This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദീപ്തികാലത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദീപ്തികാലത ജവീീുലൃശീറശാ സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ...) |
|||
വരി 1: | വരി 1: | ||
- | ദീപ്തികാലത | + | =ദീപ്തികാലത= |
- | + | Photoperiodism | |
- | സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ്രകാശദൈര്ഘ്യത്തിനനുസരിച്ചുള്ള വളര്ച്ചാപ്രതികരണങ്ങള്. ഉയര്‍ന്നയിനം സസ്യങ്ങളിലെ രണ്ട് അവസ്ഥകളാണ് കായികവളര്ച്ചാകാലവും ( | + | സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ്രകാശദൈര്ഘ്യത്തിനനുസരിച്ചുള്ള വളര്ച്ചാപ്രതികരണങ്ങള്. ഉയര്‍ന്നയിനം സസ്യങ്ങളിലെ രണ്ട് അവസ്ഥകളാണ് കായികവളര്ച്ചാകാലവും (vegetative period) പുഷ്പകാലവും (flowering period). സസ്യത്തിന് ഓരോ കാലഘട്ടത്തിലും ലഭ്യമാകുന്ന പ്രകാശദൈര്ഘ്യത്തിനു വിധേയമായിട്ടാണ് ഈ രണ്ട് അവസ്ഥകളും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഋതുക്കളുടെ വ്യത്യാസത്തിനനുസൃതമായി പകല്‍സമയം സസ്യങ്ങള്‍ക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നു. സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ്രകാശദൈര്ഘ്യമാണ് ദീപ്തികാലം (photoperiod). വിവിധ സസ്യങ്ങള്‍ക്കു ലഭിക്കുന്ന ദീപ്തികാലതയ്ക്കനുസരിച്ച് പുഷ്പിക്കുന്ന കാലവും വ്യത്യാസപ്പെട്ടിരിക്കും. ഗാര്‍നെര്‍ (W.W.Garner), അലാര്‍ഡ് (H.A.Allard) എന്നീ ശാസ്ത്രജ്ഞരാണ് ഇതിനെപ്പറ്റി ഗവേഷണങ്ങള്‍ നടത്തിയത്. |
- | + | ഒരു ദീപ്തികാലം പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള 12 മണിക്കൂര്‍ സമയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഉത്തരാര്‍ധഗോളത്തിന് മാ. 21, സെപ്. 21 എന്നീ ദിവസങ്ങളില്‍ മാത്രമേ ഇതു പാലിക്കപ്പെടുന്നുള്ളൂ. മാ. 22 മുതല്‍ സെപ്. 20 വരെ പകല്‍ 12 മണിക്കൂറില്‍ കൂടുതലും സെപ്. 22 മുതല്‍ മാ. 20 വരെ പകല്‍ 12 മണിക്കൂറില്‍ കുറവും ആയിരിക്കും. (ദക്ഷിണാര്‍ധഗോളത്തില്‍ നേരെ തിരിച്ചും.) അതിനാല്‍ ഇവിടെ വളരുന്ന സസ്യങ്ങള്‍ക്കു ലഭിക്കുന്ന ദീപ്തികാലം കാലവ്യത്യാസമനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. | |
- | + | ദീപ്തികാല വ്യത്യാസത്തെ ആധാരമാക്കി സസ്യങ്ങളെ മൂന്ന് വിഭാഗങ്ങളാക്കിയിരിക്കുന്നു. (1) പുഷ്പിക്കുന്നതിന് 12 മണിക്കൂറില്‍ കുറവ് ദീപ്തികാലം മതിയായവ. 12 മണിക്കൂറില്‍ കൂടിയ ദീപ്തികാലത്തില് കായികവളര്‍ച്ച പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കുറഞ്ഞ ദീപ്തികാലത വരുമ്പോള്‍ പുഷ്പിക്കുകയും ചെയ്യുന്നു. ഈ സസ്യങ്ങള്‍ ഹ്രസ്വ പകല്‍ സസ്യങ്ങള്‍ (short day plants) എന്നറിയപ്പെടുന്നു. (2) 12 മണിക്കൂറില്‍ കൂടിയ പകല്‍ ദൈര്‍ഘ്യത്തിലെ പ്രകാശം ലഭിച്ചാല്‍ മാത്രം പുഷ്പിക്കുന്നവയാണ് ദീര്‍ഘ പകല്‍ സസ്യങ്ങള്‍ (long day plants). (3) പകല്‍ ദൈര്‍ഘ്യം പുഷ്പകാലത്തെ നിയന്ത്രിക്കാത്ത നിഷ്പക്ഷ പകല്‍ സസ്യങ്ങള്‍ (day neutral plants); പകല്‍ദൈര്‍ഘ്യം ഇവയുടെ പുഷ്പകാലത്തെയോ വളര്ച്ചാകാലത്തെയോ നിയന്ത്രിക്കുന്നില്ല. കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളില്‍ കൃത്രിമമായി ദീപ്തികാലത പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കാനാകും. കായികഭാഗങ്ങള്‍ വിളകളായി ഉപയോഗിക്കുന്ന കരിമ്പ്, പുകയില, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളെ പകല്‍ദൈര്‍ഘ്യം നിയന്ത്രിച്ച് പുഷ്പിക്കാതെ വളര്‍ത്തുന്നതിനു സാധിക്കുന്നു. വിത്തുകളുപയോഗിച്ചു പ്രജനനം നടത്തുന്ന നാരകം, തക്കാളി, ആപ്പിള്‍, പയറിനങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ സസ്യങ്ങളില്‍ പ്രകാശദൈര്‍ഘ്യം നിയന്ത്രിച്ച് കായികവളര്‍ച്ചയെ തടഞ്ഞ് പുഷ്പകാലം നേരത്തേയാക്കാനും കഴിയും. 12 മണിക്കൂറില്‍ കൂടുതല്‍ പകല്‍ദൈര്‍ഘ്യം ആവശ്യമുള്ള സസ്യങ്ങള്‍ക്ക് വൈദ്യുതപ്രകാശം നല്‍കിയും 12 മണിക്കൂറില്‍ കുറവ് ആവശ്യമുള്ളവയെ കറുത്ത പ്ളാസ്റ്റിക് ആവരണങ്ങള്കൊണ്ട് മൂടിയും കൃത്രിമ സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് വിളവില്‍ ഗണ്യമായ വര്ധനയുണ്ടാക്കുന്നതിനാല് ദീപ്തികാലതയുടെ ഗവേഷണഫലങ്ങള്‍ കാര്‍ഷികരംഗത്തിനു പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നു. |
Current revision as of 13:01, 2 മാര്‍ച്ച് 2009
ദീപ്തികാലത
Photoperiodism
സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ്രകാശദൈര്ഘ്യത്തിനനുസരിച്ചുള്ള വളര്ച്ചാപ്രതികരണങ്ങള്. ഉയര്‍ന്നയിനം സസ്യങ്ങളിലെ രണ്ട് അവസ്ഥകളാണ് കായികവളര്ച്ചാകാലവും (vegetative period) പുഷ്പകാലവും (flowering period). സസ്യത്തിന് ഓരോ കാലഘട്ടത്തിലും ലഭ്യമാകുന്ന പ്രകാശദൈര്ഘ്യത്തിനു വിധേയമായിട്ടാണ് ഈ രണ്ട് അവസ്ഥകളും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഋതുക്കളുടെ വ്യത്യാസത്തിനനുസൃതമായി പകല്‍സമയം സസ്യങ്ങള്‍ക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നു. സസ്യങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പ്രകാശദൈര്ഘ്യമാണ് ദീപ്തികാലം (photoperiod). വിവിധ സസ്യങ്ങള്‍ക്കു ലഭിക്കുന്ന ദീപ്തികാലതയ്ക്കനുസരിച്ച് പുഷ്പിക്കുന്ന കാലവും വ്യത്യാസപ്പെട്ടിരിക്കും. ഗാര്‍നെര്‍ (W.W.Garner), അലാര്‍ഡ് (H.A.Allard) എന്നീ ശാസ്ത്രജ്ഞരാണ് ഇതിനെപ്പറ്റി ഗവേഷണങ്ങള്‍ നടത്തിയത്.
ഒരു ദീപ്തികാലം പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള 12 മണിക്കൂര്‍ സമയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഉത്തരാര്‍ധഗോളത്തിന് മാ. 21, സെപ്. 21 എന്നീ ദിവസങ്ങളില്‍ മാത്രമേ ഇതു പാലിക്കപ്പെടുന്നുള്ളൂ. മാ. 22 മുതല്‍ സെപ്. 20 വരെ പകല്‍ 12 മണിക്കൂറില്‍ കൂടുതലും സെപ്. 22 മുതല്‍ മാ. 20 വരെ പകല്‍ 12 മണിക്കൂറില്‍ കുറവും ആയിരിക്കും. (ദക്ഷിണാര്‍ധഗോളത്തില്‍ നേരെ തിരിച്ചും.) അതിനാല്‍ ഇവിടെ വളരുന്ന സസ്യങ്ങള്‍ക്കു ലഭിക്കുന്ന ദീപ്തികാലം കാലവ്യത്യാസമനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും.
ദീപ്തികാല വ്യത്യാസത്തെ ആധാരമാക്കി സസ്യങ്ങളെ മൂന്ന് വിഭാഗങ്ങളാക്കിയിരിക്കുന്നു. (1) പുഷ്പിക്കുന്നതിന് 12 മണിക്കൂറില്‍ കുറവ് ദീപ്തികാലം മതിയായവ. 12 മണിക്കൂറില്‍ കൂടിയ ദീപ്തികാലത്തില് കായികവളര്‍ച്ച പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കുറഞ്ഞ ദീപ്തികാലത വരുമ്പോള്‍ പുഷ്പിക്കുകയും ചെയ്യുന്നു. ഈ സസ്യങ്ങള്‍ ഹ്രസ്വ പകല്‍ സസ്യങ്ങള്‍ (short day plants) എന്നറിയപ്പെടുന്നു. (2) 12 മണിക്കൂറില്‍ കൂടിയ പകല്‍ ദൈര്‍ഘ്യത്തിലെ പ്രകാശം ലഭിച്ചാല്‍ മാത്രം പുഷ്പിക്കുന്നവയാണ് ദീര്‍ഘ പകല്‍ സസ്യങ്ങള്‍ (long day plants). (3) പകല്‍ ദൈര്‍ഘ്യം പുഷ്പകാലത്തെ നിയന്ത്രിക്കാത്ത നിഷ്പക്ഷ പകല്‍ സസ്യങ്ങള്‍ (day neutral plants); പകല്‍ദൈര്‍ഘ്യം ഇവയുടെ പുഷ്പകാലത്തെയോ വളര്ച്ചാകാലത്തെയോ നിയന്ത്രിക്കുന്നില്ല. കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളില്‍ കൃത്രിമമായി ദീപ്തികാലത പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കാനാകും. കായികഭാഗങ്ങള്‍ വിളകളായി ഉപയോഗിക്കുന്ന കരിമ്പ്, പുകയില, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളെ പകല്‍ദൈര്‍ഘ്യം നിയന്ത്രിച്ച് പുഷ്പിക്കാതെ വളര്‍ത്തുന്നതിനു സാധിക്കുന്നു. വിത്തുകളുപയോഗിച്ചു പ്രജനനം നടത്തുന്ന നാരകം, തക്കാളി, ആപ്പിള്‍, പയറിനങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ സസ്യങ്ങളില്‍ പ്രകാശദൈര്‍ഘ്യം നിയന്ത്രിച്ച് കായികവളര്‍ച്ചയെ തടഞ്ഞ് പുഷ്പകാലം നേരത്തേയാക്കാനും കഴിയും. 12 മണിക്കൂറില്‍ കൂടുതല്‍ പകല്‍ദൈര്‍ഘ്യം ആവശ്യമുള്ള സസ്യങ്ങള്‍ക്ക് വൈദ്യുതപ്രകാശം നല്‍കിയും 12 മണിക്കൂറില്‍ കുറവ് ആവശ്യമുള്ളവയെ കറുത്ത പ്ളാസ്റ്റിക് ആവരണങ്ങള്കൊണ്ട് മൂടിയും കൃത്രിമ സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് വിളവില്‍ ഗണ്യമായ വര്ധനയുണ്ടാക്കുന്നതിനാല് ദീപ്തികാലതയുടെ ഗവേഷണഫലങ്ങള്‍ കാര്‍ഷികരംഗത്തിനു പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നു.