This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദത്ത്, സുനില്‍ (1930 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ദത്ത്, സുനില്‍ (1930 - 2005)= ഭാരതീയ ചലച്ചിത്ര നടനും രാഷ്ട്രീയ പ്രവര്‍ത്തകനു...) |
|||
വരി 2: | വരി 2: | ||
ഭാരതീയ ചലച്ചിത്ര നടനും രാഷ്ട്രീയ പ്രവര്‍ത്തകനും. 1930 | ഭാരതീയ ചലച്ചിത്ര നടനും രാഷ്ട്രീയ പ്രവര്‍ത്തകനും. 1930 | ||
- | ജൂണ്‍ 6-ന് ബ്രിട്ടിഷ് ഇന്ത്യയിലെ ഝലം ജില്ലയില്‍ ജനിച്ചു. മുംബൈയില്‍ താമസമുറപ്പിച്ച ദത്ത് | + | ജൂണ്‍ 6-ന് ബ്രിട്ടിഷ് ഇന്ത്യയിലെ ഝലം ജില്ലയില്‍ ജനിച്ചു. മുംബൈയില്‍ താമസമുറപ്പിച്ച ദത്ത് വിദ്യാഭ്യാസത്തിനുശേഷം സിനിമാരംഗത്ത് പ്രവേശിച്ചു. കുറച്ചുകാലം റേഡിയോ സിലോണിന്റെ ഹിന്ദി സര്‍വീസില്‍ അനൌണ്‍സറായി സേവനമനുഷ്ഠിച്ചു. 1956 മുതല്‍ ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങി. സിനിമാനടിയായിരുന്ന നര്‍ഗീസിനെ 1958-ല്‍ വിവാഹം ചെയ്തു. 1981-ല്‍ റോക്കി എന്ന സിനിമയിലൂടെ മകനായ സഞ്ജയ് ദത്തും ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് കാന്‍സര്‍ രോഗികളുടെ സേവനത്തിനായി 'നര്‍ഗീസ് ദത്ത് ഫൌണ്ടേഷന്‍' ആരംഭിച്ചു. 1982-ല്‍ മഹാരാഷ്ട്ര ഗവണ്മെന്റ് ദത്തിനെ 'ഷറീഫ് ഒഫ് മുംബൈ' എന്ന സ്ഥാനം നല്കി ആദരിച്ചു. |
- | + | [[Image:Dutt, Sunil.png|200px|left|thumb|സുനില്‍ ദത്ത്]] | |
- | + | ||
1984-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്ന് അഞ്ചുപ്രാവശ്യം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2004-05 കാലയളവില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ക്യാബിനറ്റ് മന്ത്രിയായിരുന്നു. | 1984-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്ന് അഞ്ചുപ്രാവശ്യം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2004-05 കാലയളവില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ക്യാബിനറ്റ് മന്ത്രിയായിരുന്നു. | ||
07:01, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദത്ത്, സുനില്‍ (1930 - 2005)
ഭാരതീയ ചലച്ചിത്ര നടനും രാഷ്ട്രീയ പ്രവര്‍ത്തകനും. 1930 ജൂണ്‍ 6-ന് ബ്രിട്ടിഷ് ഇന്ത്യയിലെ ഝലം ജില്ലയില്‍ ജനിച്ചു. മുംബൈയില്‍ താമസമുറപ്പിച്ച ദത്ത് വിദ്യാഭ്യാസത്തിനുശേഷം സിനിമാരംഗത്ത് പ്രവേശിച്ചു. കുറച്ചുകാലം റേഡിയോ സിലോണിന്റെ ഹിന്ദി സര്‍വീസില്‍ അനൌണ്‍സറായി സേവനമനുഷ്ഠിച്ചു. 1956 മുതല്‍ ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങി. സിനിമാനടിയായിരുന്ന നര്‍ഗീസിനെ 1958-ല്‍ വിവാഹം ചെയ്തു. 1981-ല്‍ റോക്കി എന്ന സിനിമയിലൂടെ മകനായ സഞ്ജയ് ദത്തും ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് കാന്‍സര്‍ രോഗികളുടെ സേവനത്തിനായി 'നര്‍ഗീസ് ദത്ത് ഫൌണ്ടേഷന്‍' ആരംഭിച്ചു. 1982-ല്‍ മഹാരാഷ്ട്ര ഗവണ്മെന്റ് ദത്തിനെ 'ഷറീഫ് ഒഫ് മുംബൈ' എന്ന സ്ഥാനം നല്കി ആദരിച്ചു.
1984-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്ന് അഞ്ചുപ്രാവശ്യം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2004-05 കാലയളവില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
മദര്‍ ഇന്ത്യ, ഗുമ്റാ, മുഝെ ജീനെ ദോ, വക്ത്, ഹക്രാസ്, മിലന്‍, പഡോസാന്‍, ജാനി ദുശ്മന്‍, റോക്കി, ദര്‍ദ് കാ രിസ്താ, മുന്നാഭായ് എം ബി ബി എസ് എന്നിങ്ങനെ ശ്രദ്ധേയമായ അനേകം ചലച്ചിത്രങ്ങളില്‍ സുനില്‍ ദത്ത് അഭിനയിച്ചിട്ടുണ്ട്.
പദ്മശ്രീ അവാര്‍ഡ് ലഭിച്ച ദത്ത് 2005 മേയ് 25-ന് അന്തരിച്ചു.
(കെ. പ്രകാശ്)