This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദീപവംശ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദീപവംശ പാലി ഇതിഹാസ കാവ്യം. ഇതിന്റെ രചയിതാവ് ആരാണെന്ന് അറിവില്ല. എ.ഡി. 325...) |
|||
വരി 1: | വരി 1: | ||
- | ദീപവംശ | + | =ദീപവംശ= |
- | പാലി ഇതിഹാസ കാവ്യം. ഇതിന്റെ രചയിതാവ് ആരാണെന്ന് അറിവില്ല. എ.ഡി. 325 മുതല്‍ 352 വരെയുള്ള ശ്രീലങ്കയുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഒരു പ്രധാന പ്രതിപാദ്യം. മഹാസേനന് രാജ്യം ഭരിച്ചിരുന്ന കാലഘട്ടമാണിത്. 5-ാം ശ.-ത്തില്‍ ബുദ്ധഘോഷന്‍ | + | പാലി ഇതിഹാസ കാവ്യം. ഇതിന്റെ രചയിതാവ് ആരാണെന്ന് അറിവില്ല. എ.ഡി. 325 മുതല്‍ 352 വരെയുള്ള ശ്രീലങ്കയുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഒരു പ്രധാന പ്രതിപാദ്യം. മഹാസേനന് രാജ്യം ഭരിച്ചിരുന്ന കാലഘട്ടമാണിത്. 5-ാം ശ.-ത്തില്‍ ബുദ്ധഘോഷന്‍ ''കതാവത്തു''വിന് രചിച്ച വ്യാഖ്യാനത്തില്‍ ഈ കൃതിയില്‍നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുകാണുന്നുണ്ട്. ''ദീപവംശ''യില്‍ സിംഹളത്തിലെ ''അട്ടകഥ''(അര്ഥകഥ)കളിലെ ചരിത്രാംശങ്ങളെ അടിസ്ഥാനമാക്കിയാണ് കാലക്രമത്തിലുള്ള സംഭവചിത്രീകരണം നടത്തിയിട്ടുള്ളതെന്നു കാണാം. ശ്രീലങ്കന്‍ ചരിത്രവസ്തുതകള്‍ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത് അട്ടകഥകളിലാണ്. ബുദ്ധമതം ശ്രീലങ്കയില്‍ പ്രചരിക്കാനിടയായ സാഹചര്യത്തിന്റെയും ശ്രീബുദ്ധന് മൂന്നു തവണ നടത്തിയ ശ്രീലങ്കന്‍ സന്ദര്‍ശനങ്ങളുടെയും സമ്പൂര്ണവിവരണവും ഈ കൃതിയില്‍നിന്നു ലഭിക്കുന്നുണ്ട്. |
- | + | ബുദ്ധമതത്തിന്റെ തത്ത്വദര്ശനത്തോടൊപ്പം ശ്രീലങ്കയുടെ ചരിത്രവസ്തുതകളും അന്തര്‍ധാരയായി ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 4-ാം ശ. മുതല്‍ പ്രചരിച്ചുതുടങ്ങിയ ബുദ്ധമതം ക്രമാനുഗതമായ വളര്‍ച്ചയിലൂടെ 19-ാം ശ. വരെ എത്തിയതിന്റെ ചരിത്രം ''ദീപവംശ, ചൂലവംശ'' എന്നീ പാലി കൃതികളില്‍ നിന്നുമാണ് അനുവാചകനു ലഭിക്കുന്നത്. | |
- | + | അശോകന്റെ ഭരണകാലത്ത് മഹിന്ദന് ശ്രീലങ്കയിലെത്തി ശ്രീലങ്കന്‍ രാജാവായിരുന്ന ദേവാനാം പിയതിസ്സയുടെ സഹായത്താല്‍ ജംബുദ്വീപില്‍ 84,000 ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചതായും ബുദ്ധമതത്തിന് വ്യാപകമായ പ്രചാരം സിദ്ധിച്ചതായും ഇതില്‍ വിവരണം കാണുന്നുണ്ട്. ദുട്ടഗമണി, വട്ടഗമണി തുടങ്ങിയ ഭരണകര്‍ത്താക്കളുടെ ചരിത്രവും വട്ടഗമണിയുടെ കാലത്ത് ആദ്യമായി ഭിക്ഷുക്കള്‍ ലിഖിതരൂപത്തില്‍ ബുദ്ധസിദ്ധാന്തങ്ങള് ശേഖരിക്കുവാന്‍ ആരംഭിച്ചുവെന്ന വസ്തുതയും രേഖപ്പെടുത്തിയിട്ടുണ്ട്. ''ത്രിപിടകം, അട്ടകഥകള്'' തുടങ്ങിയവ ഇപ്രകാരം ഉണ്ടായവയാണ്. | |
- | + | ''ദീപവംശ''യുടെ കാലഘട്ടം 4-ാം ശ.-ത്തിന്റെ ഉത്തരാര്ധമാണെന്ന് അനുമാനിക്കാന്‍ ഉപോദ്ബലകമായത് മഹാസേനന്റെ ചരിത്രത്തോടെ ഈ കൃതി അവസാനിക്കുകയും ''മഹാവംശ'' അഥവാ ''ചൂലവംശ'' അതുകഴിഞ്ഞുള്ള ചരിത്രവസ്തുതകളോടെ തുടങ്ങിയിരിക്കുകയും ചെയ്യുന്നു എന്നതാണ്. ''മഹാവംശ''യുടെ കാലം 6-ാം ശ.-ത്തിന്റെ ആരംഭമാണെന്നു കരുതപ്പെടുന്നു. |
Current revision as of 12:39, 2 മാര്‍ച്ച് 2009
ദീപവംശ
പാലി ഇതിഹാസ കാവ്യം. ഇതിന്റെ രചയിതാവ് ആരാണെന്ന് അറിവില്ല. എ.ഡി. 325 മുതല്‍ 352 വരെയുള്ള ശ്രീലങ്കയുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഒരു പ്രധാന പ്രതിപാദ്യം. മഹാസേനന് രാജ്യം ഭരിച്ചിരുന്ന കാലഘട്ടമാണിത്. 5-ാം ശ.-ത്തില്‍ ബുദ്ധഘോഷന്‍ കതാവത്തുവിന് രചിച്ച വ്യാഖ്യാനത്തില്‍ ഈ കൃതിയില്‍നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുകാണുന്നുണ്ട്. ദീപവംശയില് സിംഹളത്തിലെ അട്ടകഥ(അര്ഥകഥ)കളിലെ ചരിത്രാംശങ്ങളെ അടിസ്ഥാനമാക്കിയാണ് കാലക്രമത്തിലുള്ള സംഭവചിത്രീകരണം നടത്തിയിട്ടുള്ളതെന്നു കാണാം. ശ്രീലങ്കന്‍ ചരിത്രവസ്തുതകള്‍ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത് അട്ടകഥകളിലാണ്. ബുദ്ധമതം ശ്രീലങ്കയില്‍ പ്രചരിക്കാനിടയായ സാഹചര്യത്തിന്റെയും ശ്രീബുദ്ധന് മൂന്നു തവണ നടത്തിയ ശ്രീലങ്കന്‍ സന്ദര്‍ശനങ്ങളുടെയും സമ്പൂര്ണവിവരണവും ഈ കൃതിയില്‍നിന്നു ലഭിക്കുന്നുണ്ട്.
ബുദ്ധമതത്തിന്റെ തത്ത്വദര്ശനത്തോടൊപ്പം ശ്രീലങ്കയുടെ ചരിത്രവസ്തുതകളും അന്തര്‍ധാരയായി ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 4-ാം ശ. മുതല്‍ പ്രചരിച്ചുതുടങ്ങിയ ബുദ്ധമതം ക്രമാനുഗതമായ വളര്‍ച്ചയിലൂടെ 19-ാം ശ. വരെ എത്തിയതിന്റെ ചരിത്രം ദീപവംശ, ചൂലവംശ എന്നീ പാലി കൃതികളില്‍ നിന്നുമാണ് അനുവാചകനു ലഭിക്കുന്നത്.
അശോകന്റെ ഭരണകാലത്ത് മഹിന്ദന് ശ്രീലങ്കയിലെത്തി ശ്രീലങ്കന്‍ രാജാവായിരുന്ന ദേവാനാം പിയതിസ്സയുടെ സഹായത്താല്‍ ജംബുദ്വീപില്‍ 84,000 ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചതായും ബുദ്ധമതത്തിന് വ്യാപകമായ പ്രചാരം സിദ്ധിച്ചതായും ഇതില്‍ വിവരണം കാണുന്നുണ്ട്. ദുട്ടഗമണി, വട്ടഗമണി തുടങ്ങിയ ഭരണകര്‍ത്താക്കളുടെ ചരിത്രവും വട്ടഗമണിയുടെ കാലത്ത് ആദ്യമായി ഭിക്ഷുക്കള്‍ ലിഖിതരൂപത്തില്‍ ബുദ്ധസിദ്ധാന്തങ്ങള് ശേഖരിക്കുവാന്‍ ആരംഭിച്ചുവെന്ന വസ്തുതയും രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിപിടകം, അട്ടകഥകള് തുടങ്ങിയവ ഇപ്രകാരം ഉണ്ടായവയാണ്.
ദീപവംശയുടെ കാലഘട്ടം 4-ാം ശ.-ത്തിന്റെ ഉത്തരാര്ധമാണെന്ന് അനുമാനിക്കാന്‍ ഉപോദ്ബലകമായത് മഹാസേനന്റെ ചരിത്രത്തോടെ ഈ കൃതി അവസാനിക്കുകയും മഹാവംശ അഥവാ ചൂലവംശ അതുകഴിഞ്ഞുള്ള ചരിത്രവസ്തുതകളോടെ തുടങ്ങിയിരിക്കുകയും ചെയ്യുന്നു എന്നതാണ്. മഹാവംശയുടെ കാലം 6-ാം ശ.-ത്തിന്റെ ആരംഭമാണെന്നു കരുതപ്പെടുന്നു.