This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധനക്രമം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ധനക്രമം എശിമിരശമഹ ്യലാെേ ഒരു സമ്പദ്വ്യവസ്ഥയിലെ സമ്പാദ്യം സമാഹരിക്ക...) |
|||
വരി 1: | വരി 1: | ||
- | ധനക്രമം | + | =ധനക്രമം= |
+ | Financial system | ||
- | + | ഒരു സമ്പദ് വ്യവസ്ഥയിലെ സമ്പാദ്യം സമാഹരിക്കാനും അത് ധനശേഷി വര്‍ധിപ്പിക്കാനാവുംവിധം വിനിയോഗിക്കാനും ഉള്ള ക്രമീകരണം. ധനകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ ആസ്തികള്‍, ധനകാര്യ സേവനങ്ങള്‍, ധനവിപണി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധനക്രമം. ധനസമാഹരണവും ധനവിനിയോഗവും കാര്യക്ഷമമാക്കുവാനായി ഈ ഘടകങ്ങളെ യഥാവിധി സംയോജിപ്പിക്കുവാനും രാജ്യപുരോഗതി ലക്ഷ്യമാക്കി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും ധനക്രമം ചിട്ടപ്പെടുത്തുന്നവര്‍ക്ക് ബാധ്യതയുണ്ട്. സമ്പദ്വ്യവസ്ഥയുടെ ഗതിവിഗതി നിര്‍ണയിക്കുന്നത് അതില്‍ നിലനില്ക്കുന്ന ധനക്രമമാണ് എന്നതാണ് ഇതിനു കാരണം. | |
- | + | നിക്ഷേപം, മൂലധനരൂപീകരണം, സാമ്പത്തികവളര്‍ച്ച എന്നിവ മുന്‍നിര്‍ത്തിയാണ് ധനക്രമം ചിട്ടപ്പെടുത്തുന്നത്. വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് ധനം സമ്പാദിക്കുന്നവരില്‍ നിന്നും, ധനകാര്യ സ്ഥാപനങ്ങളും ഇതര സംവിധാനങ്ങളും ആവിഷ്കരിക്കുന്ന നിക്ഷേപമാര്‍ഗങ്ങളിലൂടെയും ധനസമാഹരണം ഊര്‍ജിതമാക്കുമ്പോഴാണ് ധനക്രമം കാര്യക്ഷമമായി തുടങ്ങുന്നത്. സര്‍ക്കാര്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണ് ധനവിനിയോഗം നടത്താന്‍ തയ്യാറാകുന്നത്. സാമ്പത്തികനേട്ടവും സാമൂഹികപുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ധനവിഭവം തിരിച്ചുവിടുന്നത് ധനക്രമത്തിന്റെ ശക്തിയെ ആശ്രയിച്ചാണ്. മെച്ചപ്പെട്ട നിയമ, അക്കൌണ്ടിങ്, നിയന്ത്രണ ക്രമീകരണങ്ങള്‍ ധനക്രമത്തിന് ഊര്‍ജം പകര്‍ന്നുനല്കുന്നു. സാമ്പത്തികപരിഷ്കാരങ്ങള്‍ ധനക്രമം ചിട്ടപ്പെടുത്തുന്നതുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. | |
- | + | ബാങ്കിങ് സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ ധനകാര്യസ്ഥാപനങ്ങള്‍, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, മണിമാര്‍ക്കറ്റ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ സംഘടിത സംരംഭങ്ങള്‍ ധനക്രമത്തിന് കരുത്ത് നല്കുന്നുണ്ട്. നാടന്‍ ബാങ്കുകള്‍, നിധികള്‍, ചിട്ടിഫണ്ടുകള്‍ തുടങ്ങിയ അസംഘടിതമേഖലയിലെ സംരംഭങ്ങളും ധനക്രമത്തിന്റെ ഭാഗംതന്നെ. | |
- | + | ഇന്ത്യയില്‍ ധനക്രമം ചിട്ടപ്പെടുത്തുമ്പോള്‍ സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പുരോഗതിയ്ക്കുകൂടി പരിഗണന നല്കാറുണ്ട്. ഇതുകൊണ്ടുതന്നെ കാര്‍ഷിക-ചെറുകിട-പരമ്പരാഗത വ്യവസായരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷ പ്രാമുഖ്യം കല്പിച്ചുകൊണ്ടുള്ള ധനക്രമമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസം, തൊഴില്‍, ജീവിതനിലവാരം, ഗ്രാമവികസനം, സാമൂഹികക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ക്കും ധനക്രമത്തില്‍ ഊന്നല്‍ നല്കുന്നുണ്ട്. | |
- | + | ||
- | + | ||
(ഡോ. എം. ശാര്‍ങ്ഗധരന്‍) | (ഡോ. എം. ശാര്‍ങ്ഗധരന്‍) |
Current revision as of 09:00, 5 മാര്‍ച്ച് 2009
ധനക്രമം
Financial system
ഒരു സമ്പദ് വ്യവസ്ഥയിലെ സമ്പാദ്യം സമാഹരിക്കാനും അത് ധനശേഷി വര്‍ധിപ്പിക്കാനാവുംവിധം വിനിയോഗിക്കാനും ഉള്ള ക്രമീകരണം. ധനകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ ആസ്തികള്‍, ധനകാര്യ സേവനങ്ങള്‍, ധനവിപണി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധനക്രമം. ധനസമാഹരണവും ധനവിനിയോഗവും കാര്യക്ഷമമാക്കുവാനായി ഈ ഘടകങ്ങളെ യഥാവിധി സംയോജിപ്പിക്കുവാനും രാജ്യപുരോഗതി ലക്ഷ്യമാക്കി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും ധനക്രമം ചിട്ടപ്പെടുത്തുന്നവര്‍ക്ക് ബാധ്യതയുണ്ട്. സമ്പദ്വ്യവസ്ഥയുടെ ഗതിവിഗതി നിര്‍ണയിക്കുന്നത് അതില്‍ നിലനില്ക്കുന്ന ധനക്രമമാണ് എന്നതാണ് ഇതിനു കാരണം.
നിക്ഷേപം, മൂലധനരൂപീകരണം, സാമ്പത്തികവളര്‍ച്ച എന്നിവ മുന്‍നിര്‍ത്തിയാണ് ധനക്രമം ചിട്ടപ്പെടുത്തുന്നത്. വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് ധനം സമ്പാദിക്കുന്നവരില്‍ നിന്നും, ധനകാര്യ സ്ഥാപനങ്ങളും ഇതര സംവിധാനങ്ങളും ആവിഷ്കരിക്കുന്ന നിക്ഷേപമാര്‍ഗങ്ങളിലൂടെയും ധനസമാഹരണം ഊര്‍ജിതമാക്കുമ്പോഴാണ് ധനക്രമം കാര്യക്ഷമമായി തുടങ്ങുന്നത്. സര്‍ക്കാര്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണ് ധനവിനിയോഗം നടത്താന്‍ തയ്യാറാകുന്നത്. സാമ്പത്തികനേട്ടവും സാമൂഹികപുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ധനവിഭവം തിരിച്ചുവിടുന്നത് ധനക്രമത്തിന്റെ ശക്തിയെ ആശ്രയിച്ചാണ്. മെച്ചപ്പെട്ട നിയമ, അക്കൌണ്ടിങ്, നിയന്ത്രണ ക്രമീകരണങ്ങള്‍ ധനക്രമത്തിന് ഊര്‍ജം പകര്‍ന്നുനല്കുന്നു. സാമ്പത്തികപരിഷ്കാരങ്ങള്‍ ധനക്രമം ചിട്ടപ്പെടുത്തുന്നതുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു.
ബാങ്കിങ് സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ ധനകാര്യസ്ഥാപനങ്ങള്‍, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, മണിമാര്‍ക്കറ്റ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ സംഘടിത സംരംഭങ്ങള്‍ ധനക്രമത്തിന് കരുത്ത് നല്കുന്നുണ്ട്. നാടന്‍ ബാങ്കുകള്‍, നിധികള്‍, ചിട്ടിഫണ്ടുകള്‍ തുടങ്ങിയ അസംഘടിതമേഖലയിലെ സംരംഭങ്ങളും ധനക്രമത്തിന്റെ ഭാഗംതന്നെ.
ഇന്ത്യയില്‍ ധനക്രമം ചിട്ടപ്പെടുത്തുമ്പോള്‍ സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പുരോഗതിയ്ക്കുകൂടി പരിഗണന നല്കാറുണ്ട്. ഇതുകൊണ്ടുതന്നെ കാര്‍ഷിക-ചെറുകിട-പരമ്പരാഗത വ്യവസായരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷ പ്രാമുഖ്യം കല്പിച്ചുകൊണ്ടുള്ള ധനക്രമമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസം, തൊഴില്‍, ജീവിതനിലവാരം, ഗ്രാമവികസനം, സാമൂഹികക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ക്കും ധനക്രമത്തില്‍ ഊന്നല്‍ നല്കുന്നുണ്ട്.
(ഡോ. എം. ശാര്‍ങ്ഗധരന്‍)