അമാല്‍ഗം ഇപ്രകാരം നിര്‍മിക്കാം. (3) ലോഹത്തെ കാഥോഡ് ആക്കിവച്ച് മെര്‍ക്കുറി ലവണലായനിയെ വൈദ്യുത വിശ്ളേഷണ വിധേയമാക്കുക. (4) ലോഹലവണലായനിയെ രസവുമായി സമ്പര്‍ക്കത്തിലാക്കിവയ്ക്കുക. അമാല്‍ഗങ്ങള്‍ ഉണ്ടാകുമ്പോള്‍ സാമാന്യേന താപീയവ്യതിയാനങ്ങള്‍ ഗണ്യമായ തോതിലുണ്ടാവുകയില്ല. എങ്കിലും സോഡിയം, പൊട്ടാസിയം എന്നിവയുടെ അമാല്‍ഗങ്ങള്‍ ഉണ്ടാകുമ്പോള്‍ താപം ഉന്മുക്തമാകുന്നു; ബിസ്മത്ത്, ലെഡ് എന്നിങ്ങനെ ചില ലോഹങ്ങളുടെ കാര്യത്തില്‍ താപം അവശോഷിത (absorbed)മാകുന്നു. താപം വര്‍ധിപ്പിച്ചും മര്‍ദനത്തിനു വിധേയമാക്കിയും അമാല്‍ഗങ്ങളില്‍നിന്നും മെര്‍ക്കുറി നീക്കം ചെയ്യാം.
രസത്തിന് സ്വര്‍ണത്തോടും വെള്ളിയോടും ബന്ധുത (affinity) കൂടുതലാണ്. ആകയാല്‍ അവയുടെ അമാല്‍ഗങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാകുന്നു. ഈ സവിശേഷതയുപയോഗിച്ച് ചരല്, ശിലാശകലങ്ങള്‍ എന്നിവയില്‍നിന്ന് സ്വര്‍ണം എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നതാണ്. സ്വര്‍ണനിഷ്കര്‍ഷണ വിദ്യകളില്‍ അമാല്‍ഗന പ്രക്രിയയും ഉള്‍പ്പെടുന്നു. സ്വര്‍ണത്തിന്റെ അമാല്‍ഗം സ്വര്‍ണം പൂശലിനും വെള്ളിയുടെ അമാല്‍ഗം വെള്ളി പൂശലിനും ഉപയോഗിക്കാം. കണ്ണാടിയില്‍ രസം പൂശുന്നതിന് വെള്ളി അമാല്‍ഗം പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നു. കേടുവന്ന പല്ലുകളുടെ പോട് അടയ്ക്കുന്നതിന് സില്‍വര്‍, ടിന് എന്നിവയുടെ അമാല്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.