This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദീപിക മലയാള ദിനപത്രം. കേരളത്തിലെ ആദ്യത്തെ ദിനപത്രമായി പരിഗണിക്കപ്പ...)
 
വരി 1: വരി 1:
-
ദീപിക  
+
=ദീപിക=
-
മലയാള ദിനപത്രം. കേരളത്തിലെ ആദ്യത്തെ ദിനപത്രമായി പരിഗണിക്കപ്പെടുന്നു. 1887 ഏ. 15-ന് കോട്ടയത്തിനടുത്ത മാന്നാനത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങിയ നസ്രാണിദീപികയാണ് പില്ക്കാലത്ത് ദീപികയെന്ന പേരില്‍ പ്രചരിച്ച പത്രം. 'ജാത്യൈക്യസംഘം' എന്ന സംഘടനയുടെ മുഖപത്രമായാണ് ഇത് ആരംഭിച്ചത്. കട്ടക്കയത്തില്‍ വലിയ ചാണ്ടിയച്ചന്‍ നേതൃത്വം നല്കി. മാനേജിങ് എഡിറ്ററായി നിധീരിക്കല്‍ മാണിക്കത്തനാരെ നിയോഗിച്ചു. മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സില്‍നിന്ന് രണ്ടാഴ്ചയിലൊരിക്കല്‍ നസ്രാണിദീപിക പ്രസിദ്ധീകരിച്ചുതുടങ്ങി.  
+
മലയാള ദിനപത്രം. കേരളത്തിലെ ആദ്യത്തെ ദിനപത്രമായി പരിഗണിക്കപ്പെടുന്നു. 1887 ഏ. 15-ന് കോട്ടയത്തിനടുത്ത മാന്നാനത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങിയ ''നസ്രാണിദീപിക''യാണ് പില്ക്കാലത്ത് ''ദീപിക''യെന്ന പേരില്‍ പ്രചരിച്ച പത്രം. 'ജാത്യൈക്യസംഘം' എന്ന സംഘടനയുടെ മുഖപത്രമായാണ് ഇത് ആരംഭിച്ചത്. കട്ടക്കയത്തില്‍ വലിയ ചാണ്ടിയച്ചന്‍ നേതൃത്വം നല്കി. മാനേജിങ് എഡിറ്ററായി നിധീരിക്കല്‍ മാണിക്കത്തനാരെ നിയോഗിച്ചു. മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സില്‍നിന്ന് രണ്ടാഴ്ചയിലൊരിക്കല്‍ ''നസ്രാണിദീപിക'' പ്രസിദ്ധീകരിച്ചുതുടങ്ങി.  
-
  1895 വരെ ഇത് ദ്വൈവാരികയായിത്തന്നെ പ്രസിദ്ധീകരിച്ചു. 1895 മുതല്‍ മാസത്തില്‍ മൂന്നു തവണയായും 1899 മുതല്‍ വാരികയായും പ്രസിദ്ധപ്പെടുത്തി. 1912-ല്‍ വീണ്ടും ദ്വൈവാരികയായി. 1927-ല്‍ ഇതൊരു ദിനപത്രമായി മാറി. എന്നാല്‍ 1931-ല്‍ വീണ്ടും വാരികയാക്കേണ്ടിവന്നു. 1938 മുതല്‍ 'നസ്രാണി' എന്ന വിശേഷണം ഉപേക്ഷിച്ച് പത്രനാമം 'ദീപിക' എന്നു മാത്രമാക്കി. 1939 ആഗ. 1-ന് പ്രസിദ്ധീകരണം മാന്നാനത്തുനിന്ന് കോട്ടയത്തേക്കു മാറ്റി.

  'രാഷ്ട്രദീപിക ലിമിറ്റഡ്' എന്ന പബ്ളിക് ലിമിറ്റഡ് കമ്പനിയായിട്ടാണ് ഇപ്പോള്‍ പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധപ്പെടുത്തുന്നത്. ദീപിക ദിനപത്രം, രാഷ്ട്രദീപിക സായാഹ്നപത്രം, ദീപിക ആഴ്ചപ്പതിപ്പ്, ബിസിനസ് ദീപിക, കുട്ടികളുടെ ദീപിക, കരിയര്‍ ദീപിക, കര്‍ഷകന്‍ മാസിക, രാഷ്ട്രദീപിക സിനിമ, സ്ത്രീധനം മാസിക എന്നിവ കൂടാതെ ഇംഗ്ളീഷില്‍ ചില്‍ഡ്രന്‍സ് ഡൈജസ്റ്റും ഈ കമ്പനി പ്രസിദ്ധപ്പെടുത്തുന്നു.
+
'രാഷ്ട്രദീപിക ലിമിറ്റഡ്' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായിട്ടാണ് ഇപ്പോള്‍ പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധപ്പെടുത്തുന്നത്. ''ദീപിക'' ദിനപത്രം, ''രാഷ്ട്രദീപിക'' സായാഹ്നപത്രം, ''ദീപിക'' ആഴ്ചപ്പതിപ്പ്, ''ബിസിനസ് ദീപിക'', ''കുട്ടികളുടെ ദീപിക'', ''കരിയര്‍ ദീപിക'', ''കര്‍ഷകന്‍'' മാസിക, ''രാഷ്ട്രദീപിക സിനിമ'', ''സ്ത്രീധനം'' മാസിക എന്നിവ കൂടാതെ ഇംഗ്ലീഷില്‍ ''ചില്‍ഡ്രന്‍സ് ഡൈജസ്റ്റും'' ഈ കമ്പനി പ്രസിദ്ധപ്പെടുത്തുന്നു.
-
  ദീപിക ദിനപത്രം കോട്ടയം, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും രാഷ്ട്രദീപിക സായാഹ്നപത്രം കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍നിന്നും പ്രസിദ്ധീകരിച്ചുവരുന്നു.
+
''ദീപിക'' ദിനപത്രം കോട്ടയം, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും ''രാഷ്ട്രദീപിക'' സായാഹ്നപത്രം കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍നിന്നും പ്രസിദ്ധീകരിച്ചുവരുന്നു.
(പ്രൊഫ. ജെ. പദ്മകുമാരി; സ.പ.)
(പ്രൊഫ. ജെ. പദ്മകുമാരി; സ.പ.)

Current revision as of 12:57, 2 മാര്‍ച്ച് 2009

ദീപിക

മലയാള ദിനപത്രം. കേരളത്തിലെ ആദ്യത്തെ ദിനപത്രമായി പരിഗണിക്കപ്പെടുന്നു. 1887 ഏ. 15-ന് കോട്ടയത്തിനടുത്ത മാന്നാനത്തുനിന്നു പ്രസിദ്ധീകരിച്ചുതുടങ്ങിയ നസ്രാണിദീപികയാണ് പില്ക്കാലത്ത് ദീപികയെന്ന പേരില്‍ പ്രചരിച്ച പത്രം. 'ജാത്യൈക്യസംഘം' എന്ന സംഘടനയുടെ മുഖപത്രമായാണ് ഇത് ആരംഭിച്ചത്. കട്ടക്കയത്തില്‍ വലിയ ചാണ്ടിയച്ചന്‍ നേതൃത്വം നല്കി. മാനേജിങ് എഡിറ്ററായി നിധീരിക്കല്‍ മാണിക്കത്തനാരെ നിയോഗിച്ചു. മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സില്‍നിന്ന് രണ്ടാഴ്ചയിലൊരിക്കല്‍ നസ്രാണിദീപിക പ്രസിദ്ധീകരിച്ചുതുടങ്ങി.

1895 വരെ ഇത് ദ്വൈവാരികയായിത്തന്നെ പ്രസിദ്ധീകരിച്ചു. 1895 മുതല്‍ മാസത്തില്‍ മൂന്നു തവണയായും 1899 മുതല്‍ വാരികയായും പ്രസിദ്ധപ്പെടുത്തി. 1912-ല്‍ വീണ്ടും ദ്വൈവാരികയായി. 1927-ല്‍ ഇതൊരു ദിനപത്രമായി മാറി. എന്നാല്‍ 1931-ല്‍ വീണ്ടും വാരികയാക്കേണ്ടിവന്നു. 1938 മുതല്‍ 'നസ്രാണി' എന്ന വിശേഷണം ഉപേക്ഷിച്ച് പത്രനാമം 'ദീപിക' എന്നു മാത്രമാക്കി. 1939 ആഗ. 1-ന് പ്രസിദ്ധീകരണം മാന്നാനത്തുനിന്ന് കോട്ടയത്തേക്കു മാറ്റി.

'രാഷ്ട്രദീപിക ലിമിറ്റഡ്' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായിട്ടാണ് ഇപ്പോള്‍ പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധപ്പെടുത്തുന്നത്. ദീപിക ദിനപത്രം, രാഷ്ട്രദീപിക സായാഹ്നപത്രം, ദീപിക ആഴ്ചപ്പതിപ്പ്, ബിസിനസ് ദീപിക, കുട്ടികളുടെ ദീപിക, കരിയര്‍ ദീപിക, കര്‍ഷകന്‍ മാസിക, രാഷ്ട്രദീപിക സിനിമ, സ്ത്രീധനം മാസിക എന്നിവ കൂടാതെ ഇംഗ്ലീഷില്‍ ചില്‍ഡ്രന്‍സ് ഡൈജസ്റ്റും ഈ കമ്പനി പ്രസിദ്ധപ്പെടുത്തുന്നു.

ദീപിക ദിനപത്രം കോട്ടയം, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും രാഷ്ട്രദീപിക സായാഹ്നപത്രം കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍നിന്നും പ്രസിദ്ധീകരിച്ചുവരുന്നു.

(പ്രൊഫ. ജെ. പദ്മകുമാരി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%AA%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍