This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്വാനിക ടോര്‍പിഡൊ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ധ്വാനിക ടോര്‍പിഡൊ അരീൌശെേര ീൃുലറീ ധ്വാനിക രീതികളുപയോഗിച്ച് ലക്ഷ്യത...) |
|||
വരി 1: | വരി 1: | ||
- | ധ്വാനിക ടോര്‍പിഡൊ | + | =ധ്വാനിക ടോര്‍പിഡൊ= |
- | + | Acoustic torpedo | |
ധ്വാനിക രീതികളുപയോഗിച്ച് ലക്ഷ്യത്തിലെത്തുന്ന നാവിക ടോര്‍പിഡൊ. ഇതിനെ ഹോമിങ് ടോര്‍പിഡൊ എന്നും വിളിക്കാറുണ്ട്. ലക്ഷ്യം കണ്ടെത്തുന്ന രീതി ഒഴികെ മറ്റെല്ലാത്തിലും (വലുപ്പം, ആയുധക്കോപ്പുകള്‍, നോദന സംവിധാനം) ഇവയും ഇതര ടോര്‍പിഡൊകളും സമാനമാണ്. | ധ്വാനിക രീതികളുപയോഗിച്ച് ലക്ഷ്യത്തിലെത്തുന്ന നാവിക ടോര്‍പിഡൊ. ഇതിനെ ഹോമിങ് ടോര്‍പിഡൊ എന്നും വിളിക്കാറുണ്ട്. ലക്ഷ്യം കണ്ടെത്തുന്ന രീതി ഒഴികെ മറ്റെല്ലാത്തിലും (വലുപ്പം, ആയുധക്കോപ്പുകള്‍, നോദന സംവിധാനം) ഇവയും ഇതര ടോര്‍പിഡൊകളും സമാനമാണ്. | ||
- | + | ഈയിനം ടോര്‍പിഡോകള്‍ കൃത്യമായ ലക്ഷ്യത്തിനു പകരം ലക്ഷ്യപ്രാന്തത്തെ ലാക്കാക്കി വിക്ഷേപിച്ചാല്‍ മതിയാകും. ലക്ഷ്യവുമായുള്ള അകലം ഇതിലെ ധ്വാനിക സംവിധാനത്തിന്റെ പ്രഭാവപരിധിയിലും (100-500 മീ.) കുറയുന്നതോടെ ഇതിലെ സെര്‍വോമെക്കാനിസം പ്രവര്‍ത്തിച്ചുതുടങ്ങും. ഈ ഗൈഡിങ് സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ടോര്‍പിഡൊയില്‍ ഉറപ്പിച്ചിട്ടുള്ള ധ്വാനിക സംസൂചകമാണ്. ഇത് സക്രിയ ഇനത്തിലോ നിഷ്ക്രിയ ഇനത്തിലോ ഉള്ളതാകാം. സക്രിയ ഇനമാണെങ്കില്‍ ടോര്‍പിഡൊയുടെ നാസികയില്‍ ഒരു സോണാര്‍ ഉണ്ടാകും. സോണാര്‍ ഉത്സര്‍ജനം ചെയ്യുന്ന ധ്വാനിക സിഗ്നലുകള്‍ ലക്ഷ്യസ്ഥാനത്ത് തട്ടി പ്രതിഫലിച്ച് തിരിച്ചുവരുന്നു. ഇവയെ ആശ്രയിച്ച് ടോര്‍പിഡൊ സ്വയം ഗതി നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നു. നിഷ്ക്രിയ രീതിയില്‍ ശരവ്യസ്ഥാനത്തുനിന്നു പുറപ്പെടുന്ന ശബ്ദത്തെ (ഉദാ. പ്രൊപ്പെല്ലര്‍ രവം) അവലംബിച്ചാണ് ടോര്‍പിഡൊ നീങ്ങുന്നത്. | |
- | + | കുറഞ്ഞ ആക്രമണ പരാസം, വേഗതക്കുറവ് എന്നിവയാണ് ഇവയുടെ പ്രധാന പോരായ്മകള്‍. ഇതിലെ ട്രാന്‍സ്ഡ്യൂസെര്‍ ചെറുതും അതിന്റെ ദിശാത്മകത (directivity) ഉയര്‍ന്നതുമായതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിനുപയോഗിക്കേണ്ടിവരുന്ന തരംഗ ആവൃത്തിയും ഉയര്‍ന്നതായിരിക്കും. ഇതുകൊണ്ട് ആക്രമണ പരാസം കുറയാനിടയാകുന്നു. ടോര്‍പിഡൊയുടെ ജലാന്തര പ്രയാണം സൃഷ്ടിക്കുന്ന രവത്തിന്റെ തീവ്രത ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സര്‍ജനം ചെയ്യപ്പെടുന്ന രവത്തിന്റേതിനെക്കാള്‍ കുറഞ്ഞിരിക്കാന്‍വേണ്ടി ടോര്‍പിഡൊയുടെ പ്രയാണവേഗത കുറയ്ക്കുകയാണ് പതിവ്. | |
- | + | ഇവയില്‍നിന്ന് രക്ഷപ്പെടുന്നത് രണ്ട് രീതികളിലാകാം. നിഷ്ക്രിയ സംവിധാനമുള്ളവയെ ആകര്‍ഷിക്കാനായി ലക്ഷ്യത്തില്‍നിന്ന് അകലെ ഏതെങ്കിലും വിധത്തില്‍ കൂടിയ തീവ്രതയുള്ള ശബ്ദം സൃഷ്ടിക്കുന്നു. ടോര്‍പിഡൊ ഉന്നംതെറ്റി സഞ്ചരിച്ച് സ്വയം നിര്‍വീര്യമാകും. സക്രിയ രീതിയിലുള്ളവയില്‍നിന്ന് രക്ഷനേടാനായി ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വേണ്ടിവരും. ഇവയില്‍ തട്ടി പ്രതിഫലിച്ചുവരുന്ന സിഗന്ലുകളാല്‍ നയിക്കപ്പെട്ട് ടോര്‍പിഡൊ പ്രസ്തുത മാധ്യമത്തില്‍ തട്ടി വിസ്ഫോടനവിധേയമാവുന്നു. |
10:58, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധ്വാനിക ടോര്‍പിഡൊ
Acoustic torpedo
ധ്വാനിക രീതികളുപയോഗിച്ച് ലക്ഷ്യത്തിലെത്തുന്ന നാവിക ടോര്‍പിഡൊ. ഇതിനെ ഹോമിങ് ടോര്‍പിഡൊ എന്നും വിളിക്കാറുണ്ട്. ലക്ഷ്യം കണ്ടെത്തുന്ന രീതി ഒഴികെ മറ്റെല്ലാത്തിലും (വലുപ്പം, ആയുധക്കോപ്പുകള്‍, നോദന സംവിധാനം) ഇവയും ഇതര ടോര്‍പിഡൊകളും സമാനമാണ്.
ഈയിനം ടോര്‍പിഡോകള്‍ കൃത്യമായ ലക്ഷ്യത്തിനു പകരം ലക്ഷ്യപ്രാന്തത്തെ ലാക്കാക്കി വിക്ഷേപിച്ചാല്‍ മതിയാകും. ലക്ഷ്യവുമായുള്ള അകലം ഇതിലെ ധ്വാനിക സംവിധാനത്തിന്റെ പ്രഭാവപരിധിയിലും (100-500 മീ.) കുറയുന്നതോടെ ഇതിലെ സെര്‍വോമെക്കാനിസം പ്രവര്‍ത്തിച്ചുതുടങ്ങും. ഈ ഗൈഡിങ് സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ടോര്‍പിഡൊയില്‍ ഉറപ്പിച്ചിട്ടുള്ള ധ്വാനിക സംസൂചകമാണ്. ഇത് സക്രിയ ഇനത്തിലോ നിഷ്ക്രിയ ഇനത്തിലോ ഉള്ളതാകാം. സക്രിയ ഇനമാണെങ്കില്‍ ടോര്‍പിഡൊയുടെ നാസികയില്‍ ഒരു സോണാര്‍ ഉണ്ടാകും. സോണാര്‍ ഉത്സര്‍ജനം ചെയ്യുന്ന ധ്വാനിക സിഗ്നലുകള്‍ ലക്ഷ്യസ്ഥാനത്ത് തട്ടി പ്രതിഫലിച്ച് തിരിച്ചുവരുന്നു. ഇവയെ ആശ്രയിച്ച് ടോര്‍പിഡൊ സ്വയം ഗതി നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നു. നിഷ്ക്രിയ രീതിയില്‍ ശരവ്യസ്ഥാനത്തുനിന്നു പുറപ്പെടുന്ന ശബ്ദത്തെ (ഉദാ. പ്രൊപ്പെല്ലര്‍ രവം) അവലംബിച്ചാണ് ടോര്‍പിഡൊ നീങ്ങുന്നത്.
കുറഞ്ഞ ആക്രമണ പരാസം, വേഗതക്കുറവ് എന്നിവയാണ് ഇവയുടെ പ്രധാന പോരായ്മകള്‍. ഇതിലെ ട്രാന്‍സ്ഡ്യൂസെര്‍ ചെറുതും അതിന്റെ ദിശാത്മകത (directivity) ഉയര്‍ന്നതുമായതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിനുപയോഗിക്കേണ്ടിവരുന്ന തരംഗ ആവൃത്തിയും ഉയര്‍ന്നതായിരിക്കും. ഇതുകൊണ്ട് ആക്രമണ പരാസം കുറയാനിടയാകുന്നു. ടോര്‍പിഡൊയുടെ ജലാന്തര പ്രയാണം സൃഷ്ടിക്കുന്ന രവത്തിന്റെ തീവ്രത ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സര്‍ജനം ചെയ്യപ്പെടുന്ന രവത്തിന്റേതിനെക്കാള്‍ കുറഞ്ഞിരിക്കാന്‍വേണ്ടി ടോര്‍പിഡൊയുടെ പ്രയാണവേഗത കുറയ്ക്കുകയാണ് പതിവ്.
ഇവയില്‍നിന്ന് രക്ഷപ്പെടുന്നത് രണ്ട് രീതികളിലാകാം. നിഷ്ക്രിയ സംവിധാനമുള്ളവയെ ആകര്‍ഷിക്കാനായി ലക്ഷ്യത്തില്‍നിന്ന് അകലെ ഏതെങ്കിലും വിധത്തില്‍ കൂടിയ തീവ്രതയുള്ള ശബ്ദം സൃഷ്ടിക്കുന്നു. ടോര്‍പിഡൊ ഉന്നംതെറ്റി സഞ്ചരിച്ച് സ്വയം നിര്‍വീര്യമാകും. സക്രിയ രീതിയിലുള്ളവയില്‍നിന്ന് രക്ഷനേടാനായി ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വേണ്ടിവരും. ഇവയില്‍ തട്ടി പ്രതിഫലിച്ചുവരുന്ന സിഗന്ലുകളാല്‍ നയിക്കപ്പെട്ട് ടോര്‍പിഡൊ പ്രസ്തുത മാധ്യമത്തില്‍ തട്ടി വിസ്ഫോടനവിധേയമാവുന്നു.