This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസപ്പ, എച്ച്.സി. (1894 - 1964)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദാസപ്പ, എച്ച്.സി. (1894 - 1964) ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനി. 1894 ഡി. 5-ന് മുന്...) |
|||
വരി 1: | വരി 1: | ||
- | ദാസപ്പ, എച്ച്.സി. (1894 - 1964) | + | =ദാസപ്പ, എച്ച്.സി. (1894 - 1964)= |
- | ഇന്ത്യന്‍ | + | ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1894 ഡി. 5-ന് മുന്‍ നാട്ടുരാജ്യമായ മൈസൂറില്‍ ജനിച്ചു. മൈസൂറിലെ മഹാരാജാസ് കോളജ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്തിയ ദാസപ്പ ബോംബെ ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. മൈസൂറിലെ പ്രജാപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് 1924-ല്‍ ഇദ്ദേഹം പൊതുപ്രവര്‍ത്തനമാരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാര്യ യശോധരാമ്മയുടെ പ്രേരണയാല്‍ 1937-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദാസപ്പ തുടര്‍ന്ന് പ്രജാപക്ഷ പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുന്നതിനു മുന്‍കൈ എടുത്തു. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദാസപ്പയ്ക്ക് പല തവണ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം മൈസൂര്‍ സ്റ്റേറ്റിലെ ധനകാര്യ-വ്യവസായ വകുപ്പിന്റെ മന്ത്രിയായി അധികാരമേറ്റ ദാസപ്പ മൈസൂറിന്റെ വ്യവസായ പുരോഗതിക്കായി ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഭദ്രാവതി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഫാക്റ്ററിയുടെയും ബാംഗ്ലൂര്‍ പട്ടണത്തിന്റെയും വികസനം, ബാംഗ്ലൂര്‍ സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ പുനഃസംഘടന എന്നിവ ഇതില്‍ ഉള്‍ പ്പെടുന്നു. |
- | + | 1954-ല്‍ രാജ്യസഭാംഗമായ ദാസപ്പ 1957-ലും 1962-ലും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1963-ല്‍ നെഹ്റു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന ഇദ്ദേഹം ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ ജലസേചനവകുപ്പ് കൈകാര്യം ചെയ്തു. | |
- | + | 1964 ഒ. 29-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാസപ്പ അന്തരിച്ചു. |
Current revision as of 07:56, 27 ഫെബ്രുവരി 2009
ദാസപ്പ, എച്ച്.സി. (1894 - 1964)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1894 ഡി. 5-ന് മുന്‍ നാട്ടുരാജ്യമായ മൈസൂറില്‍ ജനിച്ചു. മൈസൂറിലെ മഹാരാജാസ് കോളജ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്തിയ ദാസപ്പ ബോംബെ ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. മൈസൂറിലെ പ്രജാപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് 1924-ല്‍ ഇദ്ദേഹം പൊതുപ്രവര്‍ത്തനമാരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാര്യ യശോധരാമ്മയുടെ പ്രേരണയാല്‍ 1937-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദാസപ്പ തുടര്‍ന്ന് പ്രജാപക്ഷ പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുന്നതിനു മുന്‍കൈ എടുത്തു. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദാസപ്പയ്ക്ക് പല തവണ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം മൈസൂര്‍ സ്റ്റേറ്റിലെ ധനകാര്യ-വ്യവസായ വകുപ്പിന്റെ മന്ത്രിയായി അധികാരമേറ്റ ദാസപ്പ മൈസൂറിന്റെ വ്യവസായ പുരോഗതിക്കായി ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഭദ്രാവതി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഫാക്റ്ററിയുടെയും ബാംഗ്ലൂര്‍ പട്ടണത്തിന്റെയും വികസനം, ബാംഗ്ലൂര്‍ സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ പുനഃസംഘടന എന്നിവ ഇതില്‍ ഉള്‍ പ്പെടുന്നു.
1954-ല്‍ രാജ്യസഭാംഗമായ ദാസപ്പ 1957-ലും 1962-ലും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1963-ല്‍ നെഹ്റു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന ഇദ്ദേഹം ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ ജലസേചനവകുപ്പ് കൈകാര്യം ചെയ്തു.
1964 ഒ. 29-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാസപ്പ അന്തരിച്ചു.