This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരിയൂസ് I (ബി.സി. സു. 550-486)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാരിയൂസ് I (ബി.സി. സു. 550-486) ഉമൃശൌ ക അക്കമീനിയന്‍ വംശജനായ പേര്‍ഷ്യന്‍ രാജാ...)
വരി 1: വരി 1:
-
ദാരിയൂസ് I (ബി.സി. സു. 550-486)
+
=ദാരിയൂസ് I (ബി.സി. സു. 550-486)=
-
ഉമൃശൌ ക
+
Darius I
-
അക്കമീനിയന്‍ വംശജനായ പേര്‍ഷ്യന്‍ രാജാവ്. പേര്‍ഷ്യന്‍ രാജാവായ കാംബിസിസിന്റെ ബന്ധുവും അദ്ദേഹത്തിന്റെ സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ദാരിയൂസ് ആകസ്മികമായാണ് രാജാവായത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തില്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാംബിസിസ് അപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ എന്ന് അവകാശമുന്നയിച്ച് അധികാരം പിടിച്ചെടുത്ത വ്യക്തിയെ വധിച്ചുകൊണ്ടാണ് ദാരിയൂസ് പേര്‍ഷ്യന്‍ രാജാവായി അധികാരമേറ്റത്. ഈ കയ്യടക്കലിനെതിരെ രാജ്യമെമ്പാടും ഉണ്ടായ കലാപങ്ങളെ ശക്തമായി നേരിടുന്നതില്‍ വിജയിച്ച ദാരിയൂസ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ട നടപടികള്‍ സ്വീകരിച്ച പ്രബുദ്ധ ഭരണാധികാരിയായിരുന്നു. ബി.സി. 513-ല്‍ സിതിയ പിടിച്ചെടുക്കുവാനുള്ള ദാരിയൂസിന്റെ ഉദ്യമം പരാജയപ്പെട്ടെങ്കിലും സാമ്രാജ്യം കിഴക്ക് സിന്ധുനദി വരെയും പടിഞ്ഞാറ് ത്രേസ് വരെയും വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിപുലമായ സാമ്രാജ്യത്തെ ഭരണസൌകര്യത്തിനായി 20 പ്രവിശ്യകളായി വിഭജിച്ച ഇദ്ദേഹം അവയുടെ മേല്‍നോട്ടത്തിനായി ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ്, സിന്ധു പ്രദേശങ്ങള്‍ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ 20-ാമത്തെ പ്രവിശ്യയായിരുന്നു. നിയമ ക്രോഡീകരണം, നാണയ പരിഷ്കരണം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ഭരണ നേട്ടങ്ങള്‍. ചെങ്കടലിനും നൈല്‍ നദിക്കുമിടയിലുള്ള കനാല്‍ വീണ്ടും സഞ്ചാരയോഗ്യമാക്കിയത് ഇദ്ദേഹമായിരുന്നു. ഗതാഗതസൌകര്യങ്ങള്‍ വിപുലപ്പെടുത്തിയതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ദാരിയൂസിനു കഴിഞ്ഞു. ബി.സി. 499-ലെ അയോണിയന്‍ കലാപം ഉയര്‍ത്തിയ വെല്ലുവിളിയെ ദാരിയൂസ് ശക്തമായി നേരിട്ടെങ്കിലും കലാപത്തിനു പ്രേരിപ്പിച്ച ആഥന്‍സിനും എറിത്രിയയ്ക്കും എതിരെ നടത്തിയ 'മാരത്തോണ്‍ യുദ്ധം' (ബി.സി. 490) പരാജയത്തില്‍ അവസാനിച്ചു. ഗ്രീസിനെതിരെ വീണ്ടുമൊരു യുദ്ധത്തിനു തയ്യാറെടുക്കവേ ബി.സി. 486-ല്‍ ഇദ്ദേഹം മരണമടഞ്ഞു. ദാരിയൂസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇദ്ദേഹത്തിന്റെതന്നെ ബെഹിസ്തന്‍ ലിഖിതങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
+
അക്കമീനിയന്‍ വംശജനായ പേര്‍ഷ്യന്‍ രാജാവ്. പേര്‍ഷ്യന്‍ രാജാവായ കാംബിസിസിന്റെ ബന്ധുവും അദ്ദേഹത്തിന്റെ സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ദാരിയൂസ് ആകസ്മികമായാണ് രാജാവായത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തില്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാംബിസിസ് അപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ എന്ന് അവകാശമുന്നയിച്ച് അധികാരം പിടിച്ചെടുത്ത വ്യക്തിയെ വധിച്ചുകൊണ്ടാണ് ദാരിയൂസ് പേര്‍ഷ്യന്‍ രാജാവായി അധികാരമേറ്റത്. ഈ കയ്യടക്കലിനെതിരെ രാജ്യമെമ്പാടും ഉണ്ടായ കലാപങ്ങളെ ശക്തമായി നേരിടുന്നതില്‍ വിജയിച്ച ദാരിയൂസ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ട നടപടികള്‍ സ്വീകരിച്ച പ്രബുദ്ധ ഭരണാധികാരിയായിരുന്നു. ബി.സി. 513-ല്‍ സിതിയ പിടിച്ചെടുക്കുവാനുള്ള ദാരിയൂസിന്റെ ഉദ്യമം പരാജയപ്പെട്ടെങ്കിലും സാമ്രാജ്യം കിഴക്ക് സിന്ധുനദി വരെയും പടിഞ്ഞാറ് ത്രേസ് വരെയും വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിപുലമായ സാമ്രാജ്യത്തെ ഭരണസൗകര്യത്തിനായി 20 പ്രവിശ്യകളായി വിഭജിച്ച ഇദ്ദേഹം അവയുടെ മേല്‍നോട്ടത്തിനായി ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ്, സിന്ധു പ്രദേശങ്ങള്‍ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ 20-ാമത്തെ പ്രവിശ്യയായിരുന്നു. നിയമ ക്രോഡീകരണം, നാണയ പരിഷ്കരണം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ഭരണ നേട്ടങ്ങള്‍. ചെങ്കടലിനും നൈല്‍ നദിക്കുമിടയിലുള്ള കനാല്‍ വീണ്ടും സഞ്ചാരയോഗ്യമാക്കിയത് ഇദ്ദേഹമായിരുന്നു. ഗതാഗതസൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ദാരിയൂസിനു കഴിഞ്ഞു. ബി.സി. 499-ലെ അയോണിയന്‍ കലാപം ഉയര്‍ത്തിയ വെല്ലുവിളിയെ ദാരിയൂസ് ശക്തമായി നേരിട്ടെങ്കിലും കലാപത്തിനു പ്രേരിപ്പിച്ച ആഥന്‍സിനും എറിത്രിയയ്ക്കും എതിരെ നടത്തിയ 'മാരത്തോണ്‍ യുദ്ധം' (ബി.സി. 490) പരാജയത്തില്‍ അവസാനിച്ചു. ഗ്രീസിനെതിരെ വീണ്ടുമൊരു യുദ്ധത്തിനു തയ്യാറെടുക്കവേ ബി.സി. 486-ല്‍ ഇദ്ദേഹം മരണമടഞ്ഞു. ദാരിയൂസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇദ്ദേഹത്തിന്റെതന്നെ ബെഹിസ്തന്‍ ലിഖിതങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.

12:07, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍