This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദന്തസംവിധാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ദന്തസംവിധാനം= Dentition ജന്തുക്കളിലെ പല്ലുകളുടെ വിന്യാസക്രമം. വദനഗഹ്വരത്...) |
(→ദന്തസംവിധാനം) |
||
വരി 2: | വരി 2: | ||
Dentition | Dentition | ||
- | |||
ജന്തുക്കളിലെ പല്ലുകളുടെ വിന്യാസക്രമം. വദനഗഹ്വരത്തിലും (oral cavity) ഗ്രസനീഗഹ്വരത്തിലും (pharyngeal cavity) ഇവ രണ്ടിലുമായും സ്ഥിതിചെയ്യുന്ന പല്ലുകളുടെ വിന്യാസം, എണ്ണം, ഇനം (type) എന്നിവ ഇതിലുള്‍പ്പെടുന്നു. മുഖപഥബാഹ്യചര്‍മ(stomoealectoderm)ത്തോടുകൂടിയ തരുണാസ്ഥിയോ അസ്ഥിയോ ആധാരഘടനയായുള്ള ഭാഗങ്ങളിലാണ് പല്ലുകളുണ്ടാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള അസ്ഥികള്‍ താടിയെല്ല് (mandible - തരുണാസ്ഥിയും ദന്തവാഹിയായ അസ്ഥി അഥവാ ഊനും ഇതില്‍ ഉള്‍പ്പെടുന്നു), പൂര്‍വ ഊര്‍ധ്വഹനുക്കള്‍ (premaxillaries), ജംഭികകള്‍ (maxillaries) എന്നിവ ഉള്‍പ്പെട്ടതാണ്. ചിലയിനം കശേരുകികളില്‍ സീരികാസ്ഥി (vomerine bone), താലവാസ്ഥി (palatine bone), പാര്‍ശ്വജന്തുകാസ്ഥി (parasphenoid bone), പത്രകാസ്ഥി (pterygoid bone) എന്നിവയോടനുബന്ധിച്ചും പല്ലുകള്‍ കാണുന്നു. നിരവധി മത്സ്യങ്ങളില്‍ ക്ലോമവൃത്ത(branchial arches)ങ്ങളിലും പല്ലുകളുണ്ടാകാറുണ്ട്. | ജന്തുക്കളിലെ പല്ലുകളുടെ വിന്യാസക്രമം. വദനഗഹ്വരത്തിലും (oral cavity) ഗ്രസനീഗഹ്വരത്തിലും (pharyngeal cavity) ഇവ രണ്ടിലുമായും സ്ഥിതിചെയ്യുന്ന പല്ലുകളുടെ വിന്യാസം, എണ്ണം, ഇനം (type) എന്നിവ ഇതിലുള്‍പ്പെടുന്നു. മുഖപഥബാഹ്യചര്‍മ(stomoealectoderm)ത്തോടുകൂടിയ തരുണാസ്ഥിയോ അസ്ഥിയോ ആധാരഘടനയായുള്ള ഭാഗങ്ങളിലാണ് പല്ലുകളുണ്ടാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള അസ്ഥികള്‍ താടിയെല്ല് (mandible - തരുണാസ്ഥിയും ദന്തവാഹിയായ അസ്ഥി അഥവാ ഊനും ഇതില്‍ ഉള്‍പ്പെടുന്നു), പൂര്‍വ ഊര്‍ധ്വഹനുക്കള്‍ (premaxillaries), ജംഭികകള്‍ (maxillaries) എന്നിവ ഉള്‍പ്പെട്ടതാണ്. ചിലയിനം കശേരുകികളില്‍ സീരികാസ്ഥി (vomerine bone), താലവാസ്ഥി (palatine bone), പാര്‍ശ്വജന്തുകാസ്ഥി (parasphenoid bone), പത്രകാസ്ഥി (pterygoid bone) എന്നിവയോടനുബന്ധിച്ചും പല്ലുകള്‍ കാണുന്നു. നിരവധി മത്സ്യങ്ങളില്‍ ക്ലോമവൃത്ത(branchial arches)ങ്ങളിലും പല്ലുകളുണ്ടാകാറുണ്ട്. | ||
വരി 24: | വരി 23: | ||
അസ്ഥിമത്സ്യ(ഠലഹലീീാശര)ങ്ങളുടെയും ഗാനോയ്ഡ് (ഴമിീശറ) മത്സ്യങ്ങളുടെയും പല്ലുകള്‍ ഏറെ വൈരുധ്യങ്ങളുള്ളതാണ്. ഉത്തര സമുദ്ര തരുണാസ്ഥി മത്സ്യഗണത്തിലെ വലുപ്പം കൂടിയ ഇനങ്ങള്‍(ടൌൃഴലീി)ക്ക് പല്ലുകളില്ല. ഈ ഗണത്തില്‍പ്പെടുന്ന മറ്റു ചിലയിനം മത്സ്യങ്ങളില്‍ വായയ്ക്കരുകിലായുള്ള അസ്ഥികളിലും ക്ളോമ ആര്‍ച്ചിലെ (യൃമിരവശമഹ മൃരവല) അസ്ഥികളിലും പല്ലുകളുണ്ട്. ചില അസ്ഥിമത്സ്യ ഇനങ്ങള്‍ക്ക് ഓസ്റ്റിയോഡെന്റൈന്‍ അവസ്ഥയാണുള്ളതെങ്കിലും ധാരാളം രക്തക്കുഴലുകള്‍ ഇതിലൂടെ കടന്നുപോകുന്ന വാസോഡെന്റൈന്‍ (്മീറലിശിേല) അവസ്ഥ പ്രകടമായിട്ടുള്ള ഇനങ്ങളുമുണ്ട്. ചിലയിനങ്ങളില്‍ (ജശസല, ഒമസല) വദനഗഹ്വരത്തിലും ഗ്രസനീ ഗഹ്വരത്തിലും പല്ലുകളുണ്ട്. വിജാഗിരി പോലെയുള്ള പല്ലുകള്‍ ഉള്ളിലേക്കു വളച്ചാണ് ഇവ ഭക്ഷണവും ഇരയും മറ്റും തൊണ്ടയിലെത്തിക്കുന്നത്. ഇതിനുശേഷം ഈ പല്ലുകള്‍ നിവര്‍ന്നുവരികയും ചെയ്യുന്നു. ഇലാസ്തിക സ്നായു (ലഹമശെേര ഹശഴമാലി) സംലഗനം ചെയ്തിട്ടുള്ള മൃദുകലയാണ് വിജാഗിരിപോലെ പ്രവര്‍ത്തിക്കുന്നത്. | അസ്ഥിമത്സ്യ(ഠലഹലീീാശര)ങ്ങളുടെയും ഗാനോയ്ഡ് (ഴമിീശറ) മത്സ്യങ്ങളുടെയും പല്ലുകള്‍ ഏറെ വൈരുധ്യങ്ങളുള്ളതാണ്. ഉത്തര സമുദ്ര തരുണാസ്ഥി മത്സ്യഗണത്തിലെ വലുപ്പം കൂടിയ ഇനങ്ങള്‍(ടൌൃഴലീി)ക്ക് പല്ലുകളില്ല. ഈ ഗണത്തില്‍പ്പെടുന്ന മറ്റു ചിലയിനം മത്സ്യങ്ങളില്‍ വായയ്ക്കരുകിലായുള്ള അസ്ഥികളിലും ക്ളോമ ആര്‍ച്ചിലെ (യൃമിരവശമഹ മൃരവല) അസ്ഥികളിലും പല്ലുകളുണ്ട്. ചില അസ്ഥിമത്സ്യ ഇനങ്ങള്‍ക്ക് ഓസ്റ്റിയോഡെന്റൈന്‍ അവസ്ഥയാണുള്ളതെങ്കിലും ധാരാളം രക്തക്കുഴലുകള്‍ ഇതിലൂടെ കടന്നുപോകുന്ന വാസോഡെന്റൈന്‍ (്മീറലിശിേല) അവസ്ഥ പ്രകടമായിട്ടുള്ള ഇനങ്ങളുമുണ്ട്. ചിലയിനങ്ങളില്‍ (ജശസല, ഒമസല) വദനഗഹ്വരത്തിലും ഗ്രസനീ ഗഹ്വരത്തിലും പല്ലുകളുണ്ട്. വിജാഗിരി പോലെയുള്ള പല്ലുകള്‍ ഉള്ളിലേക്കു വളച്ചാണ് ഇവ ഭക്ഷണവും ഇരയും മറ്റും തൊണ്ടയിലെത്തിക്കുന്നത്. ഇതിനുശേഷം ഈ പല്ലുകള്‍ നിവര്‍ന്നുവരികയും ചെയ്യുന്നു. ഇലാസ്തിക സ്നായു (ലഹമശെേര ഹശഴമാലി) സംലഗനം ചെയ്തിട്ടുള്ള മൃദുകലയാണ് വിജാഗിരിപോലെ പ്രവര്‍ത്തിക്കുന്നത്. | ||
- | + | ഉഭയജീവികള്‍ക്ക് സീരിക(്ീാലൃ)യിലും മേല്‍-കീഴ്ത്താടിയെല്ലുകളിലുമായി നിരവധി പല്ലുകളുണ്ട്. തവളയ്ക്കു കീഴ്ത്താടിയില്‍ പല്ലുകളില്ല. പേക്കാന്തവള(ഠീമറ)യ്ക്കു പല്ലുകളേയില്ല. ഉഭയജീവിയായ സ്റ്റിഗോസെഫാലിയ(ടലേഴീരലുവമഹശമ)യ്ക്ക് ഗഹനദന്ത (ഹമയ്യൃശിവേശമി) വ്യവസ്ഥ എന്നറിയപ്പെടുന്ന സങ്കീര്‍ണ സംവലിത (ര്ീിീഹൌലേറ) ദന്തവസ്തു ഉള്ള അവസ്ഥയാണ്. | |
- | + | ഉരഗങ്ങളുടെ ദന്തവിന്യാസവും വളരെ വൈരുധ്യങ്ങളുള്ളതാണ്. ആദിമ തെറാപ്സിഡ് (ഠവലൃമുശെറ) ഉരഗമായ ഇക്റ്റിഡോപ്സിസിന്റെ (കരശേറീുശെ) കോമ്പല്ലിന്റെ പ്രത്യേക വളര്‍ച്ച മുന്‍പല്ലുകളെ പിന്‍പല്ലുകളില്‍നിന്നു വേര്‍തിരിക്കുന്നു. ആമ, കടലാമ തുടങ്ങിയ ജന്തുക്കളുള്‍പ്പെടുന്ന കിലോണിയ (ഇവലഹീിശമ) വര്‍ഗത്തില്‍പ്പെടുന്ന ഉരഗങ്ങള്‍ക്ക് പല്ലുകളില്ല. | |
ഒഫീഡിയ (ഛുവശറശമ) വര്‍ഗത്തില്‍പ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടുനിര പല്ലുകളും, അണ്ണാക്കിലും (ുമഹമശിേല) പത്രകാസ്ഥി(ുല്യൃേഴീശറ)യിലുമായി ഒരു നിര പല്ലുകളും ഊര്‍ധ്വഹനു(ാമഃശഹഹമ)വില്‍ ഒരു പല്ലും ഉണ്ടായിരിക്കും; കീഴ്ത്താടിയില്‍ ഒരു നിര പല്ലു മാത്രമേയുള്ളൂ. അസ്ഥികളില്‍ ദൃഢമായി ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ പല്ലുകള്‍ വായ്ക്കകത്തായ ഇര ഒരുതരത്തിലും രക്ഷപ്പെടാനാകാതെ സൂക്ഷിക്കത്തക്കവിധം ഉള്ളിലേയ്ക്കു വളഞ്ഞിരിക്കുന്നു. വിഷമുള്ള പാമ്പുകളുടെ പല്ലുകള്‍ പ്രത്യേക വിധത്തില്‍ രൂപാന്തരപ്പെട്ടതാണ്. ഊര്‍ധ്വഹനുവിന്റെ ഓരോ വശത്തുമായി ഓരോ വിഷപ്പല്ലുണ്ട്. ഓരോ വിഷപ്പല്ലിനും വിഷഗ്രന്ഥിയില്‍നിന്ന് വിഷം ഒഴുകി ദന്താഗ്രത്തിലേക്ക് എത്തത്തക്കവിധം ഒരു ചാല്‍ ഉണ്ടായിരിക്കും. മൂര്‍ഖനെപ്പോലെയുള്ള വിഷപ്പാമ്പുകളില്‍ വിഷപ്പല്ലുകള്‍ എപ്പോഴും നേരേ മേല്പോട്ടു ഉയര്‍ന്നു നില്ക്കുന്നു. അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകളുടെ താടിയെല്ലുകളില്‍ ആഘാതമേല്പിക്കേണ്ടിവരുമ്പോഴേ വിഷപ്പല്ലുകള്‍ നിവര്‍ന്നുവരാറുള്ളൂ. ബാക്കിസമയങ്ങളില്‍ വിഷപ്പല്ലുകള്‍ വായുടെ ഉപരിതലത്തിലായി അകവശത്തേക്കു ആഴ്ന്നിരിക്കും. | ഒഫീഡിയ (ഛുവശറശമ) വര്‍ഗത്തില്‍പ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടുനിര പല്ലുകളും, അണ്ണാക്കിലും (ുമഹമശിേല) പത്രകാസ്ഥി(ുല്യൃേഴീശറ)യിലുമായി ഒരു നിര പല്ലുകളും ഊര്‍ധ്വഹനു(ാമഃശഹഹമ)വില്‍ ഒരു പല്ലും ഉണ്ടായിരിക്കും; കീഴ്ത്താടിയില്‍ ഒരു നിര പല്ലു മാത്രമേയുള്ളൂ. അസ്ഥികളില്‍ ദൃഢമായി ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ പല്ലുകള്‍ വായ്ക്കകത്തായ ഇര ഒരുതരത്തിലും രക്ഷപ്പെടാനാകാതെ സൂക്ഷിക്കത്തക്കവിധം ഉള്ളിലേയ്ക്കു വളഞ്ഞിരിക്കുന്നു. വിഷമുള്ള പാമ്പുകളുടെ പല്ലുകള്‍ പ്രത്യേക വിധത്തില്‍ രൂപാന്തരപ്പെട്ടതാണ്. ഊര്‍ധ്വഹനുവിന്റെ ഓരോ വശത്തുമായി ഓരോ വിഷപ്പല്ലുണ്ട്. ഓരോ വിഷപ്പല്ലിനും വിഷഗ്രന്ഥിയില്‍നിന്ന് വിഷം ഒഴുകി ദന്താഗ്രത്തിലേക്ക് എത്തത്തക്കവിധം ഒരു ചാല്‍ ഉണ്ടായിരിക്കും. മൂര്‍ഖനെപ്പോലെയുള്ള വിഷപ്പാമ്പുകളില്‍ വിഷപ്പല്ലുകള്‍ എപ്പോഴും നേരേ മേല്പോട്ടു ഉയര്‍ന്നു നില്ക്കുന്നു. അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകളുടെ താടിയെല്ലുകളില്‍ ആഘാതമേല്പിക്കേണ്ടിവരുമ്പോഴേ വിഷപ്പല്ലുകള്‍ നിവര്‍ന്നുവരാറുള്ളൂ. ബാക്കിസമയങ്ങളില്‍ വിഷപ്പല്ലുകള്‍ വായുടെ ഉപരിതലത്തിലായി അകവശത്തേക്കു ആഴ്ന്നിരിക്കും. |
11:06, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദന്തസംവിധാനം
Dentition
ജന്തുക്കളിലെ പല്ലുകളുടെ വിന്യാസക്രമം. വദനഗഹ്വരത്തിലും (oral cavity) ഗ്രസനീഗഹ്വരത്തിലും (pharyngeal cavity) ഇവ രണ്ടിലുമായും സ്ഥിതിചെയ്യുന്ന പല്ലുകളുടെ വിന്യാസം, എണ്ണം, ഇനം (type) എന്നിവ ഇതിലുള്‍പ്പെടുന്നു. മുഖപഥബാഹ്യചര്‍മ(stomoealectoderm)ത്തോടുകൂടിയ തരുണാസ്ഥിയോ അസ്ഥിയോ ആധാരഘടനയായുള്ള ഭാഗങ്ങളിലാണ് പല്ലുകളുണ്ടാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള അസ്ഥികള്‍ താടിയെല്ല് (mandible - തരുണാസ്ഥിയും ദന്തവാഹിയായ അസ്ഥി അഥവാ ഊനും ഇതില്‍ ഉള്‍പ്പെടുന്നു), പൂര്‍വ ഊര്‍ധ്വഹനുക്കള്‍ (premaxillaries), ജംഭികകള്‍ (maxillaries) എന്നിവ ഉള്‍പ്പെട്ടതാണ്. ചിലയിനം കശേരുകികളില്‍ സീരികാസ്ഥി (vomerine bone), താലവാസ്ഥി (palatine bone), പാര്‍ശ്വജന്തുകാസ്ഥി (parasphenoid bone), പത്രകാസ്ഥി (pterygoid bone) എന്നിവയോടനുബന്ധിച്ചും പല്ലുകള്‍ കാണുന്നു. നിരവധി മത്സ്യങ്ങളില്‍ ക്ലോമവൃത്ത(branchial arches)ങ്ങളിലും പല്ലുകളുണ്ടാകാറുണ്ട്.
കശേരുകികളില്‍ പല്ലുകളുടെ സംലഗനം (attachment) വിവിധ തരത്തിലാണ്. ഇവ താടിയെല്ലിലെ ഗര്‍ത്തിക(socket)കളില്‍ ആലഗ്നമായിരിക്കുന്ന ഗര്‍ത്തദന്തി (thecodont) അവസ്ഥ, അസ്ഥിയുടെ അരികിലേക്കു സംയോജിച്ചിരിക്കുന്ന അഗ്രദന്ത (acrodont) അവസ്ഥ, താടിയെല്ലിന്റെ അകവശത്തായി സംലഗനമായിരിക്കുന്ന പാര്‍ശ്വദന്ത (pleurodont) അവസ്ഥ എന്നിവയാണ്. ബഹുബാര്‍ദന്തി (polyphyodont) അവസ്ഥയുള്ള മൃഗങ്ങളുടെ പല്ലുകള്‍ സ്ഥിരമായി പുനസ്ഥാപിക്കപ്പെടുന്നു. മത്സ്യങ്ങളുടെ പല്ലുകള്‍ തേഞ്ഞ് ഉപയോഗശൂന്യമാകുമ്പോള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുകയാണു പതിവ്. ഇത് നിരവധി മത്സ്യങ്ങളിലും പ്രത്യേകിച്ച് സ്രാവുകളിലും അനിയമിതമോ (random), ഉരഗങ്ങളിലേതു പോലെ തരംഗിത പുനഃസ്ഥാപനമോ (wave replacement) ആയിരിക്കും. സസ്തനികളുടെ ജീവിതകാലത്തില്‍ രണ്ട് ദന്തസമുച്ചയ(ലെ)ങ്ങളുണ്ട്. ഇത് ദ്വിബാര്‍ദന്താവസ്ഥ (diphyodont) എന്നറിയപ്പെടുന്നു. കൊഴിഞ്ഞുപോകുന്ന പാല്‍പ്പല്ലുകളും സ്ഥിരമായി നിലനില്ക്കുന്ന സ്ഥിരദന്തങ്ങളുമാണ് അവ.
എല്ലാ പല്ലുകള്‍ക്കും ഒരേ രൂപമുള്ള അവസ്ഥയാണ് സമദന്തി (homodont) അവസ്ഥ; വ്യത്യസ്ത ആകൃതിയിലുള്ളത് ഭിന്നദന്തി (heterodont) അവസ്ഥയും. പൊതുവില്‍, സസ്തനികളല്ലാത്ത കശേരുകികളുടെ സവിശേഷതയാണ് സമദന്തി അവസ്ഥ. ഇവയുടെ താടിയെല്ലിലെ മുന്‍നിര പല്ലുകള്‍ കവിള്‍ത്തടത്തിലെ താടിയെല്ലിലുള്ള പല്ലുകളില്‍നിന്നു വ്യത്യസ്തമാണ്. സസ്തനികളുടെ ഉരഗവര്‍ഗ പൂര്‍വികരിലാണ് ഭിന്നദന്തി അവസ്ഥയ്ക്കു തുടക്കം കുറിച്ചതെങ്കിലും ഈ അവസ്ഥ ഏറ്റവും വികാസം പ്രാപിച്ച നിലയിലെത്തിയത് സസ്തനികളിലാണ്.
മുകളിലും താഴെയുമുള്ള താടിയെല്ലുകളിലെ ഇടതു-വലതു പകുതികളിലുള്ള പല്ലുകളുടെ എണ്ണവും തരവും അനുസരിച്ച് ദന്തസൂത്രവാക്യം (dental formula) ഉണ്ടാക്കിയാണ് സസ്തനികളുടെ ഭിന്നദന്താവസ്ഥയെ വിവരിക്കാറുള്ളത്. ഇടതും വലതും വശങ്ങളില്‍ ഒരേ വിധത്തിലുള്ള പല്ലുകളാണു കാണുന്നത്. അതിനാല്‍ ദന്തസൂത്രവാക്യത്തില്‍ ഒരു വശം മാത്രമേ അടയാളപ്പെടുത്താറുള്ളു. അതിനെ ഇരട്ടിക്കുമ്പോള്‍ ഓരോ താടിയിലും ആകെയുള്ള പല്ലുകളുടെ എണ്ണം കിട്ടും. സൂത്രവാക്യത്തിന്റെ അംശം മേല്‍ത്താടിയിലെയും ഛേദം കീഴ്ത്താടിയിലെയും പകുതി പല്ലുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. മനുഷ്യരില്‍ എന്ന സൂത്രവാക്യം സൂചിപ്പിക്കുന്നത് രണ്ട് ഉളിപ്പല്ലുകള്‍ (ക), ഒരു കോമ്പല്ല് (ഇ), രണ്ട് അഗ്ര ചര്‍വണകങ്ങള്‍ (ജാ), മൂന്ന് ചര്‍വണകങ്ങള്‍ (ങ) എന്നിവ മേല്‍ത്താടിയിലെ ഇടതു-വലതു പകുതികളിലും കീഴ്ത്താടിയിലെ ഇടതു-വലതു പകുതികളിലും കാണുന്നു എന്നാണ്. അതായത് എട്ടുപല്ലുകള്‍ വീതം നാലുപകുതികളിലായി ആകെ 32 പല്ലുകളാണുള്ളത്. സസ്തനികളില്‍ വായുടെ മുന്‍ഭാഗത്ത് ഉളിപ്പല്ല് (ശിരശീൃ), ഉളിപ്പല്ലിനു പിന്നിലായി കോണികമായ കോമ്പല്ല് (രമിശില), അഗ്ര ചര്‍വണകങ്ങള്‍ (ുൃലാീഹമൃ), ചര്‍വണകങ്ങള്‍ (ാീഹമൃ) എന്നിങ്ങനെ നാലുതരത്തിലുള്ള പല്ലുകളുണ്ട്.
സസ്തനികളുടെ വര്‍ഗീകരണത്തില്‍ ദന്തവിന്യാസത്തിന് പ്രധാന പങ്കാണുള്ളത്. മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍ എന്നിവയുടെ എല്ലാ പല്ലുകളും ഒരേ തരത്തില്‍ കൂര്‍ത്ത ആണികള്‍ പോലെയുള്ളതാണ്. ഉറുമ്പുതീനി, ബലീന്‍ തിമിംഗലം എന്നീ സസ്തനികള്‍ക്കു പല്ലുകളില്ല. മറ്റു തിമിംഗലങ്ങള്‍ക്കും കടല്‍പ്പന്നികള്‍ക്കും ഇരയെ കടിച്ചു പിടിക്കാന്‍ മാത്രം പര്യാപ്തമായ ഒരേ രീതിയിലുള്ള ദന്തനിരയാണുള്ളത്.
സസ്തനികളുടെ ദന്തവിന്യാസത്തിന് അവയുടെ ആഹാര സമ്പാദന രീതിയുമായി വളരെ ബന്ധമുണ്ട്. എലി, അണ്ണാന്‍ എന്നിവയ്ക്ക് കട്ടികൂടിയ ഫലങ്ങളും വിത്തുകളും കരണ്ടു തിന്നാനുതകുന്ന, കരുത്തുള്ള, ആയുഷ്കാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, മൂര്‍ച്ച കുറയാത്ത ഉളിപ്പല്ലുകളാണുള്ളത്. മാംസഭോജികളില്‍ ഏറ്റവും പുഷ്ടിപ്രാപിച്ച കോമ്പല്ലുകള്‍ കാണപ്പെടുന്നു. സസ്തനി മാംസഭോജിയോ സസ്യഭോജിയോ കീടഭോജിയോ എന്നു കണ്ടെത്താന്‍ സഹായിക്കുന്നത് അതിന്റെ അണപ്പല്ലുകളാണ്. മാംസഭോജികളുടെ അണപ്പല്ലുകള്‍ കത്രികകള്‍ പോലെ മാംസം മുറിക്കാനുള്ള ഉപകരണങ്ങളായി വര്‍ത്തിക്കുന്നു. കീടഭോജികളുടെ അണപ്പല്ലുകളുടെ പ്രതലത്തില്‍ നിരവധി ചെറുമുനകളുണ്ടായിരിക്കും. ഷഡ്പദങ്ങളുടെ കട്ടികൂടിയ കവചം കടിച്ചു മുറിക്കാന്‍ ഇത്തരത്തിലുള്ള മുനകള്‍ സഹായകമാണ്. സസ്യാഹാരികളുടെ ചര്‍വണദന്തപ്രതലം ഇനാമലുകൊണ്ടു നിര്‍മിതമായ ചുളിവുകളും മടക്കുകളുംകൊണ്ട് സങ്കീര്‍ണമായിരിക്കും. ഇത്തരം പല്ലുകള്‍ പരുപരുത്ത പുല്ല് ചവച്ചരയ്ക്കാന്‍ സഹായകരമാകുന്നു.
ചില സസ്തനികളില്‍ പല്ലുകള്‍ പ്രതിരോധാവയവങ്ങളായും ആക്രമണായുധങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. രൂപഭേദം വന്ന ഉളിപ്പല്ലാണ് ആനയുടെ കൊമ്പ്. കാട്ടുപന്നിയുടെയും കസ്തൂരി മാനിന്റെയും തേറ്റകള്‍ കോമ്പല്ലുകള്‍ വളര്‍ച്ച പ്രാപിച്ചതാണ്. ആഹാരസാധനങ്ങള്‍ ഞെരിച്ചമര്‍ത്താനും വായ്ക്കുള്ളില്‍നിന്നു പുറത്തേക്കു തള്ളപ്പെടാതെ സൂക്ഷിക്കാനും ഉളിപ്പല്ലുകളും, കുത്തിപ്പിളര്‍ക്കാനും കടിച്ചുകീറാനും കോമ്പല്ലുകളും, ചെറുകഷണങ്ങളാക്കാന്‍ അഗ്ര ചര്‍വണകങ്ങളും ഉപയോഗിക്കുന്നു.
സൈക്ളോസ്റ്റോമേറ്റ (ഇ്യരഹീീാമമേ) ഗണത്തില്‍പ്പെടുന്ന ചിലയിനം ജലജീവികള്‍(ഹമാുൃല്യ)ക്കും കപ്പല്‍പ്പുഴുക്കള്‍(വമഴ)ക്കും ദൃഢമായ കൂര്‍ത്ത പല്ലുകളുണ്ട്.
ഇലാസ്മോബ്രാങ്കൈ ഗണത്തിലെ തരുണാസ്ഥി മത്സ്യങ്ങളായ സ്രാവുകളിലും തിരണ്ടികളിലും പല്ലുകള്‍ പല നിരകളിലായി ക്രമീകരിച്ചിരിക്കും. മുന്‍നിരയിലുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ പിന്‍നിര മുന്നോട്ടു നീങ്ങുകയാണ് പതിവ്. ചിലയിനം മത്സ്യങ്ങള്‍ക്ക് മനുഷ്യരുടെ ചര്‍വണകങ്ങളോട് വളരെയധികം സാദൃശ്യമുള്ള, പരന്ന കട്ടകള്‍ അടുക്കിയതുപോലെ തോന്നിക്കുന്ന പല്ലുകളാണുള്ളത്; തിരണ്ടികള്‍ക്ക് ചുവുടുഭാഗം പരന്ന് ഉപരിഭാഗം കുറ്റിപോലെ പുറത്തേക്കു തള്ളിനില്ക്കുന്ന അവസ്ഥയും. ഇവയുടെ പല്ലുകളുടെ ദന്തവസ്തു (റലിശിേല) ഉയര്‍ന്നയിനം കശേരുകികളുടേതില്‍നിന്നു വ്യത്യസ്തമാണ്. ദന്തമജ്ജാഗഹ്വരം (ുൌഹു രമ്ശ്യ) ഇല്ലാത്ത, അസ്ഥികള്‍ പോലെയുള്ള ഇത്തരം ദന്തങ്ങള്‍ ഓസ്റ്റിയോഡെന്റൈന്‍ (ീലീെേറലിശിേല) എന്നാണറിയപ്പെടുന്നത്.
അസ്ഥിമത്സ്യ(ഠലഹലീീാശര)ങ്ങളുടെയും ഗാനോയ്ഡ് (ഴമിീശറ) മത്സ്യങ്ങളുടെയും പല്ലുകള്‍ ഏറെ വൈരുധ്യങ്ങളുള്ളതാണ്. ഉത്തര സമുദ്ര തരുണാസ്ഥി മത്സ്യഗണത്തിലെ വലുപ്പം കൂടിയ ഇനങ്ങള്‍(ടൌൃഴലീി)ക്ക് പല്ലുകളില്ല. ഈ ഗണത്തില്‍പ്പെടുന്ന മറ്റു ചിലയിനം മത്സ്യങ്ങളില്‍ വായയ്ക്കരുകിലായുള്ള അസ്ഥികളിലും ക്ളോമ ആര്‍ച്ചിലെ (യൃമിരവശമഹ മൃരവല) അസ്ഥികളിലും പല്ലുകളുണ്ട്. ചില അസ്ഥിമത്സ്യ ഇനങ്ങള്‍ക്ക് ഓസ്റ്റിയോഡെന്റൈന്‍ അവസ്ഥയാണുള്ളതെങ്കിലും ധാരാളം രക്തക്കുഴലുകള്‍ ഇതിലൂടെ കടന്നുപോകുന്ന വാസോഡെന്റൈന്‍ (്മീറലിശിേല) അവസ്ഥ പ്രകടമായിട്ടുള്ള ഇനങ്ങളുമുണ്ട്. ചിലയിനങ്ങളില്‍ (ജശസല, ഒമസല) വദനഗഹ്വരത്തിലും ഗ്രസനീ ഗഹ്വരത്തിലും പല്ലുകളുണ്ട്. വിജാഗിരി പോലെയുള്ള പല്ലുകള്‍ ഉള്ളിലേക്കു വളച്ചാണ് ഇവ ഭക്ഷണവും ഇരയും മറ്റും തൊണ്ടയിലെത്തിക്കുന്നത്. ഇതിനുശേഷം ഈ പല്ലുകള്‍ നിവര്‍ന്നുവരികയും ചെയ്യുന്നു. ഇലാസ്തിക സ്നായു (ലഹമശെേര ഹശഴമാലി) സംലഗനം ചെയ്തിട്ടുള്ള മൃദുകലയാണ് വിജാഗിരിപോലെ പ്രവര്‍ത്തിക്കുന്നത്.
ഉഭയജീവികള്‍ക്ക് സീരിക(്ീാലൃ)യിലും മേല്‍-കീഴ്ത്താടിയെല്ലുകളിലുമായി നിരവധി പല്ലുകളുണ്ട്. തവളയ്ക്കു കീഴ്ത്താടിയില്‍ പല്ലുകളില്ല. പേക്കാന്തവള(ഠീമറ)യ്ക്കു പല്ലുകളേയില്ല. ഉഭയജീവിയായ സ്റ്റിഗോസെഫാലിയ(ടലേഴീരലുവമഹശമ)യ്ക്ക് ഗഹനദന്ത (ഹമയ്യൃശിവേശമി) വ്യവസ്ഥ എന്നറിയപ്പെടുന്ന സങ്കീര്‍ണ സംവലിത (ര്ീിീഹൌലേറ) ദന്തവസ്തു ഉള്ള അവസ്ഥയാണ്.
ഉരഗങ്ങളുടെ ദന്തവിന്യാസവും വളരെ വൈരുധ്യങ്ങളുള്ളതാണ്. ആദിമ തെറാപ്സിഡ് (ഠവലൃമുശെറ) ഉരഗമായ ഇക്റ്റിഡോപ്സിസിന്റെ (കരശേറീുശെ) കോമ്പല്ലിന്റെ പ്രത്യേക വളര്‍ച്ച മുന്‍പല്ലുകളെ പിന്‍പല്ലുകളില്‍നിന്നു വേര്‍തിരിക്കുന്നു. ആമ, കടലാമ തുടങ്ങിയ ജന്തുക്കളുള്‍പ്പെടുന്ന കിലോണിയ (ഇവലഹീിശമ) വര്‍ഗത്തില്‍പ്പെടുന്ന ഉരഗങ്ങള്‍ക്ക് പല്ലുകളില്ല.
ഒഫീഡിയ (ഛുവശറശമ) വര്‍ഗത്തില്‍പ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടുനിര പല്ലുകളും, അണ്ണാക്കിലും (ുമഹമശിേല) പത്രകാസ്ഥി(ുല്യൃേഴീശറ)യിലുമായി ഒരു നിര പല്ലുകളും ഊര്‍ധ്വഹനു(ാമഃശഹഹമ)വില്‍ ഒരു പല്ലും ഉണ്ടായിരിക്കും; കീഴ്ത്താടിയില്‍ ഒരു നിര പല്ലു മാത്രമേയുള്ളൂ. അസ്ഥികളില്‍ ദൃഢമായി ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ പല്ലുകള്‍ വായ്ക്കകത്തായ ഇര ഒരുതരത്തിലും രക്ഷപ്പെടാനാകാതെ സൂക്ഷിക്കത്തക്കവിധം ഉള്ളിലേയ്ക്കു വളഞ്ഞിരിക്കുന്നു. വിഷമുള്ള പാമ്പുകളുടെ പല്ലുകള്‍ പ്രത്യേക വിധത്തില്‍ രൂപാന്തരപ്പെട്ടതാണ്. ഊര്‍ധ്വഹനുവിന്റെ ഓരോ വശത്തുമായി ഓരോ വിഷപ്പല്ലുണ്ട്. ഓരോ വിഷപ്പല്ലിനും വിഷഗ്രന്ഥിയില്‍നിന്ന് വിഷം ഒഴുകി ദന്താഗ്രത്തിലേക്ക് എത്തത്തക്കവിധം ഒരു ചാല്‍ ഉണ്ടായിരിക്കും. മൂര്‍ഖനെപ്പോലെയുള്ള വിഷപ്പാമ്പുകളില്‍ വിഷപ്പല്ലുകള്‍ എപ്പോഴും നേരേ മേല്പോട്ടു ഉയര്‍ന്നു നില്ക്കുന്നു. അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകളുടെ താടിയെല്ലുകളില്‍ ആഘാതമേല്പിക്കേണ്ടിവരുമ്പോഴേ വിഷപ്പല്ലുകള്‍ നിവര്‍ന്നുവരാറുള്ളൂ. ബാക്കിസമയങ്ങളില്‍ വിഷപ്പല്ലുകള്‍ വായുടെ ഉപരിതലത്തിലായി അകവശത്തേക്കു ആഴ്ന്നിരിക്കും.
പല്ലി ഇന(ഘമരലൃലേഹശമ)ങ്ങളില്‍ അഗ്രദന്താവസ്ഥയും പാര്‍ശ്വദന്താവസ്ഥയും പ്രകടമാണ്. മുതലവര്‍ഗങ്ങള്‍ക്ക് സസ്തനികളുടേതുപോലെ ഗര്‍ത്തദന്താവസ്ഥയാണുള്ളത്. ഇവയുടെ കീഴ്ത്താടിയിലെ ഒന്ന്, നാല്, പതിനൊന്ന് എന്നീ പല്ലുകള്‍ മറ്റുള്ളവയെക്കാള്‍ വലുപ്പം കൂടിയവയാണ്. മേല്‍ത്താടിയില്‍ മധ്യത്തില്‍നിന്ന് ഇരുവശത്തേക്കുമുള്ള മൂന്ന്, ഒന്‍പത് എന്നീ പല്ലുകള്‍ക്കും വലുപ്പം കൂടുതലുണ്ട്.
പക്ഷികള്‍ക്ക് സാധാരണയായി പല്ലുകള്‍ കാണാറില്ല. എന്നാല്‍, പല്ലുകളുള്ള പക്ഷികളുണ്ടായിരുന്നതായി ജീവാശ്മരേഖകള്‍ സൂചിപ്പിക്കുന്നു. പ്രാവിനോളം വലുപ്പമുള്ള ആര്‍ക്കിയോറ്റെരിക്സ് (അൃരവമലീുല്യൃേഃ) എന്ന വംശനാശം സംഭവിച്ച പക്ഷിയിനത്തിന് മൂര്‍ച്ചയുള്ള കൂര്‍ത്ത പല്ലുകളുണ്ടായിരുന്നു. ഇവയുടെ നീണ്ടു മെലിഞ്ഞ താടിയെല്ലിന്റെ അരികുകളില്‍നിന്ന് ആധുനിക ഉരഗങ്ങള്‍ക്കുള്ളതുപോലെയുള്ള കോണികമായ പല്ലുകള്‍ ഒറ്റ നിരയായി വിന്യസിച്ചിരുന്നു.
അസ്തമിത പക്ഷിയിനമായ ഇക്തിയോര്‍ണിസിനും ആര്‍ക്കിയോറ്റെരിക്സിന്റേതുപോലെ മൂര്‍ച്ചയുള്ള, അറ്റം വളഞ്ഞുകൂര്‍ത്ത 20 പല്ലുകളാണ് ഉണ്ടായിരുന്നത്. ഈ പല്ലുകളുടെ ദന്തവസ്തുവിനെ പൊതിഞ്ഞ് ഇനാമലിന്റെ ഒരു മകുടവും ഉണ്ടായിരുന്നു. ഇത് അസ്തമിത പക്ഷിയിനങ്ങളുടെ മാത്രം പ്രത്യേകതയാണ്.
സസ്തനികളില്‍ സവിശേഷമായതും വൈവിധ്യങ്ങളുള്ളതുമായ ദന്തവിന്യാസമാണുള്ളത്. ഇവയ്ക്ക് സാധാരണയായി ഭിന്നദന്താ(വലലൃീേറീി)വസ്ഥയാണുള്ളത്. ഇവയില്‍ ബഹുബാര്‍ദന്താവസ്ഥ ചുരുങ്ങി ദ്വിബാര്‍ദന്താവസ്ഥ പ്രകടമാകുന്നു. സസ്തനികള്‍ക്ക് ഒരിക്കല്‍മാത്രം പുനഃസ്ഥാപിക്കപ്പെടുന്ന ദന്തങ്ങളാണുള്ളത്. മാര്‍സൂപിയലുകള്‍ക്ക് വായിലെ ഓരോ പകുതിയിലെയും ഒരു അഗ്രചര്‍വണകം മാത്രമേ പുനഃസ്ഥാപിക്കപ്പെടുന്നുള്ളൂ. തിമിംഗലങ്ങളുടെ പല്ലുകള്‍ ആജീവനാന്തം നിലനില്ക്കുന്നവയാണ്. ഇത് ഏകബാര്‍ദന്തി (ാീിീുവ്യീറീി) അവസ്ഥയാണ്.
കരണ്ടുതിന്നുന്ന ജീവികളില്‍ (ൃീറലി) ജീവിതകാലം മുഴുവന്‍ വളരുന്ന ഉളിപ്പല്ലുകളാണുള്ളത്. പൂച്ച, പട്ടി തുടങ്ങിയ മാംസഭോജികള്‍ക്ക് ചവച്ചരയ്ക്കുന്നതിനേക്കാള്‍, കടിച്ചുകീറാനും മുറിക്കാനും കടിച്ചു പൊട്ടിക്കാനും അനുയോജ്യമായ വിധത്തിലുള്ള ദന്തങ്ങളുണ്ട്.
മനുഷ്യരില്‍ സാധാരണയായി രണ്ടുപ്രാവശ്യം പല്ലുമുളയ്ക്കുന്നു. ജനിച്ച് ആറുമാസം കഴിയുമ്പോള്‍ മുതല്‍ ഉണ്ടാകുന്ന പല്ലുകളാണ് പാല്‍പ്പല്ലുകള്‍. മൂന്നുവയസ്സിനുമുമ്പ് എല്ലാ പാല്‍പ്പല്ലുകളും മുളയ്ക്കും. 12 വയസ്സുവരെ ഈ പല്ലുകള്‍ നിലനില്ക്കും. ഈ കാലഘട്ടത്തില്‍ സാധാരണ 20 പല്ലുകളാണു കണ്ടുവരുന്നത്. ആറു വയസ്സു പ്രായമാകുമ്പോഴേക്കും പാല്‍പ്പല്ലുകള്‍ക്കു പിന്നിലായി ഓരോ ചര്‍വണ ദന്തങ്ങള്‍ (ാീഹമൃ) ഉണ്ടാകുന്നു. 6-12 വയസ്സുവരെയുള്ളവരില്‍ മിശ്രദന്തസംവിധാനം കാണപ്പെടുന്നു. ഈ കാലഘട്ടത്തിനിടയ്ക്ക് പാല്‍പ്പല്ലുകളെല്ലാം പറിഞ്ഞ് അതേ സ്ഥാനത്ത് സ്ഥിരമായപല്ലുകള്‍ മുളയ്ക്കുന്നു. 13 വയസ്സിനുശേഷം സ്ഥിരപ്പല്ലുകള്‍ മാത്രമേ വായില്‍ കാണുന്നുള്ളൂ. ഈ പ്രായത്തില്‍ 28 സ്ഥിരപ്പല്ലുകളുണ്ടായിരിക്കും. 18-25 വയസ്സിനിടെയാണ് നാല് ചര്‍വണദന്തങ്ങള്‍ ഉണ്ടാകുന്നത്.
പല്ലിന് മോണയ്ക്കു വെളിയില്‍ കാണുന്ന ദന്തഗാത്രം അഥവാ ശീര്‍ഷം (രൃീിം), മോണയ്ക്കുള്ളിലുള്ള മൂലഗാത്രം (ൃീീ) അഥവാ വേര് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. മനുഷ്യന്റെ നാലുവിധത്തിലുള്ള പല്ലുകളും ശീര്‍ഷത്തിന്റെ ആകൃതിയിലും വേരുകളുടെ എണ്ണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. പല്ലിന്റെ ഘടനയില്‍ ഇനാമല്‍ (ലിമാലഹ), ഡെന്റീന്‍ (റലിശിേല), സിമെന്റം (രലാലിൌാ), പള്‍പ് (ുൌഹു) എന്നീ നാല് അടിസ്ഥാന ഭാഗങ്ങളാണുള്ളത്. ഓരോ പല്ലിനെയും മോണയിലും താടിയെല്ലിലും ഉറപ്പിച്ചുനിര്‍ത്തുന്നത് വിവിധതരത്തിലുള്ള കലകളാണ്.
പല്ലിന്റെ ശീര്‍ഷത്തിന്റെ ആവരണമാണ് ഇനാമല്‍ (മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാര്‍ഥമാണ് ഇനാമല്‍). പല്ല് തേഞ്ഞുപോകാതിരിക്കാന്‍ ഇതു സഹായിക്കുന്നു. പ്രധാനമായും കാത്സ്യം സള്‍ഫേറ്റ് അടങ്ങിയിരിക്കുന്ന അജൈവവസ്തുക്കള്‍ 96 ശതമാനത്തോളവും, ജൈവവസ്തുക്കളും ജലവും നാലു ശതമാനത്തോളവും കൂടിച്ചേര്‍ന്നതാണ് ഇനാമല്‍.
ഇനാമലിനെക്കാള്‍ കടുപ്പം കുറഞ്ഞ വസ്തുവാണ് ഡെന്റീന്‍. മഞ്ഞനിറത്തിലുള്ള ഡെന്റീനാണ് പല്ലിന്റെ മുഖ്യാംശം. ഡെന്റീനിന് വളരെയധികം സ്പര്‍ശന ശക്തിയുണ്ട്. ഡെന്റീന്‍കലകളിലുള്ള എന്‍സൈമുകളായിരിക്കാം ഇതിന്റെ സ്പര്‍ശനശക്തിക്കു നിദാനമെന്നു കരുതപ്പെടുന്നു. ഇനാമലിനും സിമെന്റത്തിനും പോഷണം നല്കുകയും ശക്തിപ്പെടുത്തകുയമാണ് ഡെന്റീനിന്റെ ധര്‍മം. ഇതില്‍ ഏകദേശം 75% അജൈവവസ്തുക്കളും 25% ജൈവ വസ്തുക്കളും ജലാംശവുമുണ്ട്. അസ്ഥികളില്‍നിന്നു വ്യത്യസ്തമായി ഡെന്റീനിലെ കോശങ്ങളായ ഒഡന്റോബ്ളാസ്റ്റുകള്‍ (ഛറീിീയഹമ) പള്‍പ്പ് കാവിറ്റിയുടെ വശത്തുള്ള ഡെന്റീനിന്റെ പ്രതലത്തിലാണ് സ്ഥിതിചെയ്യുന്നത്.
സിമെന്റം ദന്തമൂല(ൃീീ)ത്തിന്റെ നേരിയ ആവരണമാണ്. ഇതില്‍ 45 ശതമാനത്തോളം കാത്സ്യം ഫോസ്ഫേറ്റ് മുഖ്യമായുള്ള അജൈവ പദാര്‍ഥങ്ങളും 55 ശതമാനം ജൈവ പദാര്‍ഥങ്ങളുമടങ്ങിയിരിക്കുന്നു. ഇത് ഡെന്റീനിനെക്കാള്‍ മഞ്ഞനിറം കൂടിയതാണ്. പല്ലുകളെ അതിനു ചുറ്റിലുമായുള്ള കല(ശേൌല)കളില്‍ സംലഗനം (മമേേരേവ) ചെയ്യുകയാണ് ഇതിന്റെ ധര്‍മം. എല്ലാ പല്ലുകളിലും സിമെന്റവും ഇനാമലും തമ്മില്‍ ചേരുന്ന രീതി ഒരേപോലെയല്ല. 65% പല്ലുകളുടെയും സിമെന്റം ഇനാമലിനു പുറത്തേക്കു കടന്നു നില്ക്കുകയും, 25% പല്ലുകളുടെയും സിമെന്റവും ഇനാമലും അരികില്‍ വന്നവസാനിക്കുകയും 10% പല്ലുകളുടെ സിമെന്റത്തിനു പുറത്തേക്ക് ഇനാമല്‍ കടന്നു നില്ക്കുകയും ചെയ്യുന്നു.
പല്ലിന്റെ മധ്യഭാഗത്തുള്ള പള്‍പ്പ് കാവിറ്റിക്കുള്ളിലായാണ് പള്‍പ്പ് സ്ഥിതിചെയ്യുന്നത്. ഇതില്‍ വിവിധ തരത്തിലുള്ള കോശങ്ങള്‍, കോശങ്ങള്‍ക്കിടയിലായുള്ള പ്രത്യേകതരം കല, തന്തുക്കള്‍, രക്തവാഹികള്‍, ലിംഫ്കുഴലുകള്‍, നാഡികള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്തോറും പള്‍പ്പിലെ കോശങ്ങളുടെ എണ്ണത്തില്‍ സാരമായ കുറവു സംഭവിക്കുന്നു. പള്‍പ്പില്‍നിന്നുള്ള രക്തവാഹികളും ലിംഫ്കുഴലുകളും നാഡികളും അപിക്കല്‍ ഫൊറാമിന (മുശരമഹ ളീൃമാശിമ) എന്ന രന്ധ്രത്തിലൂടെയാണ് മൂലാഗ്രത്തില്‍ പ്രവേശിക്കുന്നത്. ഇനാമല്‍, ഡെന്റീന്‍, സിമെന്റം എന്നിവയ്ക്കു പോഷണം നല്കുകയാണ് ഇതിന്റെ ധര്‍മം.
പല്ലിന്റെ ചുവടുഭാഗത്ത് ഒന്നോ രണ്ടോ മൂന്നോ അതിലധികമോ വേരുകള്‍ (ൃീീ) കാണുന്നു. ഉളിപ്പല്ല്, കോമ്പല്ല്, താഴത്തെ താടിയിലെ അഗ്രചര്‍വണം എന്നിവ പൊതുവേ ഒരു ദന്തമൂലം മാത്രമുള്ളവയാണ്. മേല്‍ത്താടിയിലെ അഗ്രചര്‍വണകം കീഴ്ത്താടിയിലെ ചര്‍വണകം എന്നിവയ്ക്ക് രണ്ട് ദന്തമൂലങ്ങളും മേല്‍ത്താടിയിലെ ചര്‍വണകങ്ങള്‍ക്ക് മൂന്ന് ദന്തമൂലങ്ങളുമുണ്ട്. വിവേകദന്തങ്ങള്‍ക്ക് (ംശറീാെ ലേലവേ) വളഞ്ഞതോ നേരെയുള്ളതോ ആയ, ഒന്നുമുതല്‍ അഞ്ചുവരെ വേരുകള്‍ കാണപ്പെടുന്നു.
താടിയെല്ലുകളിലെ കുഴികളിലാണ് പല്ലുകളുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ കുഴികളെ താങ്ങിനിര്‍ത്തുന്ന ഭാഗമാണ് ഊന്‍ അസ്ഥി (മഹ്ലീഹമൃ യീില). ദന്തമൂലത്തിന്റെ അഗ്രഭാഗത്തിന് അല്പം താഴെയായി ഊന്‍ അസ്ഥി അവസാനിക്കുന്നു. ഊന്‍ അസ്ഥിഭാഗത്തുള്ള കുഴികളിലാണ് പല്ലിന്റെ വേര് ആഴ്ന്ന് ഇറങ്ങിയിട്ടുള്ളത്. താടിയെല്ലിന്റെ ഘടനയില്‍നിന്നും ധര്‍മത്തില്‍നിന്നും ഊന്‍ അസ്ഥിക്ക് നേരിയ വ്യത്യാസമുണ്ട്. അതിനാലാണ് ഇത് ദന്തയൂണിറ്റിന്റെ ഭാഗമായി കരുതപ്പെടുന്നത്. പല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന തന്തുസമൂഹമാണ് പെരിയോഡോണ്ടല്‍ ലിഗമെന്റ്.
ഓരോ പല്ലിന്റെയും ചുറ്റിലുമായി ഇളം ചുവപ്പുനിറത്തിലുള്ള മൃദുവായ കലയാണ് ജിന്‍ജൈവ (ഴൌാ). ജിന്‍ജൈവയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്; ഊന്‍ അസ്ഥിയോടും പല്ലിന്റെ ഗളഭാഗത്തോടും ബലമായി ഉറപ്പിക്കപ്പെട്ടിരിക്കുന്ന അനുബന്ധ (മമേേരവലറ) ജിന്‍ജൈവയും പല്ലിന്റെ ശീര്‍ഷത്തിനെ ഭാഗികമായി ആവരണം ചെയ്യുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെടാതിരിക്കുന്ന സ്വതന്ത്ര ജിന്‍ജൈവ അഥവാ മാര്‍ജിനല്‍ ജിന്‍ജൈവയും. സ്വതന്ത്ര ജിന്‍ജൈവയ്ക്കും പല്ലിനുമിടയിലായി കാണപ്പെടുന്ന വിടവ് ജിന്‍ജൈവല്‍ സള്‍ക്കസ് (ഴശിഴശ്മഹ ൌഹരൌ) എന്നാണറിയപ്പെടുന്നത്. രണ്ടു പല്ലുകള്‍ക്കിടയിലായി ത്രികോണാകൃതിയില്‍ കാണപ്പെടുന്ന ജീന്‍ജൈവയെ ഇന്റര്‍ ഡെന്റല്‍ പാപ്പിലേ എന്നാണു വിളിക്കുക. നോ: ദന്തരോഗങ്ങള്‍, ദന്തസംരക്ഷണം, ദന്താരോഗ്യം കുട്ടികളില്‍