This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥേരഗാഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഥേരഗാഥ പാലിഭാഷയിലെ കാവ്യം. ഥേരവാദ ബുദ്ധമതക്കാരുടെ അടിസ്ഥാന പ്രമാണങ്...)
 
വരി 1: വരി 1:
-
ഥേരഗാഥ
+
=ഥേരഗാഥ=
-
പാലിഭാഷയിലെ കാവ്യം. ഥേരവാദ ബുദ്ധമതക്കാരുടെ അടിസ്ഥാന പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന തിപിടകയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സുത്തപിടകയിലെ 8-ാമത്തെ പുസ്തകമായ ഖുദ്ദകനികായത്തിലെ ഒരു ഭാഗമാണ് ഇത്. 'മുതിര്‍ന്നവരുടെ പാട്ടുകള്‍' (ടീിഴ ീള വേല ഋഹറലൃ) എന്നാണ് ഥേരഗാഥയ്ക്ക് നിര്‍വചനം നല്കിക്കാണുന്നത്.
+
പാലിഭാഷയിലെ കാവ്യം. ഥേരവാദ ബുദ്ധമതക്കാരുടെ അടിസ്ഥാന പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന ''തിപിടക''യില്‍ ഉള്‍ ക്കൊള്ളിച്ചിട്ടുള്ള ''സുത്തപിടക''യിലെ 8-ാമത്തെ പുസ്തകമായ ''ഖുദ്ദകനികായ''ത്തിലെ ഒരു ഭാഗമാണ് ഇത്. 'മുതിര്‍ന്നവരുടെ പാട്ടുകള്‍' (Songs of the Elders) എന്നാണ് ''ഥേരഗാഥ''യ്ക്ക് നിര്‍വചനം നല്കിക്കാണുന്നത്.
-
  ഈ കൃതിയില്‍ 1279 ശ്ളോകങ്ങള്‍ 36 നിപാതങ്ങളിലായി വര്‍ഗീകരിച്ച് സമാഹരിച്ചിരിക്കുന്നു. ഗാഥകളുടെ സ്വഭാവമനുസരിച്ചും  ഗാഥകള്‍ ഏകനിപാത(ശ്ളോക)യാണോ ദ്വിനിപാതയാണോ എന്ന്  പരിശോധിച്ചുമാണ് വര്‍ഗീകരണം നടത്തിയിട്ടുള്ളത്. ഥേരഗാഥയിലെ ശ്ളോകങ്ങള്‍ 264 ബുദ്ധഭിക്ഷുക്കള്‍ ബുദ്ധഭഗവാന്റെ ജീവിതകാലഘട്ടത്തില്‍ ആലപിച്ചവയാണ് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. റൈസ് ഡേവിഡ്സ് (ഞവ്യ ഉമ്ശറ) ഗാഥകളുടെ എണ്ണം 259 ആണെന്ന് സാംസ് ഒഫ് ബര്‍ത്രന്‍ (ലണ്ടന്‍, 1913) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.ഇ. ന്യൂമാന്റെ അഭിപ്രായത്തില്‍ ഥേരഗാഥയിലെയും ഥേരീഗാഥയിലെയും ശ്ളോകങ്ങളെല്ലാം ഒരു ബുദ്ധഭിക്ഷു ആലപിച്ചവയാണ്. എന്നാല്‍ ഈ അഭിപ്രായം എം. വിന്റര്‍നിറ്റ്സ് നിരാകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗാഥകള്‍ വെവ്വേറെ ബുദ്ധഭിക്ഷുക്കള്‍ ആലപിച്ചവയാണ്.
+
ഈ കൃതിയില്‍ 1279 ശ്ലോകങ്ങള്‍ 36 നിപാതങ്ങളിലായി വര്‍ഗീകരിച്ച് സമാഹരിച്ചിരിക്കുന്നു. ഗാഥകളുടെ സ്വഭാവമനുസരിച്ചും  ഗാഥകള്‍ ഏകനിപാത(ശ്ലോക)യാണോ ദ്വിനിപാതയാണോ എന്ന്  പരിശോധിച്ചുമാണ് വര്‍ഗീകരണം നടത്തിയിട്ടുള്ളത്. ഥേരഗാഥയിലെ ശ്ലോകങ്ങള്‍ 264 ബുദ്ധഭിക്ഷുക്കള്‍ ബുദ്ധഭഗവാന്റെ ജീവിതകാലഘട്ടത്തില്‍ ആലപിച്ചവയാണ് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. റൈസ് ഡേവിഡ്സ് (Rhys Davids) ഗാഥകളുടെ എണ്ണം 259 ആണെന്ന് ''സാംസ് ഒഫ് ബര്‍ത്രന്‍'' (ലണ്ടന്‍, 1913) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.ഇ. ന്യൂമാന്റെ അഭിപ്രായത്തില്‍ ''ഥേരഗാഥ''യിലെയും ''ഥേരീഗാഥ''യിലെയും ശ്ലോകങ്ങളെല്ലാം ഒരു ബുദ്ധഭിക്ഷു ആലപിച്ചവയാണ്. എന്നാല്‍ ഈ അഭിപ്രായം എം. വിന്റര്‍നിറ്റ്സ് നിരാകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗാഥകള്‍ വെവ്വേറെ ബുദ്ധഭിക്ഷുക്കള്‍ ആലപിച്ചവയാണ്.
-
  ഥേരഗാഥയുടെ കാലഘട്ടം ഏതാണെന്ന് വ്യവച്ഛേദിച്ചറിയാന്‍  കഴിഞ്ഞിട്ടില്ല. ബി.സി. 1-ാം ശ. ആണെന്ന് അനുമാനിക്കുന്നു. ബി.സി. 1-ാം ശ.-ത്തില്‍ ശ്രീലങ്ക ഭരിച്ചിരുന്ന വട്ടഗമണിയുടെ കാലത്ത് പാലിയിലെ ധര്‍മശാസനങ്ങള്‍ രേഖപ്പെടുത്തുന്ന  പതിവിന് വ്യതിയാനം വന്നുതുടങ്ങിയതാണ് ഇതിന് ഉപോദ്ബലകമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
+
''ഥേരഗാഥ''യുടെ കാലഘട്ടം ഏതാണെന്ന് വ്യവച്ഛേദിച്ചറിയാന്‍  കഴിഞ്ഞിട്ടില്ല. ബി.സി. 1-ാം ശ. ആണെന്ന് അനുമാനിക്കുന്നു. ബി.സി. 1-ാം ശ.-ത്തില്‍ ശ്രീലങ്ക ഭരിച്ചിരുന്ന വട്ടഗമണിയുടെ കാലത്ത് പാലിയിലെ ധര്‍മശാസനങ്ങള്‍ രേഖപ്പെടുത്തുന്ന  പതിവിന് വ്യതിയാനം വന്നുതുടങ്ങിയതാണ് ഇതിന് ഉപോദ്ബലകമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
-
  ബൌദ്ധസംഘങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ഥേരഗാഥയുടെ പ്രചാരവും ഏതാണ്ട് 40 വര്‍ഷക്കാലം നീണ്ടുനിന്നു. ഇതിലെ ഗാഥകളുടെ രചയിതാക്കള്‍ വിപുലമായ സംസ്കാരം ആര്‍ജിച്ചവരും ബുദ്ധതത്ത്വങ്ങള്‍ ഭിക്ഷുക്കളെയും ഭിക്ഷുണികളെയും പഠിപ്പിച്ചിരുന്നവരുമാണ്. മനുഷ്യജീവിതത്തിലെ മോഹബന്ധങ്ങളില്‍നിന്നു മുക്തിനേടുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതിയെപ്പറ്റി പ്രതിപാദിക്കുന്നവയാണ് ചില ഗാഥകള്‍. മറ്റു ചില ഗാനങ്ങളാകട്ടെ, നിര്‍മുക്തരായവരുടെ ജീവിതചിത്രീകരണവുമാണ്. അവതരണ ശ്ളോകം ആരംഭിക്കുന്നത് 'സുനാഥ ഭവിതത്തനം ഗാഥ അത്തുപനായിക' (ശ്ളോകം 1) എന്നാണ്. 'അത്തുപനായിക' എന്ന പദം പൂര്‍വികരായ എല്ലാ ആചാര്യന്മാരെയും ഉള്‍ക്കൊള്ളുന്നു. ഇവരുടെ ഭൌതികജീവിതം മാത്രമല്ല, ആത്മീയജീവിതവും യോഗാനുഭൂതികളും (പന്ന) പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ഭാവഗീതങ്ങളുടെ ശേഖരത്തില്‍ മൂല്യവത്തായവയാണ് ഥേരഗാഥയിലെ ഗീതങ്ങള്‍ എന്ന് എം. വിന്റര്‍നിറ്റ്സ് ഇതിന്റെ സാഹിത്യപ്രസക്തിയെപ്പറ്റി വിലയിരുത്തിയിട്ടുണ്ട്.
+
ബൗദ്ധസംഘങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ''ഥേരഗാഥ''യുടെ പ്രചാരവും ഏതാണ്ട് 40 വര്‍ഷക്കാലം നീണ്ടുനിന്നു. ഇതിലെ ഗാഥകളുടെ രചയിതാക്കള്‍ വിപുലമായ സംസ്കാരം ആര്‍ജിച്ചവരും ബുദ്ധതത്ത്വങ്ങള്‍ ഭിക്ഷുക്കളെയും ഭിക്ഷുണികളെയും പഠിപ്പിച്ചിരുന്നവരുമാണ്. മനുഷ്യജീവിതത്തിലെ മോഹബന്ധങ്ങളില്‍നിന്നു മുക്തിനേടുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതിയെപ്പറ്റി പ്രതിപാദിക്കുന്നവയാണ് ചില ഗാഥകള്‍. മറ്റു ചില ഗാനങ്ങളാകട്ടെ, നിര്‍മുക്തരായവരുടെ ജീവിതചിത്രീകരണവുമാണ്. അവതരണ ശ്ലോകം ആരംഭിക്കുന്നത് 'സുനാഥ ഭവിതത്തനം ഗാഥ അത്തുപനായിക' (ശ്ലോകം 1) എന്നാണ്. 'അത്തുപനായിക' എന്ന പദം പൂര്‍വികരായ എല്ലാ ആചാര്യന്മാരെയും ഉള്‍ ക്കൊള്ളുന്നു. ഇവരുടെ ഭൗതികജീവിതം മാത്രമല്ല, ആത്മീയജീവിതവും യോഗാനുഭൂതികളും (പന്ന) പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ഭാവഗീതങ്ങളുടെ ശേഖരത്തില്‍ മൂല്യവത്തായവയാണ് ''ഥേരഗാഥ''യിലെ ഗീതങ്ങള്‍ എന്ന് എം. വിന്റര്‍നിറ്റ്സ് ഇതിന്റെ സാഹിത്യപ്രസക്തിയെപ്പറ്റി വിലയിരുത്തിയിട്ടുണ്ട്.
-
  വര്‍ണനാപാടവത്തിലും അലങ്കാരപ്രയോഗത്തിലും മുന്നിട്ടു നില്ക്കുന്ന ഇതിലെ പദ്യങ്ങള്‍ പ്രകൃതിഭംഗിയുടെ ചിത്രീകരണത്താല്‍ ശ്രദ്ധേയങ്ങളാണ്.
+
വര്‍ണനാപാടവത്തിലും അലങ്കാരപ്രയോഗത്തിലും മുന്നിട്ടു നില്ക്കുന്ന ഇതിലെ പദ്യങ്ങള്‍ പ്രകൃതിഭംഗിയുടെ ചിത്രീകരണത്താല്‍ ശ്രദ്ധേയങ്ങളാണ്.

Current revision as of 10:21, 24 ഫെബ്രുവരി 2009

ഥേരഗാഥ

പാലിഭാഷയിലെ കാവ്യം. ഥേരവാദ ബുദ്ധമതക്കാരുടെ അടിസ്ഥാന പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന തിപിടകയില്‍ ഉള്‍ ക്കൊള്ളിച്ചിട്ടുള്ള സുത്തപിടകയിലെ 8-ാമത്തെ പുസ്തകമായ ഖുദ്ദകനികായത്തിലെ ഒരു ഭാഗമാണ് ഇത്. 'മുതിര്‍ന്നവരുടെ പാട്ടുകള്‍' (Songs of the Elders) എന്നാണ് ഥേരഗാഥയ്ക്ക് നിര്‍വചനം നല്കിക്കാണുന്നത്.

ഈ കൃതിയില്‍ 1279 ശ്ലോകങ്ങള്‍ 36 നിപാതങ്ങളിലായി വര്‍ഗീകരിച്ച് സമാഹരിച്ചിരിക്കുന്നു. ഗാഥകളുടെ സ്വഭാവമനുസരിച്ചും ഗാഥകള്‍ ഏകനിപാത(ശ്ലോക)യാണോ ദ്വിനിപാതയാണോ എന്ന് പരിശോധിച്ചുമാണ് വര്‍ഗീകരണം നടത്തിയിട്ടുള്ളത്. ഥേരഗാഥയിലെ ശ്ലോകങ്ങള്‍ 264 ബുദ്ധഭിക്ഷുക്കള്‍ ബുദ്ധഭഗവാന്റെ ജീവിതകാലഘട്ടത്തില്‍ ആലപിച്ചവയാണ് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. റൈസ് ഡേവിഡ്സ് (Rhys Davids) ഗാഥകളുടെ എണ്ണം 259 ആണെന്ന് സാംസ് ഒഫ് ബര്‍ത്രന്‍ (ലണ്ടന്‍, 1913) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.ഇ. ന്യൂമാന്റെ അഭിപ്രായത്തില്‍ ഥേരഗാഥയിലെയും ഥേരീഗാഥയിലെയും ശ്ലോകങ്ങളെല്ലാം ഒരു ബുദ്ധഭിക്ഷു ആലപിച്ചവയാണ്. എന്നാല്‍ ഈ അഭിപ്രായം എം. വിന്റര്‍നിറ്റ്സ് നിരാകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗാഥകള്‍ വെവ്വേറെ ബുദ്ധഭിക്ഷുക്കള്‍ ആലപിച്ചവയാണ്.

ഥേരഗാഥയുടെ കാലഘട്ടം ഏതാണെന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബി.സി. 1-ാം ശ. ആണെന്ന് അനുമാനിക്കുന്നു. ബി.സി. 1-ാം ശ.-ത്തില്‍ ശ്രീലങ്ക ഭരിച്ചിരുന്ന വട്ടഗമണിയുടെ കാലത്ത് പാലിയിലെ ധര്‍മശാസനങ്ങള്‍ രേഖപ്പെടുത്തുന്ന പതിവിന് വ്യതിയാനം വന്നുതുടങ്ങിയതാണ് ഇതിന് ഉപോദ്ബലകമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ബൗദ്ധസംഘങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ഥേരഗാഥയുടെ പ്രചാരവും ഏതാണ്ട് 40 വര്‍ഷക്കാലം നീണ്ടുനിന്നു. ഇതിലെ ഗാഥകളുടെ രചയിതാക്കള്‍ വിപുലമായ സംസ്കാരം ആര്‍ജിച്ചവരും ബുദ്ധതത്ത്വങ്ങള്‍ ഭിക്ഷുക്കളെയും ഭിക്ഷുണികളെയും പഠിപ്പിച്ചിരുന്നവരുമാണ്. മനുഷ്യജീവിതത്തിലെ മോഹബന്ധങ്ങളില്‍നിന്നു മുക്തിനേടുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതിയെപ്പറ്റി പ്രതിപാദിക്കുന്നവയാണ് ചില ഗാഥകള്‍. മറ്റു ചില ഗാനങ്ങളാകട്ടെ, നിര്‍മുക്തരായവരുടെ ജീവിതചിത്രീകരണവുമാണ്. അവതരണ ശ്ലോകം ആരംഭിക്കുന്നത് 'സുനാഥ ഭവിതത്തനം ഗാഥ അത്തുപനായിക' (ശ്ലോകം 1) എന്നാണ്. 'അത്തുപനായിക' എന്ന പദം പൂര്‍വികരായ എല്ലാ ആചാര്യന്മാരെയും ഉള്‍ ക്കൊള്ളുന്നു. ഇവരുടെ ഭൗതികജീവിതം മാത്രമല്ല, ആത്മീയജീവിതവും യോഗാനുഭൂതികളും (പന്ന) പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ഭാവഗീതങ്ങളുടെ ശേഖരത്തില്‍ മൂല്യവത്തായവയാണ് ഥേരഗാഥയിലെ ഗീതങ്ങള്‍ എന്ന് എം. വിന്റര്‍നിറ്റ്സ് ഇതിന്റെ സാഹിത്യപ്രസക്തിയെപ്പറ്റി വിലയിരുത്തിയിട്ടുണ്ട്.

വര്‍ണനാപാടവത്തിലും അലങ്കാരപ്രയോഗത്തിലും മുന്നിട്ടു നില്ക്കുന്ന ഇതിലെ പദ്യങ്ങള്‍ പ്രകൃതിഭംഗിയുടെ ചിത്രീകരണത്താല്‍ ശ്രദ്ധേയങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B5%87%E0%B4%B0%E0%B4%97%E0%B4%BE%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍