This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാവൂ, ലൂയി നിക്കോളാസ് (1770 - 1823) ഉമ്ീൌ, ഘീൌശ ചശരവീഹമ ഫ്രഞ്ച് സൈനിക ജനറല്‍. 1770...)
വരി 1: വരി 1:
-
ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)
+
=ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)=
-
ഉമ്ീൌ, ഘീൌശ ചശരവീഹമ
+
Davout,Louis Nicholas
-
ഫ്രഞ്ച് സൈനിക ജനറല്‍. 1770 മേയ് 10-ന് അനക്സിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു ദാവൂവിന്റെ ജനനം. പാരിസിലെ ഇകോള്‍ മിലിട്ടെയറിലെ (ഋരീഹല ങശഹശമേശൃല) പഠനത്തിനുശേഷം ഫ്രഞ്ച് സേനയില്‍ സബ് ലഫ്റ്റനന്റായി ചേര്‍ന്ന ദാവൂവിന് 1794-ല്‍ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. ഫ്രഞ്ച് റെവല്യൂഷണറി യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഇറ്റലിയിലും ഈജിപ്തിലും നടന്ന പോരാട്ടങ്ങളില്‍ പങ്കെടുത്ത ദാവൂവിന്റെ സാമര്‍ഥ്യത്തില്‍ ആകൃഷ്ടനായ നെപ്പോളിയന്‍ 1804-ല്‍ ഇദ്ദേഹത്തെ ഫ്രാന്‍സിലെ ഉന്നത സൈനിക ബഹുമതിയായ മാര്‍ഷലൈറ്റ് നല്കി ആദരിച്ചു. സൈനിക വൃത്തങ്ങളില്‍ ഇദ്ദേഹം 'അയണ്‍ മാര്‍ഷല്‍' എന്ന പേരിലാണ് അറിയപ്പെട്ടത്. ആസ്റ്റര്‍ലിറ്റ്സ് (അൌലൃെേഹശ്വ), ആര്‍സ്റ്റാഡ് (അൌലൃമെേറ), എക്മള്‍ (ഋരസാൌവഹ) എന്നിവിടങ്ങളില്‍ ഫ്രഞ്ച്സേന നേടിയ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ദാവൂവിന്റെ കഴിവില്‍ തൃപ്തനായ നെപ്പോളിയന്‍ ഇദ്ദേഹത്തിന് ഡ്യൂക്ക് ഒഫ് ആര്‍സ്റ്റാഡ്, പ്രിന്‍സ് ഒഫ് എക്മള്‍ എന്നീ ബഹുമതികള്‍ നല്കി.
+
ഫ്രഞ്ച് സൈനിക ജനറല്‍. 1770 മേയ് 10-ന് അനക്സിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു ദാവൂവിന്റെ ജനനം. പാരിസിലെ ഇകോള്‍ മിലിട്ടെയറിലെ (Ecole Militaire) പഠനത്തിനുശേഷം ഫ്രഞ്ച് സേനയില്‍ സബ് ലഫ്റ്റനന്റായി ചേര്‍ന്ന ദാവൂവിന് 1794-ല്‍ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. ഫ്രഞ്ച് റെവല്യൂഷണറി യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഇറ്റലിയിലും ഈജിപ്തിലും നടന്ന പോരാട്ടങ്ങളില്‍ പങ്കെടുത്ത ദാവൂവിന്റെ സാമര്‍ഥ്യത്തില്‍ ആകൃഷ്ടനായ നെപ്പോളിയന്‍ 1804-ല്‍ ഇദ്ദേഹത്തെ ഫ്രാന്‍സിലെ ഉന്നത സൈനിക ബഹുമതിയായ മാര്‍ഷലൈറ്റ് നല്കി ആദരിച്ചു. സൈനിക വൃത്തങ്ങളില്‍ ഇദ്ദേഹം 'അയണ്‍ മാര്‍ഷല്‍' എന്ന പേരിലാണ് അറിയപ്പെട്ടത്. ആസ്റ്റര്‍ലിറ്റ്സ് (Austerlitz), ആര്‍സ്റ്റാഡ് (Auerstadt), എക്മള്‍ (Eckmuhl) എന്നിവിടങ്ങളില്‍ ഫ്രഞ്ച്സേന നേടിയ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ദാവൂവിന്റെ കഴിവില്‍ തൃപ്തനായ നെപ്പോളിയന്‍ ഇദ്ദേഹത്തിന് ഡ്യൂക്ക് ഒഫ് ആര്‍സ്റ്റാഡ്, പ്രിന്‍സ് ഒഫ് എക്മള്‍ എന്നീ ബഹുമതികള്‍ നല്കി.
-
  നെപ്പോളിയന്‍ നാടുകടത്തപ്പെട്ടശേഷം അധികാരത്തില്‍ കയറിയ ലൂയി തഢകകക-നോട് കൂറ് പ്രഖ്യാപിക്കാത്ത ഏക മാര്‍ഷലായിരുന്നു ദാവൂ. എല്‍ബയില്‍നിന്നു മടങ്ങിയെത്തി (1815) അധികാരത്തിലേറിയ നെപ്പോളിയന്‍ തന്റെ യുദ്ധകാര്യമന്ത്രിയായി ദാവൂവിനെയാണ് നിയമിച്ചത്. 1815-ല്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനുണ്ടായ അന്തിമ പരാജയത്തിനുശേഷം, ലൂയി  തഢകകക ദാവൂവിന്റെ എല്ലാ സൈനിക ബഹുമതികളും തിരിച്ചെടുക്കുകയുണ്ടായെങ്കിലും പിന്നീട് അവ മടക്കി നല്കി  (1817).  
+
നെപ്പോളിയന്‍ നാടുകടത്തപ്പെട്ടശേഷം അധികാരത്തില്‍ കയറിയ ലൂയി XVIII-നോട് കൂറ് പ്രഖ്യാപിക്കാത്ത ഏക മാര്‍ഷലായിരുന്നു ദാവൂ. എല്‍ബയില്‍നിന്നു മടങ്ങിയെത്തി (1815) അധികാരത്തിലേറിയ നെപ്പോളിയന്‍ തന്റെ യുദ്ധകാര്യമന്ത്രിയായി ദാവൂവിനെയാണ് നിയമിച്ചത്. 1815-ല്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനുണ്ടായ അന്തിമ പരാജയത്തിനുശേഷം, ലൂയി  XVIII ദാവൂവിന്റെ എല്ലാ സൈനിക ബഹുമതികളും തിരിച്ചെടുക്കുകയുണ്ടായെങ്കിലും പിന്നീട് അവ മടക്കി നല്കി  (1817).  
-
  1823 ജൂണ്‍ 1-ന് ദാവൂ പാരിസില്‍ അന്തരിച്ചു.
+
1823 ജൂണ്‍ 1-ന് ദാവൂ പാരിസില്‍ അന്തരിച്ചു.

12:57, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)

Davout,Louis Nicholas

ഫ്രഞ്ച് സൈനിക ജനറല്‍. 1770 മേയ് 10-ന് അനക്സിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു ദാവൂവിന്റെ ജനനം. പാരിസിലെ ഇകോള്‍ മിലിട്ടെയറിലെ (Ecole Militaire) പഠനത്തിനുശേഷം ഫ്രഞ്ച് സേനയില്‍ സബ് ലഫ്റ്റനന്റായി ചേര്‍ന്ന ദാവൂവിന് 1794-ല്‍ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. ഫ്രഞ്ച് റെവല്യൂഷണറി യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഇറ്റലിയിലും ഈജിപ്തിലും നടന്ന പോരാട്ടങ്ങളില്‍ പങ്കെടുത്ത ദാവൂവിന്റെ സാമര്‍ഥ്യത്തില്‍ ആകൃഷ്ടനായ നെപ്പോളിയന്‍ 1804-ല്‍ ഇദ്ദേഹത്തെ ഫ്രാന്‍സിലെ ഉന്നത സൈനിക ബഹുമതിയായ മാര്‍ഷലൈറ്റ് നല്കി ആദരിച്ചു. സൈനിക വൃത്തങ്ങളില്‍ ഇദ്ദേഹം 'അയണ്‍ മാര്‍ഷല്‍' എന്ന പേരിലാണ് അറിയപ്പെട്ടത്. ആസ്റ്റര്‍ലിറ്റ്സ് (Austerlitz), ആര്‍സ്റ്റാഡ് (Auerstadt), എക്മള്‍ (Eckmuhl) എന്നിവിടങ്ങളില്‍ ഫ്രഞ്ച്സേന നേടിയ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ദാവൂവിന്റെ കഴിവില്‍ തൃപ്തനായ നെപ്പോളിയന്‍ ഇദ്ദേഹത്തിന് ഡ്യൂക്ക് ഒഫ് ആര്‍സ്റ്റാഡ്, പ്രിന്‍സ് ഒഫ് എക്മള്‍ എന്നീ ബഹുമതികള്‍ നല്കി.

നെപ്പോളിയന്‍ നാടുകടത്തപ്പെട്ടശേഷം അധികാരത്തില്‍ കയറിയ ലൂയി XVIII-നോട് കൂറ് പ്രഖ്യാപിക്കാത്ത ഏക മാര്‍ഷലായിരുന്നു ദാവൂ. എല്‍ബയില്‍നിന്നു മടങ്ങിയെത്തി (1815) അധികാരത്തിലേറിയ നെപ്പോളിയന്‍ തന്റെ യുദ്ധകാര്യമന്ത്രിയായി ദാവൂവിനെയാണ് നിയമിച്ചത്. 1815-ല്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനുണ്ടായ അന്തിമ പരാജയത്തിനുശേഷം, ലൂയി XVIII ദാവൂവിന്റെ എല്ലാ സൈനിക ബഹുമതികളും തിരിച്ചെടുക്കുകയുണ്ടായെങ്കിലും പിന്നീട് അവ മടക്കി നല്കി (1817).

1823 ജൂണ്‍ 1-ന് ദാവൂ പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍