This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിശാനിര്‍ണയന ഉപകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
Direction measuring equipment
Direction measuring equipment
-
അഭിഗൃഹീത സിഗ്നല്‍ ഏതു ദിശയില്‍നിന്ന് ഉദ്ഭവിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണം. സിഗ്നല്‍ പ്രേഷണം ചെയ്യുന്ന ട്രാന്‍സ്മിറ്ററിന്റെ സ്ഥാനം, വാഹനങ്ങളുടെ തത്സമയ സഞ്ചാരപഥം എന്നിവ നിശ്ചയിക്കുവാന്‍ ഇവ സൌകര്യമേകുന്നു.
+
അഭിഗൃഹീത സിഗ്നല്‍ ഏതു ദിശയില്‍നിന്ന് ഉദ്ഭവിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണം. സിഗ്നല്‍ പ്രേഷണം ചെയ്യുന്ന ട്രാന്‍സ്മിറ്ററിന്റെ സ്ഥാനം, വാഹനങ്ങളുടെ തത്സമയ സഞ്ചാരപഥം എന്നിവ നിശ്ചയിക്കുവാന്‍ ഇവ സൗകര്യമേകുന്നു.
സിഗ്നല്‍ സ്വീകരിക്കുന്ന അഭിഗൃഹണ ആന്റിനയുടെ പ്രവര്‍ധന ഗുണാങ്കം, സിഗ്നലിന്റെ ഫേസ്-ആവൃത്തി പാരസ്പരിക ബന്ധം തുടങ്ങിയവയെ വിലയിരുത്തിയാണ് പൊതുവേ ദിശാനിര്‍ണയനം നടത്തുന്നത്.
സിഗ്നല്‍ സ്വീകരിക്കുന്ന അഭിഗൃഹണ ആന്റിനയുടെ പ്രവര്‍ധന ഗുണാങ്കം, സിഗ്നലിന്റെ ഫേസ്-ആവൃത്തി പാരസ്പരിക ബന്ധം തുടങ്ങിയവയെ വിലയിരുത്തിയാണ് പൊതുവേ ദിശാനിര്‍ണയനം നടത്തുന്നത്.

12:20, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദിശാനിര്‍ണയന ഉപകരണം

Direction measuring equipment

അഭിഗൃഹീത സിഗ്നല്‍ ഏതു ദിശയില്‍നിന്ന് ഉദ്ഭവിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണം. സിഗ്നല്‍ പ്രേഷണം ചെയ്യുന്ന ട്രാന്‍സ്മിറ്ററിന്റെ സ്ഥാനം, വാഹനങ്ങളുടെ തത്സമയ സഞ്ചാരപഥം എന്നിവ നിശ്ചയിക്കുവാന്‍ ഇവ സൗകര്യമേകുന്നു.

സിഗ്നല്‍ സ്വീകരിക്കുന്ന അഭിഗൃഹണ ആന്റിനയുടെ പ്രവര്‍ധന ഗുണാങ്കം, സിഗ്നലിന്റെ ഫേസ്-ആവൃത്തി പാരസ്പരിക ബന്ധം തുടങ്ങിയവയെ വിലയിരുത്തിയാണ് പൊതുവേ ദിശാനിര്‍ണയനം നടത്തുന്നത്.

സിഗ്നല്‍ ആവൃത്തി ഏറ്റവും കുറഞ്ഞ് അനുഭവപ്പെടുന്ന ദിശ ഏതെന്ന് നിജപ്പെടുത്തി പ്രവര്‍ത്തിക്കുന്നവയില്‍ ലൂപ്പ് ആന്റിനയും പരമാവധി സിഗ്നല്‍ അഭിഗൃഹണ ദിശ ഏതെന്ന് മാപനം ചെയ്യുന്നവയില്‍ ഫേസ്ഡ് അരേ അല്ലെങ്കില്‍ പരാബോളിക ഡിഷ് എന്നിവയും ഉപയോഗിക്കുന്നു.

ആന്റിനയുടെ ചലനദിശയ്ക്ക് ആപേക്ഷികമായി അഭിഗൃഹീത സിഗ്നല്‍ ഏതു ദിശയിലേക്കു സഞ്ചരിക്കുന്നു എന്നു മനസ്സിലാക്കി ദിശാനിര്‍ണയനം നടത്തുന്ന സംവിധാനത്തില്‍ പ്രേരിത ഡോപ്ലര്‍ ആവൃത്തി മോഡുലന രീതിയാണ് അവലംബിക്കുന്നത്.

നാവിഗേഷന്‍, സുരക്ഷാ സംവിധാനം എന്നീ രംഗങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍