This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദപ്പുമുട്ടിക്കളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ദപ്പുമുട്ടിക്കളി= കേരളത്തിലെ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ നിലവ...) |
(→ദപ്പുമുട്ടിക്കളി) |
||
വരി 2: | വരി 2: | ||
കേരളത്തിലെ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരു കളി. ദഫ്മുട്ടുകളി എന്നും പേരുണ്ട്. ദപ്പ് എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ട് ഒരു സംഘം ആളുകള്‍ നടത്തുന്ന വര്‍ത്തുളനൃത്തമാണിത്. തപ്പിനു സമാനമായ ഉപകരണമാണ് ദപ്പ്. ഏതാണ്ട് രണ്ടടി വ്യാസത്തില്‍ തടി തുരന്നെടുത്തശേഷം ഒരു ഭാഗത്ത് കാളത്തോല്‍ പൊതിഞ്ഞാണ് ദപ്പ് ഉണ്ടാക്കുന്നത്. ദപ്പിന് ദഫ്, തപ്പിട്ട എന്നീ പേരുകളുമുണ്ട്. സംഘനേതാവ് ഉസ്താദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉസ്താദും പന്ത്രണ്ടിലധികം കളിക്കാരും ചേര്‍ന്നാണ് ഇത് അവതരിപ്പിക്കുക. ഉസ്താദ് പാട്ടുപാടുമ്പോള്‍ സംഘാംഗങ്ങള്‍ ഏറ്റുപാടുകയും ദപ്പുമുട്ടുകയും ചെയ്തുകൊണ്ട് വൃത്തത്തില്‍ നിന്ന് താളത്തിനൊത്ത് ചുവടുവയ്ക്കും. താണും ചേര്‍ന്നും നാലുഭാഗത്തേക്കും ചരിഞ്ഞും നൃത്തം ആകര്‍ഷകമാക്കുന്നതിനുള്ള ചുവടുകള്‍ പലതും ഇതിലുണ്ട്. ദപ്പുമുട്ടിക്കളി ആരംഭിക്കുന്നത് മതപരമായ 'സലാ'ത്തോടുകൂടിയാണ്. | കേരളത്തിലെ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരു കളി. ദഫ്മുട്ടുകളി എന്നും പേരുണ്ട്. ദപ്പ് എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ട് ഒരു സംഘം ആളുകള്‍ നടത്തുന്ന വര്‍ത്തുളനൃത്തമാണിത്. തപ്പിനു സമാനമായ ഉപകരണമാണ് ദപ്പ്. ഏതാണ്ട് രണ്ടടി വ്യാസത്തില്‍ തടി തുരന്നെടുത്തശേഷം ഒരു ഭാഗത്ത് കാളത്തോല്‍ പൊതിഞ്ഞാണ് ദപ്പ് ഉണ്ടാക്കുന്നത്. ദപ്പിന് ദഫ്, തപ്പിട്ട എന്നീ പേരുകളുമുണ്ട്. സംഘനേതാവ് ഉസ്താദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉസ്താദും പന്ത്രണ്ടിലധികം കളിക്കാരും ചേര്‍ന്നാണ് ഇത് അവതരിപ്പിക്കുക. ഉസ്താദ് പാട്ടുപാടുമ്പോള്‍ സംഘാംഗങ്ങള്‍ ഏറ്റുപാടുകയും ദപ്പുമുട്ടുകയും ചെയ്തുകൊണ്ട് വൃത്തത്തില്‍ നിന്ന് താളത്തിനൊത്ത് ചുവടുവയ്ക്കും. താണും ചേര്‍ന്നും നാലുഭാഗത്തേക്കും ചരിഞ്ഞും നൃത്തം ആകര്‍ഷകമാക്കുന്നതിനുള്ള ചുവടുകള്‍ പലതും ഇതിലുണ്ട്. ദപ്പുമുട്ടിക്കളി ആരംഭിക്കുന്നത് മതപരമായ 'സലാ'ത്തോടുകൂടിയാണ്. | ||
- | + | [[Image: | |
ദപ്പുമുട്ടിക്കളി മതപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കേരളത്തില്‍ ഇതിന് മതപരമായ ഒരു അനുഷ്ഠാനത്തിന്റെ പരിവേഷം തന്നെയുണ്ട്. മതപണ്ഡിതന്മാര്‍ പലരും ഈ കളിയുടെ പ്രചാരത്തിനായി പ്രയത്നിച്ചിരുന്നു. പള്ളികളില്‍ ദപ്പുമുട്ടിക്കളി നടത്തുന്ന പതിവ് മലബാറിലുണ്ട്. അത് ദപ്പ്റാത്തീബ് അഥവാ കുത്തുറാത്തീബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സുന്നത്ത്, നിക്കാഹ് തുടങ്ങിയ വേളകളിലും ദപ്പുമുട്ടിക്കളി നടത്താറുണ്ട്. | ദപ്പുമുട്ടിക്കളി മതപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കേരളത്തില്‍ ഇതിന് മതപരമായ ഒരു അനുഷ്ഠാനത്തിന്റെ പരിവേഷം തന്നെയുണ്ട്. മതപണ്ഡിതന്മാര്‍ പലരും ഈ കളിയുടെ പ്രചാരത്തിനായി പ്രയത്നിച്ചിരുന്നു. പള്ളികളില്‍ ദപ്പുമുട്ടിക്കളി നടത്തുന്ന പതിവ് മലബാറിലുണ്ട്. അത് ദപ്പ്റാത്തീബ് അഥവാ കുത്തുറാത്തീബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സുന്നത്ത്, നിക്കാഹ് തുടങ്ങിയ വേളകളിലും ദപ്പുമുട്ടിക്കളി നടത്താറുണ്ട്. | ||
06:42, 27 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദപ്പുമുട്ടിക്കളി
കേരളത്തിലെ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരു കളി. ദഫ്മുട്ടുകളി എന്നും പേരുണ്ട്. ദപ്പ് എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ട് ഒരു സംഘം ആളുകള്‍ നടത്തുന്ന വര്‍ത്തുളനൃത്തമാണിത്. തപ്പിനു സമാനമായ ഉപകരണമാണ് ദപ്പ്. ഏതാണ്ട് രണ്ടടി വ്യാസത്തില്‍ തടി തുരന്നെടുത്തശേഷം ഒരു ഭാഗത്ത് കാളത്തോല്‍ പൊതിഞ്ഞാണ് ദപ്പ് ഉണ്ടാക്കുന്നത്. ദപ്പിന് ദഫ്, തപ്പിട്ട എന്നീ പേരുകളുമുണ്ട്. സംഘനേതാവ് ഉസ്താദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉസ്താദും പന്ത്രണ്ടിലധികം കളിക്കാരും ചേര്‍ന്നാണ് ഇത് അവതരിപ്പിക്കുക. ഉസ്താദ് പാട്ടുപാടുമ്പോള്‍ സംഘാംഗങ്ങള്‍ ഏറ്റുപാടുകയും ദപ്പുമുട്ടുകയും ചെയ്തുകൊണ്ട് വൃത്തത്തില്‍ നിന്ന് താളത്തിനൊത്ത് ചുവടുവയ്ക്കും. താണും ചേര്‍ന്നും നാലുഭാഗത്തേക്കും ചരിഞ്ഞും നൃത്തം ആകര്‍ഷകമാക്കുന്നതിനുള്ള ചുവടുകള്‍ പലതും ഇതിലുണ്ട്. ദപ്പുമുട്ടിക്കളി ആരംഭിക്കുന്നത് മതപരമായ 'സലാ'ത്തോടുകൂടിയാണ്. [[Image: ദപ്പുമുട്ടിക്കളി മതപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കേരളത്തില്‍ ഇതിന് മതപരമായ ഒരു അനുഷ്ഠാനത്തിന്റെ പരിവേഷം തന്നെയുണ്ട്. മതപണ്ഡിതന്മാര്‍ പലരും ഈ കളിയുടെ പ്രചാരത്തിനായി പ്രയത്നിച്ചിരുന്നു. പള്ളികളില്‍ ദപ്പുമുട്ടിക്കളി നടത്തുന്ന പതിവ് മലബാറിലുണ്ട്. അത് ദപ്പ്റാത്തീബ് അഥവാ കുത്തുറാത്തീബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സുന്നത്ത്, നിക്കാഹ് തുടങ്ങിയ വേളകളിലും ദപ്പുമുട്ടിക്കളി നടത്താറുണ്ട്.
ഉത്തരകേരളത്തിലാണ് ഈ കളി വ്യാപകമായുള്ളത്. ദപ്പിനു പകരം അറബന എന്ന വാദ്യോപകരണം ഉപയോഗിക്കുന്ന ഒരു കളിയും ഉത്തരകേരളത്തില്‍ നിലവിലുണ്ട്- അത് അറബനമുട്ട് എന്നാണറിയപ്പെടുന്നത്.
മതപരമായ ദപ്പുമുട്ടിക്കളിക്കും അല്ലാതുള്ളവയ്ക്കും പാടുന്ന പാട്ടുകള്‍ വ്യത്യസ്തങ്ങളാണ്. ആദ്യകാലത്ത് അറബിഗാനങ്ങളായിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഭാഷാഗാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ദപ്പുമുട്ടിക്കളിപ്പാട്ടുകളെ മതപരമായ ഗാനങ്ങള്‍, പ്രകൃതിവര്‍ണനകള്‍, സ്ഥലപുരാണങ്ങള്‍, സങ്കല്പകഥകള്‍ എന്നിങ്ങനെ വേര്‍തിരിക്കാവുന്നതാണ്. പാട്ടുകളില്‍ ഏറെ പ്രധാനപ്പെട്ടവ ബദറുല്‍ മുനീര്‍, ബദര്‍ പടപ്പാട്ട്, കച്ചോടപ്പാട്ട്, അര്‍ബലായുദ്ധം, മക്കം ഹത്തഹ്, താലിപ്പാട്ട്, പക്ഷിപ്പാട്ട്, ഉഹ്ദ് യുദ്ധം, ഉമര്‍കിസ തുടങ്ങിയവയാണ്.
ദപ്പുമുട്ടിക്കളിയില്‍ വ്യത്യസ്ത തരം കളിരീതികളുണ്ട്. വമ്പുറ്റന്റെ ചൊറ, ചെന്തമലര്‍ ചൊറ, എട്ടിന്റെ ചൊറ, മാലേന്റെ ചൊറ, ചെറിയ എട്ടിന്റെ ചൊറ, മാല വീഞ്ഞ ചൊറ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്.
മദീനക്കാര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഒരു കലാരൂപമായിരുന്നു ഇതെന്നും ലക്ഷദ്വീപ്, മലയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ച ഇത് പില്ക്കാലത്ത് കേരളത്തിലേക്ക് എത്തി എന്നുമാണ് പൊതുവേയുള്ള വിശ്വാസം.