This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാമന്‍-ദിയൂ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദാമന്‍-ദിയൂ ഉമാമിഉശൌ ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശം. ദാമന്‍, ദിയൂ ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ദാമന്‍-ദിയൂ | + | =ദാമന്‍-ദിയൂ= |
- | + | Daman-Diu | |
ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശം. ദാമന്‍, ദിയൂ എന്നീ രണ്ട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്. മുംബൈയ്ക്ക് 193 കി.മീ. വടക്ക് ഗുജറാത്തിന്റെ തീരപ്രദേശത്ത് ദാമനും ഗുജറാത്തിന്റെ തീരക്കടലില്‍ ദിയൂവും സ്ഥിതിചെയ്യുന്നു. ദാമന്‍, ദിയൂ പ്രദേശങ്ങള്‍ തമ്മില്‍ സു. 792 കി.മീ. അകലമുണ്ട്. താഡ്, ഘോഗ്ല എന്നീ ഗ്രാമങ്ങള്‍ക്കു സമീപം നിര്‍മിച്ചിട്ടുള്ള രണ്ടു പാലങ്ങള്‍ ഈ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. പ്രദേശത്തിന്റെ മൊത്തം വിസ്തൃതി: 112 ച.കി.മീ; ജനസംഖ്യ: 1,58,059 (2001); ജനസാന്ദ്രത: 1411/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 81.09 (2001); തലസ്ഥാനം: ദാമന്‍. | ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശം. ദാമന്‍, ദിയൂ എന്നീ രണ്ട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്. മുംബൈയ്ക്ക് 193 കി.മീ. വടക്ക് ഗുജറാത്തിന്റെ തീരപ്രദേശത്ത് ദാമനും ഗുജറാത്തിന്റെ തീരക്കടലില്‍ ദിയൂവും സ്ഥിതിചെയ്യുന്നു. ദാമന്‍, ദിയൂ പ്രദേശങ്ങള്‍ തമ്മില്‍ സു. 792 കി.മീ. അകലമുണ്ട്. താഡ്, ഘോഗ്ല എന്നീ ഗ്രാമങ്ങള്‍ക്കു സമീപം നിര്‍മിച്ചിട്ടുള്ള രണ്ടു പാലങ്ങള്‍ ഈ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. പ്രദേശത്തിന്റെ മൊത്തം വിസ്തൃതി: 112 ച.കി.മീ; ജനസംഖ്യ: 1,58,059 (2001); ജനസാന്ദ്രത: 1411/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 81.09 (2001); തലസ്ഥാനം: ദാമന്‍. | ||
- | + | 'ദാമന്‍ഗംഗ' നദിയുടെ പേരാണ് ദാമന്‍ പ്രദേശത്തിന്റെ പേരിന് ആധാരം. 72 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ പ്രദേശത്തിന്റെ വടക്ക് കോലാക് നദിയും കിഴക്ക് ഗുജറാത്ത് സംസ്ഥാനവും തെക്ക് കലായ് നദിയും പടിഞ്ഞാറ് കാംബെ ഉള്‍ക്കടലും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നു. ഗുജറാത്തിലെ വല്‍സദ് ആണ് ഏറ്റവുമടുത്തുള്ള ജില്ല. ദാമനിലെ ജനസംഖ്യ: 1,13,949 (2001); ജനസാന്ദ്രത: 1583/ച.കി.മീ. (2001). | |
+ | [[Image:p346a.png|200px|left|thumb|ദാമന്‍-ദിയൂ]] | ||
+ | ഭഗ്വാന്‍, കാലെം, ദാമന്‍ഗംഗ എന്നിവയാണ് ദാമന്‍ പ്രദേശത്തെ പ്രധാന നദികള്‍. കോലാക്നദി ഈ പ്രദേശത്തിന്റെ ഉത്തര അതിര്‍ത്തിയായും കലായ്നദി ദക്ഷിണാതിര്‍ത്തിയായും വര്‍ത്തിക്കുന്നു. ഏറ്റവും കൂടിയ നീളം തെക്കുവടക്ക് സു. 11 കി.മീ; കിഴക്കുപടിഞ്ഞാറ് 8 കി.മീ. സമുദ്രസാമീപ്യത്താല്‍ നിയന്ത്രിതമായ ദാമനിലെ കാലാവസ്ഥ തികച്ചും ആരോഗ്യകരമാണ്. ഈര്‍പ്പവും ചൂടുമുള്ള വേനലും ചൂടുള്ള സുഖകരമായ ശൈത്യവും ഇവിടത്തെ കാലാവസ്ഥാ സവിശേഷതകളാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലത്താണ് (മേയ്-സെപ്.) ഇവിടെ കൂടുതല്‍ മഴ ലഭിക്കുന്നത്. പൊതുവേ വളക്കൂറുള്ള മണ്ണ് കാണപ്പെടുന്ന ദാമനിലെ ചിലയിടങ്ങളില്‍ തേക്കിന്‍കാടുകള്‍ കാണാം. | ||
- | + | ഗുജറാത്തി, മറാഠി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് ദാമനില്‍ കൂടുതല്‍ പ്രചാരം. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഇവിടെയുണ്ട്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. നെല്ല്, ഗോതമ്പ്, പുകയില, കൂവരക്, നിലക്കടല, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഇവിടെ കന്നുകാലിവളര്‍ത്തലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. | |
- | + | 'ദ്വീപ്' എന്നര്‍ഥമുള്ള ദിയൂ പ്രദേശത്തിന് 40 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഗുജറാത്തിലെ ജൂനഗഢാണ് ദിയൂവിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ജില്ല. ജനസംഖ്യ: 44,110 (2001); ജനസാന്ദ്രത 1,103 (2001); പ്രധാന പട്ടണം: ദിയൂ. | |
- | + | കത്തിയവാര്‍ ഉപദ്വീപിന്റെ തെക്ക് മുംബൈയില്‍നിന്ന് സു. 300 കി.മീ. അകലെയാണ് ദിയൂ ദ്വീപിന്റെ സ്ഥാനം. ഏറ്റവും കൂടിയ നീളം തെക്കുവടക്ക് സു. 4.6 കി.മീ., കിഴക്കുപടിഞ്ഞാറ് സു. 13.8 കി.മീ. ദ്വീപിന്റെ തെക്കുഭാഗത്ത് കടലിനഭിമുഖമായി കുത്തനെ ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകള്‍ കാണാം. 35 മീറ്ററോളം ഉയരമുള്ള നിരവധി ചെറു കുന്നുകളും ദ്വീപിലുണ്ട്. സുഖശീതളമായ കാലാവസ്ഥയാണ് ദിയൂവിലേത്. വേനലും ശൈത്യവും കാഠിന്യമുള്ളതല്ല. വേനലില്‍ ചിലപ്പോള്‍ 38<sup>o</sup>C വരെ ചൂടനുഭവപ്പെടാറുണ്ട്. ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില 11<sup>o</sup>C ആണ്. സു. 60 സെ.മീ. ആണ് ശരാശരി വാര്‍ഷിക വര്‍ഷപാതം. | |
- | + | തെങ്ങിന്‍തോപ്പുകള്‍ ധാരാളമുള്ള ദിയൂവില്‍ കാര്‍ഷികമേഖലയ്ക്ക് അപ്രധാനമായ സ്ഥാനമേ ഉള്ളൂ. ചോളം, കൂവരക്, ബജ്റ, പയറുവര്‍ഗങ്ങള്‍, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയവയാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍. ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും കൃഷിക്കനുയോജ്യമല്ല. മത്സ്യബന്ധനം, ഉപ്പ് ഉത്പാദനം, വിനോദസഞ്ചാരം എന്നിവയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. | |
- | + | ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ക്കാണ് ദിയൂവില്‍ പ്രചാരം. ജനങ്ങളില്‍ ഏറിയ പങ്കും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളും ഇവിടെയുണ്ട്. | |
- | + | ദാമന്‍-ദിയൂ പ്രദേശത്ത് മൊത്തം 1,121.03 ഹെ. കൃഷിഭൂമിയുണ്ട്. 1700-ഓളം ചെറുകിട-ഇടത്തരം വ്യവസായങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ദാമനില്‍ രണ്ടും ദാഭേല്‍, ഭിംപൂര്‍, കഡൈയ എന്നിവിടങ്ങളില്‍ ഓരോ വ്യാവസായിക മേഖലകളുമുണ്ട്. ദാമന്‍ പ്രദേശത്തിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചവയാണ്. | |
- | + | 191 കി.മീ. ആണ് ദാമന്‍-ദിയൂ പ്രദേശത്തിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം. ഗുജറാത്തിലെ ഗതാഗത സര്‍വീസുകളും സ്വകാര്യ ടാക്സികളും ദാഭേല്‍-ദാമന്‍ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നു. ദീര്‍ഘദൂര ബസ്സുകള്‍ വാപിയില്‍ നിന്നും ദിയൂവില്‍ നിന്നുമാണ് ആരംഭിക്കുന്നത്. മുംബൈ-ദിയൂ റൂട്ടില്‍ സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദാമന്‍-ദിയൂ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതകളൊന്നുമില്ല. ദാമനു സമീപമുള്ള വാപിയും ദിയൂവിനു സമീപമുള്ള ദെല്‍വാദയുമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ദാമനിലും ദിയൂവിലും വിമാനത്താവളങ്ങള്‍ ഉണ്ട്. മുംബൈയ്ക്കും ദിയൂവിനുമിടയില്‍ വ്യോമ സര്‍വീസുണ്ട്. | |
- | + | ദാമന്‍-ദിയൂ പ്രദേശത്തിന്റെ സമ്പദ്ഘടനയില്‍ വിനോദ സഞ്ചാരത്തിന് സുപ്രധാന സ്ഥാനമാണുളളത്. ദാമനിലെ ദേവ്ക ബീച്ച്, ജാംപൂര്‍ ബീച്ച്, ദാമന്‍ഗംഗ ഉദ്യാനം, കച്ചിഗാമില്‍ ജലസേചനാര്‍ഥം പണികഴിപ്പിച്ച തടാകം, സത്യസാഗര്‍ ഉദ്യാനം, ദെല്‍വാദ, കഡൈയ തടാകവും ഉദ്യാനവും, നാനി ദാമന്‍ ജെട്ടി ഉദ്യാനം, ഹില്‍സാ അക്വേറിയം-വേനല്‍ സങ്കേതം തുടങ്ങിയവ ഇവിടത്തെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ദാമന്‍ഗംഗാ നദിയുടെ അഴിമുഖത്തിനു സമീപത്തായുള്ള കോട്ട, പോര്‍ച്ചുഗീസ് വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടിരിക്കുന്ന മന്ദിരങ്ങള്‍, പുരാതന ക്രിസ്തീയ ദേവാലയങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയെല്ലാം വിനോദ-വാസ്തുവിദ്യാ പ്രാധാന്യമുള്ളവയാണ്. ജലന്ധര്‍ ബീച്ച്, നഗോവ ബീച്ച്, ഘോഗ്ലയിലെ കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയാണ് ദിയൂവിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. | |
- | + | '''ചരിത്രം'''. പശ്ചിമ ഇന്ത്യയിലെ നിരവധി പ്രാദേശിക ശക്തികളുടെ കീഴിലായിരുന്ന ദാമന്‍ 13-ാം ശ.-ത്തില്‍ ഗുജറാത്ത് സുല്‍ത്താന്മാരുടെ അധീനതയിലായി. കത്തിയവാറിലെ ഭരണാധികാരികളില്‍നിന്നാണ് ഗുജറാത്ത്സുല്‍ത്താന്മാര്‍ ദിയൂ പിടിച്ചെടുത്തത് (15-ാം ശ.). | |
+ | [[Image:Diu's Portugese fort was first built 11th century.png|200px|left|thumb|ദിയൂവില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ട]] | ||
+ | 1535-ല്‍ ഗുജറാത്ത്സുല്‍ത്താന്‍ ബഹദൂര്‍ ഷായുമായുണ്ടാക്കിയ കരാര്‍പ്രകാരം ദിയൂവില്‍ ഒരു കോട്ട പണിയുവാനുള്ള അനുമതി നേടിയ പോര്‍ച്ചുഗീസുകാര്‍ ക്രമേണ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. 1559-ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ ദാമന്‍ പിടിച്ചെടുത്തത്. 1961 വരെ ഈ രണ്ട് പ്രദേശങ്ങളും പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴില്‍ ആയിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും ഗോവ, ദാമന്‍-ദിയൂ, ദാദ്രാ-നഗര്‍ ഹവേലി എന്നീ പ്രദേശങ്ങളില്‍നിന്ന് വിട്ടുപോകാന്‍ പോര്‍ച്ചുഗീസുകാര്‍ വിസമ്മതിച്ചത് ജനവികാരം അവര്‍ ക്കെതിരാകുവാന്‍ കാരണമായി. 1954-ല്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ഇടപെട്ട് ദാദ്രാ-നഗര്‍ഹവേലിയെ മോചിപ്പിച്ചു. ഇന്ത്യയിലെ അവശേഷിക്കുന്ന പോര്‍ച്ചുഗീസ് കോളനികളായ ഗോവ, ദാമന്‍-ദിയൂ എന്നിവയെ വിട്ടുനല്കണമെന്ന ഇന്ത്യാഗവണ്മെന്റിന്റെ അഭ്യര്‍ഥനയെ പോര്‍ച്ചുഗീസ് അധികാരികള്‍ നിരസിച്ചതോടെ സൈനികനീക്കത്തിന് ഇന്ത്യ തയ്യാറായി. 1961 ഡി. 19-ന് ജനറല്‍ കെ.പി. കണ്ടേത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍സേന ഗോവയെ മോചിപ്പിക്കുകയും ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്തതോടെ ദാമന്‍-ദിയൂവും ഇന്ത്യയുടെ ഭാഗമായി. | ||
- | + | '''ഭരണം'''. ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ക്ക് നിയമസഭ ഇല്ല. ഇവ ഓരോ ഭരണ ജില്ലകളായാണ് (administrative districts) സംഘടിപ്പിച്ചിട്ടുള്ളത്. ഈ ജില്ലകളുടെ ഭരണം നടത്തുന്നതിനായി ഒരു ഭരണാധിപനെ (administrator) ഇന്ത്യാഗവണ്മെന്റ് നിയോഗിക്കുന്നു. ഈ ഉദ്യോഗസ്ഥനെ കൂടാതെ ഭരണനടത്തിപ്പിനുള്ള ഉന്നതോദ്യോഗസ്ഥരായി ഡവലപ്മെന്റ് കമ്മിഷണറും ഓരോ ജില്ലയ്ക്കും ഓരോ കളക്ടറും ഉണ്ട്. മുംബൈ ഹൈക്കോടതിയുടെ പരിധിക്കുള്ളിലാണ് ഇവിടെ നീതിന്യായ പ്രവര്‍ത്തനം നടക്കുന്നത്. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 09:40, 2 മാര്‍ച്ച് 2009
ദാമന്‍-ദിയൂ
Daman-Diu
ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശം. ദാമന്‍, ദിയൂ എന്നീ രണ്ട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്. മുംബൈയ്ക്ക് 193 കി.മീ. വടക്ക് ഗുജറാത്തിന്റെ തീരപ്രദേശത്ത് ദാമനും ഗുജറാത്തിന്റെ തീരക്കടലില്‍ ദിയൂവും സ്ഥിതിചെയ്യുന്നു. ദാമന്‍, ദിയൂ പ്രദേശങ്ങള്‍ തമ്മില്‍ സു. 792 കി.മീ. അകലമുണ്ട്. താഡ്, ഘോഗ്ല എന്നീ ഗ്രാമങ്ങള്‍ക്കു സമീപം നിര്‍മിച്ചിട്ടുള്ള രണ്ടു പാലങ്ങള്‍ ഈ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. പ്രദേശത്തിന്റെ മൊത്തം വിസ്തൃതി: 112 ച.കി.മീ; ജനസംഖ്യ: 1,58,059 (2001); ജനസാന്ദ്രത: 1411/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 81.09 (2001); തലസ്ഥാനം: ദാമന്‍.
'ദാമന്‍ഗംഗ' നദിയുടെ പേരാണ് ദാമന്‍ പ്രദേശത്തിന്റെ പേരിന് ആധാരം. 72 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ പ്രദേശത്തിന്റെ വടക്ക് കോലാക് നദിയും കിഴക്ക് ഗുജറാത്ത് സംസ്ഥാനവും തെക്ക് കലായ് നദിയും പടിഞ്ഞാറ് കാംബെ ഉള്‍ക്കടലും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നു. ഗുജറാത്തിലെ വല്‍സദ് ആണ് ഏറ്റവുമടുത്തുള്ള ജില്ല. ദാമനിലെ ജനസംഖ്യ: 1,13,949 (2001); ജനസാന്ദ്രത: 1583/ച.കി.മീ. (2001).
ഭഗ്വാന്‍, കാലെം, ദാമന്‍ഗംഗ എന്നിവയാണ് ദാമന്‍ പ്രദേശത്തെ പ്രധാന നദികള്‍. കോലാക്നദി ഈ പ്രദേശത്തിന്റെ ഉത്തര അതിര്‍ത്തിയായും കലായ്നദി ദക്ഷിണാതിര്‍ത്തിയായും വര്‍ത്തിക്കുന്നു. ഏറ്റവും കൂടിയ നീളം തെക്കുവടക്ക് സു. 11 കി.മീ; കിഴക്കുപടിഞ്ഞാറ് 8 കി.മീ. സമുദ്രസാമീപ്യത്താല്‍ നിയന്ത്രിതമായ ദാമനിലെ കാലാവസ്ഥ തികച്ചും ആരോഗ്യകരമാണ്. ഈര്‍പ്പവും ചൂടുമുള്ള വേനലും ചൂടുള്ള സുഖകരമായ ശൈത്യവും ഇവിടത്തെ കാലാവസ്ഥാ സവിശേഷതകളാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലത്താണ് (മേയ്-സെപ്.) ഇവിടെ കൂടുതല്‍ മഴ ലഭിക്കുന്നത്. പൊതുവേ വളക്കൂറുള്ള മണ്ണ് കാണപ്പെടുന്ന ദാമനിലെ ചിലയിടങ്ങളില്‍ തേക്കിന്‍കാടുകള്‍ കാണാം.
ഗുജറാത്തി, മറാഠി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് ദാമനില്‍ കൂടുതല്‍ പ്രചാരം. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഇവിടെയുണ്ട്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. നെല്ല്, ഗോതമ്പ്, പുകയില, കൂവരക്, നിലക്കടല, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഇവിടെ കന്നുകാലിവളര്‍ത്തലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
'ദ്വീപ്' എന്നര്‍ഥമുള്ള ദിയൂ പ്രദേശത്തിന് 40 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഗുജറാത്തിലെ ജൂനഗഢാണ് ദിയൂവിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ജില്ല. ജനസംഖ്യ: 44,110 (2001); ജനസാന്ദ്രത 1,103 (2001); പ്രധാന പട്ടണം: ദിയൂ.
കത്തിയവാര്‍ ഉപദ്വീപിന്റെ തെക്ക് മുംബൈയില്‍നിന്ന് സു. 300 കി.മീ. അകലെയാണ് ദിയൂ ദ്വീപിന്റെ സ്ഥാനം. ഏറ്റവും കൂടിയ നീളം തെക്കുവടക്ക് സു. 4.6 കി.മീ., കിഴക്കുപടിഞ്ഞാറ് സു. 13.8 കി.മീ. ദ്വീപിന്റെ തെക്കുഭാഗത്ത് കടലിനഭിമുഖമായി കുത്തനെ ഉയര്‍ന്നുനില്ക്കുന്ന പാറക്കെട്ടുകള്‍ കാണാം. 35 മീറ്ററോളം ഉയരമുള്ള നിരവധി ചെറു കുന്നുകളും ദ്വീപിലുണ്ട്. സുഖശീതളമായ കാലാവസ്ഥയാണ് ദിയൂവിലേത്. വേനലും ശൈത്യവും കാഠിന്യമുള്ളതല്ല. വേനലില്‍ ചിലപ്പോള്‍ 38oC വരെ ചൂടനുഭവപ്പെടാറുണ്ട്. ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില 11oC ആണ്. സു. 60 സെ.മീ. ആണ് ശരാശരി വാര്‍ഷിക വര്‍ഷപാതം.
തെങ്ങിന്‍തോപ്പുകള്‍ ധാരാളമുള്ള ദിയൂവില്‍ കാര്‍ഷികമേഖലയ്ക്ക് അപ്രധാനമായ സ്ഥാനമേ ഉള്ളൂ. ചോളം, കൂവരക്, ബജ്റ, പയറുവര്‍ഗങ്ങള്‍, നേന്ത്രപ്പഴം, മാങ്ങ തുടങ്ങിയവയാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍. ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും കൃഷിക്കനുയോജ്യമല്ല. മത്സ്യബന്ധനം, ഉപ്പ് ഉത്പാദനം, വിനോദസഞ്ചാരം എന്നിവയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.
ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ക്കാണ് ദിയൂവില്‍ പ്രചാരം. ജനങ്ങളില്‍ ഏറിയ പങ്കും ഹൈന്ദവരാണ്. മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളും ഇവിടെയുണ്ട്.
ദാമന്‍-ദിയൂ പ്രദേശത്ത് മൊത്തം 1,121.03 ഹെ. കൃഷിഭൂമിയുണ്ട്. 1700-ഓളം ചെറുകിട-ഇടത്തരം വ്യവസായങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ദാമനില്‍ രണ്ടും ദാഭേല്‍, ഭിംപൂര്‍, കഡൈയ എന്നിവിടങ്ങളില്‍ ഓരോ വ്യാവസായിക മേഖലകളുമുണ്ട്. ദാമന്‍ പ്രദേശത്തിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചവയാണ്.
191 കി.മീ. ആണ് ദാമന്‍-ദിയൂ പ്രദേശത്തിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം. ഗുജറാത്തിലെ ഗതാഗത സര്‍വീസുകളും സ്വകാര്യ ടാക്സികളും ദാഭേല്‍-ദാമന്‍ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നു. ദീര്‍ഘദൂര ബസ്സുകള്‍ വാപിയില്‍ നിന്നും ദിയൂവില്‍ നിന്നുമാണ് ആരംഭിക്കുന്നത്. മുംബൈ-ദിയൂ റൂട്ടില്‍ സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദാമന്‍-ദിയൂ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതകളൊന്നുമില്ല. ദാമനു സമീപമുള്ള വാപിയും ദിയൂവിനു സമീപമുള്ള ദെല്‍വാദയുമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ദാമനിലും ദിയൂവിലും വിമാനത്താവളങ്ങള്‍ ഉണ്ട്. മുംബൈയ്ക്കും ദിയൂവിനുമിടയില്‍ വ്യോമ സര്‍വീസുണ്ട്.
ദാമന്‍-ദിയൂ പ്രദേശത്തിന്റെ സമ്പദ്ഘടനയില്‍ വിനോദ സഞ്ചാരത്തിന് സുപ്രധാന സ്ഥാനമാണുളളത്. ദാമനിലെ ദേവ്ക ബീച്ച്, ജാംപൂര്‍ ബീച്ച്, ദാമന്‍ഗംഗ ഉദ്യാനം, കച്ചിഗാമില്‍ ജലസേചനാര്‍ഥം പണികഴിപ്പിച്ച തടാകം, സത്യസാഗര്‍ ഉദ്യാനം, ദെല്‍വാദ, കഡൈയ തടാകവും ഉദ്യാനവും, നാനി ദാമന്‍ ജെട്ടി ഉദ്യാനം, ഹില്‍സാ അക്വേറിയം-വേനല്‍ സങ്കേതം തുടങ്ങിയവ ഇവിടത്തെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ദാമന്‍ഗംഗാ നദിയുടെ അഴിമുഖത്തിനു സമീപത്തായുള്ള കോട്ട, പോര്‍ച്ചുഗീസ് വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടിരിക്കുന്ന മന്ദിരങ്ങള്‍, പുരാതന ക്രിസ്തീയ ദേവാലയങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയെല്ലാം വിനോദ-വാസ്തുവിദ്യാ പ്രാധാന്യമുള്ളവയാണ്. ജലന്ധര്‍ ബീച്ച്, നഗോവ ബീച്ച്, ഘോഗ്ലയിലെ കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയാണ് ദിയൂവിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.
ചരിത്രം. പശ്ചിമ ഇന്ത്യയിലെ നിരവധി പ്രാദേശിക ശക്തികളുടെ കീഴിലായിരുന്ന ദാമന്‍ 13-ാം ശ.-ത്തില്‍ ഗുജറാത്ത് സുല്‍ത്താന്മാരുടെ അധീനതയിലായി. കത്തിയവാറിലെ ഭരണാധികാരികളില്‍നിന്നാണ് ഗുജറാത്ത്സുല്‍ത്താന്മാര്‍ ദിയൂ പിടിച്ചെടുത്തത് (15-ാം ശ.).
1535-ല്‍ ഗുജറാത്ത്സുല്‍ത്താന്‍ ബഹദൂര്‍ ഷായുമായുണ്ടാക്കിയ കരാര്‍പ്രകാരം ദിയൂവില്‍ ഒരു കോട്ട പണിയുവാനുള്ള അനുമതി നേടിയ പോര്‍ച്ചുഗീസുകാര്‍ ക്രമേണ ഇവിടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. 1559-ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ ദാമന്‍ പിടിച്ചെടുത്തത്. 1961 വരെ ഈ രണ്ട് പ്രദേശങ്ങളും പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴില്‍ ആയിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും ഗോവ, ദാമന്‍-ദിയൂ, ദാദ്രാ-നഗര്‍ ഹവേലി എന്നീ പ്രദേശങ്ങളില്‍നിന്ന് വിട്ടുപോകാന്‍ പോര്‍ച്ചുഗീസുകാര്‍ വിസമ്മതിച്ചത് ജനവികാരം അവര്‍ ക്കെതിരാകുവാന്‍ കാരണമായി. 1954-ല്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ഇടപെട്ട് ദാദ്രാ-നഗര്‍ഹവേലിയെ മോചിപ്പിച്ചു. ഇന്ത്യയിലെ അവശേഷിക്കുന്ന പോര്‍ച്ചുഗീസ് കോളനികളായ ഗോവ, ദാമന്‍-ദിയൂ എന്നിവയെ വിട്ടുനല്കണമെന്ന ഇന്ത്യാഗവണ്മെന്റിന്റെ അഭ്യര്‍ഥനയെ പോര്‍ച്ചുഗീസ് അധികാരികള്‍ നിരസിച്ചതോടെ സൈനികനീക്കത്തിന് ഇന്ത്യ തയ്യാറായി. 1961 ഡി. 19-ന് ജനറല്‍ കെ.പി. കണ്ടേത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍സേന ഗോവയെ മോചിപ്പിക്കുകയും ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്തതോടെ ദാമന്‍-ദിയൂവും ഇന്ത്യയുടെ ഭാഗമായി.
ഭരണം. ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ക്ക് നിയമസഭ ഇല്ല. ഇവ ഓരോ ഭരണ ജില്ലകളായാണ് (administrative districts) സംഘടിപ്പിച്ചിട്ടുള്ളത്. ഈ ജില്ലകളുടെ ഭരണം നടത്തുന്നതിനായി ഒരു ഭരണാധിപനെ (administrator) ഇന്ത്യാഗവണ്മെന്റ് നിയോഗിക്കുന്നു. ഈ ഉദ്യോഗസ്ഥനെ കൂടാതെ ഭരണനടത്തിപ്പിനുള്ള ഉന്നതോദ്യോഗസ്ഥരായി ഡവലപ്മെന്റ് കമ്മിഷണറും ഓരോ ജില്ലയ്ക്കും ഓരോ കളക്ടറും ഉണ്ട്. മുംബൈ ഹൈക്കോടതിയുടെ പരിധിക്കുള്ളിലാണ് ഇവിടെ നീതിന്യായ പ്രവര്‍ത്തനം നടക്കുന്നത്.