This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍, പൊന്‍കുന്നം (1915 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
മലയാള കവിയും നാടകകൃത്തും. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് 1915 ന. 25-ന് ജനിച്ചു. അച്ഛന്‍ നാരായണന്‍; അമ്മ നാരായണി. സംസ്കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് അധ്യാപകനായി ജോലിനോക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പുരോഗമന സാഹിത്യപ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.  

-
 
+
[[Image:Ponkunnum Damodaran.png|175px|left|thumb|പൊന്‍കുന്നം ദാമോദരന്‍]]
സമകാല സാമൂഹിക സമസ്യകള്‍ ശക്തമായി ആവിഷ്കരിക്കുന്നവയാണ് പൊന്‍കുന്നം ദാമോദരന്റെ കൃതികള്‍. ''വാരിക്കുന്തങ്ങള്‍, നവരശ്മി, രക്തരേഖകള്‍, ദുഃഖസത്യങ്ങള്‍, സോവിയറ്റിന്റെ മക്കള്‍, പ്രഭാതഭേരി, മഗ്ദലനമറിയം, പൊന്‍കുന്നം ദാമോദരന്റെ കവിതകള്‍'' എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍. ദാമോദരന്റെ ചടുലമായ കവിതകള്‍ എങ്ങനെ തൂലികയെ പടവാളാക്കിമാറ്റാം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. 'പടപ്പാട്ടുകാരന്‍' എന്ന അധിക്ഷേപം സന്തോഷത്തോടെ ഏറ്റുവാങ്ങി അതില്‍ അഭിമാനംകൊണ്ട കവിയാണ് പൊന്‍കുന്നം ദാമോദരന്‍. മലയാള കവിതയില്‍ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരന്‍ കവിതാരചന ആരംഭിച്ചത്. കാല്പനികതയുടെ വികാരാംശത്തെ മൂര്‍ത്ത ജീവിതവുമായി സമന്വയിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. കേരളത്തിന്റെ നാടോടിസംസ്കാരത്തിനും ലാവണ്യബോധത്തിനും ഊര്‍ജം നല്കുന്ന ഒട്ടേറെ ഗാനങ്ങളും ഇദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് മലയാളത്തിനു ലഭിച്ചു. പൊന്‍കുന്നം ദാമോദരന്റെ

Current revision as of 11:55, 27 ഫെബ്രുവരി 2009

ദാമോദരന്‍, പൊന്‍കുന്നം (1915 - 94)

മലയാള കവിയും നാടകകൃത്തും. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് 1915 ന. 25-ന് ജനിച്ചു. അച്ഛന്‍ നാരായണന്‍; അമ്മ നാരായണി. സംസ്കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് അധ്യാപകനായി ജോലിനോക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പുരോഗമന സാഹിത്യപ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.

പൊന്‍കുന്നം ദാമോദരന്‍

സമകാല സാമൂഹിക സമസ്യകള്‍ ശക്തമായി ആവിഷ്കരിക്കുന്നവയാണ് പൊന്‍കുന്നം ദാമോദരന്റെ കൃതികള്‍. വാരിക്കുന്തങ്ങള്‍, നവരശ്മി, രക്തരേഖകള്‍, ദുഃഖസത്യങ്ങള്‍, സോവിയറ്റിന്റെ മക്കള്‍, പ്രഭാതഭേരി, മഗ്ദലനമറിയം, പൊന്‍കുന്നം ദാമോദരന്റെ കവിതകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍. ദാമോദരന്റെ ചടുലമായ കവിതകള്‍ എങ്ങനെ തൂലികയെ പടവാളാക്കിമാറ്റാം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. 'പടപ്പാട്ടുകാരന്‍' എന്ന അധിക്ഷേപം സന്തോഷത്തോടെ ഏറ്റുവാങ്ങി അതില്‍ അഭിമാനംകൊണ്ട കവിയാണ് പൊന്‍കുന്നം ദാമോദരന്‍. മലയാള കവിതയില്‍ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരന്‍ കവിതാരചന ആരംഭിച്ചത്. കാല്പനികതയുടെ വികാരാംശത്തെ മൂര്‍ത്ത ജീവിതവുമായി സമന്വയിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. കേരളത്തിന്റെ നാടോടിസംസ്കാരത്തിനും ലാവണ്യബോധത്തിനും ഊര്‍ജം നല്കുന്ന ഒട്ടേറെ ഗാനങ്ങളും ഇദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് മലയാളത്തിനു ലഭിച്ചു. പൊന്‍കുന്നം ദാമോദരന്റെ

'പച്ചപ്പനന്തത്തേ

പുന്നാരപ്പൂമുത്തേ

പുന്നെല്ലിന്‍ പൂങ്കരളേ

ഉച്ചയ്ക്കു നീയെന്റെ

കൊച്ചു വാഴത്തോപ്പില്‍

ഒന്നു വാ പൊന്നഴകേ'

എന്നു തുടങ്ങുന്ന ഗാനം വളരെ പ്രസിദ്ധമാണ്.

നാടകകൃത്ത് എന്ന നിലയിലും പൊന്‍കുന്നം ദാമോദരന്‍ പ്രശസ്തനായിരുന്നു. രാഷ്ട്രശില്പി, കറിവേപ്പില, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, വിശക്കുന്ന ദൈവങ്ങള്‍, ആ കണ്ണീരില്‍ തീയുണ്ട്, ഈ രക്തത്തില്‍ ഭ്രാന്തുണ്ട് എന്നിവയാണ് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍. പൗരോഹിത്യത്തിനും യാഥാസ്ഥിതികത്വത്തിനും എതിരെ പോരാടി പുതിയ സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വീറുള്ള മനുഷ്യരുടെ കഥകളാണ് ദാമദോരന്‍ തന്റെ നാടകങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നീരാളി, രാക്കിളികള്‍, സര്‍പ്പം എന്നീ നോവലുകളും ചെമ്മീനിലെ തകഴി എന്ന നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമി അംഗമായി പൊന്‍കുന്നം ദാമോദരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രന്‍, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹന്‍ എന്നീ പ്രശസ്ത എഴുത്തുകാര്‍ പൊന്‍കുന്നം ദാമോദരന്റെ മക്കളാണ്.

ഇദ്ദേഹം 1994 ന. 24-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍