This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയ ഗ്രന്ഥശാലകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
തദ്ദേശീയമായ ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ശേഖര സംരക്ഷണം മുഖ്യ ലക്ഷ്യമാക്കി ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പരിപാലിക്കപ്പെട്ടുപോരുന്ന ഗ്രന്ഥശാലകള്‍. സാധാരണയായി ദേശീയ ഗ്രന്ഥസൂചിയുടെ പ്രസിദ്ധീകരണവും രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വിവരശേഖരണവും  ഈ ഗ്രന്ഥശാലകളുടെ ചുമതലയാണ്. രാഷ്ട്രത്തിന്റെ ഗ്രന്ഥശേഖരസംരക്ഷണമാണ് നാഷണല്‍ ലൈബ്രറികളുടെ മുഖ്യ ചുമതലയെങ്കിലും അന്താരാഷ്ട്രതലത്തിലുള്ള ഗ്രന്ഥങ്ങളുടെ ശേഖരണത്തിനും ഇവ  കഴിയുന്നത്ര ശ്രമിക്കാറുണ്ട്.

-
[[Image:1892-british london1.jpg|200px|left|thumb|ബ്രിട്ടിഷ് ലൈബ്രറി : ലണ്ടന്‍]]
+
 
-
[[Image:1892 libr of congress1.jpg|200px|left|thumb|ലൈബ്രറി ഒഫ് കോണ്‍ഗ്രസ്' : വാഷിങ്ടണ്‍ ഡി.സി]]
+
-
[[Image:1892anationalliabrarykolkata 3.jpg|200px|left|thumb|നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത]]
+
രാജ്യത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ഓരോ പ്രതി സൗജന്യമായി നാഷണല്‍ ലൈബ്രറിക്ക് അയച്ചുകൊടുക്കണമെന്ന് നിയമമുണ്ട്. ചില രാജ്യങ്ങളില്‍ നിയമപരമായല്ലെങ്കിലും പുസ്തകങ്ങള്‍ നല്കണമെന്ന് അഭ്യര്‍ഥിക്കാറുണ്ട്.

വരി 15: വരി 13:
18-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ അച്ചടി, നാണയങ്ങള്‍, അച്ചടിച്ച ഗ്രന്ഥങ്ങള്‍, ഹസ്തലിഖിതങ്ങള്‍ എന്നീ നാല് വകുപ്പുകള്‍ ബിബ്ലിയോഥെക് നാഷണലില്‍ ആരംഭിച്ചു. 1735-ല്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബിബ്ലിയോഥെകിന്റെ ഡയറക്ടറേറ്റ് ഒഫ് ലൈബ്രറീസാണ് ഫ്രാന്‍സിലെ എല്ലാ പബ്ലിക് ലൈബ്രറികളുടെയും മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. ഇവിടെ ലൈബ്രറിവിദഗ്ധര്‍ക്ക് പരിശീലനം നല്കുകയും ചെയ്യുന്നു.

'''ബ്രിട്ടിഷ് ലൈബ്രറി'''. ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടിഷ് മ്യൂസിയത്തോടനുബന്ധിച്ച് 1753-ല്‍ ഈ ലൈബ്രറി ആരംഭിച്ചത്, ജോര്‍ജ് രണ്ടാമന്‍ രാജാവിന്റെ ഡോക്ടറും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായിരുന്ന സര്‍ ഹാന്‍സ് സ്ലോണിന്റെ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മരണപത്രമനുസരിച്ച് ഏറ്റെടുത്തുകൊണ്ടാണ്. പിന്നീട് പല പ്രമുഖരുടെയും പുസ്തകശേഖരങ്ങള്‍ ലൈബ്രറിക്ക് നല്കപ്പെട്ടു. ബ്രിട്ടിഷ് ദ്വീപുകളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഓരോ പ്രതി ലൈബ്രറിക്ക് സൗജന്യമായി നല്കണമെന്ന നിയമം 1757-ല്‍ നിലവില്‍വന്നു. ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ അച്ചടിച്ച ഗ്രന്ഥസൂചി 1881-1905 കാലത്ത് തയ്യാറാക്കപ്പെട്ടു. കേരളത്തില്‍ ആദ്യം മലയാളഭാഷയില്‍ അച്ചടിച്ച ഗ്രന്ഥങ്ങളുള്‍പ്പെടെ രണ്ടായിരത്തിലേറെ മലയാളഗ്രന്ഥങ്ങളും ബ്രിട്ടിഷ് മ്യൂസിയം ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മ്യൂസിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന  ആല്‍ബര്‍ട്ടിന്‍ ഗൗര്‍ ഈ ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ ഉള്‍ പ്പെടുത്തി കാറ്റലോഗ് ഒഫ് മലയാളം ബുക്സ് ഇന്‍ ദ് ബ്രിട്ടിഷ് മ്യൂസിയം എന്ന ഗ്രന്ഥം  രചിച്ചിട്ടുണ്ട്.
+
'''ബ്രിട്ടിഷ് ലൈബ്രറി'''. ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടിഷ് മ്യൂസിയത്തോടനുബന്ധിച്ച് 1753-ല്‍ ഈ ലൈബ്രറി ആരംഭിച്ചത്, [[Image:1892-british london1.jpg|200px|left|thumb|ബ്രിട്ടിഷ് ലൈബ്രറി : ലണ്ടന്‍]]ജോര്‍ജ് രണ്ടാമന്‍ രാജാവിന്റെ ഡോക്ടറും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായിരുന്ന സര്‍ ഹാന്‍സ് സ്ലോണിന്റെ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മരണപത്രമനുസരിച്ച് ഏറ്റെടുത്തുകൊണ്ടാണ്. പിന്നീട് പല പ്രമുഖരുടെയും പുസ്തകശേഖരങ്ങള്‍ ലൈബ്രറിക്ക് നല്കപ്പെട്ടു. ബ്രിട്ടിഷ് ദ്വീപുകളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഓരോ പ്രതി ലൈബ്രറിക്ക് സൗജന്യമായി നല്കണമെന്ന നിയമം 1757-ല്‍ നിലവില്‍വന്നു. ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ അച്ചടിച്ച ഗ്രന്ഥസൂചി 1881-1905 കാലത്ത് തയ്യാറാക്കപ്പെട്ടു. കേരളത്തില്‍ ആദ്യം മലയാളഭാഷയില്‍ അച്ചടിച്ച ഗ്രന്ഥങ്ങളുള്‍പ്പെടെ രണ്ടായിരത്തിലേറെ മലയാളഗ്രന്ഥങ്ങളും ബ്രിട്ടിഷ് മ്യൂസിയം ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മ്യൂസിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന  ആല്‍ബര്‍ട്ടിന്‍ ഗൗര്‍ ഈ ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ ഉള്‍ പ്പെടുത്തി കാറ്റലോഗ് ഒഫ് മലയാളം ബുക്സ് ഇന്‍ ദ് ബ്രിട്ടിഷ് മ്യൂസിയം എന്ന ഗ്രന്ഥം  രചിച്ചിട്ടുണ്ട്.
1972-ലെ ബ്രിട്ടിഷ് ലൈബ്രറി ആക്റ്റ് പ്രകാരം ബ്രിട്ടിഷ് മ്യൂസിയത്തില്‍നിന്ന് ലൈബ്രറി വേര്‍പെടുത്തപ്പെട്ടു. ദ് ബ്രിട്ടിഷ് നാഷണല്‍ ബിബ്ലിയോഗ്രഫി എന്ന ഗ്രന്ഥസൂചി 1949-ലാണ് പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെട്ട ലൈബ്രറിയില്‍ പങ്കാളികളായ ഏതു ലൈബ്രറിക്കും ഗ്രന്ഥസൂചി ലഭ്യമാക്കുന്നതിനുള്ള ആട്ടൊമേറ്റഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (BLAISE) ഏര്‍ പ്പെടുത്തിയിട്ടുണ്ട്.

'''ലൈബ്രറി ഒഫ് കോണ്‍ഗ്രസ്'''. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ ലൈബ്രറിയാണ് യു. എസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി-യിലെ ഈ ഗ്രന്ഥശാല. നിയമനിര്‍മാണസഭ 1800-ല്‍ സ്ഥാപിച്ച ഇവിടത്തെ ധാരാളം ഗ്രന്ഥങ്ങള്‍ 1814-ലെ ബ്രിട്ടിഷ് ആക്രമണകാലത്ത് ബോംബുവീണ് കത്തിനശിച്ചു. രാജ്യത്തു പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും രണ്ടു കോപ്പികള്‍ ലൈബ്രറിക്ക് നല്കണമെന്ന നിയമം 1870-ല്‍ നിലവില്‍വന്നു. സ്വകാര്യ പുസ്തകശേഖരങ്ങളും മറ്റു രാജ്യങ്ങളിലിറങ്ങുന്ന പുസ്തകങ്ങളും വിലകൊടുത്തു വാങ്ങി കുറഞ്ഞകാലംകൊണ്ട് ലൈബ്രറി വളര്‍ച്ച പ്രാപിച്ചു. 1956 വരെയുള്ള ഗ്രന്ഥ സൂചി-നാഷണല്‍ യൂണിയന്‍ കാറ്റലോഗ്-75 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഗ്രന്ഥങ്ങളെ മൈക്രോഫിലിമിലാക്കി സൂക്ഷിക്കുന്ന പ്രക്രിയയ്ക്ക് 1983-ല്‍ തുടക്കംകുറിച്ചു.
+
'''ലൈബ്രറി ഒഫ് കോണ്‍ഗ്രസ്'''. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ ലൈബ്രറിയാണ് യു. എസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി-യിലെ ഈ ഗ്രന്ഥശാല.[[Image:1892 libr of congress1.jpg|200px|left|thumb|ലൈബ്രറി ഒഫ് കോണ്‍ഗ്രസ്' : വാഷിങ്ടണ്‍ ഡി.സി]] നിയമനിര്‍മാണസഭ 1800-ല്‍ സ്ഥാപിച്ച ഇവിടത്തെ ധാരാളം ഗ്രന്ഥങ്ങള്‍ 1814-ലെ ബ്രിട്ടിഷ് ആക്രമണകാലത്ത് ബോംബുവീണ് കത്തിനശിച്ചു. രാജ്യത്തു പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും രണ്ടു കോപ്പികള്‍ ലൈബ്രറിക്ക് നല്കണമെന്ന നിയമം 1870-ല്‍ നിലവില്‍വന്നു. സ്വകാര്യ പുസ്തകശേഖരങ്ങളും മറ്റു രാജ്യങ്ങളിലിറങ്ങുന്ന പുസ്തകങ്ങളും വിലകൊടുത്തു വാങ്ങി കുറഞ്ഞകാലംകൊണ്ട് ലൈബ്രറി വളര്‍ച്ച പ്രാപിച്ചു. 1956 വരെയുള്ള ഗ്രന്ഥ സൂചി-നാഷണല്‍ യൂണിയന്‍ കാറ്റലോഗ്-75 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഗ്രന്ഥങ്ങളെ മൈക്രോഫിലിമിലാക്കി സൂക്ഷിക്കുന്ന പ്രക്രിയയ്ക്ക് 1983-ല്‍ തുടക്കംകുറിച്ചു.
'''റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറി'''. വലുപ്പത്തിലും പ്രാമുഖ്യത്തിലും ഫ്രാന്‍സിലെയും ബ്രിട്ടണിലെയും യു. എസ്സിലെയും നാഷണല്‍ ലൈബ്രറികള്‍ക്കൊപ്പമാണ് മോസ്കോവിലെ റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറിയുടെ സ്ഥാനം. റഷ്യയുടെ ഈ ദേശീയ ഗ്രന്ഥശാല മുമ്പ് ലെനിന്‍ ലൈബ്രറി എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും നിരവധി കോപ്പികള്‍ സ്വീകരിച്ച് രാജ്യത്തെ സ്പെഷ്യലിസ്റ്റ് ലൈബ്രറികള്‍ക്ക് വിതരണം ചെയ്യുന്ന ചുമതല സ്റ്റേറ്റ് ലൈബ്രറിക്കാണ്.

വരി 41: വരി 39:
ഐസ് ലന്‍ഡ്, നോര്‍വെ, ഇസ്രയേല്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ സര്‍വകലാശാലാ ലൈബ്രറികളുമായി ബന്ധിപ്പിച്ചാണ് നാഷണല്‍ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നത്.
ഐസ് ലന്‍ഡ്, നോര്‍വെ, ഇസ്രയേല്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ സര്‍വകലാശാലാ ലൈബ്രറികളുമായി ബന്ധിപ്പിച്ചാണ് നാഷണല്‍ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നത്.
-
'''നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത'''. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് അപൂര്‍വ ഗ്രന്ഥങ്ങളുടെയും ഹസ്തലിഖിതങ്ങളുടെയും വിപുലമായ ശേഖരമുള്ള ഈ ലൈബ്രറി. 1835-ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത ലൈബ്രറി 1903 ജനു. 30-ന് ഇംപീരിയല്‍ ലൈബ്രറിയായി മാറി. സ്വാതന്ത്ര്യാനന്തരം 1948-ല്‍ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി.  
+
'''നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത'''. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് അപൂര്‍വ ഗ്രന്ഥങ്ങളുടെയും ഹസ്തലിഖിതങ്ങളുടെയും വിപുലമായ ശേഖരമുള്ള ഈ ലൈബ്രറി.[[Image:1892anationalliabrarykolkata 3.jpg|200px|left|thumb|നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത]] 1835-ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത ലൈബ്രറി 1903 ജനു. 30-ന് ഇംപീരിയല്‍ ലൈബ്രറിയായി മാറി. സ്വാതന്ത്ര്യാനന്തരം 1948-ല്‍ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി.  
ചെന്നൈ. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ മെട്രോ നഗരങ്ങളില്‍ ദേശീയപ്രാധാന്യമുള്ള ലൈബ്രറികളുടെ സ്ഥാപനത്തിനും 'ഇന്ത്യന്‍ നാഷണല്‍ ബിബ്ളിയോഗ്രഫി'യുടെ ക്രോഡീകരണത്തിനും വഴിതെളിച്ചത് 1954-ലെ 'ഡെലിവറി ഒഫ് ബുക്സ് ആക്റ്റ്' ആണ്. കല്‍ക്കത്ത ലൈബ്രറി നെറ്റ് വര്‍ക്ക് (CALIBNET), ഡല്‍ഹി ലൈബ്രറി നെറ്റ് വര്‍ക്ക് (DELNET), ബോംബെ ലൈബ്രറി നെറ്റ് വര്‍ക്ക് (BONET), മദ്രാസ് ലൈബ്രറി നെറ്റ് വര്‍ക്ക് (MALIBNET), പുണെ ലൈബ്രറി നെറ്റ് വര്‍ക്ക് (PUNENET) തുടങ്ങിയവ വഴി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ലൈബ്രറികളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള നെറ്റ് വര്‍ക്കുകളുടെ ആവിര്‍ഭാവവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഇന്ത്യയിലും നാഷണല്‍ ലൈബ്രറി എന്ന ആശയത്തിന്റെ വികാസത്തിന് സഹായകമായിട്ടുണ്ട്. നോ: ഗ്രന്ഥശാല

(വി. വിനയകുമാര്‍)
(വി. വിനയകുമാര്‍)

Current revision as of 12:47, 14 മാര്‍ച്ച് 2009

ദേശീയ ഗ്രന്ഥശാലകള്‍

National Libraries

തദ്ദേശീയമായ ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ശേഖര സംരക്ഷണം മുഖ്യ ലക്ഷ്യമാക്കി ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പരിപാലിക്കപ്പെട്ടുപോരുന്ന ഗ്രന്ഥശാലകള്‍. സാധാരണയായി ദേശീയ ഗ്രന്ഥസൂചിയുടെ പ്രസിദ്ധീകരണവും രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വിവരശേഖരണവും ഈ ഗ്രന്ഥശാലകളുടെ ചുമതലയാണ്. രാഷ്ട്രത്തിന്റെ ഗ്രന്ഥശേഖരസംരക്ഷണമാണ് നാഷണല്‍ ലൈബ്രറികളുടെ മുഖ്യ ചുമതലയെങ്കിലും അന്താരാഷ്ട്രതലത്തിലുള്ള ഗ്രന്ഥങ്ങളുടെ ശേഖരണത്തിനും ഇവ കഴിയുന്നത്ര ശ്രമിക്കാറുണ്ട്.

രാജ്യത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ഓരോ പ്രതി സൗജന്യമായി നാഷണല്‍ ലൈബ്രറിക്ക് അയച്ചുകൊടുക്കണമെന്ന് നിയമമുണ്ട്. ചില രാജ്യങ്ങളില്‍ നിയമപരമായല്ലെങ്കിലും പുസ്തകങ്ങള്‍ നല്കണമെന്ന് അഭ്യര്‍ഥിക്കാറുണ്ട്.

പാരിസിലെ ബിബ്ലിയോഥെക് നാഷണല്‍ ലൈബ്രറി, ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറി, വാഷിങ്ടണിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസ് എന്നിവ പാശ്ചാത്യലോകത്തെ പ്രശസ്തങ്ങളായ നാഷണല്‍ ലൈബ്രറികളാണ്. ഗുണം, വലുപ്പം, ശേഖരങ്ങളുടെ വ്യാപ്തി, അവ വിപുലപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ശുഷ്കാന്തി എന്നിവയൊക്കെയാണ് ഈ ലൈബ്രറികളെ പ്രശസ്തങ്ങളാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറി.

ബിബ്ലിയോഥെക് നാഷണല്‍ ലൈബ്രറി. 17-ാം ശ.-ത്തില്‍ പാരിസ്, വത്തിക്കാന്‍, കോപ്പന്‍ഹേഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യ സംരംഭങ്ങളായി രൂപംകൊണ്ടു വളര്‍ന്ന ഗ്രന്ഥശാലകള്‍ 18-ാം ശ.-ത്തില്‍ നാഷണല്‍ ലൈബ്രറികളായി മാറി. ചാള്‍സ് V-ന്റെ കാലത്ത് ബിബ്ലിയോഥെക് ഡുമിറായ് എന്നപേരില്‍ പാരിസില്‍ ആരംഭിച്ച ഗ്രന്ഥശാല ഫ്രഞ്ച് വിപ്ലവത്തിനുശേഷം ബിബ്ലിയോഥെക് നാഷണല്‍ എന്ന പേരില്‍ ദേശീയ ഗ്രന്ഥശാലയായി മാറി. ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെയെല്ലാം പ്രതികള്‍ സൗജന്യമായി കൊട്ടാര ലൈബ്രറിയില്‍ എത്തിക്കണമെന്ന് 17-ാം ശ.-ത്തില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവ് കല്പന പുറപ്പെടുവിച്ചത് പുസ്തകശേഖരണരംഗത്ത് നിയമപരമായ പുതിയൊരു വഴി തുറന്നു.

18-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ അച്ചടി, നാണയങ്ങള്‍, അച്ചടിച്ച ഗ്രന്ഥങ്ങള്‍, ഹസ്തലിഖിതങ്ങള്‍ എന്നീ നാല് വകുപ്പുകള്‍ ബിബ്ലിയോഥെക് നാഷണലില്‍ ആരംഭിച്ചു. 1735-ല്‍ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബിബ്ലിയോഥെകിന്റെ ഡയറക്ടറേറ്റ് ഒഫ് ലൈബ്രറീസാണ് ഫ്രാന്‍സിലെ എല്ലാ പബ്ലിക് ലൈബ്രറികളുടെയും മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. ഇവിടെ ലൈബ്രറിവിദഗ്ധര്‍ക്ക് പരിശീലനം നല്കുകയും ചെയ്യുന്നു.

ബ്രിട്ടിഷ് ലൈബ്രറി. ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടിഷ് മ്യൂസിയത്തോടനുബന്ധിച്ച് 1753-ല്‍ ഈ ലൈബ്രറി ആരംഭിച്ചത്,
ബ്രിട്ടിഷ് ലൈബ്രറി : ലണ്ടന്‍
ജോര്‍ജ് രണ്ടാമന്‍ രാജാവിന്റെ ഡോക്ടറും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായിരുന്ന സര്‍ ഹാന്‍സ് സ്ലോണിന്റെ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മരണപത്രമനുസരിച്ച് ഏറ്റെടുത്തുകൊണ്ടാണ്. പിന്നീട് പല പ്രമുഖരുടെയും പുസ്തകശേഖരങ്ങള്‍ ലൈബ്രറിക്ക് നല്കപ്പെട്ടു. ബ്രിട്ടിഷ് ദ്വീപുകളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഓരോ പ്രതി ലൈബ്രറിക്ക് സൗജന്യമായി നല്കണമെന്ന നിയമം 1757-ല്‍ നിലവില്‍വന്നു. ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ അച്ചടിച്ച ഗ്രന്ഥസൂചി 1881-1905 കാലത്ത് തയ്യാറാക്കപ്പെട്ടു. കേരളത്തില്‍ ആദ്യം മലയാളഭാഷയില്‍ അച്ചടിച്ച ഗ്രന്ഥങ്ങളുള്‍പ്പെടെ രണ്ടായിരത്തിലേറെ മലയാളഗ്രന്ഥങ്ങളും ബ്രിട്ടിഷ് മ്യൂസിയം ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മ്യൂസിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്‍ബര്‍ട്ടിന്‍ ഗൗര്‍ ഈ ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ ഉള്‍ പ്പെടുത്തി കാറ്റലോഗ് ഒഫ് മലയാളം ബുക്സ് ഇന്‍ ദ് ബ്രിട്ടിഷ് മ്യൂസിയം എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

1972-ലെ ബ്രിട്ടിഷ് ലൈബ്രറി ആക്റ്റ് പ്രകാരം ബ്രിട്ടിഷ് മ്യൂസിയത്തില്‍നിന്ന് ലൈബ്രറി വേര്‍പെടുത്തപ്പെട്ടു. ദ് ബ്രിട്ടിഷ് നാഷണല്‍ ബിബ്ലിയോഗ്രഫി എന്ന ഗ്രന്ഥസൂചി 1949-ലാണ് പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെട്ട ലൈബ്രറിയില്‍ പങ്കാളികളായ ഏതു ലൈബ്രറിക്കും ഗ്രന്ഥസൂചി ലഭ്യമാക്കുന്നതിനുള്ള ആട്ടൊമേറ്റഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (BLAISE) ഏര്‍ പ്പെടുത്തിയിട്ടുണ്ട്.

ലൈബ്രറി ഒഫ് കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ ലൈബ്രറിയാണ് യു. എസ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി-യിലെ ഈ ഗ്രന്ഥശാല.
ലൈബ്രറി ഒഫ് കോണ്‍ഗ്രസ്' : വാഷിങ്ടണ്‍ ഡി.സി
നിയമനിര്‍മാണസഭ 1800-ല്‍ സ്ഥാപിച്ച ഇവിടത്തെ ധാരാളം ഗ്രന്ഥങ്ങള്‍ 1814-ലെ ബ്രിട്ടിഷ് ആക്രമണകാലത്ത് ബോംബുവീണ് കത്തിനശിച്ചു. രാജ്യത്തു പ്രസിദ്ധീകരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും രണ്ടു കോപ്പികള്‍ ലൈബ്രറിക്ക് നല്കണമെന്ന നിയമം 1870-ല്‍ നിലവില്‍വന്നു. സ്വകാര്യ പുസ്തകശേഖരങ്ങളും മറ്റു രാജ്യങ്ങളിലിറങ്ങുന്ന പുസ്തകങ്ങളും വിലകൊടുത്തു വാങ്ങി കുറഞ്ഞകാലംകൊണ്ട് ലൈബ്രറി വളര്‍ച്ച പ്രാപിച്ചു. 1956 വരെയുള്ള ഗ്രന്ഥ സൂചി-നാഷണല്‍ യൂണിയന്‍ കാറ്റലോഗ്-75 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഗ്രന്ഥങ്ങളെ മൈക്രോഫിലിമിലാക്കി സൂക്ഷിക്കുന്ന പ്രക്രിയയ്ക്ക് 1983-ല്‍ തുടക്കംകുറിച്ചു.

റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറി. വലുപ്പത്തിലും പ്രാമുഖ്യത്തിലും ഫ്രാന്‍സിലെയും ബ്രിട്ടണിലെയും യു. എസ്സിലെയും നാഷണല്‍ ലൈബ്രറികള്‍ക്കൊപ്പമാണ് മോസ്കോവിലെ റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറിയുടെ സ്ഥാനം. റഷ്യയുടെ ഈ ദേശീയ ഗ്രന്ഥശാല മുമ്പ് ലെനിന്‍ ലൈബ്രറി എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും നിരവധി കോപ്പികള്‍ സ്വീകരിച്ച് രാജ്യത്തെ സ്പെഷ്യലിസ്റ്റ് ലൈബ്രറികള്‍ക്ക് വിതരണം ചെയ്യുന്ന ചുമതല സ്റ്റേറ്റ് ലൈബ്രറിക്കാണ്.

റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറി, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സാള്‍ട്ടിക്കോഫ് ഷെദ്രിന്‍ പബ്ലിക് ലൈബ്രറി, ലൈബ്രറി ഒഫ് ദ് റഷ്യന്‍ അക്കാദമി ഒഫ് സയന്‍സസ്, സെന്‍ട്രല്‍ ബുക്ക് ഓഫിസ് എന്നിവിടങ്ങളിലെ ഗ്രന്ഥങ്ങളുടെ സൂചിക സംയുക്തമായി തയ്യാറാക്കിയിട്ടുണ്ട്. തനതായ ഒരു വര്‍ഗീകരണരീതിയെ അടിസ്ഥാനമാക്കി സോവിയറ്റ് ഗ്രന്ഥസൂചികാ വര്‍ഗീകരണ പദ്ധതി ആവിഷ്കരിച്ചത് ഈ ലൈബ്രറിയാണ്.

മറ്റു പ്രധാന നാഷണല്‍ ലൈബ്രറികള്‍. ബെല്‍ജിയത്തിലെ നാഷണല്‍ ലൈബ്രറിയായ 'ബിബ്ലിയോഥെക് റോയേല്‍' 1837-ലാണ് ബ്രസല്‍സ്സില്‍ സ്ഥാപിതമായത്. രാജ്യത്തെ ലൈബ്രറി ശൃംഖലയുടെ കേന്ദ്രമാണ് ഇന്ന് ഈ ലൈബ്രറി. ഹേഗിലെ ഡച്ച് റോയല്‍ ലൈബ്രറി 1798-ലാണ് ആരംഭിച്ചത്.

പല നഗര രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 19-ാം ശ.-ത്തില്‍ രൂപംകൊണ്ട ഇറ്റലിയില്‍ അനേകം നാഷണല്‍ ലൈബ്രറികളുണ്ട്. ഫ്ലോറന്‍സിലെ ബിബ്ലിയോഥെക് നാഷണല്‍ സെന്‍ട്രല്‍ ആണ് ചരിത്രപരമായി ആദ്യം സ്ഥാപിക്കപ്പെട്ടതെങ്കിലും (1747) റോമിലെ ബിബ്ലിയോഥെക് നാഷണല്‍ സെന്‍ട്രല്‍ വിക്റ്റോറിയോ ഇമ്മാനുവല്‍ II ആണ് (1875) ഇറ്റലിയിലെ ദേശീയ ഗ്രന്ഥശാലകളില്‍ പ്രധാനം. മിലാന്‍, നേപ്പിള്‍സ്, പലെര്‍മോ, ടുറിന്‍, വെനീസ് എന്നിവിടങ്ങളിലാണ് ഇറ്റലിയിലെ മറ്റു നാഷണല്‍ ലൈബ്രറികള്‍.

ജര്‍മനിയിലെ 'പ്രൂസ്സിഷെ സ്റ്റാറ്റ്സ്ബിബ്ലിയോഥെക്' 1919-ലാണ് നാഷണല്‍ ലൈബ്രറി പദവിയിലേക്ക് ഉയര്‍ന്നത്. രണ്ടാം ലോകയുദ്ധശേഷം ഇത് കിഴക്കന്‍ ജര്‍മനിയുടെ ദേശീയ ഗ്രന്ഥശാലയായി മാറി. 1990-ല്‍ ജര്‍മനിയുടെ പുനരൈക്യത്തിനുശേഷം ഫ്രാങ്ക്ഫര്‍ട്ടിലെ 'ഡ്യൂറ്റ്ഷെ ബിബ്ലിയോഥെക്കി'നെ ലിപ്സിഗിലെ 'ഡ്യൂറ്റ്ഷെ ബുച്ചെറി'യും 'ഡ്യൂറ്റ്ഷെ മ്യൂസിക്കാര്‍ക്കിവു'മായി യോജിപ്പിച്ച് നാഷണല്‍ ലൈബ്രറിയാക്കി.

1493-ല്‍ മാക്സിമിലിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയാണ് ആസ്റ്റ്രിയന്‍ നാഷണല്‍ ലൈബ്രറി സ്ഥാപിച്ചത്. 1526-ല്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ ലൈബ്രറി നശിപ്പിക്കപ്പെട്ടു.

1901-ല്‍ കാന്‍ബറയില്‍ ആരംഭിച്ച കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി ലൈബ്രറിക്കാണ് 1960-ല്‍ ആസ്റ്റ്രേലിയന്‍ നാഷണല്‍ ലൈബ്രറി സ്ഥാനം സര്‍ക്കാര്‍ നല്കിയത്.

ദക്ഷിണ സുങ് വംശത്തിന്റെ കാലം മുതല്ക്കുള്ള (1127) ഗ്രന്ഥങ്ങളും പുരാവസ്തുക്കളും ചൈനയില്‍ ബെയ്ജിങ്ങിലുള്ള നാഷണല്‍ ലൈബ്രറിയിലുണ്ട്.

ടോക്കിയോവില്‍ 1872-ല്‍ സ്ഥാപിതമായ ഇംപീരിയല്‍ ലൈബ്രറിയാണ് 1948-ല്‍ ജപ്പാനിലെ ദേശീയ ഗ്രന്ഥശാലയായ 'നാഷണല്‍ ഡയറ്റ് ലൈബ്രറി'യായി മാറിയത്.

ഐസ് ലന്‍ഡ്, നോര്‍വെ, ഇസ്രയേല്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ സര്‍വകലാശാലാ ലൈബ്രറികളുമായി ബന്ധിപ്പിച്ചാണ് നാഷണല്‍ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നത്.

നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് അപൂര്‍വ ഗ്രന്ഥങ്ങളുടെയും ഹസ്തലിഖിതങ്ങളുടെയും വിപുലമായ ശേഖരമുള്ള ഈ ലൈബ്രറി.
നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത
1835-ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത ലൈബ്രറി 1903 ജനു. 30-ന് ഇംപീരിയല്‍ ലൈബ്രറിയായി മാറി. സ്വാതന്ത്ര്യാനന്തരം 1948-ല്‍ ഇന്ത്യയുടെ ദേശീയ ലൈബ്രറിയായി.

ചെന്നൈ. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ മെട്രോ നഗരങ്ങളില്‍ ദേശീയപ്രാധാന്യമുള്ള ലൈബ്രറികളുടെ സ്ഥാപനത്തിനും 'ഇന്ത്യന്‍ നാഷണല്‍ ബിബ്ളിയോഗ്രഫി'യുടെ ക്രോഡീകരണത്തിനും വഴിതെളിച്ചത് 1954-ലെ 'ഡെലിവറി ഒഫ് ബുക്സ് ആക്റ്റ്' ആണ്. കല്‍ക്കത്ത ലൈബ്രറി നെറ്റ് വര്‍ക്ക് (CALIBNET), ഡല്‍ഹി ലൈബ്രറി നെറ്റ് വര്‍ക്ക് (DELNET), ബോംബെ ലൈബ്രറി നെറ്റ് വര്‍ക്ക് (BONET), മദ്രാസ് ലൈബ്രറി നെറ്റ് വര്‍ക്ക് (MALIBNET), പുണെ ലൈബ്രറി നെറ്റ് വര്‍ക്ക് (PUNENET) തുടങ്ങിയവ വഴി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ലൈബ്രറികളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള നെറ്റ് വര്‍ക്കുകളുടെ ആവിര്‍ഭാവവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഇന്ത്യയിലും നാഷണല്‍ ലൈബ്രറി എന്ന ആശയത്തിന്റെ വികാസത്തിന് സഹായകമായിട്ടുണ്ട്. നോ: ഗ്രന്ഥശാല

(വി. വിനയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍